Current Date

Search
Close this search box.
Search
Close this search box.

നിർഭയത്വവും സുരക്ഷയും സർവപ്രധാനം

നിർഭയനായിരിക്കുക എന്നത് ഏതൊരു മനുഷ്യൻറെയും പ്രാഥമികാവിശ്യങ്ങളിൽ ഒന്നാണ്. മന:ശ്ശാസ്ത്രപരമായ ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണം കൂടിയാണ് സൂരക്ഷാബോധം. വ്യക്തികൾ തമ്മിൽ പരസ്പര പൊരുത്തവും താളക്രമവും ഉണ്ടാവാൻ സൂരക്ഷാബോധം സഹായകമാണ്. മനുഷ്യാവശ്യങ്ങളെ നമുക്ക് പൊതുവെ രണ്ടായി തരം തിരിക്കാം: ഭൗതികവും മാനസികവുമായ ആവശ്യങ്ങൾ. വെള്ളം,ഭക്ഷണം, വസ്ത്രം തുടങ്ങിയവ ഭൗതികാവശ്യങ്ങളാണെങ്കിൽ, നിർഭയത്വം,സ്നേഹം തുടങ്ങിയവ മാനസികമായ ആവശ്യങ്ങളുടെ ഗണത്തിലാണുൾപ്പെടുക. ഭൗതികമായ നമ്മുടെ ഒരു ആവശ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലങ്കിൽ, അത് പൊതുവെ ശരീരത്തിനാണ് പ്രയാസം സൃഷ്ടിക്കുക. എന്നാൽ ഒരാളുടെ മാനസികമായ ആവശ്യം പൂർത്തീകരിച്ചില്ലങ്കിലോ അത് മാനസികമായ താളം തെറ്റൽ, അസന്തുഷ്ടി, നിരാശ, ഉൽകണഠ എന്നിവയിലേക്കാണ് നയിക്കുക.

മാനസികവും ധാർമ്മികവും മൂല്യാധിഷ്ടിതവുമായ വശത്തിന് ഊന്നൽ നൽകുന്ന മതമാണ് ഇസ്ലാം. അഥവാ ആന്തരികമായ പൊരുത്തം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സന്തോഷവാനായി ജീവിക്കാൻ, ഒരുപക്ഷെ, ഭക്ഷണത്തെക്കാൾ നമുക്കത് ആവശ്യവുമാണ്. മനുഷ്യൻ എന്നാൽ ശരീരവും ആത്മാവും കൂടി ചേർന്നതാണല്ലോ? മനുഷ്യൻ കേവലം ശരീരമല്ലാത്തത് പോലെ കേവലം ആത്മാവുമല്ല. ഈ രണ്ട് ഘടകങ്ങളും സന്നിവേശിച്ച ഒരു സത്തയാണ് മനുഷ്യൻ. അത്കൊണ്ട് ഒരു മനുഷ്യൻ സമ്പൂർണ്ണമായി നിർഭയനായിരിക്കാൻ അവൻറെ ഈ രണ്ട് ഘടകങ്ങളേയും സംതൃപ്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് ഇസ്ലാം വിശ്വസിക്കുന്നത്.

മരണം അന്ത്യമല്ല
മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യമാണ് മരണം. എന്നാൽ മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നാണ് ഇസ്ലാം വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. മരണം ജീവിതത്തിലെ ഒരു ഘട്ടം മാത്രം. മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ട്. അതായത് രണ്ട് ജീവിതത്തിനിടയിലെ ഒരു പാലമാണ് മരണം എന്ന് പറയാം. മരണം ഒരു വഴിത്തിരിവാണ്. അത് ഒരു അവസാന കേന്ദ്രമല്ല. മരണം മറ്റൊരു ജീവിതത്തിൻറെ ആരംഭമാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. ഈ വിശ്വാസം മനുഷ്യന് ഒരു സുരക്ഷാബോധം നൽകുന്നുണ്ട്. മരണത്തോടെ ജീവിതം അവസാനിച്ചു എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് സൂരക്ഷബോധം ഉടലെടുക്കുക?

അതിനാൽ അവശേഷിക്കുന്ന ജീവിതം കൂടി ഉറപ്പ് വരുത്തിയ മതമാണ് ഇസ്ലാം. മാത്രമല്ല മരണത്തിന് ശേഷം ഒരു പുതിയ പാന്ഥാവിലുടെയാണ് നാം ജീവിക്കുന്നത്. ഈ വിശ്വാസം വ്യക്തിയെ സമാധാനചിത്തനാക്കുന്നു. ഒരു മുസ്ലിമിനെ സംബന്ധിച്ചടേുത്തോളം മരണം അവനെ ഭയപ്പെടുത്തുകയില്ല. കാരണം അത് ഒരു പരിവർത്തന ഘട്ടം മാത്രമാണെന്നും അത് ജീവിതത്തിൻറെ അന്ത്യമല്ലന്നും അയാൾ മനസ്സിലാക്കുന്നു.

ഒരാൾ വരാനിരിക്കുന്ന മറ്റൊരു ജീവിതത്തിൽ വിശ്വസിക്കുന്നില്ലങ്കിൽ അയാൾ മരണത്തെ സദാ ഭയപ്പെട്ട്കൊണ്ടേയിരിക്കും. അപ്പോൾ അയാൾ പണത്തിനും വികാരത്തിനും പുറകെ ഓടികൊണ്ടിരിക്കും. കാരണം ഈ ജീവിതം മാത്രമാണവനുള്ളതെന്നും ഇത് അവൻറെ അവസാന അവസരമാണെന്നും അവൻ ചിന്തിക്കുകയാണ്. ഈ സമ്മർദ്ദം അവൻറെ ആന്തരികമായ സന്തുലിതത്വവും സുരക്ഷാബോധവും നഷ്ടപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ദ്വിതീയ ജീവിതം

ഒരു മുസ്ലിം പാരത്രിക ജീവിതത്തിൽ വിശ്വസിക്കുന്നു എന്നത് സുവിദിതവമാണ്. ഇത് അവനെ സ്വയം സംതൃപ്തനും നിർഭയത്വമുള്ളവനുമാക്കുന്നു. തൻറെ ജീവിതത്തിൻറെ നൈര്യന്തര്യതയെ കുറിച്ച് അയാളിൽ ഒരു സുരക്ഷിത ബോധം ഉളവാകുന്നു. ഈ ജീവിതത്തിലെ അവൻറെ പ്രവർത്തനത്തെ സംബന്ധിച്ചടേുത്തോളം സുരക്ഷിതത്വം അനുഭവപ്പെടുന്നു. അവൻറെ സൽപ്രവർത്തനങ്ങൾക്ക് അവൻറെ സദ്സ്വഭാവത്തിന് , അവൻറെ ത്യാഗങ്ങൾക്ക് എല്ലാം അവന് പ്രതിഫലം ലഭിക്കുമെന്ന് അവൻ അറിയുന്നു. അല്ലാഹുവിൻറെ നീതിയിലും ജീവിതത്തിൻറെ നൈര്യന്തര്യതയിലും അവൻ സമാധാനചിത്തനാണ്. ഈ ബോധം മനുഷ്യരിൽനിന്ന് നിരാശ,അരക്ഷിത ബോധം, ഉൽകണഠ തുടങ്ങിയ മനോവിഭ്രാന്തികൾ പിഴുതെറിയുകയും അവനെ കൂടുതൽ പ്രതീക്ഷയുള്ളവനും ആത്മവിശ്വാസമുള്ളവനും കർമ്മകുശലനുമാക്കുകയും ചെയ്യന്നു.

അല്ലാഹുവിൻറെ കാരുണ്യം
അല്ലാഹു ഏറ്റവും കാരുണ്യവാനാണെന്ന് ഇസ്ലാം ഒരു വിശ്വാസിയെ പഠിപ്പിക്കുന്നു. അല്ലാഹുവിൻറെ കാരുണ്യം മുസ്ലിംകളെ രണ്ട് വിധത്തിൽ സ്വാധീനിക്കുന്നു: സ്വയം മാതൃക സൃഷ്ടിക്കുക, മറ്റുള്ളവരോട് വിട്ടുവീഴ്ച മനോഭാവം പുലർത്തുക എന്നിവയാണത്. അല്ലാഹു കാരുണ്യവാനാണെങ്കിൽ മനുഷ്യനും കാരുണ്യവാനായേപറ്റൂ. മനുഷ്യൻ അന്യമതസ്ഥരോടും വർഗ്ഗക്കാരോടും കാരുണ്യവാനായിരിക്കുന്നത് പോലെ മൃഗങ്ങളോടും കാരുണ്യവാനായിരിക്കണം. സഹജീവികളോട്, സ്ത്രീകളോട്, ബന്ധുക്കളോട്, അടുത്തവരോട് അകന്നവരോട് അപരിചിതരോട്,രക്ഷിതാക്കളോട് കുട്ടികളോട് എല്ലാ ജീവജാലങ്ങളോടും അവൻ കാരുണ്യവാനായിരിക്കേണ്ടതുണ്ട്.

ഇസ്ലാമിലെ ഈ കാരുണ്യത്തിൻറെ അന്തരീക്ഷം മനുഷ്യന് സുരക്ഷാബോധം നൽകുന്ന മറ്റൊരു ഘടകമാണ്. കാരണം കാരുണ്യം എന്ന് പറയുന്നത് നീ മറ്റുള്ളവർക്ക് നൽകുന്നതും മറ്റുള്ളവർ നിനക്ക് നൽകുന്നതുമാണ്. ഓരോരുത്തരും അവനവൻറെ മേഖലയിൽ കാരുണ്യവാനായാൽ,ആ കാരുണ്യം ഓരോരുത്തരും ആസ്വദിക്കുകയും തൻറെ ജീവിതം,അഭിമാനം, അവകാശം, സമൃദ്ധി എന്നിവയെ കുറിച്ചല്ളൊം നിർഭയത്വം അനുഭവിക്കുകയും ചെയ്യം.

അല്ലാഹുവിൻറെ കാരുണ്യം മറ്റൊരു വഴിക്കാണ് പ്രവർത്തിക്കുന്നത്. ഒരാൾ പാപം ചെയ്ത്കൊണ്ടേയിരിക്കുകയാണെങ്കിൽ അയാൾ എന്നെന്നേക്കുമായി അല്ലാഹുവിൻറെ കാരുണ്യത്തിന് അർഹനായി തീരുന്നില്ല. മറിച്ച് നിങ്ങൾ പാപം ചെയ്യകയും ആത്മാർത്ഥമായി പാശ്ചാതപിക്കുകയുമാണെങ്കിൽ അല്ലാഹു മാപ്പ് തരുന്നു. ഇസ്ലാമിനെ സംബന്ധിച്ചടേുത്തോളം നിങ്ങൾ പാപംചെയ്യകയാണെങ്കിൽ, അല്ലാഹു മാപ്പിൻറെ കവാടം തുറന്നിട്ടിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്. ഇസ്ലാമിലെ കാരണ്യത്തെ കുറിച്ച ഈ ഫോർമുല, മുസ്ലിംങ്ങളിൽ അല്ലാഹുവിനെ കുറിച്ച നിർഭയത്വം സൃഷ്ടിക്കാൻ പര്യപ്തമാണ്.

അതേ അവസരം ഇസ്ലാം അല്ലാഹുവിൻറെ കാരണ്യത്തിനും മനുഷ്യർ പരസ്പരമുള്ള കാരുണ്യത്തിനും ഊന്നൽ നൽകിയ മതമാണ്. മുസ്ലിംകൾ ഭക്ഷണം കഴിക്കുമ്പോൾ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമം കൊണ്ടാണ് ആരംഭിക്കുന്നത്. ഒരു മുസ്ലിം ഖുർആൻ പരായണം ചെയ്യമ്പോഴും അല്ലാഹുവിൻറെ കാരുണ്യം പരാമർശിച്ച് കൊണ്ട് തന്നെയാണ് ആരംഭിക്കുന്നത്. മുസ്ലിംകൾ നിത്യനേ നിർവ്വഹിക്കുന്ന നമസ്കാരങ്ങളിലും അനേകം തവണ അല്ലാഹുവിൻറെ കാരുണ്യം ഉച്ചരിക്കപ്പെടുന്നു.

അങ്ങനെ മുസ്ലിംകൾ ദിനേന നിരവധി തവണ കാരുണ്യത്തെ കുറിച്ച് ഓർത്ത്കൊണ്ടേയിരിക്കുന്നു. ശാരീരികവും മാനസികവുമായ കാരുണ്യത്തിൻറെ ഒരു അന്തരീക്ഷത്തിലാണ് മുസ്ലിം സദാ ജീവിച്ച് കൊണ്ടിരിക്കുന്നത്. ദൈവം കാരുണ്യവാനാണ്, തൻെറ സഹോദരങ്ങൾ കാരുണ്യവന്മാരാണ് എന്ന കാഴ്ചപ്പാടിലേക്കാണ് ഇതെല്ലാം മുസ്ലിംകളെ നയിക്കുന്നത്. അല്ലാഹുവുമായും മനുഷ്യരുമായുമുള്ള ഒരു വ്യക്തിയുടെ ബന്ധം കാരുണ്യം കൊണ്ടാണ് നിയന്ത്രിക്കപ്പെടുന്നതെങ്കിൽ, അത് അവനിൽ ഇന്നിനേയും നാളേയും കുറിച്ച വലിയ നിർഭയത്വമാണ് ഉണ്ടാക്കുന്നത്.

അല്ലാഹുവിലുള്ള വിശ്വാസം
ഒരു വിശ്വാസിക്ക് നിർഭയത്വവും സുരക്ഷാബോധവും നൽകുന്ന മറ്റൊരു കാര്യമാണ് അല്ലാഹുവിലുള്ള വിശ്വാസം. അല്ലാഹുവിൽ ഒരാൾക്ക് വിശ്വാസമില്ലങ്കിൽ എങ്ങനെയാണ് സുരക്ഷാബോധം ഉണ്ടാവുക? മാനസികമായ അശ്വസ്ഥത ഏറ്റവും കൂടുതൽ പ്രകടമായി കാണുന്നത് അവിശ്വാസികളിലാണെന്ന് പഠന ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്. ഒരു അവിശ്വാസി എല്ലാറ്റിനെ കുറിച്ചും സന്ദഹേവാദിയാണ്. ഒന്നിനെ കുറിച്ചും ഒരു ഉറപ്പുമില്ല. അവൻറെ ആരംഭത്തെ കുറിച്ചൊ, പര്യവസാനത്തെ കുറിച്ചൊ, അവൻറെ ലക്ഷ്യത്തെ കുറിച്ചൊ യാതൊരു ഉറപ്പും അവനില്ല. അവൻറെ മുല്യങ്ങളെ കുറിച്ചൊ ആശയങ്ങളെ കുറിച്ചൊ ശരി,തെറ്റ്, നന്മ, തിന്മ എന്നിവയെ കുറിച്ചൊന്നും അവിശ്വാസിക്ക് യാതൊരു ഉറപ്പുമില്ല. ദൈവ വിശ്വാസിയല്ലാത്തവർ പൊതുവെ നാസ്തികൻ, സന്ദഹേവാദി,ക്രമരഹിതൻ, തിരസ്കൃതൻ തുടങ്ങിയ ഗണത്തിൽപ്പെട്ടവരായിരിക്കും.

മറിച്ച് ഒരു മുസ്ലിമിന് അവൻറെ ആരംഭത്തെ കുറിച്ചും അന്ത്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ്, ഏതാണ് നന്മ, ഏതാണ് തിന്മ എന്നതിനെ കുറിച്ചെല്ലാം ഒരു മുസ്ലിമിന് വ്യക്തമായ ബോധ്യമുണ്ട്. തന്നെ കുറിച്ചും തൻറെ ജീവിതത്തെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും അവൻറെ സാമൂഹ്യ ബന്ധങ്ങളെ കുറിച്ചും തൻറെ അവകാശ, ബാധ്യതകളെ കുറിച്ചുമെല്ലാം അവന് വ്യക്തമായി അറിയാം. തൻറെ മൂല്യങ്ങളെ കുറിച്ചും ആശയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവനാണയാൾ.

വിവ: ഇബ്റാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles