Current Date

Search
Close this search box.
Search
Close this search box.

സെപ്റ്റംബര്‍ 11 ആണ് എന്നെ ഇസ്‌ലാമിലെത്തിച്ചത്

SEPT-11.jpg

അധാരണമായ ഒന്നും തന്നെ ഇല്ലായിരുന്നു അന്നും ഓഫീസില്‍. രോഗികള്‍ വന്നും പോയും കൊണ്ട്ിരുന്നു. സ്റ്റാഫുകള്‍ എന്നത്തെയും പോലെ വളരെയധികം തിരക്കുപിടിച്ച ‘ഹലോ’ യും തന്നു. ടെലിഫോണും പതിവു ഗാനം പാടിക്കൊണ്ടിരുന്നു. 2001 സെപ്റ്റംബര്‍ പതിനൊന്നായിരുന്നു അന്ന്. ഞാനെന്റെ ഇരിപ്പിടത്തില്‍ തിരക്കുപിടിച്ച പണിയിലായിരുന്നു. അപ്പോഴാണ് സംശയം ഉള്ള ചില ചോദ്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയ നിവാരണത്തിനായി ഞാന്‍ county ഓഫീസിലേക്ക് സ്പീഡ് ഡയല്‍ ചെയ്തു.
പരിഭ്രാന്തിയുള്ള ഒരു ചോദ്യമാണ് എനിക്ക് മറുവശത്തുനിന്നും ലഭിച്ചത്.
‘നിങ്ങളെല്ലാവരും വാര്‍ത്ത കേട്ടോ’?
എന്റെ മറുപടി വളരെ പെട്ടെന്നും തമാശരൂപത്തിലുമായിരുന്നു.
‘ ഇവിടെയാര്‍ക്കും വാര്‍ത്തയൊന്നും കേള്‍ക്കാന്‍ സമയമില്ല.
മറുവശത്തുനിന്നുള്ള ശബ്ദം വീണ്ടും.
നിങ്ങള്‍ പെട്ടെന്ന് ടിവിയോ റേഡിയോയോ ഓണ്‍ ചെയ്യൂ.  വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരു പ്ലെയിന്‍ ിഇടിച്ചു കയറിയിരിക്കുന്നു.’
ആ വാക്കുകളിലൂടെയായിരുന്നു എന്റെ ചെറിയ ലോകം എന്നെന്നേക്കുമായി മാത്രമായി മാറാന്‍ തുടങ്ങിയത്. ഞാന്‍ ഉടന്‍ ഔട്ടര്‍ ഓഫീസിലേക്കു ഓടി, അവിടെയുള്ളവരെ വിവരം അറിയിച്ചു.

ഞങ്ങള്‍ ഉടന്‍ തന്നെ ടിവി ഓണ്‍ ചെയ്തു. ഫോണില്‍ കേട്ടതിനെക്കാളും ഭീകരമായി തോന്നിയത് ടി.വിയില്‍ കണ്ടപ്പോഴായിരുന്നു. ഒന്നല്ല, രണ്ടു പ്ലെയിനുകള്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചു കയറിയിരിക്കുന്നു. കണ്ട കാഴ്ച കണ്ണുകള്‍ക്ക് അവശ്വസീനമായിത്തോന്നി. നൂറോളം മൈലുകള്‍ക്കിപ്പുറത്ത് ലോകത്തിന്റെ ഒരു തെക്കന്‍ മൂലയില്‍ ഉറങ്ങിക്കിടന്ന ഞങ്ങളുടെ സ്ഥലത്തുനിന്നും അവിടേക്കുള്ള ദൂരം കുറഞ്ഞതു പോലെ തോന്നി. ഭീകരമായ സ്വപ്‌നങ്ങളില്‍ പോലും ഞങ്ങള്‍ ഇതുപോലുള്ള ക്രൂരത കാണാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ടിവി സ്പീക്കറുകളിലൂടെ പോലും ഞങ്ങള്‍ക്കവരുടെ ഭീതി അറിയാന്‍ സാധിക്കുമായിരുന്നു. ഞങ്ങളുടെ സെക്യൂരിറ്റിയെയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു ഈ ആക്രമണം. 2001 സെപ്റ്റംബര്‍ 11ന് മുമ്പത്തെ പോലുള്ള ദിനങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്ക് ഇനി അസാധ്യമായ ഞങ്ങള്‍ക്കു തോന്നി.

ന്യൂസ് റിപ്പോര്‍ട്ടര്‍മാരുടെ ഇടയിലും അവിടെ ടി.വിക്കു മുമ്പിലും കണ്ണുനട്ടിരിക്കുന്നവരുടെ ചോദ്യങ്ങള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എന്തിന്? ആര്? എങ്ങനെ?  നമ്മള്‍ അമേരിക്കയില്‍ തന്നെയല്ലേ ജീവിക്കുന്നത്?  നമ്മള്‍ തന്നെയല്ലേ ലോകത്തിലെ ശക്തമായ രാഷ്ട്രം? നമ്മള്‍ തന്നെയല്ലേ ലോകത്തെ മറ്റേതൊരു രാജ്യത്തെക്കാളും മികച്ച ജാഗരൂഗരായ സൈന്യത്തിന്റെ ഉടമ? എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അരാണുത്തരവാദി? പിന്നെ ഞാന്‍ കേള്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇത് അറബികളായിരിക്കും. അല്‍ഖാഇദയോ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളോ ആയിരിക്കും.

ഇതിനെപ്പറ്റിയൊക്കെ എനിക്കറിവുള്ള കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചെടുക്കാന്‍ ശ്രമിച്ചു പക്ഷേ എനിക്കൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. ഉത്തരങ്ങളള്‍ക്കു പകരം എന്റെ മനസ്സ് മുഴുവന്‍ ചോദ്യങ്ങളായിരുന്നു. അറബ് രാഷ്ട്രങ്ങളപ്പറ്റി എനിക്ക് പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്താണ് അല്‍ഖാഇദ?  ഇസ്‌ലാം ഒരു മതമല്ലേ?  എന്തിനാണൊരു മതം ഇത്തരത്തിലുള്ള അക്രമണവും കൊലയും നടത്തുന്നത്. എന്റെ കൂടെയുള്ളവരല്ലാം തന്നെ അവരുടെ ഊഹങ്ങളെപ്പറ്റിയും നിഗമനങ്ങളെപ്പറ്റിയും വളരെയധികം ഉറപ്പുള്ളവരാണെങ്കിലും എന്നെ വേട്ടയാടിയത് ചോദ്യങ്ങളായിരുന്നു.

ദിവസങ്ങളും ആഴ്ചകളും ഈ അക്രമണത്തിന്റെ നാശങ്ങളും മരണവിവരങ്ങളും വെളിവാക്കിയപ്പോള്‍ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. വാര്‍ത്താ വ്യാഖ്യാനങ്ങളും മറ്റും ചിന്തകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇസ്‌ലാമിനെ ആളുകള്‍ പ്രതിക്കൂട്ടിലാക്കുന്നതാണ് ഞാന്‍ കണ്ടത് ‘ഭീകരതയുടെ യഥാര്‍ഥ മുഖമായിട്ടാണ്.  ചോദ്യങ്ങള്‍ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങള്‍ ഇത്രയും ക്രൂരവും നിര്‍വികാരപരവുമാണോ? അവരൊക്കെ പറയുന്നത് ശരിയാണോ? ഇത് ഇസ്‌ലാമിക സമുദായത്തില്‍ നിന്നുള്ള അക്രമണം തന്നെയാണാ? ഇതിനൊക്കെ ഉത്തരം കണ്ടെത്താനുള്ള വിവരം എനിക്കില്ലായിരുന്നു. ഈ ആരോപണങ്ങളൊക്കെ അടിസ്ഥാനമുള്ളതാണോ അതോ മീഡിയ കെട്ടച്ചമക്കുന്നതാണോ. അല്ല വ്യാപകമായൊരു പ്രചാരണമാണോ എന്നൊക്കെയുള്ള വ്യാപകമായ സംശങ്ങള്‍ എന്നെ അലട്ടി. ഇതിനുള്ള ഉത്തരങ്ങള്‍ എനിക്കറിയില്ലായിരുന്നു.

ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചതും കേട്ടതുമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. മെല്ലെ മെല്ലെ എനിക്ക് കാര്യങ്ങള്‍ വെളിവായി. മുസ്‌ലിംകള്‍ യേശുവിലും ബൈബിളിലും വിശ്വസിക്കുന്നവരല്ല. ദൈവത്തേയല്ല, മുഹമ്മദുമായിട്ടാണവര്‍ വിശ്വാസത്തെ ബന്ധിപ്പിച്ചത്. മുഹമ്മദ് ഒരു മനുഷ്യനാണല്ലാതെ എനിക്ക് വേറൊന്നും അറിയില്ലായിരുന്നു. അവര്‍ വളരെ അസാധാരണമായിട്ടാണ് വേഷം ധരിക്കുന്നത്. പിന്നെ അവര്‍ കടുത്ത തീവ്രവാദികളും തല്ലും കൊലയും അവരെ ദൈവത്തിലേക്ക് അടുപ്പിക്കുമെന്ന് വിശ്വസിക്കുന്നവരുമാണ്.

ഈ അറിവൊക്കെ എത്രത്തോളം ശരിയാണ്. ഇതൊക്കെ പെരുപ്പിച്ച് കാട്ടലാണോ?  എനിക്ക് അറിയില്ലായിരുന്നു. എന്തൊക്കെയായാലും ഒരു കാര്യം എനിക്കറിയാമായിരുന്നു. ഇതിന്റെയൊക്കെ പിന്നിലുള്ള സത്യം എനിക്ക് കണ്ടുപിടിക്കണമെന്ന്. ഈ തെറ്റിനെ പറ്റി ഒരു തീരുമാനത്തിലെത്തണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍  ഇസ്‌ലാമിനെക്കുറിച്ച് കുറെ കണ്ടെത്തണം. എന്റെ ചുറ്റുമുള്ളവര്‍ക്കൊക്കെ എന്തൊക്കെയോ അറിയാമെന്നു എനിക്കു തോന്നുന്നു. കാരണം അവരൊക്കെ ഈ പാതകത്തെപ്പറ്റി ഒരു തീരുമാനത്തിലെത്തിയവരാണ്. ഞാനൊഴികെ. ഒന്നും കൂടെ എനിക്കറിയാമായിരുന്നു. ഈ സംഭവത്തെപ്പറ്റി പൊരുത്തപ്പെടണമെങ്കില്‍ ഞാന്‍ ഇനിയും കുറെ മനസ്സിലാക്കണം. രണ്ടാഴ്ചകള്‍ക്കു ശേഷം ഞാന്‍ കുറച്ചു പുസ്തങ്ങള്‍ വാങ്ങി. ‘Teach yourself  Islam’ എന്നു പേരുള്ള ഒരു പുസ്തകമായിരുന്നു അത്. വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നുവെന്നു മാത്രമല്ല, അത് ഇസ്‌ലാമിലേക്കുള്ള വഴി എനിക്ക് തുറന്നുകാട്ടി. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും അടുക്കുവാനും ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിലെ ആ ദാഹത്തെ ഞാന്‍ ശമിപ്പിച്ചത് വായനയിലൂടെയാണ്. ക്രമേണ ഞാന്‍ പ്രതീക്ഷിക്കാതെ ഒരു ചാറ്റ് റൂമിലെത്തിപ്പെടുകയും അവിടെനിന്നും മുസ്‌ലിം സംഭാഷണങ്ങള്‍ വായിക്കാനും ഇടയായി.

അപ്രതീക്ഷിതമായിട്ടായിരുന്നു ഞാന്‍ ഒരു അറബ് അമേരിക്കനുമായി ചാറ്റ് റൂമില്‍ പ്രവേശിച്ചത്. അസാധാരണമായ ജിജ്ഞാസയോടെ ഞാന്‍ അതിലെ സംഭാഷണങ്ങള്‍ വായിച്ചു. ആരെങ്കിലും വല്ല മെസ്സേജോ മറ്റോ അയച്ചാല്‍ വളരെ മടിയോടെയും പേടിയോടെയുമാണ് ഞാന്‍ മറുപടി കൊടുത്തത്. ആ സംഭാഷണങ്ങള്‍ എന്നെ എത്തിച്ചത് ഞാന്‍  ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത ഇസ്‌ലാമിക വിശ്വാസ തലങ്ങളിലേക്കാണ്. വായിക്കാന്‍ പറ്റിയ മനോഹരമായ പുസ്തകങ്ങളെപ്പറ്റിയും ഞാന്‍ പഠിച്ചു. ഓരോ പുസ്തകവും ഞാന്‍ പെട്ടെന്ന് പെട്ടെന്നു വായിച്ചു തീര്‍ത്തു. അടുത്തതിനായി ഞാന്‍ ആര്‍ത്തിയോടെ കാത്തിരുന്നു. വീഡിയോകളും ഞാന്‍ കണ്ടു. ആറു മാസത്തോളം അങ്ങനെ നീണ്ട വായന ഒരു പ്രത്യേക രീതിയില്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ അതെന്നെ ദൈവവുമായി അടുപ്പിച്ചു. എന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയ പല ഗൂഢമായ കാര്യങ്ങളെയെല്ലാം അത് അര്‍ഥവത്താക്കി.

പണ്ട് എന്നെ കുഴക്കിയ പല കാര്യങ്ങളും ഇപ്പോള്‍ മനസ്സിന് ഉതകുന്ന രീതിയിലും യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന രീതിയിലും എന്നില്‍ പ്രത്യക്ഷമായി. മുഖ്യമായും എന്റെ മനസ്സിനുണ്ടായ മാറ്റമാണ് ഈ വ്യത്യാസങ്ങളെല്ലാം തന്നെ എനിക്ക് പ്രകടമാക്കിയത്. എന്റെ മനസ്സിന് അത് പ്രദാനം ചെയ്ത ശാന്തത എല്ലാ അര്‍ഥത്തിലും എന്നെ പൂര്‍ണനാക്കുന്നതുപോലെ തോന്നി. അത്ഭുതകരമെന്നല്ലാതെ ഇതിനെ വര്‍ണിക്കാന്‍ വാക്കുകളില്ല. ഇസ്‌ലാമിനെ അറിയാനായുള്ള എന്റെ ദാഹം കൂടിക്കൊണ്ടേയിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നുവെന്നും അറിഞ്ഞതൊക്കെ തെറ്റാണെന്നും എനിക്കു മനസ്സിലായി.

ഒരു യഥാര്‍ഥ മുസ്‌ലിം ആവുക എന്നതുകൊണ്ട് ഒരു അറബി ആയിക്കോളണമെന്നില്ലെന്നും മറിച്ച് ദൈവത്തിങ്കല്‍ സ്വയം സമര്‍പ്പിക്കുന്നവനാണെന്നും എനിക്ക് മനസ്സിലായി. ഇസ്‌ലാം എന്നത് സമര്‍പണവും ഏകദൈവവിശ്വാസവും – പരമാധികാരിയും ഏകനുമായ ദൈവം ഉണ്ടെന്നും പ്രവാചകന്‍ മുഹമ്മദ് അവന്റെ പ്രവാചകനാണെന്ന് സാക്ഷ്യം വഹിക്കലും ഖുര്‍ആന്‍ എന്നത് അവസാനത്തെ വേദഗ്രന്ഥമാണെന്നും അത് മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളെക്കാളും ശ്രേഷ്ഠമാണന്നും ഞാന്‍ മനസ്സിലാക്കി. ഇസ്‌ലാമിന്റെ ഏറ്റവും പരമപ്രദാനമായ കാര്യം  ശഹാദത്ത് കലിമ -അല്ലാഹു ഏകനാണെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്ന് സാക്ഷ്യം വഹിക്കലും ആണ്. ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ളാ’ മുസ്‌ലിംകള്‍ യഥാര്‍ഥത്തില്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടെന്ന് അതിശയത്തോടെ ഞാന്‍ മനസ്സിലാക്കി. ഖുര്‍ആനില്‍ ബൈബിളില്‍ പറഞ്ഞ നോഹ, അബ്രഹാം മോസസ് യേശു ഉള്‍പ്പെടെ 26 പ്രവാചകന്മാരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. യേശുവിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കി. യേശു  മുസ്‌ലിംകളുടെ ഇടയിലെ മഹാനായ പ്രവാചകനാണെന്നും കന്യകയിലൂടെ ജനിച്ച പുത്രനാണ് ഈസ എന്നും പിതാവില്ലാതെ കുഞ്ഞിനെ ജനിപ്പിക്കുക എന്നത് സര്‍വ്വശക്തനായ ദൈവത്തിന്റെ അപാരമായ കഴിവുകളില്‍പ്പെട്ടതാണെന്നും ഞാന്‍ മനസ്സിലാക്കി.

എവിടെയാണ് ഭീകരതയെപ്പറ്റിയും അക്രമങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നത്. തീര്‍ച്ചയായും, ഞാന്‍ ജിഹാദ് എന്താണെന്ന് പഠിച്ചു. പക്ഷേ അതൊരിക്കലും ഞാന്‍ കേട്ടറിഞ്ഞ ജിഹാദായിരുന്നില്ല. ജിഹാദെന്നാല്‍ ലൗകികമായ പ്രേരണയില്‍ നിന്നും വഞ്ചനയില്‍നിന്നും മനസ്സിനെ പിടിച്ചുനിര്‍ത്തി ദൈവവിധിക്കനുകൂലമായി ജീവിക്കലാണെന്നും ഞാന്‍ മനസ്സിലാക്കി. സ്വന്തത്തെ വല്ലാതെ സ്‌നേഹിക്കലും സ്വന്തം താല്‍പര്യങ്ങള്‍ക്ക് എല്ലാറ്റിനക്കാളും മുന്‍ഗണന കൊടുക്കലും തെറ്റാണെന്ന് ഞാന്‍ കണ്ടെത്തി. ജിഹാദെന്നാല്‍ ദുഷ്പ്രവര്‍ത്തികളായ പിശുക്കില്‍ നിന്നും ആര്‍ത്തിയില്‍ നിന്നും കാപട്യത്തില്‍ നിന്നും  മനസ്സിനെ മുക്തമാക്കി ആത്മനിയന്ത്രണം പാലിക്കലാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

‘ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!’ (വി.ഖു 29: 64) എന്നിലെ അറിവ് വര്‍ധിക്കുന്നതോടൊപ്പം തന്നെ ഈ വിശ്വാസങ്ങള്‍ സ്വീകരിക്കാനും അതെന്റെ ജീവിത രീതിയില്‍ ഉള്‍ക്കൊള്ളാനുമുള്ള ആഗ്രഹം എന്നില്‍ വര്‍ധിച്ചു. ഈ വിശ്വാസത്തിന്റെ ഭാഗമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇസ്‌ലാം മതത്തിന്റെ സംസ്‌കാരവും അതിന്റെ മല്യങ്ങളും കണക്കിലെടുത്ത് ആ വിശ്വാസം സ്വീകരിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ വേണ്ടിവരും എന്ന് ഞാന്‍കരുതി. പക്ഷേ എനിക്ക് തെറ്റി. വിശ്വാസത്തെ സാക്ഷ്യംവഹിക്കുന്ന അത്രയും ലളിതമായിരുന്നു ഒരു മുസ്‌ലിം ആവുകയെന്ന്. അല്ലാഹു ഏകനാണ് മുഹമ്മദ് നബി അവന്റെ പ്രവാചകന്‍ ആകുന്നു എന്ന വാക്യം സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അത്രയും ലളിതം. ഈ വാക്യം ഉച്ചരിച്ചുകൊണ്ട് മാത്രമായില്ല. മറിച്ച് ഹൃദയത്തില്‍ തൊട്ട് അംഗീകരിക്കുകയും. ദൈവത്തില്‍ ഹൃദയം അര്‍പിച്ച് വിശ്വസിക്കുകയും വേണം.

സ്വയം ദൈവത്തില്‍ അര്‍പിക്കുന്നതിലൂടെ നമ്മളില്‍ മാറ്റങ്ങള്‍ കടന്നുവരുന്നു. നമ്മുടെ ഭക്ഷണ രീതികള്‍ മുതല്‍ വേഷവിധാനം വരെ ആ മാറ്റങ്ങള്‍ കടന്നുവരുന്നു. ഈ മാറ്റങ്ങള്‍ നമ്മളില്‍ വിനയത്തെ അംഗീകരിച്ച് അഹങ്കാരവും സ്വാര്‍ഥതയും ഒഴിവാക്കാനും  ദൈവം ഒന്നേയുള്ളൂ എന്ന വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കാനും പ്രേരിപ്പിക്കുന്നു.

ഈ സാക്ഷിയാവല്‍ അഥവാ ശഹാദ ആണ് ഇസ്‌ലാമിലെ ആദ്യത്തെ ഘടകം. പ്രാര്‍ഥന അഥവാ നമസ്‌കാരമാണ് ഇസ്‌ലാമിലെ രണ്ടാമത്തെ ഘടകം. ദിവസേനയുള്ള അഞ്ചുനേരത്തെ പ്രാര്‍ഥനയാണിത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നമസ്‌കാരം നിര്‍വഹിക്കല്‍ നിര്‍ബന്ധമുളള കാര്യമാണ്. അതവന് ദൈവവുമായി നേരിട്ട് സംവദിക്കാനുള്ള അവസരം നല്‍കുന്നു. അല്ലാഹുവിലേക്ക് അടുക്കുവാനും ഹൃദയത്തെ ശുദ്ദീകരിക്കുവാനും മാനസികവും ആത്മീയവുമായ വളര്‍ച്ച നേടുവാനും കഴിയുന്നു എന്നതാണ് നമസ്‌കാരത്തിന്റെ ഉദ്ദേശം.

ഇസ്‌ലാമിലെ മൂന്നാമത്തെ ഘടകം സകാത്ത് ആണ്. പാവപ്പെട്ടവരായ ആളുകളെ തങ്ങളാല്‍ കഴിയുംവിധം സഹായിക്കുന്നതിനെയാണ് സകാത്ത് എന്നു പറയുന്നത്. സകാത്ത്  ഒരു ദാനമായിട്ടോ സഹതാപത്തിന്റെ പുറത്തോ ആരും ചെയ്യാറില്ല, മറിച്ച് എല്ലാം അല്ലാഹു സൃഷ്ട്ിച്ചവയാണെന്നും എല്ലാം അവനിലേക്ക് തന്നെ മടങ്ങേണ്ടതാണ് എന്ന ആശയമാണ് സകാത്ത് നല്‍കുന്നതിനുള്ള പ്രേരണ ചെലുത്തുന്നത്.

പരിശുദ്ധ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനമാണ് ഇസ്‌ലാമിലെ നാലാമത്തെ ഘടകം നോമ്പ് നോല്‍ക്കുന്നതിലൂടെ ഒരാള്‍ക്ക് മനസ്സിനും ആത്മാവിനും ശാന്തതയും സമാധാനവും കൈവരിക്കാന്‍ സാധിക്കും എന്നു മാത്രമല്ല, ദൈവം നിശ്ചയിച്ച പാതയില്‍ നിന്നും  നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിച്ച് തിന്മയുടെ പാതയിലൂടെ നടത്താന്‍ കാരണമാവുന്ന അത്യാഗ്രഹം, ദേഷ്യം, സ്വാര്‍ഥത എന്നീ വികാരങ്ങളെ നമ്മില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഹജ്ജ് അഥവാ മക്കയിലേക്കുള്ള തീര്‍ഥയാത്രയാണ് ഇസ്‌ലാമിലെ അഞ്ചാമത്തെ ഘടകം. എല്ലാ നിലക്കും പ്രാപ്തിയുള്ളവരാണെങ്കില്‍ ഒരാള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കേണ്ടതാണ്.

ഈ അഞ്ച് ഘടകങ്ങളും മനസ്സാല്‍ സ്വീകരിക്കുക എന്നതാണ് ഒരു യഥാര്‍ഥ മുസ്‌ലിമാകുവാനുള്ള യാത്രയില്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍ എന്റെ ജീവിതത്തില്‍ ആ യാത്ര നടന്നത് വളരെ ആകസ്മികമായാണ്. ഒരു ദേശീയ ദുരന്തത്തില്‍നിന്നും പൊട്ടിപ്പുറപ്പെട്ട യാത്ര. രാജ്യമൊട്ടാകെ വിഷാദത്തിലും വേദനയിലും പൂണ്ടുനിന്ന കാലം; കുറ്റാരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും കാലം. ക്ഷമിക്കുന്നതിന്റെയും പൊറുക്കുന്നതിന്റെയും കാലം. എന്നാല്‍ ഇതിനെല്ലാമുപരി പാണ്ഢിത്യം കൈവരിക്കുന്നതിനും മാറ്റം കൊണ്ടുവരാനും ഉളള അവസരം ലഭിക്കുന്നതിനുള്ള ഒരു യാത്രയായിരുന്നു അത്.

ക്യത്യമായ ലക്ഷ്യത്തോടെ  വൈകാരികമായി തുടങ്ങിയ എന്റെ ആ യാത്ര ഒരു ആത്മീയ യാത്രയിലേക്ക്  അവസാനിച്ചു.
ആത്മബോധം കൈവരിച്ച ഒരു യാത്രയായിരുന്നു അത്. ദൈവം ഒന്നേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ യാത്ര. എന്നില്‍ ആ യാത്ര അതിശക്തമായ വളര്‍ച്ചയാണ്  ഉണ്ടാക്കിയത്. ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് ആ യാത്രയുടെ പ്രത്യേകത. അടിയുറച്ച ധര്‍മത്തിന്റെയും വിശ്വാസത്തിന്റെയും തുടര്‍ച്ചയായ യാത്ര. സഹനത്തിന്റെയും വിജയത്തിന്റെയും യാത്രയാണത്.

വിശ്വാസത്തിലൂടെയും ധാരണകള്‍ക്കിടയിലൂടെയുമുള്ള ഒരു യാത്രയാണത്. കൊടുക്കുന്നതിലൂടെയും സ്വീകരിക്കുന്നതിലൂടെയുമുള്ള യാത്ര. ആ യാത്രയിലുടനീളം നാം അറിവ് നേടിക്കൊണ്ടിരിക്കുകയും ഇന്നലകളില്‍ ഉള്ളതിനെക്കാള്‍ മെച്ചപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ യാത്ര ഒരു നിധിവേട്ട പോലെയാണ്. അല്ലാഹു എനിക്ക് ഇഹലോകത്ത് കരുതിവെച്ചിട്ടുള്ള നല്ല കാര്യങ്ങള്‍ നേടുകയും അതുവഴി എനിക്ക് ലഭിക്കുന്ന പരലോകജീവിതത്തിനു വേണ്ടി ഒരുങ്ങുകയും ചെയ്യുന്ന യാത്ര. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും യാത്ര. തിന്മയുടെ വഴിയില്‍ നിന്നും പിന്തിരിഞ്ഞ് എന്നെ ഇവിടെ എത്തിക്കുന്നതിനുവേണ്ടി  സംശയങ്ങളും ചോദ്യങ്ങലും എന്റെ മനസ്സില്‍ ഉണര്‍ത്തിയ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. ഈ യാത്രക്ക് എന്നെ തെരഞ്ഞെടുത്ത ദൈവത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. വിശ്വസത്തിലൂടെയുള്ള മനോഹരമായ യാത്രയാണിത്.

മൊഴിമാറ്റം: ഫെബിന്‍ ഫാത്തിമ
അവലംബം: aboutislam.net

Related Articles