Current Date

Search
Close this search box.
Search
Close this search box.

ജാമിദ ടീച്ചറും യുക്തിവാദവും-2

ജാമിദ ടീച്ചര്‍: ഭര്‍ത്താവും സഹോദരനും ഇല്ലാത്ത സമയത്ത് ഉമ്മു ഹറാമി എന്ന സ്ത്രീയുടെ വീട്ടില്‍ നബി (സ) ചെല്ലുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം അവരുടെ മടിയില്‍ തലവെച്ച് ഉറങ്ങി. അപ്പോള്‍ നബി ഒരു സ്വപ്നം കണ്ടു; നബി പെട്ടെന്ന് ഞെട്ടി എണീറ്റു. അപ്പോള്‍ ആ സ്ത്രീ ചോദിച്ചു എന്താണ് നബിയെ. നബി പറഞ്ഞു ഞാന്‍ കുറെ ആളുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് കണ്ടു. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു എന്നെയും കൂടി അതില്‍ ഉള്‍പ്പെടുത്തതാമോ നബിയെ… അങ്ങനെ നബി ആ സ്ത്രീയെയും അതില്‍ ഉള്‍പ്പെടുത്തി..!!

ഹാരിസ് മദനി: ഈ ഹദീസില്‍ നിന്നും ടീച്ചര്‍ മനസ്സിലാക്കിയത് ആരുമില്ലാത്ത സമയത്ത് ഒരു പെണ്ണിനെ പാട്ടിലാക്കാന്‍ വേണ്ടി സ്വര്‍ഗം എങ്ങനെ പരസ്യപ്പെടുത്താം എന്ന് നബി പഠിപ്പിച്ചു എന്നാണ്. ഓരോരുത്തര്‍ക്കും അവരുടെ ചിന്താഗതിയുടെ അകത്തുനിന്നല്ലേ കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയുക.അതുകൊണ്ടായിരിക്കാം ടീച്ചര്‍ അങ്ങനെ ഒരു വിലയിരുത്തല്‍ നടത്തിയത്. യഥാര്‍ത്ഥത്തില്‍, ഈ ഹദീസില്‍ സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ടയാതൊരു പരാമര്‍ശവുമില്ല. അത് ആ ഹദീസിന്റെ അവസാന ഭാഗം വായിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നതാണ്. യഥാര്‍ത്ഥത്തില്‍ അത് മുസ്ലീങ്ങള്‍ക്ക് ഭാവിയില്‍ വരാന്‍ പോകുന്ന ഒരു വലിയ നേട്ടത്തെ മുന്‍കൂട്ടി പ്രവചിക്കുകയായിരുന്നു പ്രവാചകന്‍ ഈ ഹദീസിലൂടെ ചെയ്തത്.

ഹദീസിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കാണാം മുആവിയത്ത്ബിനു അബീ സുഫിയാന്റെ കാലഘട്ടത്തില്‍ ഉമ്മു ഹറാമി  ബീവി അതുപോലെ ഒരു കപ്പല്‍ യാത്ര നടത്തിയിട്ടുണ്ടെന്നും ആ യാത്രയില്‍ ഉമ്മു ഹറാമി  വഫാതായി എന്നും കാണാം.

എന്താണ് ആ കപ്പല്‍ യാത്ര അനസ് ഇബ്‌നു മാലിക് (റ) പറയുന്നു ഉബാദത് ഇബ്‌നു സാബിത്തിന്റെ ഭാര്യയായ ഉമ്മുഹറാമിന്റെ വീട്ടില്‍ നബി പോകാറുണ്ടായിരുന്നു, ഭക്ഷണം കയിക്കാറുമുണ്ടായിരുന്നു. ഒരു ദിവസം നബി അവിടെ പോയി, ഭക്ഷണം കഴിച്ചു, ഉമ്മുഹറാമിന്റെ മടിയില്‍ തലവെച്ചു നബി അങ്ങനെ ഉറങ്ങി പോയി. പെട്ടെന്ന് ചിരിച്ചുകൊണ്ട് നബി ഉറക്കത്തില്‍നിന്ന് ഉറക്കമുണര്‍ന്നു. അപ്പോള്‍ ഉമ്മുഹറാമ ചോദിച്ചു എന്താണ് നബിയേ അങ്ങ് ചിരിക്കുന്നത്. നബി പറഞ്ഞു ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്ന എന്റെ ഉമ്മത്തില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ കടലിനു നടുവിലൂടെ രാജകീയമായി യാത്ര നടത്തുന്നത് എനിക്ക് കാണിക്കപ്പെട്ടുകയുണ്ടായി. അപ്പോള്‍ ഉമ്മു ഹറാമി  നബിയോട് പറഞ്ഞു അങ്ങ് ഞാനും അവരുടെ കൂട്ടത്തില്‍ പെടാന്‍ വേണ്ടി ് വേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ നബി അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു….
(മുസ്ലിം1912 ,ബുഖാരി: 2789)

ആ ഹദീഥ് ഇങ്ങനെ വായിക്കാം:
روى البخاري ( 2789 ) ومسلم ( 1912 )
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، أَنَّهُ سَمِعَهُ يَقُولُ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدْخُلُ عَلَى أُمِّ حَرَامٍ بِنْتِ مِلْحَانَ فَتُطْعِمُهُ، وَكَانَتْ أُمُّ حَرَامٍ تَحْتَ عُبَادَةَ بْنِ الصَّامِتِ، فَدَخَلَ عَلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَطْعَمَتْهُ وَجَعَلَتْ تَفْلِي رَأْسَهُ، فَنَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ اسْتَيْقَظَ وَهُوَ يَضْحَكُ، قَالَتْ : فَقُلْتُ : وَمَا يُضْحِكُكَ يَا رَسُولَ اللَّهِ ؟ قَالَ : ” نَاسٌ مِنْ أُمَّتِي عُرِضُوا عَلَيَّ غُزَاةً فِي سَبِيلِ اللَّهِ، يَرْكَبُونَ ثَبَجَ هَذَا الْبَحْرِ مُلُوكًا عَلَى الْأَسِرَّةِ “. أَوْ ” مِثْلَ الْمُلُوكِ عَلَى الْأَسِرَّةِ “. شَكَّ إِسْحَاقُ. قَالَتْ : فَقُلْتُ : يَا رَسُولَ اللَّهِ، ادْعُ اللَّهَ أَنْ يَجْعَلَنِي مِنْهُمْ. فَدَعَا لَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثُمَّ وَضَعَ رَأْسَهُ، ثُمَّ اسْتَيْقَظَ وَهُوَ يَضْحَكُ، فَقُلْتُ : وَمَا يُضْحِكُكَ يَا رَسُولَ اللَّهِ ؟ قَالَ : ” نَاسٌ مِنْ أُمَّتِي عُرِضُوا عَلَيَّ غُزَاةً فِي سَبِيلِ اللَّهِ “. كَمَا قَالَ فِي الْأَوَّلِ، قَالَتْ : فَقُلْتُ : يَا رَسُولَ اللَّهِ، ادْعُ اللَّهَ أَنْ يَجْعَلَنِي مِنْهُمْ. قَالَ : ” أَنْتِ مِنَ الْأَوَّلِينَ “. فَرَكِبَتِ الْبَحْرَ فِي زَمَانِ مُعَاوِيَةَ بْنِ أَبِي سُفْيَانَ، فَصُرِعَتْ عَنْ دَابَّتِهَا حِينَ خَرَجَتْ مِنَ الْبَحْرِ فَهَلَكَتْ.

നബിയുടെ ജീവിതത്തില്‍ നടന്ന ഈ സംഭവത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് ടീച്ചര്‍ ചെയ്തത്. എന്നാല്‍ യുക്തിവാദികളാണ് എന്ന് സ്വയം അവകാശപ്പെടുന്ന ടീച്ചറോട് ചോദിക്കട്ടെ.. നബിക്ക് സ്വര്‍ഗം പരസ്യപ്പെടുത്തി സമയം കളയേണ്ട വല്ല ആവശ്യമുണ്ടോ..? ഒരു കള്ള സ്വപ്‌നത്തിന്റെ കഥ പറഞ്ഞ് പറ്റിക്കേണ്ടതുണ്ടോ..? ഭര്‍ത്താവും സഹോദരനും ഇല്ലാത്ത സമയത്ത് ഒരു പുരുഷന് ഭക്ഷണം കൊടുക്കുകയും മടിയില്‍ തല വെച്ച് ഉറങ്ങാന്‍ അവസരം കൊടുക്കുകയും ചെയ്ത പെണ്ണിനെ പിന്നെ എന്തിനാണ് മറ്റൊരു കഥ പറഞ്ഞു പറ്റിക്കുന്നത്..? കാര്യം നടത്തി പെട്ടെന്ന് പോയാല്‍ പോരെ..?

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് ടീച്ചര്‍ മനസ്സിലാകിയ രീതിയില്‍ അല്ലേയല്ല. ഇനി നബി ഭര്‍ത്താവും സഹോദരനും ഇല്ലാത്ത സമയത്ത് ആ വീട്ടില്‍ പോകാന്‍ പാടുണ്ടോ എന്നതാണെങ്കില്‍.. പാടുണ്ട് എന്നതാണ് ശരി. ഹദീസ് അറിയുന്ന ഹദീസിനെ കുറിച്ച് വിശദമായി പഠനം നടത്തിയിട്ടുള്ള വിശാരദന്മാരാണ് ഹദീസുകള്‍ എന്താണെന്നും അതില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികള്‍ ആരാണെന്നും നമുക്ക് പറഞ്ഞു തരേണ്ടത്. ഈ വിഷയത്തില്‍ ഇമാം നവവി പറയുന്നു:

اتفق العلماء على انها كانت محرما له صلى الله عليه وسلم واختلفوا في كيفيه ذلك فقال ابن عبد البر وغيره كانت احدا خالته من الرضاعه وقال اخرون بل كانت خاله لابيه

(ഉമ്മു ഹറാമി  ബീവി നബിയുടെ മഹ്റമാണ്. നബിക്ക് വിവാഹം കഴിക്കൽ നിഷിദ്ധമാക്കപ്പെട്ട, കാണാനും തൊടാനും മടിയിൽ തല വെക്കാനും അനുവദിക്കപ്പെട്ട പെണ്ണായിരുന്നു ഉമ്മുഹറാം.)

ചരിത്രത്തില്‍ കാണാം നബിയുടെ പിതൃസഹോദരി ആയിരുന്നു ഉമ്മു ഹറാമി. അപ്പോള്‍ സ്വന്തം പിതാവിന്റെ സഹോദരിയുടെ മടിയില്‍ തലവെച്ചത് പോലും മറ്റൊരു കണ്ണോടു കൂടി കാണുന്ന ടീച്ചറോട് സഹതപിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.

(തുടരും)

തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം, അർഷദ് സാദിഖ്

 

https://www.youtube.com/watch?v=rXpZEVbdihE

Related Articles