Current Date

Search
Close this search box.
Search
Close this search box.

രഹസ്യമായി ഉപദേശിക്കുക, പരസ്യമായി വഷളാക്കരുത്

എന്നിൽ ഒരു ന്യൂനത കാണുമ്പോൾ ഗുണകാംക്ഷയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ അതെന്നോട് മാത്രം പറയുക, മറ്റുള്ളവരോട് പറയാതിരിക്കുക. രഹസ്യമായി താങ്കളുണർത്തുന്ന എന്റെ വീഴ്ച മാറ്റാൻ ഞാൻ തയ്യാറാണ് .

ആദ്യത്തേതാണ് നസ്വീഹത് / ഗുണകാംക്ഷ , രണ്ടാമത്തേത് ഗീബതും / പരദൂഷണം. ഒരാളിൽ എന്തെങ്കിലും നെഗറ്റീവ് വശം /നിഷേധാത്മകത കാണുമ്പോൾ, അയാളൊഴിച്ച് ചുറ്റുമുള്ള എല്ലാവരോടും നമ്മളത് പറയുകയും അതിനെക്കുറിച്ച് അയാളോട് പറയാതിരിക്കുകയും ചെയ്യുന്നു?! പരസ്പരം പറഞ്ഞ് പറഞ്ഞ് ഒരാളെ അപകീർത്തിപ്പെടുത്തുന്നതിൽ നാം മിടുക്കരാണ്, എന്റെ വല്ല കാര്യവും നിങ്ങളെ തൃപ്തിപ്പെടുത്തിയാൽ അതാരോടും പറയാം .. എന്റെ വല്ല കാര്യവും നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ അത് എന്നോട് മാത്രം സംസാരിക്കുക.

If you are satisfied tell others.
Otherwise tell me. എന്നാണല്ലോ ഇംഗ്ലീഷുകാർ പറയൽ ?! അപ്പോഴേ , അപ്പോൾ മാത്രമേ തെറ്റ് തിരുത്താൻ എനിക്ക് കഴിയൂ. പരദൂഷണം കൊണ്ട് ഒരാളെ ഇല്ലാതാക്കുകയാണ് നാം. രഹസ്യമായി പറഞ്ഞു നോക്കൂ, അയാളെ പുന:സൃഷ്ടിക്കാം. നിങ്ങളിലേക്കടുപ്പിക്കുകയും ചെയ്യാം. ആരെയും രഹസ്യമായി ഉപദേശിക്കാം, മനസ്സ് വേദനിപ്പിക്കാതെ ശാസിക്കുകയും ചെയ്യണം.
من نصح أخاه سرا فقد زانه
ومن نصح أخاه جهرا فقد شانه
(തന്റെ സഹോദരനെ രഹസ്യമായി ഉപദേശിക്കുന്നവൻ അവനെ അലങ്കരിച്ചു. സഹോദരനെ പരസ്യമായി ഉപദേശിച്ചവൻ അവനെ വഷളാക്കി )

നസ്വീഹതാണോ ഉദ്ദേശം രഹസ്യമാക്കണം .. വ്യക്തിഹത്യയാണോ ഉദ്ദേശം പരസ്യമായിട്ട് എവിടെയിട്ടും അലക്കാം .
ഒരാളുടെ അയാളിലുള്ള ന്യൂനതകൾ അയാളില്ലാത്തപ്പോൾ പറയലാണ് ഗീബത് . ഇല്ലാത്തത് പറയൽ ശുദ്ധ നുണയാണ് എന്നാണ് പ്രവാചകാധ്യാപനം.
(أتدرون ما الغيبة؟ قالوا: الله ورسوله أعلم، قال: ذكرك أخاك بما يكره. قيل أفرأيت إن كان في أخي ما أقول؟ قال: إن كان فيه ما تقول، فقد اغتبته، وإن لم يكن فيه فقد بهته )

എന്താണ് ഗീബത് (പരദൂഷണം) എന്ന് നിങ്ങൾക്ക് അറിയുമോ? അവർ പറഞ്ഞു: അല്ലാഹുവിനും അവന്റെ പ്രവാചകർക്കും അറിയാം:തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ സംബന്ധിച്ച് അവൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയലാണത്. ചോദിക്കപ്പെട്ടു: എൻറെ സുഹൃത്തിൽ ഞാൻ പറയുന്ന കാര്യം ഉണ്ടെങ്കിൽ എങ്ങനെയാണെന്ന് അങ്ങ് പറഞ്ഞു തന്നാലും? തിരു നബി ﷺ പറഞ്ഞു: നീ പറയുന്ന കാര്യം അവനിലുണ്ടെങ്കിൽ അപ്പോൾ നീ അവനെ കുറിച്ച് ഗീബത് പറഞ്ഞിരിക്കുന്നു അത് അവനിൽ ഇല്ലാത്ത പക്ഷം നീ അവന്റെ മേൽ തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുന്നു (മുസ്‌ലിം)

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles