Current Date

Search
Close this search box.
Search
Close this search box.

ജീവിച്ചിരിക്കുമ്പോൾ നീ തന്നതിനെക്കാൾ ഉപദേശം ഇപ്പോൾ നീയെനിക്ക് നൽകുന്നുണ്ട്!

ഖുർആൻ സന്ദേശം - 9

كُلُّ نَفۡسࣲ ذَاۤىِٕقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَیۡرِ فِتۡنَةࣰۖ وَإِلَیۡنَا تُرۡجَعُونَ
എല്ലാ വ്യക്തികളും മരണം രുചിച്ചറിയും. പരിശോധിച്ചറിയാനായി നിങ്ങളെ നന്മകൊണ്ടും തിന്മകൊണ്ടും നാം പരീക്ഷണവിധേയരാക്കുന്നതാണ്. (അൽ അമ്പിയാ-35)

സൃഷ്ടികളിൽ ഒരാൾപോലുമൊഴിയാതെ എല്ലാവരും മരണത്തിന്റെ പാനപാത്രത്തിൽനിന്ന് പാനം ചെയ്യും, തീർച്ച. അതിൽ വിശ്വാസിയും തെമ്മാടിയും പ്രവാചകനും അക്രമകാരിയും ജിന്നുകളും മാലാഖമാരും എല്ലാവരും പെടും. ബാക്കിയാവുക അല്ലാഹുമാത്രം! മരണം കഥാന്ത്യമല്ല, നേരെമറിച്ച് വെറും തുടക്കം മാത്രമാണത്! ഉപദേശകനായി മരണംതന്നെ എത്രയോ ധാരാളം!

മദ്യത്തെക്കുറിച്ച് പ്രസിദ്ധമായ കവിതകളെഴുതിയ കവിയായിരുന്ന അബൂ നുവാസിന് നല്ലവനായൊരു അയൽവാസിയുണ്ടായിരുന്നു. നിരന്തരം അദ്ദേഹത്തെ അല്ലാഹുവിന്റെ മാർ​ഗത്തിലേക്ക് നടക്കാനും മദ്യമുപേക്ഷിക്കാനും അയാൾ ഉപദേശിച്ചു. ആ അയൽവാസി മരണപ്പെട്ടപ്പോൾ അയാളുടെ ജനാസയെ അബൂ നുവാസും അനു​ഗമിച്ചു. ശേഷം ഖബ്റിങ്കൽനിന്ന് പറഞ്ഞു: ജീവിച്ചിരിക്കുമ്പോൾ നീ തന്നതിനെക്കാൾ ഉപദേശം ഇപ്പോൾ നീയെനിക്ക് നൽകുന്നുണ്ട്! ഖബ്റിൽ നിന്നെ കണ്ടതിനോളം, ജീവിതത്തിൽ നീയെനിക്കു തന്ന ഉപദേശങ്ങളൊന്നും വരില്ലെന്നു സാരം!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

 

Related Articles