Current Date

Search
Close this search box.
Search
Close this search box.

ജനങ്ങളെ ആശ്രയിക്കാതിരിക്കുക, ബാധ്യതകൾ നിറവേറ്റുക…

ഖുർആൻ സന്ദേശം - 23

قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا یَعۡقِلُونَ
പറയുക: സർവ സ്‌തോത്രവും അല്ലാഹുവിന്നാകുന്നു. പക്ഷേ, അവരിൽ മിക്കവരും യാഥാർഥ്യം മനസ്സിലാക്കുന്നില്ല. (അൽ അൻകബൂത്-63)

വിശുദ്ധ ഖുർആനിൽ ജനങ്ങളുടെതായി അല്ലാഹു പറഞ്ഞിട്ടുള്ള വിശേഷണങ്ങൾ പരിശോധിച്ചാൽ മിക്കയിടത്തും അവർ അറിയുന്നില്ല, അവർ നന്ദി ചെയ്യുന്നില്ല, അവൻ ചിന്തിക്കുന്നില്ല തുടങ്ങിയ വിശേഷണങ്ങൾ കാണാം. നേരെതിരിച്ച്, എന്റെ അടിമകളിൽ നന്ദിയുള്ളവർ വളരെ കുറവാണ് എന്നും അല്ലാഹു മറ്റൊരിടത്ത് പറയുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ ആശ്രയിക്കാതിരിക്കുക. നിന്റെ ബാധ്യതകൾ നിറവേറ്റുക, ശേഷം അല്ലാഹുവിനോട് നിനക്കുവേണ്ടത് ചോദിക്കുക!

ജനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർ​ഗമെന്താണെന്ന് ഇമാം അഹ്മദ് ഹാതിമുൽ അസ്വമ്മിനോട് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: നിന്റെ സമ്പത്ത് ജനങ്ങൾക്ക് നൽകുക, അവരുടേത് സ്വീകരിക്കരുത്. അവർ നിന്നെ ദ്രോഹിച്ചാലും തിരിച്ച് ദ്രോഹിക്കരുത്. അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക, നിന്റെ ആവശ്യം അവർ നിറവേറ്റാൻ നിർബന്ധം പിടിക്കരുത്. എല്ലാം കേട്ടുനിന്ന് ഇമാം അഹ്മദ് പ്രതികരിച്ചു: ഇത് വളരെ പ്രയാസകരമാണല്ലോ ഹാതിം! ഹാതിം എന്നവരുടെ മറുപടി, എങ്കിൽ നിങ്ങൾ രക്ഷപ്പെടുമാറാകട്ടെ എന്നായിരുന്നു!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

ഖുർആൻ സന്ദേശം – 22 വായിക്കാൻ

Related Articles