Faith

വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോട്

1. തഖ്‌വ യുള്ളവനാവുക, തഖ്‌വയാണ് ഏറ്റവും നല്ല പരിഹാരം. അത് ഏത് കുടുക്കില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു. {وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا} കാര്യങ്ങള്‍ എളുപ്പ മാക്കിത്തരും. {وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا}

2.. പരിശ്രമിക്കുക പ്രയത്‌നിക്കുക, സമയം നഷ്ടപ്പെടുത്താതിരിക്കുക.
നന്നായി അദ്ധ്വാനിക്കുന്നവരുടെ അദ്ധ്വാനം അല്ലാഹു പാഴാക്കുകയില്ല. അതിനാല്‍ പരീക്ഷക്കായി കഠിനാദ്ധ്വാനം ചെയ്യുക അല്ലാഹു കണക്കിലെടുക്കും, തീര്‍ച്ച. { إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا }

3. നമസ്‌ക്കാരവും, ക്ഷമയും. പ്രാര്‍ഥന അല്ലാഹു കേള്‍ക്കണമെങ്കില്‍ കൃത്യ നിഷ്ഠയോടെയുള്ള നമസ്‌ക്കാരം നില നിര്‍ത്തുകയും, പഠനത്തിനായി നല്ല ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. {يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلاةِ إِنَّ اللَّهَ مَعَ الصَّابِرِينَ}

ഈആയത്ത് ഐഹികമായ ഖൈറിന് വേണ്ടി കൂടി സഹായമഭ്യര്‍ഥിക്കാനുള്ള നിര്‍ദ്ദേശമാണെന്ന് ഇമാം ഇബ്‌നു കസീര്‍. يَقُولُ تَعَالَى آمِرًا عَبِيده فِيمَا يُؤَمِّلُونَ مِنْ خَيْر الدُّنْيَا وَالْآخِرَة بِالِاسْتِعَانَةِ بِالصَّبْرِ وَالصَّلَاة.

4. പരീക്ഷക്ക് പ്രവേശിക്കുമ്പോള്‍ പ്രാര്‍ഥിക്കുക: { وَقُلْ رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا }

5. ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടിയാല്‍ പ്രാര്‍ഥിക്കുക: {رَبِّ اشْرَحْ لِي صَدْرِي. وَيَسِّرْ لِي أَمْرِي}

6. അല്ലാഹുവില്‍ തവക്കുലാക്കുക. ചെയ്യേണ്ടത് പരമാവധി ചെയ്തു കഴിഞ്ഞാല്‍ ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. {وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ} – الطلاق: 3 . ഈ പ്രാര്‍ഥന എല്ലാ കുടുക്കില്‍ നിന്നും രക്ഷപ്പെടുത്തും. « اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِى إِلَى نَفْسِى طَرْفَةَ عَيْنٍ وَأَصْلِحْ لِى شَأْنِى كُلَّهُ لاَ إِلَهَ إِلاَّ أَنْتَ ».

7. കഠിന പ്രയത്‌നവും പ്രാര്‍ഥനയും അല്ലാഹു പരിഗണിക്കുക തന്നെ ചെയ്യും. « إِنَّ اللَّهَ حَيِىٌّ كَرِيمٌ يَسْتَحْيِى إِذَا رَفَعَ الرَّجُلُ إِلَيْهِ يَدَيْهِ أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ »..

8. കോപ്പിയടി പോലുള്ള അന്യായങ്ങളൊന്നും ചെയ്യാതിരിക്കുക. അത്തരം വിജയങ്ങള്‍ക്ക് ഒരു ബറക്കത്തും ഉണ്ടാവില്ല, അത്തരം ചെയ്തികള്‍ ദൈവ വിധിയെ മാറ്റുകയുമില്ല.

9. വീട്ടില്‍ പരീക്ഷാ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ബഹളം, TV, അതിഥിസല്‍ക്കാരം, തുടങ്ങി മക്കളുടെ പരീക്ഷാ തയ്യാറെടുപ്പിന് ഭംഗം വരുത്തുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മാതാപിതാക്കളും മറ്റു വീട്ടിലുള്ള എല്ലാം അംഗങ്ങളും പരീക്ഷാര്‍ഥികള്‍ക്ക് പൂര്‍ണ സഹായ സഹകരണങ്ങള്‍ നല്‍കുക.

10. സംഭവിച്ചു കഴിഞ്ഞതില്‍ നിരാശ വേണ്ട, ഭാവിയെ കൂടുതല്‍ ശ്രദ്ധിച്ച് പുരോഗതിയുടെ പടവുകള്‍ താണ്ടുക. അല്ലാഹു തീരുമാനിച്ചതിലാണ് സര്‍വ്വ നന്മയും. റിസല്‍റ്റ് എന്തായാലും സ്വാഗതം ചെയ്യുക. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിനി വിദ്യാര്‍ഥികള്‍ക്കെല്ലാം പ്രാര്‍ഥനകള്‍, അല്ലാഹു നിങ്ങളെ സഹായിക്കട്ടെ. സ്ഥൈര്യം നല്‍കട്ടെ. പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള കരുത്ത് പ്രദാനം ചെയ്യട്ടെ. -ആമീന്‍.

Facebook Comments
Show More

Related Articles

Close
Close