Current Date

Search
Close this search box.
Search
Close this search box.

അതിരുകടന്ന വൈരാഗ്യവും സ്നേഹവും രണ്ടും വിനാശകാരികളാണ്

ഖുർആൻ സന്ദേശം - 15

وَلَا یَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ عَلَىٰۤ أَلَّا تَعۡدِلُوا۟ۚ
ഒരു വിഭാഗത്തോടുള്ള രോഷം നീതി പാലിക്കാതിരിക്കുന്നതിനു നിങ്ങള്‍ക്കു പ്രേരകമാകരുത്. (അൽ മാഇദ-08)

അതിരുകടന്ന വൈരാഗ്യവും സ്നേഹവും രണ്ടും വിനാശകാരികളാണ്. ഇവ രണ്ടുകൊണ്ടും പരീക്ഷിക്കപ്പെട്ടവരാണ് യൂസുഫ് നബി(അ). സഹോദരന്മാരുടെ ശക്തമായ വൈരാഗ്യമായിരുന്നല്ലോ അദ്ദേഹത്തെ കിണറ്റിലിട്ടത്. സുലൈഖാ ബീവിയുടെ ശക്തമായ സ്നേഹമാണെങ്കിൽ അദ്ദേഹത്തെ ജയിലിലുമെത്തിച്ചു. ചിലപ്പോൾ നമ്മുടെ ഹൃദയം നമ്മുടെ നിയന്ത്രണത്തിലാവണമെന്നില്ല. പക്ഷേ, എല്ലാ അവസ്ഥയിലും നീതിപൂർവം പെരുമാറാനാട് നമ്മോടുള്ള കൽപന. നീയിഷ്ടപ്പെടുന്നുവെന്നു കരുതി പ്രിയപ്പെട്ടവരുടെ തെറ്റുകളെ സുകൃതങ്ങളായി കാണുകയോ നീ വെറുക്കുന്നുവെന്നു കരുതി പ്രതിയോഗികളുടെ നന്മകളെ തിന്മകളായി കാണുകയോ ചെയ്യരുത്. നീതിമാനാവുക, കാര്യങ്ങളെ അതിന്റെ യഥാസ്ഥാനത്ത് വെക്കുക!

അബ്ദുല്ലാഹിബ്ൻ മുഹമ്മദുൽ വർറാഖ് പറയുന്നു: ഞങ്ങൾ ഇമാം അഹ്മദിന്റെ അടുക്കൽ ചെന്നപ്പോൾ നിങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന് ചോദിച്ചു. അബൂ കുറൈബിന്റെ സദസ്സിൽ നിന്നെന്ന് മറുപടി പറഞ്ഞു. അദ്ദേഹം നല്ലൊരു പണ്ഡിതനാണ്, അദ്ദേഹത്തെക്കുറിച്ച് വല്ലതും എഴുതൂ എന്നദ്ദേഹം പറഞ്ഞപ്പോൾ പക്ഷേ, അബൂ കുറൈബ് നിങ്ങളെ ആക്ഷേപിക്കാറുണ്ടല്ലോ എന്ന് ഞങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: എന്നെക്കൊണ്ട് പരീക്ഷിക്കപ്പെട്ട നല്ലവനായൊരു പണ്ഡിതൻ!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles