Current Date

Search
Close this search box.
Search
Close this search box.

പെരുന്നാള്‍: നമുക്കും അവര്‍ക്കുമിടയില്‍

eid1.jpg

നമ്മുടെ പെരുന്നാള്‍ കാരുണ്യവാന് അനുസരണമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അവരുടെ പെരുന്നാള്‍ പിശാചിനെയും ദേഹേച്ഛയെയും അനുസരിക്കുന്നതുമായി ബന്ധപ്പെട്ടതും. നമ്മുടെ പെരുന്നാള്‍സന്തോഷം ദൈവകാരുണ്യത്തിനും അനുഗ്രഹത്തിനുമുള്ള നന്ദിയാണ്. അല്ലാഹു പറയുന്നു: ‘ഇത് അവന്റെ അനുഗ്രഹവും കാരുണ്യവുമാണ്. അതുകൊണ്ട് നിങ്ങള്‍ സന്തോഷിക്കുക .'(വി.ഖു:10:58). മറ്റുള്ളവരുടെ പെരുന്നാള്‍ താഴ്ന്ന വികാരപൂര്‍ത്തീകരണത്തിനോ, അന്യന്റെ മണ്ണ് പിടിച്ചടക്കിയതിനോ ആണ്.
ഇത് ഞാന്‍ എന്റെ നിഗമനം പറയുന്നതല്ല. ഒരു സംഭവത്തിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അമേരിക്കയിലെ ഒരു മുസ്‌ലിം കോളനിയില്‍ ചെറിയ പെരുന്നാളിന് പ്രസംഗം നടത്താന്‍ എന്നെ ക്ഷണിക്കുകയുണ്ടായി. 2000ത്തിലായിരുന്നു സംഭവം. ഞാന്‍ എന്റെ സംഭാഷണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ അവസാന വരിയിലുള്ള ഒരാള്‍ കയ്യുയര്‍ത്തിക്കാണിക്കുന്നത് ഞാന്‍ കണ്ടു. അയാള്‍ക്കെന്തോ പറയാനുണ്ടെന്നെനിക്ക് മനസ്സിലായി. പക്ഷെ ആളുകള്‍ വളരെ കൂടുതലായതുകൊണ്ട് ഞാന്‍ നിസ്സഹായനായിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കുന്ന ഒരു അമേരിക്കക്കാരനാണെന്ന് എനിക്ക് മനസ്സിലായി.
അവനോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരു നരവംശശാസ്ത്ര ഗവേഷകനായിരുന്നു. വ്യത്യസ്ത സമുദായങ്ങളുടെ ആഘോഷങ്ങളിലെ പതിവുകളായിരുന്നു എന്റെ ഡോക്ട്രേറ്റിന്റെ വിഷയം. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം വായനകള്‍ നടത്തി. പല പട്ടണങ്ങളും ദേശങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. ദൈവപ്രകീര്‍ത്തനംകൊണ്ടും ആരാധനകള്‍കൊണ്ടും സ്‌നേഹംകെണ്ടും ഹസ്തദാനങ്ങള്‍കൊണ്ടും ആലിംഗനങ്ങള്‍കൊണ്ടും തങ്ങളുടെ ആഘോഷവേളകളെ ഹൃദ്യമാക്കുന്ന മറ്റൊരു വിഭാഗത്തെയും ഞാന്‍ കണ്ടെത്തിയില്ല. മുസ്‌ലിങ്ങളെയല്ലാതെ. എന്നാല്‍ പാട്ടും ആട്ടവും മദ്യവുംകൊണ്ട് കൂത്താടുകയാണ് മറ്റ് സമൂഹങ്ങളൊക്കെ ആഘോഷത്തിന്റെ പേരില്‍ ചെയ്യുന്നത്. ഇപ്പോള്‍ എനിക്ക് മനസ്സിലായി നിങ്ങള്‍ സന്തോഷംകൊണ്ട് അല്ലാഹുവെ മറക്കുന്നതിന് പകരം ആരാധനകളില്‍ മുഴുകി അവനെ ഓര്‍ക്കുന്നത് ഇരട്ടിപ്പിക്കുകയാണെന്ന്.
അങ്ങനെ അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷണത്തോടെ എന്റെ ആ പെരുന്നാള്‍ ഇരട്ടിമധുരമുള്ള പെരുന്നാളായി.
അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ഇസ്‌ലാമില്‍ രണ്ട് ആഘോഷ ദിവസങ്ങളാണുള്ളത്. ഒന്ന് നോമ്പുമായി ബന്ധപ്പെട്ടും രണ്ട് ഹജ്ജുമായി ബന്ധപ്പെട്ടും. ആരാധനകളില്‍ കഠിനപ്രയത്‌നം ചെയ്യുന്നതിന് അനുഗ്രഹമായാണ് അല്ലാഹു ഞങ്ങള്‍ക്കീ സന്തോഷവേള ഒരുക്കിത്തരുന്നത്. ഞങ്ങള്‍ ഓരോ പെരുന്നാളും തുടങ്ങുന്നത് പുതിയ ആരാധനാകര്‍മ്മങ്ങള്‍കൊണ്ട് ദൈവത്തിനുള്ള അനുസരണം വര്‍ധിപ്പിച്ചുകൊണ്ടാണ്. അവന്റെ അനുഗ്രഹത്തിനും ഉദവിക്കും നന്ദിപ്രകടിപ്പിച്ച് അവനെ പ്രകീര്‍ത്തിച്ചാണ് ഞങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. എല്ലാ ആവശ്യക്കാര്‍ക്കും അവരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കലും ആഘോഷത്തിന്റെ ഭാഗമാണ്. പ്രവാചകന്‍ പഠിപ്പിക്കുന്നു: ‘ഈ ദിവസം ജനങ്ങളെ ചോദിച്ച് നടക്കുന്നതില്‍ നിന്നും രക്ഷിക്കുക’. ചെറിയപെരുന്നാളിന് അത് ഫിത്ര്‍ സകാത്തുകൊണ്ട് നിര്‍വഹിക്കപ്പെടുന്നു. ബലിപെരുന്നാളിന് ബലിമാംസംകൊണ്ടും. ഞങ്ങള്‍ പരസ്പരം സന്ദര്‍ശിക്കുന്നു. പരസ്പരം സ്‌നേഹിക്കുന്നു. അങ്ങിനെ ഞങ്ങള്‍ ഈമാന്‍ വര്‍ദ്ധിപ്പിക്കുന്നു. ദൈവത്തിന് വേണ്ടിയുള്ള സ്‌നേഹവും അവന് വേണ്ടിയുള്ള വെറുപ്പും, അതല്ലാതെ മറ്റെന്താണ് ഈമാന്‍?! ഞങ്ങള്‍ കുട്ടികളോടും വീട്ടുകാരോടും കൂട്ടുകാരോടുമെല്ലാം വിശാലതകാണിക്കുന്നു. പുഞ്ചിരിയോടെ ഓരോ വീട്ടിലും പ്രവേശിക്കുന്നു. അങ്ങനെ ഞങ്ങള്‍ സ്വര്‍ഗത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. പ്രവാചകന്‍ പറഞ്ഞത് ഓര്‍ക്കുക: ‘ആരെങ്കിലും സന്തോഷത്തോടെയും ആഹ്ലാദത്തോടെയും മുസ്‌ലിം കുടുംബത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ അവന് സ്വര്‍ഗം പ്രതിഫലം നല്‍കിയല്ലാതെ അല്ലാഹു തൃപ്തിപ്പെടുകയില്ല.’
ചെറിയപെരുന്നാളിന് സ്വാഗതം… നോമ്പും നമസ്‌കാരവും ഖുര്‍ആന്‍പാരായണവും ദാനധര്‍മ്മങ്ങളുംകൊണ്ട് അനുസരണപ്രതിജ്ഞ ചെയ്ത് നമ്മുക്ക് പെരുന്നാളിനെ സ്വാഗതം ചെയ്യാം. കാരുണ്യവാന്റെ തൃപ്തി നമ്മുക്ക് നേടിയെടുക്കാം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് മറക്കാതിരിക്കാം. എല്ലാവര്‍ക്കും ഇസ്‌ലാമിന്റെ പ്രകാശമെത്തിക്കാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ആത്മാര്‍ത്ഥ വിശ്വാസിയെപോലെ നമ്മുക്കാവാം. ആടിയും പാടിയും മദ്യപിച്ചും പെരുന്നാളോഘോഷിക്കുന്ന ഒരു കൂട്ടരുടെ അടുത്തുകൂടി അവന്‍ നടന്നുപോയി. അപ്പോള്‍ അവന്‍ തന്റെ നാഥനോട് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ! ഇവരെ ഈ ലോകത്ത് സന്തോഷിപ്പിക്കുന്നതു പോലെ നീ പരലോകത്തും സന്തോഷിപ്പിക്കണേ!.’
അങ്ങിനെ നമ്മുടെ സന്തോഷം അനുസരണം അധികരിപ്പിക്കുന്നതും അല്ലഹുവിന്റെ അടിമകളെ നിഷേധത്തില്‍ നിന്ന് അനുസരണത്തിലേക്ക് ക്ഷണിക്കുന്നതുമാകട്ടെ!

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles