Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിൻറെ വിധി നിർണ്ണയം

ഖുർആനിലെ ഒരു സൂക്തത്തിൻറെ വിവർത്തനം ഇങ്ങനെ: “ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ” അൽ ഹദീദ് 57:22 .    “പേന ഉയർത്തി പേജുകൾ ഉണങ്ങി”.  കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നു. മുൻകൂർ ഉത്തരവുകൾ എഴുതി കഴിഞ്ഞു. സർവ്വ ശക്തനായ അല്ലാഹു കൽപിച്ചതല്ലാതെ നമുക്ക് ഒന്നും സംഭവിക്കുകയില്ല. നിങ്ങൾക്ക് ലഭിച്ച കാര്യം നഷ്ടപ്പെടുകയൊ നിങ്ങൾക്ക് നഷ്ടപ്പെട്ട കാര്യം ലഭിക്കുകയൊ ചെയ്യുകയില്ല.

ഈ വിശ്വാസം ഹൃദയത്തെിൽ അകാതമായി രൂഡമൂലമാവുകയാണെങ്കിൽ, ലഭിക്കാതെ പോവുന്നത് ബോണസായി മാറുന്നു, പരീക്ഷണം സമ്മാനമായി മാറുന്നു, ഓരോ സംഭവവും പാരിദോഷികമായിത്തീരുന്നു.  അല്ലാഹു ഒരാൾക്ക് നന്മ ആഗ്രഹിക്കുകയും അവനെ പരീക്ഷിക്കുകയും ചെയ്താൽ അദ്ദേഹത്തിന് സമ്മാനം ഉറപ്പായി.

അതിനാൽ ഒരു രോഗമൊ കുട്ടിയുടെ മരണമൊ അല്ലങ്കിൽ സാമ്പത്തുമായി ബന്ധപ്പെട്ട നഷ്ടമൊ വീട് കത്തിച്ചാമ്പലാവുകയൊ ചെയ്താൽ ഒന്നും നിങ്ങളെ ബാധിക്കുകയില്ല.  കാരണം എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ് സംഭവിച്ചിരിക്കുന്നത്. പ്രധാന തെരെഞ്ഞെടുപ്പ് അല്ലാഹുവിൻറേതാണ്. നിങ്ങൾക്ക് പ്രതിഫലം ഉറപ്പായിരിക്കുന്നു.

പരീക്ഷിക്കപ്പെടുന്നവർക്ക് അവർ ക്ഷമിച്ചതിനാൽ അഭിവാദ്യങ്ങൾ നേരുന്നു. എല്ലാം നൽകുകയും എടുക്കുകയും ചെയ്യുന്ന ഒരു ശക്തിയിൽ സന്തോഷവാനായതിനാൽ അഭിവാദനങ്ങൾ.  “എന്ത് ചെയ്തുവെന്ന് അവനെ ചോദ്യം ചെയ്യാൻ കഴിയില്ല. എന്നാൽ അവരാകട്ടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.”

ഖദായിലും ഖദ്റിലും നിങ്ങൾ വിശ്വസിക്കുന്നത് വരെ, നിങ്ങളുടെ കഷ്ടത കുറയുകയൊ അശാന്തി ശമിക്കുകയൊ മനസ്സിലെ മന്ത്രധ്വനികൾ ഇല്ലാതാവുകയൊ ചെയ്യുന്നില്ല.

നിങ്ങൾ കണ്ടുമുട്ടുന്നതിനെക്കുറിച്ചാണ് പേന ഉണങ്ങിയിരിക്കുന്നു എന്നത്കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അതിനാൽ അവയെ കുറിച്ച് ദു:ഖിച്ച് നിങ്ങൾ നിങ്ങളെ നശിപ്പിക്കരുത്. ചുമരുകൾ വീഴാതെ സംരക്ഷിക്കപ്പെടുന്നത്, വെള്ളത്തിൻറെ ചോർച്ച ഇല്ലാതാവുന്നത്, കാറ്റ് അടിച്ച് വീശുന്നതിനെ തടയുന്നത്, ഗ്ലാസ് പൊളിഞ്ഞ്പോവുന്നതിരിക്കുന്നതെല്ലാം  നിങ്ങളുടെ കഴിവ് കൊണ്ടാണെന്നൊന്നും ചിന്തിച്ചു കളയരുത്. അത് ഒരിക്കലും ശരിയല്ല.

ഞാനും നിങ്ങളും ഉണ്ടായാലും ഇല്ലങ്കിലും വിധി നടപ്പാവും. നേരത്തെ തീരുമാനിച്ചത് സംഭവിച്ചിരിക്കും. എഴുതപ്പെട്ടത് നടന്നിരിക്കും.   “അതിനാൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അവിശ്വസിക്കുന്നവർ അവിശ്വസിക്കട്ടെ”. നീരസവും വിഷമവും വിലാപവും നിങ്ങളെ വലയം ചെയ്യുന്നതിന് മുമ്പായി ഖദ്റിനെ സ്വീകരിക്കുക. വിത്യസ്ത കോണുകളിൽ നിന്ന് ഖേദത്തോടെ നിങ്ങൾ വിഴുങ്ങപ്പെടുന്നതിന് മുമ്പായി ഖദായിനേയും അംഗീകരിക്കുക.

എന്തും നേടാനുള്ള മാർഗ്ഗം നിങ്ങൾ പിന്തുടരുമ്പോൾ, എല്ലാം നിങ്ങളുടെ പരമാവധി ശക്തിയോടെ ചെയ്തിട്ടും വലിയൊരു വിപത്തും സംഭവിച്ചു എന്നിരിക്കട്ടെ.  കാരണം അത് സംഭവിക്കേണ്ടത് തന്നെയായിരുന്നു.  എന്നാൽ ഇങ്ങനെ പറയാതിരിക്കുക:  ഞാൻ ഇന്നാൽ ഇന്ന കാര്യം ചെയ്തിരുന്നെങ്കിൽ, ഇന്നാൽ ഇന്നത് സംഭവിച്ചേനെ. എന്നാൽ ഇങ്ങനെ പറയാം:  ഇത് അല്ലാഹുവിൻ്റെ വിധി. അവൻ ഉദ്ദേശിച്ചത് അവൻ ചെയ്യുന്നു.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles