Current Date

Search
Close this search box.
Search
Close this search box.

പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവരോട് അല്ലാഹുവിനുള്ള സ്നേഹം മറ്റാരോടുമില്ലതന്നെ!

ഖുർആൻ സന്ദേശം - 18

وَلۡیَعۡفُوا۟ وَلۡیَصۡفَحُوۤا۟ۗ أَلَا تُحِبُّونَ أَن یَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمٌ
മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയുമാണു വേണ്ടത്. അല്ലാഹു പൊറുത്തു തരുന്നത് നിങ്ങളിഷ്ടപ്പെടുകയില്ലേ? അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ. (അന്നൂർ-22)

അല്ലാഹു സ്വന്തത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഒരു ഗുണവിശേഷമുണ്ട്. തന്റെ അടിയാറുകളിലും ആ സ്വഭാവത്തെയാണ് അവനേറ്റം ഇഷ്ടപ്പെടുന്നത്. മാപ്പുനൽകലും വിട്ടുവീഴ്ച ചെയ്യലും. ജനങ്ങൾക്ക് പരസ്പരം മാപ്പു നൽകുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരോട് അവനുള്ള സ്നേഹം മറ്റൊരു വിഭാഗം ജനങ്ങളോടും അവനില്ലതന്നെ!

ഒരുദിവസം നബി (സ) സ്വഹാബികളെയെല്ലാം പരസ്പരം വല്ലതും സ്വദഖ ചെയ്യാൻ പ്രേരിപ്പിച്ചു. സ്വദഖ ചെയ്യാൻ മാത്രം സ്വന്തമായി ഒന്നുമില്ലാത്തൊരു പാവം മനുഷ്യനായിരുന്നു ഉൽബത്തു ബ്ൻ സൈദ്. അദ്ദേഹം നബി തങ്ങളുടെ അടുക്കൽ ചെന്നു പറഞ്ഞു: നബിയെ, എന്നെ അക്രമിച്ചവർക്കൊക്കെ വേണ്ടി എന്റെ അഭിമാനം ഞാൻ സ്വദഖയായി നൽകിയിരിക്കുന്നു! അടുത്ത ദിവസം നബി (സ) സ്വഹാബികൾക്കിടയിൽ നിന്ന് അദ്ദേഹത്തെ തിരക്കി. ഞാനിവിടെയുണ്ട് റസൂലേ എന്നദ്ദേഹം പ്രതികരിച്ചപ്പോൾ നബി (സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ സ്വദഖ സ്വീകരിച്ചിരിക്കുന്നു!

വിവ: മുഹമ്മദ് ശാക്കിർ മണിയറ