Current Date

Search
Close this search box.
Search
Close this search box.

ലിംഗമാറ്റ പ്രവണത ഇസ്‌ലാമിന്റെ നിലപാട്

പുരുഷന്റെ ശരീര പ്രകൃതിയോടെ ജനിക്കുന്ന വ്യക്തിക്ക് ലിംഗ മാറ്റത്തിലൂടെ സ്ത്രീയാകാനോ, സ്ത്രീയുടെ ശരീര പ്രകൃതിയോടെ ജനിക്കുന്ന വ്യക്തിക്ക് ലിംഗ മാറ്റത്തിലൂടെ പുരുഷനായിമാറാനോ ഇസ്ലാമിൽ വകുപ്പില്ല. എന്നു മാത്രമല്ല അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുക എന്ന പാപമാണെന്നും അവന്റെ ശാപകോപങ്ങൾക്ക് കാരണമാക്കുമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരുടെ മാനസികാഭിമുഖ്യമോ ചായ്‌വ് എങ്ങോട്ടാണെന്നതോ ഇസ്‌ലാം പരിഗണിക്കുന്നില്ല.

വസ്തുത ഇതായിരിക്കെ, ഇത്തരം പ്രവണതകളെ പിന്തുണക്കുന്നതും, അതിന് അനുകൂലമായി ശബ്ദിക്കുന്നതും തിന്മക്ക് കൂട്ടു നിൽക്കലാണ്. നന്മ കൽപ്പിക്കാനും തിന്മ തടയാനും വേണ്ടി അല്ലാഹു ഉത്തരവാദപ്പെടുത്തിയ മുസ്‌ലിം സമൂഹം ഇത്തരം അധർമങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് ഇസ്‌ലാമിൽ പഴുതില്ല.

ശരീര പ്രകൃതി പുരുഷന്റെതാണെങ്കിലും മാനസികമായി സ്ത്രീയാകണമെന്ന കലശലായ മോഹമുണ്ടെന്നു പറഞ്ഞ് ലിംഗ മാറ്റത്തിന് ശ്രമിക്കുന്നവർക്ക്, അങ്ങനെ ചെയ്യുന്നതിന് ഏതെങ്കിലും നിയമം അനുവാദം നൽകുന്നുവെങ്കിൽ അതുകൊണ്ട് ഇസ്‌ലാമിക ദൃഷ്ട്യാ അത് തിന്മ അല്ലാതാവുന്നില്ല. തിന്മയെ അധികാരമുപയോഗിച്ച് ഇല്ലാതാക്കാൻ കഴിയുന്നില്ലെങ്കിൽ നാവു കൊണ്ടും, അതിനും കഴിഞ്ഞില്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും വെറുക്കണമെന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. അതിനു പോലും സന്നദ്ധരാവാത്തവരുടെ ഹൃദയത്തിൽ ഈമാനിന്റെ കണിക പോലുമില്ല എന്നാണ് നബി (സ) പഠിപ്പിക്കുന്നത്.

നാളെ ഒരാൾ എനിക്ക് കല്ല്യാണം കഴിക്കാനുള്ള സാമ്പത്തിക ശേഷിയില്ല, എന്നാൽ വികാരം നിയന്ത്രിക്കാൻ കഴിയുന്നുമില്ല, അതിനാൽ വ്യഭിചാരത്തിന് സൗകര്യമുണ്ടായിരിക്കെ അതിനുള്ള അനുവാദം വേണമെന്നും തന്നെപ്പോലുള്ളവർക്ക് വേറെ വഴിയില്ലെന്നും പറഞ്ഞ് രംഗത്തു വന്നാൽ അതവരുടെ മനുഷ്യാവകാശമാണെന്നും പറഞ്ഞ് അവർക്കു വേണ്ടിയും ശബ്ദിക്കാൻ ആളുണ്ടാവും. ഇപ്പോൾ തന്നെയുണ്ട്. പക്ഷെ ഇസ്ലാമിൽ അതിന് വകുപ്പില്ല. ഒരു മുസ്ലിമിന് അത് അനുവദനീയവുമല്ല.

അത്തരക്കാരോട് നോമ്പനുഷ്ഠിക്കാൻ നിർദ്ദേശിക്കുകയാണ് നബി (സ) ചെയ്തത്.
وَقَدْ ذَكَرَ الْفُقَهَاءُ أَنَّ تَرْجِيحَ جِنْسَ الْخُنْثَى الْمُشْكِلِ بِمُيُولِهِ الْقَلْبِيَّة لَا يُعْتَبَرُ إلَّا فِى حَالَتَيْن؛ الْأُولَى: عِنْدَ الْعَجْزِ عَنْ عَلَامَاتٍ ظَاهِرَةٍ، وَالثَّانِيَة: إذَا كَانَ لَيْسَ لَهُ ذَكَرُ رَجُلٍ وَلَا فَرْجَ أُنْثَى، وَفِيمَا عَدَا هَاتَيْنِ الْحَالَتَيْنِ لَا يَجُوزُ إلْحَاقُهُ بِأَىِّ الْجِنْسَيْن بِنَاءً عَلَى مُيُولُهُ الْقَلْبِيَّةِ أَوْ مَا يُمْكِنُ أَنْ يُعَبِّرَ عَنْهُ الْيَوْم بِالْإِحْسَاسِ الدَّاخِلِيِ بِأَن رُوحَهُ تنْتَمي إلَى الْجِنْسِ الْآخَرِ.

Related Articles