Current Date

Search
Close this search box.
Search
Close this search box.

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള പ്രാര്‍ഥനകള്‍

നമ്മെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിന് സ്തുതി. അവനിലേക്കാണ് മടക്കം.
الحَمْـدُ لِلّهِ الّذي أَحْـيانا بَعْـدَ ما أَماتَـنا وَإليه النُّـشور.

എന്റെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്ത, എന്റെ ആത്മാവിനെ തിരിച്ചുനല്‍കിയ, അവനെ ഓര്‍ക്കാന്‍ എന്ന അനുവദിച്ച അല്ലാഹുവിനാണ് സ്തുതി.
الحمدُ للهِ الذي عافاني في جَسَدي وَرَدّ عَليّ روحي وَأَذِنَ لي بِذِكْرِه.

അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് അധികാരവും സ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളനാണ്. അല്ലാഹുവാണ് പരിശുദ്ധന്‍, അവനാണ് സ്തുതി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ വലിയവനാണ്. ശ്രേഷ്ഠനും ഉന്നതനുമായ അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും കഴിവും ശക്തിയുമില്ല. രക്ഷിതാവേ, എനിക്ക് പൊറുത്തു തന്നാലും.
لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ الحَمـد، وهوَ على كلّ شيءٍ قدير، سُـبْحانَ اللهِ، والحمْـدُ لله ، ولا إلهَ إلاّ اللهُ واللهُ أكبَر، وَلا حَولَ وَلا قوّة إلاّ باللّهِ العليّ العظيم. رَبِّ اغْفرْ لي.

Related Articles