Current Date

Search
Close this search box.
Search
Close this search box.

ജാമിദ ടീച്ചറും യുക്തിവാദവും-4

ജാമിദ ടീച്ചര്‍: ഒമ്പതോ പതിനൊന്നോ ഭാര്യമാരുമായി ഒറ്റരാത്രിയില്‍ സെക്‌സിലേര്‍പ്പെടുന്ന നബിക്ക് അത്രയൊക്കെ കഴിവുണ്ടോ എന്ന് അനസ് ചോദിച്ചപ്പോള്‍, ഉണ്ട് 30 പുരുഷന്‍മാരുടെ കഴിവുണ്ട് നബിക്ക് എന്ന ഒരു ഹദീസ്!

ഹാരിസ് മദനി: ആ ഹദീസ് എന്താണെന്ന് നമുക്ക് നോക്കാം.

حَدَّثَنَا أَنَسُ بْنُ مَالِكٍ ، قَالَ : كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدُورُ عَلَى نِسَائِهِ فِي السَّاعَةِ الْوَاحِدَةِ مِنَ اللَّيْلِ وَالنَّهَارِ، وَهُنَّ إِحْدَى عَشْرَةَ. قَالَ : قُلْتُ لِأَنَسٍ : أَوَكَانَ يُطِيقُهُ ؟ قَالَ : كُنَّا نَتَحَدَّثُ أَنَّهُ أُعْطِيَ قُوَّةَ ثَلَاثِينَ. وَقَالَ سَعِيدٌ ، عَنْ قَتَادَةَ : إِنَّ أَنَسًا حَدَّثَهُمْ تِسْعُ نِسْوَةٍ.
നബി തന്റെ 11 ഭാര്യമാരുടെ അടുക്കല്‍, രാത്രിയും പകലും ഒരു ഒരുമണിക്കൂര്‍ സമയത്തില്‍ ചുറ്റി വരാറുണ്ടായിരുന്നു. (സന്ദര്‍ശിക്കാറുണ്ടായിരുന്നു) അപ്പോള്‍ സ്വഹാബികള്‍ അനസിനോട് ചോദിച്ചു: നബിക്ക് അതിനൊക്കെ കഴിവുണ്ടോ? അനസ്: ഞങ്ങളില്‍ 30 പുരുഷന്മാരുടെ ശക്തി ഉണ്ട് നബിക്ക്. (ബുഖാരി: 268)

ഇതാണ് ഹദീസിലുള്ളത്. ഇവിടെ ടീച്ചറുടെ പരാതി എന്തിലാണ്. സ്വന്തം ഭാര്യമാരുടെ അടുത്ത് പോയതിനാണോ, അതല്ല സെക്‌സിലേര്‍പ്പെട്ടതിനാണോ. ഇതെല്ലാം കുറ്റകരമായ ഒന്നാണോ. പ്രവാചകന്റെ ഭാര്യമാരെ കുറിച്ചും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. പ്രായമായ, രോഗികളായ, വിധവകളായ ആളുകളെ പ്രവാചകന്‍ ഭാര്യമാരായി സ്വീകരിച്ചിട്ടുണ്ട്. അവര്‍ക്ക് പ്രായമായി അല്ലെങ്കില്‍ സൗന്ദര്യം ഇല്ല എന്ന കാരണം കൊണ്ട് അവരെ തിരിഞ്ഞുനോക്കാത്ത ഒരു ഭര്‍ത്താവ് ആയിരുന്നില്ല പ്രവാചകന്‍. 11 ഭാര്യമാരെ സന്ദര്‍ശിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് നീതി നടപ്പിലാക്കിയ പ്രവാചകനെ വിമര്‍ശിക്കുന്നതിന്റെ അര്‍ത്ഥമെന്താണന്നാണ് അറിയേണ്ടത്.

ജാമിദ ടീച്ചര്‍: ആറാമത്തെ വയസ്സില്‍, ആഇശയെ വിവാഹം ചെയ്ത പ്രവാചകന്‍, അത് ആ കാലഘട്ടത്തെ സൃഷ്ടി ആണെങ്കില്‍ ഇന്ന് എങ്ങനെ മാതൃകയാകും എന്നായിരുന്നു എന്റെ ചിന്ത.

ഹാരിസ് മദനി: ആഇശയെ നബി വിവാഹം കഴിക്കുന്നത് ആറാമത്തെ വയസ്സില്‍ തന്നെയാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഒമ്പതാമത്തെ വയസ്സിലാണ് ഭാര്യയായി ഒന്നിച്ച് ജീവിതം തുടങ്ങിയത്. ഒമ്പതാമത്തെ വയസ്സുമുതല്‍ അന്നത്തെ അറബികള്‍ക്കിടയില്‍, ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവുന്നത് സാധാരണമായ ഒരു കാര്യമാണ്. വിവാഹം ചെയ്യപ്പെട്ട പെണ്ണിനോ, പെണ്ണിന്റെ പിതാവിനോ, അവിടുത്തെ നാട്ടുകാര്‍ക്കോ, അന്നത്തെ ശത്രുക്കള്‍ക്കുപോലും ഇങ്ങനെ ഒരു വിമര്‍ശനം ഉണ്ടായിരുന്നില്ല.

അങ്ങനെയെങ്കില്‍ നബിയെ എങ്ങനെ മാതൃകയാക്കും എന്നാണങ്കില്‍, ടീച്ചര്‍ മനസ്സിലാക്കേണ്ടത് പ്രവാചകന്‍ പല പ്രായത്തിലുമുള്ള സ്ത്രീകളെയാണ് വിവാഹം ചെയ്തിട്ടുള്ളത്. ആദ്യവിവാഹം തന്നെ നാല്‍പ്പത് വയസ്സുള്ള ഖദീജ ബീവിയുമായിട്ടാണ്. അതുകൊണ്ട് ആ കാര്യത്തില്‍ ടീച്ചര്‍ വേവലാതിപ്പെടേണ്ടതില്ല.

ജാമിദ ടീച്ചര്‍: സാലിമിന് മുലപ്പാല്‍ നല്‍കിയ സംഭവം!

ഹാരിസ് മദനി: എന്താണ് ആ സംഭവം? ടീച്ചര്‍ പറഞ്ഞതും സംഭവവും തമ്മില്‍ ഒരുപാട് ദൂരമുണ്ട്.

عَنْ عَائِشَةَ ، قَالَتْ : جَاءَتْ سَهْلَةُ بِنْتُ سُهَيْلٍ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَتْ : يَا رَسُولَ اللَّهِ، إِنِّي أَرَى فِي وَجْهِ أَبِي حُذَيْفَةَ مِنْ دُخُولِ سَالِمٍ – وَهُوَ حَلِيفُهُ – فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” أَرْضِعِيهِ “. قَالَتْ : وَكَيْفَ أُرْضِعُهُ وَهُوَ رَجُلٌ كَبِيرٌ ؟ فَتَبَسَّمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَقَالَ : ” قَدْ عَلِمْتُ أَنَّهُ رَجُلٌ كَبِيرٌ “. زَادَ عَمْرٌو فِي حَدِيثِهِ : وَكَانَ قَدْ شَهِدَ بَدْرًا. وَفِي رِوَايَةِ ابْنِ أَبِي عُمَرَ : فَضَحِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

സഹ്‌ല നബിയുടെ അടുത്ത് വന്നു പറഞ്ഞു: അല്ലയോ പ്രവാചകരേ,
സാലിം കടന്നുവരുമ്പോള്‍ അബൂ ഹുദൈഫയുടെ മുഖത്ത് എന്തോ ഒരു പ്രയാസം ഉള്ളത് പോലെ എനിക്ക് തോന്നുന്നു. നബി പറഞ്ഞു: നീ അവന് പാല്‍ കൊടുത്തോളൂ.
(മുസ്‌ലിം: 1453)

പ്രവാചകന്‍ എന്താണ് പറഞ്ഞതെന്ന് ടീച്ചര്‍ക്ക് മനസ്സിലായില്ല. ഹദീസ് പണ്ഡിതന്മാര്‍ പറയുന്നു: കൊച്ചുകുട്ടിക്ക് നല്‍കുന്നതുപോലെ അല്ലാതെ, പാത്രത്തില്‍ കറന്നെടുത്തു കൊടുക്കുകയാണ് ചെയ്തത്. അതിനുശേഷം, അബൂ ഹുദൈഫ അങ്ങനെ ഒരു ബുദ്ധിമുട്ട് കാണാറുമില്ല എന്ന് ഇതേ സഹ്‌ല തന്നെ പറഞ്ഞിട്ടുണ്ട്. അതൊന്നും ടീച്ചര്‍ കാണുകയില്ലല്ലോ.
ആരാണ് സാലിം??
അബൂ ഹുദൈഫ(റ) യുടെ വളര്‍ത്തു മകനാണ് അദ്ദേഹം.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّ أَبَا حُذَيْفَةَ – وَكَانَ مِمَّنْ شَهِدَ بَدْرًا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – تَبَنَّى سَالِمًا، وَأَنْكَحَهُ بِنْتَ أَخِيهِ هِنْدَ بِنْتَ الْوَلِيدِ بْنِ عُتْبَةَ وَهُوَ مَوْلًى لِامْرَأَةٍ مِنَ الْأَنْصَارِ، كَمَا تَبَنَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَيْدًا،

നബിയോടൊപ്പം ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ് അബൂ ഹുദൈഫ. അബൂ ഹുദൈഫ, സാലിമിനെ ദത്തെടുത്ത് വളര്‍ത്തി, വിവാഹം ചെയ്തു കൊടുത്തു. അപ്പോള്‍, ആ വളര്‍ത്തുമകന്‍ തന്റെ പിതാവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് മനപ്രയാസം ഉണ്ടോ എന്ന് ഭാര്യക്ക് തോന്നിയപ്പോള്‍, നബിയുടെ അടുക്കല്‍ വന്ന് ഒരു സങ്കടം പറഞ്ഞതാണ് ആ സംഭവം. അങ്ങനെയുള്ള ഒരു മനപ്രയാസത്തിന് ഏറ്റവും ശരിയായ പരിഹാരം നിര്‍ദേശിച്ച് കൊടുക്കുകയാണ് നബി ചെയ്തത്.

ജാമിദ ടീച്ചര്‍: വ്യഭിചരിച്ച, സ്ത്രീയെ ചുംബിച്ച, മോഷ്ടിച്ച ഒരു വ്യക്തി, നബിയെ എനിക്ക് സ്വര്‍ഗം ലഭിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ലഭിക്കും നീ നമസ്‌കരിക്കുക എന്ന് പ്രവാചകന്‍ പറഞ്ഞു. അത് എനിക്കു മാത്രമാണോ എന്ന് ചോദിച്ചപ്പോള്‍ മുഴുവന്‍ സമൂഹത്തിനും ആണെന്ന് പ്രവാചകന്‍ മറുപടി നല്‍കി. !

ഹാരിസ് മദനി: ടീച്ചര്‍ പറഞ്ഞത് പച്ചക്കള്ളമാണ്. ആ ഹദീസ് ഇങ്ങനെയാണ്:

عَنِ ابْنِ مَسْعُودٍ أَنَّ رَجُلًا أَصَابَ مِنِ امْرَأَةٍ قُبْلَةً، فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَخْبَرَهُ فَأَنْزَلَ اللَّهُ عَزَّ وَجَلَّ : { أَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ }. فَقَالَ الرَّجُلُ : يَا رَسُولَ اللَّهِ، أَلِي هَذَا ؟ قَالَ : ” لِجَمِيعِ أُمَّتِي كُلِّهِمْ “.

ഒരാള്‍ക്ക്, ഒരു പെണ്ണില്‍ നിന്ന് ചുംബനം കിട്ടി. അയാള്‍ ചുംബിച്ചതല്ല. അയാള്‍ നബിയുടെ അടുത്ത് വന്ന് ഈവിവരം പറഞ്ഞു.( ടീച്ചര്‍ പറഞ്ഞ വ്യഭിചാരവും, മോഷണവും ഹദീസിലില്ല) അങ്ങനെ അല്ലാഹു ഈ ആയത്ത് ഇറക്കി: പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കണം-ഹൂദ്: 114 (ബുഖാരി: 526)

തെറ്റ് സംഭവിച്ചു പോയി. അതിനുള്ള പരിഹാരം എന്ന നിലക്കാണ് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്.

(തുടരും)

തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം, അർഷദ് സാദിഖ്

 

https://www.youtube.com/watch?v=rwi00ls2xcA

Related Articles