Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാനൊരിക്കലും ഖേദിച്ചിട്ടില്ല

believe.jpg

‘നിനക്കിത് എന്തുപറ്റി?’ ഞാന്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ എന്റെ പഴയ സഹപാഠികളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നവരില്‍ നിന്നും നേരിട്ട പ്രഥമ പ്രതികരണമാണിത്. അതിന്റെ പേരില്‍ അവരെ കുറ്റം പറയാനാവില്ലെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം മതം മാറുന്നതിനോട് അത്രയേറെ അനിഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നു ഞാന്‍. പ്രൊഫസ്സര്‍, പാസ്റ്റര്‍, ചര്‍ച്ച് തോട്ടക്കാരി, സുവിശേഷ പ്രചാരക എന്നതെല്ലാമായിരുന്നു ഞാന്‍. മതമൗലികവാദി എന്ന വിശേഷണം ഏറ്റവും നന്നായി ചേരുന്ന ഒരാളായിരുന്നു ഞാന്‍.

എലൈറ്റ് വൈദിക പാഠശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി അഞ്ച് മാസം പിന്നിടുന്ന വേളയിലാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന, ഇസ്‌ലാം ആശ്ലേഷിച്ച ഒരു സ്ത്രീയെ കണ്ട് മുട്ടിയത്. സ്വഭാവികമായും ഞാനവരോട് ഇസ്‌ലാമില്‍ സ്ത്രീകളോടുള്ള സമീപനത്തെ കുറിച്ച് ചോദിച്ചു. അവരുടെ ഉത്തരം കേട്ട് ഞാന്‍ സ്തബ്ധനായി. ഞാനെന്താണോ പ്രതീക്ഷിച്ച ഉത്തരമായിരുന്നില്ല അത്. അപ്പോള്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകന്‍ മുഹമ്മദുമായി(സ) ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളിലക്ക് കടന്നു. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇസ്‌ലാമിക് സെന്ററിനെ സമീപിച്ചാല്‍ ലഭിച്ചേക്കുമെന്ന് അവളെന്നെ അറിയിച്ചു.

പൈശാചിക ശക്തികളില്‍ നിന്ന് ദൈവത്തോട് മോചനം തേടലാണ് പ്രാര്‍ഥന കൊണ്ടര്‍ഥമാക്കുന്നത്. ഇസ്‌ലാമിനെ കുറിച്ച് ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടത് അത് ഭീകരതയുടെയും പൈശാചികതയുടെയും മതമാണെന്നതാണ്. അവരുടെ സമീപനം സുവിശേഷം പഠിച്ച എന്ന അക്ഷരാര്‍ഥത്തില്‍ അത് ഞെട്ടിച്ചു. നേരേ വാ നേരെ പോ സമീപനമായിരുന്നു അത്. ഭീഷണിയുടെയോ സമ്മര്‍ദത്തിന്റെയോ സ്വരം ഇല്ലാതെ അവര്‍ പറഞ്ഞു: ”ബൈബിള്‍ പഠനത്തിന്റെ മറുവശം എന്ന നിലയില്‍ നിങ്ങളുടെ വീട്ടില്‍ വെച്ച് നമുക്ക് ഖുര്‍ആന്‍ പഠിക്കാം.” എനിക്കത് വിശ്വസിക്കാനായില്ല. കുറച്ച് പുസ്തകങ്ങള്‍ നല്‍കിയിട്ട് അവരെന്നോട് പറഞ്ഞു: അഥവാ ഇനി വല്ല സംശയങ്ങളുമുണ്ടെങ്കില്‍ ഉത്തരങ്ങള്‍ അവരുടെ ഓഫീസില്‍ നിന്നും ലഭ്യമാണ്. ആ രാത്രി കൊണ്ട് തന്നെ അവര്‍ നല്‍കിയ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു. ആദ്യമായിട്ടായിരുന്നു ഇസ്‌ലാമിനെ കുറിച്ച് ഒരു മുസ്‌ലിം എഴുതിയ പുസ്തകം ഞാന്‍ വായിക്കുന്നത്. ഞങ്ങള്‍ പഠിച്ചിരുന്നതും വായിച്ചിരുന്നതും ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനെ കുറിച്ചെഴുതിയ പുസ്തകങ്ങളായിരുന്നു. അടുത്ത ദിവസം എന്റെ ചോദ്യങ്ങളുമായി മൂന്ന് മണിക്കൂര്‍ അവരുടെ ഓഫീസില്‍ ചെലവഴിച്ചു. ഒരാഴ്ച്ചക്കാലം എല്ലാ ദിവസവും അത് തുടര്‍ന്നു. ആ സമയം കൊണ്ട് ഞാന്‍ 12 പുസ്തകങ്ങള്‍ വായിച്ചു. അതില്‍ നിന്നും എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതെന്ന് ഞാന്‍ മനസ്സിലാക്കി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന മുസ്‌ലിംകള്‍ വളരെ ചുരുക്കമായതിന്റെ കാരണം ഞാന്‍ മനസ്സിലാക്കി. എന്തുകൊണ്ടാണത്? അവര്‍ക്ക് പ്രത്യേകമായൊരു വാഗ്ദാനവും നല്‍കാന്‍ ക്രിസ്തുമതത്തിന് സാധിച്ചിരുന്നില്ല എന്നതാണ് കാരണം. ദൈവവുമായുള്ള ബന്ധം, പാപമോചനം, മോക്ഷവും ശാശ്വത ജീവിതത്തെ കുറിച്ച വാഗ്ദാനവും അതിലുണ്ടായിരുന്നു (ഇസ്‌ലാമില്‍).

സ്വാഭാവികമായും, എന്റെ ആദ്യ ചോദ്യം ദൈവത്തിന്റെ വിശുദ്ധിയെ കേന്ദ്രീകരിച്ചായിരുന്നു. മുസ്‌ലിംകള്‍ ആരാധിക്കുന്ന ഈ ദൈവം ആരാണ്? ക്രിസ്ത്യാനികളെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ അത് മറ്റൊരു ദൈവമാണ്, തെറ്റായ ദൈവം. യഥാര്‍ത്ഥത്തില്‍ അവന്‍ എല്ലാം അറിയുന്ന സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമാണ്. അവന് ഏകനാണ്, അവന് പങ്കാളികളോ തുല്യരോ ആയി ആരുമില്ല. ചര്‍ച്ചിന്റെ ചരിത്രത്തിലെ ആദ്യ മുന്നൂറ് വര്‍ഷങ്ങളില്‍ മുസ്‌ലിംകള്‍ വിശ്വസിക്കുന്ന അതേ രീതിയിലായിരുന്നു ബിഷപ്പുമാര്‍ പഠിപ്പിച്ചിരുന്നതെന്ന കാര്യം എന്നില്‍ വലിയ താല്‍പര്യം ഉണര്‍ത്തി. അഥവാ യേശു (ദൈവത്തില്‍ നിന്നുള്ള രക്ഷയും സമാധാനവും അദ്ദേഹത്തിനുണ്ടാവട്ടെ) ഒരു പ്രവാചകനും അധ്യാപകനുമാണെന്ന്. പിന്നീട് കോണ്‍സ്റ്റനൈസ്‌റ്റെന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ച ശേഷം അദ്ദേഹമാണ് ക്രിയേകത്വത്തിന്റെ തത്വം പരിചയപ്പെടുത്തുന്നതും അതിലേക്ക് ക്ഷണിക്കുന്നതും. ക്രിസ്തുമതത്തെ കുറിച്ച് ഒന്നും അറിയാതെ പരിവര്‍ത്തനം നടത്തിയ അദ്ദേഹം ബാബിലോണിയന്‍ യുഗത്തിലെ വിഗ്രഹാരാധനാ സങ്കല്‍പമാണ് പരിചയപ്പെടുത്തിയത്. ഇപ്പോള്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ദൈവം തുണക്കുകയാണെങ്കില്‍ പിന്നീടൊരവസരത്തില്‍ അതിനെ കുറിച്ച് വിവരിക്കാം. എന്നാല്‍ ‘ത്രിയേകത്വം’ (TRINITY) എന്ന പദം ബൈബിളിന്റെ ഏതെങ്കിലും വിവര്‍ത്തനത്തിലോ ഗ്രീക്ക്/ഹീബ്രു ഭാഷകളിലെ അതിന്റെ മൂലകൃതിയിലോ കാണാനാവില്ലെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

എന്റെ മറ്റൊരു പ്രധാന ചോദ്യം മുഹമ്മദ്(സ)യെ കുറിച്ചായിരുന്നു. ആരാണ് മുഹമ്മദ്? ക്രിസ്ത്യാനികള്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നതു പോലെ മുസ് ലിംകള്‍ അവരുടെ പ്രവാചകനോട് പ്രാര്‍ത്ഥിക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അദ്ദേഹം ഒരു ഇടനിലക്കാരനല്ല. അതിലുപരിയായി അദ്ദേഹത്തോടുള്ള പ്രാര്‍ഥന വിലക്കപ്പെട്ടതുമാണ്. നമ്മുടെ നമസ്‌കാരത്തിന്റെ അവസാനത്തില്‍ അബ്രഹാമിനെ അനുഗ്രഹിച്ച പോലെ അദ്ദേഹത്തെയും അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ദൈവദൂതനും അന്ത്യപ്രവാചകനുമാണ് അദ്ദേഹം. അദ്ദേഹത്തിന് ശേഷം പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും മറ്റൊരു പ്രവാചകന്‍ വന്നിട്ടില്ല. യേശുവിന്റെയോ മോശയുടെയോ സന്ദേശത്തില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ് അദ്ദേഹത്തിന്റെ സന്ദേശം. അവരിരുവരും ‘അല്ലയോ ഇസ്രായേലികളേ, ‘എന്നയിരുന്നു അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ മുഴുവന്‍ മനുഷ്യരെയുമാണ് മുഹമ്മദ്(സ) അഭിസംബോധന ചെയ്തത്.

പ്രാര്‍ത്ഥനയെന്നത് എന്റെ ക്രിസ്റ്റിയ ജീവിതത്തിന്റെ വളരെ പ്രധാന ഭാഗമായിരുന്നതിനാല്‍ തന്നെ മുസ്‌ലിംകള്‍ എന്താണ് പ്രാര്‍ഥിക്കുന്നതെന്നറിയാല്‍ എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. ക്രിസ്ത്യാനികളെന്ന നിലയില്‍ മറ്റ് മതസങ്കല്‍പങ്ങളെന്ന പോലെ മുസ്‌ലിംകളുടെ വിശ്വാസകാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ അജ്ഞരായിരുന്നു. മുസ്‌ലിംകള്‍ കഅ്ബക്ക് നേരെ പ്രണമിക്കുന്നു, അവിടെയാണ് അവരുടെ ദൈവവും അവരുടെ തെറ്റായ ദൈവസങ്കല്‍പത്തിന്റെ കേന്ദ്രവും എന്നാണ് ഞങ്ങള്‍ പഠിച്ചതും പഠിപ്പിക്കപ്പെട്ടിരുന്നതും. എന്നാല്‍ ദൈവം തന്നെ വിവരിച്ചു തന്നിട്ടുള്ള പ്രാര്‍ഥനയുടെ രീതി ഒരിക്കല്‍ കൂടി എന്നെ ആശ്ചര്യപ്പെടുത്തി. അതിലുപയോഗിക്കുന്ന വാക്കുകള്‍ എല്ലാം അവനെ പ്രകീര്‍ത്തിക്കുന്നതും മഹത്വപ്പെടുത്തുന്നതുമാണ്. ദൈവര്‍ത്തിന്റെ കല്‍പന പാലിച്ച് അംഗശുദ്ധി വരുത്തിയാണ് പ്രാര്‍ഥിക്കുന്നത്. അവന്‍ പരിശുദ്ധനാണ്, നമുക്ക് തോന്നിയപോലെ അവനെ സമീപിക്കാനാവില്ല. എന്ാല്‍ എങ്ങനെയാണ് അവനെ സമീപിക്കേണ്ടതെന്ന് അവന്‍ തന്നെ നമ്മോട് പറഞ്ഞിട്ടുണ്ടെന്നത് ന്യായമാണ്.

എട്ട് വര്‍ഷത്തെ ഔപചാരിക മതപഠനം കഴിഞ്ഞ ശേഷമുള്ള ആ ഒരാഴ്ച്ചക്ക് ശേഷം ഇസ്‌ലാമാണ് ശരി എന്ന തിരിച്ചറിവ് എനിക്കുണ്ടായി. എന്നാല്‍ ആ സമയത്ത് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചില്ല. കാരണം എന്റെ മനസ്സില്‍ വിശ്വാസം ഉറച്ചിട്ടുണ്ടായിരുന്നില്ല. പ്രാര്‍ഥിച്ചും ബൈബിള്‍ വായിച്ചും ഇസ്‌ലാമിക് സെന്ററിലെ ക്ലാസുകളില്‍ പങ്കെടുത്തും ഞാന്‍ മുന്നോട്ടുപോയി. ഞാന്‍ ദൈവത്തോട് നേര്‍വഴി തേടിയിരുന്നു. മതം മാറ്റം അത്ര എളുപ്പമുള്ള ഒന്നല്ല. ഒരു മോചനമുണ്ടെങ്കില്‍ ആ മോചനം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു. കാരണം ഞാന്‍ പഠിപ്പിക്കപ്പെട്ട ഇസ്‌ലാം ആയിരുന്നില്ല അത്. ബിരുദാനന്തര ബിരുദ തലത്തില്‍ ഇസ്‌ലാമിനെ കുറിച്ച ആധികാരികമായി അറിവുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ ആദരിച്ചിരുന്ന ഒരു പ്രൊഫസറുടെ അധ്യാപനങ്ങള്‍ പോലും തെറ്റിധാരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അദ്ദേഹവും അദ്ദേഹത്തെ പോലുള്ള നിരവധി ക്രിസ്ത്യാനികളും വളരെ ആത്മാര്‍ഥമായിട്ടാണെങ്കിലും തെറ്റായ ആത്മാര്‍ഥതയാണത്.

രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഞാന്‍ ദൈവത്തോട് നേര്‍വഴി തേടി പ്രാര്‍ഥിച്ചു. എന്നിലേക്ക് എന്തൊ ഒന്ന് ഇറ്റിവീഴുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ ദൈവത്തിന്റെ പേര് വിളിച്ച് പ്രാര്‍ഥിച്ചത് അന്ന് ആദ്യമായിട്ടായിരുന്നു. ഞാന്‍ പറഞ്ഞു: ‘ദൈവമേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു, നീ ഏകനും യഥാര്‍ഥ ദൈവവുമാണ്.’ എന്നിലത് സമാധാനം ചൊരിഞ്ഞു. ആ ദിവസം മുതല്‍ ഇതുവരെ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാന്‍ ഖേദിച്ചിട്ടില്ല. പരീക്ഷണങ്ങളൊന്നും നേരിടാതെയല്ല ഞാന്‍ ഈ തീരുമാനം എടുത്തത്. രണ്ട് ബൈബിള്‍ കോളേജുകളില്‍ അധ്യാപന ജോലി ചെയ്തിരുന്ന ഞാന്‍ ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടു. കൂട്ടുകാരും സഹപാഠികളും സഹപാസ്റ്റര്‍മാരും എന്നെ ഒറ്റപ്പെടുത്തി. ഭര്‍ത്താവിന്റെ കുടുംബം എന്നെ നിരാകരിക്കുകയും പ്രായപൂര്‍ത്തിയായ എന്റെ കുട്ടികളെ തെറ്റിധരിപ്പിക്കുകയും ചെയ്തു. ഭരണകൂടം എന്നെ സംശയത്തോടെ നോക്കുന്ന അവസ്ഥയുണ്ടായി. വിശ്വാസമാണ് പൈശാചിക ശക്തികളെ ചെറുത്തുനില്‍ക്കാനുള്ള ശക്തി മനുഷ്യന് നല്‍കുന്നത്. വിശ്വാസം ഇല്ലായിരുന്നുവെങ്കില്‍ അതിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ഒരു മുസ്‌ലിമായി മാറാന്‍ സാധിച്ചതില്‍ ദൈവത്തോട് അങ്ങേയറ്റത്തെ നന്ദിയെനിക്കുണ്ട്. മുസ്‌ലിമായി തന്നെ ഞാന്‍ ജീവിക്കുകയും മരിക്കുകയും ചെയ്യും.
”പറയുക: ”നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. ”അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.” (ഖുര്‍ആന്‍: 6: 162-163)

വിവ: നസീഫ്
അവലംബം: islamreligion.com

Related Articles