ഇക്കഴിഞ്ഞ ഓണം സീസണിലെ ലോട്ടറിയുടെ കാര്യം തന്നെ എടുക്കാം. 54 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ ഓണം പ്രമാണിച്ച് കേരള സർക്കാർ വിറ്റത്. അതിൽനിന്ന് ഒരാൾക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിക്കുക. അത്രയും വലിയ തുകയല്ലേ, അന്ധനായ ഒരാൾ മാവിലെറിയുന്ന പോലെ എറിഞ്ഞുനോക്കാം എന്ന് ഇപ്പോഴും തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ, എറിയാൻ പോവുന്ന മാവിൽ അമ്പത്തിനാലു ലക്ഷം മാങ്ങയുണ്ടെന്നും ഒരൊറ്റ ഏറിൽ കൃത്യം നിങ്ങളുടെ മാങ്ങ തന്നെ അന്ധൻ എറിഞ്ഞുവീഴ്ത്തണമെന്നും ഓർക്കണം. ആലോചിച്ചുനോക്കൂ, ഇത് പ്രായോഗികമായി അസാധ്യമായ കാര്യമാണ്. 12 കോടി എന്നത് വലിയൊരു തുകയല്ലേ, ഒരു സാധ്യത പരീക്ഷിക്കാം എന്നിപ്പോഴും കരുതുന്നുണ്ടോ? സത്യത്തിൽ ലഭിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാൽ 12 കോടി എന്നത് നിസ്സാരമായ തുകയാണെന്നു വേണം മനസ്സിലാക്കാൻ. ഒരു ടിക്കറ്റിന്റെ വില മുന്നൂറു രൂപയാണ്, അതായത് 162 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റിരിക്കുന്നത്. അതുകൂടി പരിഗണിക്കുമ്പോഴാണ് 12 കോടി ചെറിയ തുകയാവുന്നത്. ഏതൊരു നിക്ഷേപത്തിനും പരിഗണിക്കേണ്ട ഒന്നാണ് റിസ്‌ക് – റിവാർഡ് റേഷ്യോ എന്നത്. അങ്ങനെ നോക്കിയാൽ അത്യന്തം അപകടകരമായ ഒരു ഭാഗ്യപരീക്ഷണമാണ് ലോട്ടറി എടുക്കൽ (റോഷൻ പി.എം-മീഡിയവൺ).
മുഹമ്മദ് നബി(സ്വ) വരുന്ന കാലത്ത് അറബികൾക്കിടയി ലുണ്ടായിരുന്ന ചൂത് ഇതിനേക്കാൾ മാനവികമായിരുന്നു. ഇമാം നസഫി വിശദീകരിക്കുന്നത് കാണുക:
“ പത്തുപേർ ചേർന്ന് ഒരു ഒട്ടകത്തെ വാങ്ങും. വിലനൽകാൻ ഒരു അവധി നിശ്ചയിക്കും. അനന്തരം പത്ത് മരക്കഷ്ണങ്ങളെടുക്കും, ഓരോന്നിന്നും പ്രത്യേകം പേര് രേഖപ്പെടുത്തും. ഓരോ കഷ്ണത്തിലും നിശ്ചിത എണ്ണവും -ഓഹരി- എഴുതിയിരിക്കും. മൂന്നെണ്ണം ഓഹരി എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയവയായിരിക്കും. പിന്നീട് ഒട്ടകത്തെ അറുത്ത് പത്തായോ ഇരുപത്തിയേഴായോ ഭാഗിക്കും. നിഷ്പക്ഷനായ ഒരാൾ മരക്കഷ്ണങ്ങൾ ഒരു സഞ്ചിയിലിട്ട് കുലുക്കിയ ശേഷം, ചൂതാട്ടത്തിൽ പങ്കെടുക്കുന്നവരുടെ പേരിൽ ഓരോന്നായി എടുക്കും. ഓരോരുത്തർക്കും കിട്ടിയ മരക്കഷ്ണത്തിൽ രേഖപ്പെടുത്തിയ ഓഹരികൾ അവരവർ എടുക്കുന്നു. ഓഹരികൾ എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയ കഷ്ണങ്ങൾ കിട്ടിയ മൂന്നുപേർ ഒട്ടകത്തിന്റെ മുഴുവൻ വിലയും നൽകാൻ ബാധ്യസ്ഥരാകുന്നു. അതായത്, വിജയികൾക്ക് മാംസം ലഭിക്കുന്നു. പരാജിതർക്ക് പണം നഷ്ടമാവുന്നു ”.-(മദാരികുത്തൻസീൽ).
وَقَالَ الْإِمَامُ النَّسَفِيُّ: وصِفَةُ المَيْسِرِ: أَنَّهُ كَانَتْ لَهُمْ عَشَرَةُ أقْداحٍ، سَبْعَةٌ مِنْهَا عَلَيْها خُطُوطٌ، وهُوَ: الفَذُّ وَلَهُ سَهْمٌ، وَالتَّوْأَمُ وَلَهُ سَهْمانِ، وَالرَقِيبُ ولَهُ ثَلاثَةٌ، وَالْحِلْسُ وَلَهُ أرْبَعَةٌ، وَالنَّافِسُ وَلَهُ خَمْسَةٌ، وَالمُسْبِلُ وَلَهُ سِتَّةٌ، وَالمُعَلّى وَلَهُ سَبْعَةٌ، وَثَلاثَةٌ أغْفالٌ لَا نَصِيبَ لَها وَهِيَ: الْمَنِيحُ، وَالسَّفِيحُ، وَالوَغْدُ، فَيَجْعَلُونَ الأقْداحَ في خَرِيطَةٍ، ويَضَعُونَها عَلى يَدِ عَدْلٍ، ثُمَّ يُجَلْجِلُها، ويُدْخِلُ يَدَهُ ويُخْرِجُ بِاسْمِ رَجُلٍ قَدَحًا قَدَحًا مِنها، فَمَن خَرَجَ لَهُ قَدَحٌ مِن ذَواتِ الأنْصِباءِ أخَذَ النَصِيبَ المَوْسُومَ بِهِ ذَلِكَ القَدَحُ، ومَن خَرَجَ لَهُ قَدَحٌ مِمّا لَا نَصِيبَ لَهُ لَمْ يَأْخُذْ شَيْئًا، وغُرِّمَ ثَمَنَ الجَزُورِ كُلِّهِ. وكانُوا يَدْفَعُونَ تِلْكَ الأنْصِباءَ إلى الفُقَراءِ، وَلَا يَأْكُلُونَ مِنْهَا، وَيَفْتَخِرُونَ بِذَلِكَ، وَيَذُمُّونَ مَن لَمْ يَدْخُلْ فِيهِ.-مَدَرِاكُ التَّنْزِيلِ.
ഇങ്ങനെ ചൂതിലൂടെ നേടുന്നത് അവർ ഉപയോഗിക്കാറുണ്ടായിരുന്നില്ല. പാവങ്ങൾക്ക് ദാനമായി നല്കുകയായിരുന്നു പതിവ്. അതിനാൽ തന്നെ സ്വയം സമ്പന്നനാകാനുള്ള കുറുക്കു വഴിയായിരുന്നില്ല അവർക്ക് ചൂത്. ഉദാരതയുടെ രൂപമായിട്ടായിരുന്നു അവർ അതിനെ കണ്ടിരുന്നത്. ഭരതത്തിലെ ഇതിഹാസകഥയിലെ ശകുനിയുടെ കള്ളച്ചൂതിൽ നിന്നും വ്യത്യസ്തമായി ഏറെ ജനോപകാരപ്രദവും സദുദ്ദേശ്യപരവുമായിരുന്നിട്ടും ജാഹിലിയ്യാ അറബികളുടെ ചൂതാട്ടം ഇസ്‌ലാം കുറ്റകരമായി പരിഗണിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു.
അല്ലാഹു പറയുന്നു:
{يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأنْصَابُ وَالأزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ. إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ. وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَاحْذَرُوا فَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّمَا عَلَى رَسُولِنَا الْبَلَاغُ الْمُبِينُ}-الْمَائِدَةُ: 90-92.
വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളിൽപെട്ട മാലിന്യങ്ങളാണ്. അതിനാൽ നിങ്ങൾ അവയൊക്കെ ഒഴിവാക്കുക. നിങ്ങൾ വിജയിച്ചേക്കാം.മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്താനും, അല്ലാഹുവെ ഓർക്കുന്നതിൽനിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാൽ നിങ്ങൾ ആ തിന്മകളിൽനിന്ന് വിരമിക്കാനൊരുക്കമുണ്ടോ? അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലർത്തുകയും ചെയ്യുക. നിങ്ങൾ ആജ്ഞയിൽനിന്നു പുറംതിരിയുകയാണെങ്കിൽ അറിഞ്ഞിരിക്കുക, വിധികൾ വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്വം മാത്രമേ നമ്മുടെ ദൂതന്നുള്ളൂ. -(അൽമാഇദ: 90-92).
ഖുർആൻ നിഷിദ്ധമാക്കിയ മൈസിർ (مَيْسِرِ) നെ ഇമാം റാസി തന്റെ തഫ്സീറിൽ പരിചയപ്പെടുത്തുന്നു:
അധ്വാനമോ ക്ലേശമോ കൂടാതെ ഒരാളുടെ പണം എളുപ്പത്തിലും സുഗമമായും കൈക്കലാക്കുക
« أَخَذٌ لِمَالِ الرَّجُل بِيُسْرٍ وَسُهُولَةٍ مِنْ غَيْرِ كَدٍّ وَلَا تَعَبٍ »
പ്രമുഖ താബിഈ പണ്ഡിതനായ ഇമാം മുഖാത്തിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞതാണിത്.
ഇമാം ഗസ്സാലി പറയുന്നത് കാണുക:
‘ഓരോരുത്തരുടെയും കാര്യത്തിൽ ലാഭനഷ്ടങ്ങളുടെ സാധ്യത ഒരുമിച്ചുചേരലാണ് ചൂതാട്ടം. ചൂതാട്ടത്തിലേർപ്പെടുന്ന ഓരോരുത്തനും ധനമിറക്കുന്നു. വിജയിക്കുന്നവൻ തന്റെയും കൂട്ടുകാരന്റെയും ധനം ഒരുമിച്ച് കൈയടക്കുന്നു. ഇത് ഉറപ്പായും ഹറാംതന്നെ’ (അൽ വസ്വീത്).
قَالَ الْإِمَامُ الْغَزَالِيُّ: وَالْقِمَارُ أَنْ يَجْتَمِعَ فِي حَقِّ كُلِّ وَاحِدٍ خَطَرُ الْغُرْمِ وَالْغُنْمِ، بِأَنْ يُخْرِجَ كُلُّ وَاحِدٍ مِنْهُمَا مَالًا، يُحْرِزُهُ إِنْ يَسْبِقْ، وَيَأْخُذُ مَالَ صَاحِبِهِ. وَهَذَا حَرَامٌ قَطْعًا.-الْوَسِيطُ: بَابُ شُرُوطِ الْعَقْدِ.
കാരുണ്യയും ഹറാമ് തന്നെ
കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ലാഭവിഹിതെം ഉപയോഗിക്കുന്നത് കൊണ്ട് ലോട്ടറി ഹലാലാണെന്ന് ധരിച്ചവരുണ്ട്. അത് തെറ്റായ ധാരണയാണ്. കാരണം അറബികളുടെ ചൂതാട്ടവും ഇങ്ങനെയായിരുന്നു: ഒരൊട്ടകത്തിന് വില നിശ്ചയിച്ച് അതിനെ അറുത്ത് 28 ഓഹരിയാക്കുന്നു. എന്നിട്ട് പത്ത് അമ്പുകളെടുത്ത് അതിൽ ഏഴെണ്ണത്തിന്മേൽ ഒന്നുമുതൽ ഏഴു വരെ അക്കങ്ങൾ ഇടും. മൂന്നെണ്ണം നമ്പറില്ലാത്തതായിരിക്കും. എന്നിട്ട് ഒരു മധ്യസ്ഥൻ അമ്പുകളെല്ലാം ഒരു കുറ്റിയിലിട്ട് കശക്കി കളിയിൽ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിച്ച് ഓരോ അമ്പെടുക്കുന്നു. അങ്ങനെ ഓരോരുത്തരുടെയും പേരിൽ വന്ന അമ്പുകളുടെ നമ്പർ അനുസരിച്ച് അവർ മാംസത്തിൽ അവകാശികളാണ്. നമ്പറില്ലാത്ത നറുക്ക് ആർക്ക് ലഭിച്ചുവോ അവർക്ക് മാംസത്തിൽ ഓഹരിയില്ലെന്നുമാത്രമല്ല, ഒട്ടകത്തിന്റെ മുഴുവൻ വിലയും അവർ കൊടുക്കുകയും ചെയ്യണം. ഈ മാംസം അവർ സാധുക്കൾക്ക് വിതരണം ചെയ്യും. ഇങ്ങനെയായിരുന്നു അവരുടെ ചൂതാട്ടം. സാധുക്കൾക്ക് വിതരണം ചെയ്യാനായിരുന്നു അറബികൾ ചൂത് കളിച്ചിരുന്നത്. അപ്പോൾ അറബികളുടെ ചൂത് കളിയും ഇന്നത്തെ കാരുണ്യ ലോട്ടറയും ഒന്ന് തന്നെ. ഇത് പോലെ ചില ഉപകാരങ്ങൾ ഉണ്ടെന്ന് അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഖുർആൻ ചൂത് കളി നിരോധിച്ചത്.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU