Current Date

Search
Close this search box.
Search
Close this search box.

മാനവികതയുടെ തത്വശാസ്ത്രം ഇസ്ലാമിലെ ആരാധനകളിൽ – 1

മനുഷ്യജീവിതം കാരുണ്യവാന്റെ പവിത്രമായ ദാനമാണെന്നും വിശ്വാസത്തിന്റെ അടിസ്ഥാന സ്തംഭങ്ങൾ പോലെ പവിത്രമാണെന്നും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കണമെന്നും ഇസ്ലാം ഊന്നിപ്പറയുന്നുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഇപ്പോഴത്തെ കാലാവസ്ഥയിൽ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ശരീഅത്തിന്റെ ഈ ആത്മാവ്. മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും നിരവധി മതമൗലികവാദികളും തീവ്രവാദികളും ഇസ്‌ലാമും ശരീഅത്തും സ്ഥാനത്തും അസ്ഥാനത്തും ദുരുപയോഗം ചെയ്തതിനാലാവണം ഈ തെറ്റായ ധാരണ ലോകത്ത് വ്യാപകമായത്.

ഒരൊറ്റ മനുഷ്യനെ അന്യായമായി കൊല്ലുന്നത് മുഴുവൻ ആളുകളെയും കൊല്ലുന്നതിനു തുല്യമാണെന്നും ഒരു മനുഷ്യന്റെ ജീവൻ സംരക്ഷിക്കുന്നത് മുഴുവൻ ജനങ്ങൾക്കും ജീവൻ നൽകുന്നതുപോലെയാണെന്നും ഖുർആൻ വളരെ വ്യക്തമായി പറയുന്നുണ്ട്. ഖുർആനും പ്രവാചകന്റെ സുന്നത്തും മനുഷ്യജീവിതത്തെ ഏറ്റവും പ്രധാന ഘടകമായാണ് കാണുന്നത്. മാത്രമല്ല, ന്യായവിധി ദിവസത്തിൽ അക്രമം അന്ധകാരമാണെന്ന് പ്രവാചകൻ (സ) പഠിപ്പിക്കുകയും ചെയ്യുന്നു. കാരണം മനുഷ്യൻ മനുഷ്യനെ അടിച്ചമർത്തുന്നതുമൂലം നാഥന്റെ കാരുണ്യമാണ് ഇല്ലാതെയാകുന്നത്.

ഇസ്‌ലാമിന് എല്ലാ മനുഷ്യരും തുല്യരാണ്. കാരണം റബ്ബിനെ വിശ്വസിക്കുക, അവന്റെ സവിശേഷ ഗുണങ്ങൾ ഉൾകൊണ്ട് അവനെ മാത്രം ആരാധിക്കുക. ആരാധനകൾ അനുഷ്ഠിക്കുകയും ദൈവകല്പനകൾ പാലിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങളാണെങ്കിലും വിശ്വാസി എന്ന നിലയിൽ അർത്ഥവത്തായ ജീവിതം നയിക്കാൻ ഒരു വിശ്വാസി ആ പാഠങ്ങൾ പിന്തുടരേണ്ടതുണ്ട് എന്നതാണ് ശരി. ഖുർആൻ പറയുന്നതുപോലെ “നിങ്ങൾക്ക് കഴിയുന്നതിന്റെ പരമാവധി സൂക്ഷ്മത പുലർത്തുക ”

ഖുർആൻ ഈ മാനവികതയാണ് ഊന്നിപ്പറയുന്നത്. ആരെയും അവർക്ക് കഴിയാത്ത ഭാരം ചുമപ്പിക്കുന്നില്ലെന്നും ഒരാൾക്ക് സഹിക്കാൻ കഴിയാത്ത ധാർമ്മികമോ മതപരമോ ആയ ഒരു കടമയും ചുമത്തുന്നില്ല എന്നർഥം. അതിനാൽ ഇസ്ലാമിന്റെ മാനവികത തികച്ചും ആചാരപരമായ കേന്ദ്രീകൃത മൗലികവാദത്തിൽ നിന്ന് വ്യത്യസ്തമായി മനുഷ്യ പരിമിതികളെ പരാജയങ്ങളായി കാണുന്നില്ല. പ്രത്യുത സ്വാഭാവികവും സജീവവുമായ വിശ്വാസത്തിലൂടെയും ദൈവത്തോടുള്ള ശുദ്ധമായ സ്നേഹത്തിലൂടെയും തിരുത്താൻ കഴിയുന്ന ചില വ്യതിചലനങ്ങൾ മാത്രമായിട്ടാണവയെ കാണുന്നത്. മാനവിക ഭാവവും കാരുണ്യവും ദൈവത്തിന്റെ കൃപയാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. പാപമോചനം ദൈവത്തിന്റെ നിഷേധിക്കാനാവാത്ത ഗുണമായതിനാൽ ആത്യന്തികമായി മനുഷ്യരെ പരസ്പരം പഴിചാരുന്നതിൽ നിന്ന് രക്ഷിക്കുന്നു.

Also read: ശൈഖ് ദിദോ ജീവിതം പറയുന്നു-2

മോശമായ സാഹചര്യത്തിൽ നിന്ന് വന്ന പാപിയെപ്പോലും രക്ഷിക്കാൻ കഴിയുന്ന ദൈവത്തിന്റെ കരുണയെ സംബന്ധിച്ച് പ്രബോധനം നടത്തുന്നതിൽ അമ്പേ പരാജയമാണ് നാം കണ്ടു കൊണ്ടിരിക്കുന്ന മതമൗലിക /തീവ്രാദർശ വാദികൾ . ആരുടേയും പ്രവൃത്തികളല്ല, മറിച്ച് അല്ലാഹുവിന്റെ കൃപയാണ് രക്ഷയാവുക എന്ന വാക്യം മറക്കാതിരിക്കുക. ആത്യന്തികമായി പ്രവാചകനെ(സ)പ്പോലും അന്ത്യദിനത്തിൽ രക്ഷിക്കുന്നത് ആ കൃപയാണ് എന്നാണ് അദ്ദേഹം തന്നെ പ്രഖ്യാപിക്കുന്നത് .അതത് വിശ്വാസങ്ങളിൽ അഹങ്കാരികളല്ലാത്തേടത്തോളം നാഥന്റെ കാരുണ്യം നമുക്ക് തുണയേകും. പല വിഷയങ്ങളിലും തങ്ങളുടെ രീതി മാത്രമാണ് ആത്യന്തിക ശരിയെന്ന് വാദിക്കുന്ന സങ്കുചിത മത ചിന്തയാണ് , പക്ഷേ മുസ്ലിം ലോകത്ത് പോലും ഇക്കാലത്ത് നടമാടിക്കൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിലെ മനുഷ്യാവകാശത്തിന്റെയും അന്തസ്സിന്റെയും തത്വശാസ്ത്രപരമായ അടിത്തറ… തത്വശാസ്ത്രപരമായി പറഞ്ഞാൽ, പരസ്പര ബന്ധമുള്ള രണ്ട് തലങ്ങളിൽ മനുഷ്യന്റെ അന്തസ്സും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.. ഒന്നാമതായി, ഇസ്‌ലാമിലെ മനുഷ്യൻ എന്ന സങ്കല്പം തന്നെ സമുന്നതവും ചലനാത്മകവുമാണ്. രണ്ടാമതായി, എല്ലാ മനുഷ്യബന്ധങ്ങളിലും നീതിയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ദർശനമാണത്.

ഇസ്‌ലാമിന്റെ ലോകവീക്ഷണത്തിൽ മനുഷ്യൻ നാം മനസ്സിലാക്കുന്നതുപോലെ, ഈ ഗ്രഹത്തിലെ ദൈവത്തിന്റെ ഉത്തരാധികാരിയാണ്. ഒരു ദിവ്യവെളിപാടിന്റെ സ്വഭാവമുണ്ടതിലെല്ലാം. ഇസ്‌ലാമിൽ മനുഷ്യൻ അതിമാനുഷനല്ല . പരാജയം സംഭവിച്ചവനോ മറ്റു മനുഷ്യന്മാരുടെ രക്ഷയ്ക്കായി നിരവധി ജന്മങ്ങൾ എടുക്കേണ്ട ഒരാളോ അല്ല അവൻ , മനുഷ്യനെക്കുറിച്ചുള്ള പരമ്പരാഗത ക്രിസ്തീയ അധ്യാപനങ്ങളിൽ ചിലത് അത്തരം ചില പ്രതിധ്വനികളുണ്ടാക്കുന്നതാണ്. എന്നാൽ ഖുർആൻ ബലഹീനതയുടെ ഒരു ഘടകം മനുഷ്യ സ്വഭാവത്തിൽ അന്തർലീനമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഏതു മനുഷ്യനും സ്വന്തം അനുസരണക്കേട് കാരണമാണ് ഈ ദുർബലത കൈവരുന്നുള്ളൂ എന്നാണത് പഠിപ്പിക്കുന്നത്. ദൈവത്തോടും അവന്റെ സഹജീവികളോടും പ്രകൃതിയോടുള്ള നന്ദിയിലൂടെ മാത്രമേ അതിനെ ഇല്ലാതാക്കാനാവൂ എന്നു കൂടി ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട് .

Also read: ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

അതിനാൽ ഇസ്‌ലാമിലെ മനുഷ്യന്റെ പദവി അത്ര ലളിതമായ ഒന്നല്ല. ദൈവം അനുഗ്രഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ്വതന്ത്ര ഏകകമാണ് മനുഷ്യൻ . സ്ത്രീയും പുരുഷനും ഉൾപ്പെടുന്ന മുഴുവൻ മനുഷ്യരെയും ലിംഗഭേദമന്യേ ബഹുമാനിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട് നാഥൻ. ഇപ്പറഞ്ഞത് എല്ലാ മതങ്ങളിലെയും സംസ്കാരങ്ങളിലെയും ആളുകളെ ഉൾക്കൊള്ളുന്ന പ്രയോഗമാണ് എന്ന് നാം മനസ്സിലാക്കുക.

“വലഖദ് കർറംനാ ബനീ ആദം “

തീർച്ചയായും ആദം സന്തതികളെ ആദരിക്കുകയും, കടലിലും കരയിലും അവരെ വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ അവർക്ക്‌ ഉപജീവനം നൽകുകയും, സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക്‌ സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു നാം . (17:70)

ദൈവം അവരെ ബഹുമാനിച്ചതുപോലെ, മറ്റ് മനുഷ്യരെ നാമും ബഹുമാനിക്കുക, അവരെ സഹായിക്കുക, അവരുടെ മതപരവും വംശീയവുമായ ബന്ധങ്ങൾ പരിഗണിക്കാതെ അവരുമായി സഹകരിക്കുക എന്നിവ നമ്മുടെ കടമയാണ്. ഇമാം ഖുർതുബി, തനിക്ക് മുമ്പുള്ള പണ്ഡിതന്മാരുടെ നിരവധി അഭിപ്രായങ്ങൾ ഉദ്ധരിച്ചു കൊണ്ട് പറയുന്നു: ” മനുഷ്യന്മാരുടെ ശരീരത്തിന്റെ ശക്തി, ശാരീരിക സൗന്ദര്യം, അവർ കഴിക്കുന്ന പ്രത്യേക രീതി, അവർ വസ്ത്രം ധരിക്കുന്ന രീതി മുതലായവയെല്ലാം ആ ആദരവിന്റെ ഭാഗങ്ങളാണ്” എന്നാണ്.

ദൈവം മനുഷ്യർക്ക് നൽകിയ ഈ ബഹുമാനം അർത്ഥമാക്കുന്നത് യുക്തിസഹമായ ശക്തി, ചിന്തിക്കാനുള്ള ശേഷി , നല്ലതും ചീത്തയും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് എന്നിവയെ എല്ലാം ഉൾകൊള്ളുന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരിക്കാനുള്ള അധികാരം അല്ലെങ്കിൽ ഹുഖൂഖുല്ലാഹ് എന്ന് വിളിക്കപ്പെടുന്ന ദൈവത്തോടുള്ള കടമ നിരീക്ഷിക്കാനുള്ള അധികാരം, മറ്റ് മനുഷ്യരോടുള്ള കടമ നിർവ്വഹിക്കൽ അഥവാ ഹുഖൂഖുൽ ഇബാദിനെയും ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. . ദൈവത്തോടുള്ള കടമയും മനുഷ്യരോടുള്ള കടമയും തമ്മിലുള്ള സന്തുലിതാവസ്ഥ നിർവ്വഹിക്കണമെന്നർഥം.

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം -1

മനുഷ്യരോടുള്ള കടമ നിർവ്വഹിക്കപ്പെടണമെങ്കിൽ പീഡനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം, ഓരോരുത്തരുടേയും സ്വകാര്യതയ്ക്കുള്ള പരിഗണന, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ പ്രവർത്തനങ്ങളിൽ നിന്ന് സ്വന്തത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം, നിയമാനുസൃതമായ നടപടിക്രമങ്ങൾക്കുള്ള ബാധ്യതകൾ എന്നു തുടങ്ങി എല്ലാ ആധുനിക മനുഷ്യ-പൗരാവകാശങ്ങളും ഉൾപ്പെടുന്ന സിവിൽ , ക്രിമിനൽ ,വിചാരണ, വിശ്വാസ സ്വാതന്ത്ര്യം എന്നിവയെല്ലാം ഉൾചേർന്നതാവണം ഈ മനുഷ്യാവകാശങ്ങൾ .

അടിസ്ഥാന മാനവിക തലത്തിൽ, എല്ലാ മനുഷ്യരും ആദമിന്റേയും ഹവ്വയുടേയും മക്കളാണെന്നും മനുഷ്യർക്കിടയിൽ കാണുന്ന ഗോത്ര, ദേശീയ, വംശീയ വ്യത്യാസമെല്ലാം തിരിച്ചറിയാൻ മാത്രമുള്ളവയാണെന്നുമുള്ള പാഠം ഖുർആനിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള ദാർശനിക അടിത്തറയായി നിലനിൽക്കുന്നു. വ്യത്യസ്തത ദേശീയതകളും ലിംഗ – വംശ-ജാതി വ്യത്യാസങ്ങളും ചിലർക്ക് മറ്റു ചിലരുടെ മേലുള്ള മേന്മയെ കാണിക്കുന്നില്ല. മനുഷ്യന്റെ മഹത്വം എന്ന് വിളിക്കപ്പെടുന്നത് അവന്റെ യഥാർത്ഥ ദൈവബോധം മാത്രമാണ്.

ഖുർആൻ പറയുന്നു: ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു [49:13]

Also read: പെയ്യാതെ പോകുന്ന ഹജ്ജുകൾ

ആദമിന്റെ എല്ലാ മക്കളും ഇക്കാര്യത്തിൽ പ്രത്യേകതയുള്ളവരാണ്. അതിനാൽ വംശീയ, ഗോത്ര, വർഗ മേധാവിത്വത്തിനുള്ള എല്ലാ സാധ്യതയും വളരെമുൻകൂട്ടി തന്നെ ഉപരി സൂചിത വാചകം അടച്ചുപൂട്ടുന്നു.ഖുർആനിലെ ഈ വാക്യം പ്രവാചകൻ (സ) ജീവിച്ച അറേബ്യൻ സമൂഹത്തിലെ കുടുംബ മേധാവിത്വത്തെ ചോദ്യം ചെയ്യാൻ പോന്നതായിരുന്നു. ഖുർആൻ വ്യാഖ്യാതാക്കളായ ഖുർതുബി, ഇബ്നു കഥീർ എന്നിവർ ഈ വാക്യത്തിന്റെ വെളിപ്പെടുത്തലിനെ പരാമർശിക്കുന്നത് ചില മുസ്‌ലിംകൾ പ്രതികരിച്ച രീതിയോടുള്ള പ്രതികരണമായിട്ടാണ്. കറുത്ത ആഫ്രിക്കൻ അടിമയായ ബിലാലിനോട് പ്രവാചകൻ (സ) സമത്വപൂർണമായ പെരുമാറ്റം കാഴ്ചവെച്ചത് മക്കയിലെ ചില അറബികൾക്കിടയിൽ അദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് സ്വീകാര്യത ലഭിച്ചിരുന്നില്ല, അവർ മക്കയിലെ പ്രഭുക്കന്മാരാണെന്നായിരുന്നു സ്വന്തത്തെ കരുതിയിരുന്നത്. സമ്പന്നരും കുലീനവുമായ കുടുംബ പാരമ്പര്യമാണ് തങ്ങൾക്കുള്ളതെന്ന് അവർ കരുതിപ്പോന്നിരുന്നു.അവയെ മൊത്തം നിയന്ത്രിക്കാൻ പോന്നതായിരുന്നു അദ്ദേഹത്തിന്റെ ബോധപൂർവ്വുള്ള ഇടപെടലുകൾ.

ഒരു തലത്തിൽ എല്ലാവർക്കും നൽകിയിട്ടുള്ള മാനുഷിക അന്തസ്സിൽ പങ്കുചേരുന്ന മനുഷ്യ സാഹോദര്യമാണിത്. ഒരു പൊതു വിശ്വാസവും ആദർശവും പങ്കിടുന്ന ഒരു സമൂഹം എന്ന നിലക്ക് മുസ്‌ലിം ഉമ്മയുടെ ഭാഗമായുള്ള ചില പരസ്പര കടമകളും അവകാശങ്ങളും അവർക്കുണ്ട്. മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ, മുസ്‌ലിംകളോടും അല്ലാത്തവരോടുമുള്ള കടമയും ബാധ്യതകളും ആഭ്യന്തരമായും അല്ലാതെയും അവർക്ക് നിർവഹിക്കാതിരിക്കാൻ നിർവ്വാഹമില്ല എന്ന് സാരം.

വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles