Current Date

Search
Close this search box.
Search
Close this search box.

നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും

bid'ath.jpg

നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും എന്ന വേര്‍തിരിവ് ശൈഖ് അഹ്മദ് സര്‍ഹിന്ദി അംഗീകരിച്ചിരുന്നില്ല. മതപരമായ കാര്യത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ഏതുകാര്യവും ബിദ്അത്താണ് എന്ന വീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ ഒരു ശിഷ്യന് അദ്ദേഹം എഴുതി:
”ഉച്ചത്തില്‍ ദിക്ര്‍ ചൊല്ലുന്നതിനെ വിലക്കുകയും അതിനെ ബിദ്അത്തെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്ന ഞാന്‍ നബിയുടെ കാലത്ത് ഉണ്ടായിരുന്നിട്ടില്ലാത്ത, മുന്‍ഭാഗം തുറന്ന കുപ്പായം ധരിക്കുന്നതും പൈജാമയിടുന്നതും പോലെയുള്ള മറ്റു ചില നടപടികളെ എതിര്‍ക്കാത്തത് എന്തടിസ്ഥാനത്തിലാണെന്ന് താങ്കള്‍ ചോദിക്കുകയുണ്ടായല്ലോ. ഒരു സംഗതി താങ്കളുടെ ഓര്‍മയിലുണ്ടായിരിക്കണം. നബിയുടെ പ്രവൃത്തികള്‍ രണ്ടു തരത്തിലുണ്ട്. ആരാധനാപരമാണ് ഒന്നാമത്തേത്-ഇബാദത്ത്. നാട്ടുവഴക്കങ്ങളും സമ്പ്രദായങ്ങളുമാണ് രണ്ടാമത്തേത്-ഉര്‍ഫ്, ആദാത്ത്. ആരാധനാകര്‍മങ്ങളെന്ന നിലക്ക് നബി ചെയ്ത പ്രവൃത്തികളില്‍ കൈകടത്തുന്നതാണ് ബിദ്അത്ത്. അതിനെ നാം ശക്തിയായി എതിര്‍ക്കുന്നു. കാരണം, അത് മതത്തില്‍ ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കലാണ്. എന്നാല്‍ നാട്ടാചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും ഭാഗമായി നബി ചെയ്ത കാര്യങ്ങളില്‍ ഭേദഗതി വരുത്തുന്നത് ബിദ്അത്തല്ല. അവക്ക് മതവുമായി നേരിട്ട് ബന്ധമില്ല. അവ നിലനില്‍ക്കുന്നതും തിരോഭവിക്കുന്നതും മതത്തെ ബാധിക്കുന്നില്ല.”

(സ്വൂഫിസവും ശരീഅത്തും: സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം എന്ന പുസ്തകത്തില്‍ നിന്ന്)

Related Articles