Current Date

Search
Close this search box.
Search
Close this search box.

നിർബന്ധ നമസ്‌കാരത്തിന് ശേഷമുള്ള പ്രാർഥനകൾ

നമസ്കാരത്തിന് ശേഷം ചൊല്ലേണ്ട പ്രാർഥനകളും അവയുടെ അർഥവുമാണ് താഴെ:

أَسْـتَغْفِرُ الله، أَسْـتَغْفِرُ الله، أَسْـتَغْفِرُ الله.
اللّهُـمَّ أَنْـتَ السَّلامُ ، وَمِـنْكَ السَّلام ، تَبارَكْتَ يا ذا الجَـلالِ وَالإِكْـرام .
അല്ലാഹുവിനോട് പാപമോചനം തേടുന്നു, അല്ലാഹുവിനോട് പാപമോചനം തേടുന്നു, അല്ലാഹുവിനോട് പാപമോചനം തേടുന്നു. അല്ലാഹുവേ, നീയാണ് സമാധാനം. നിന്നിൽനിന്നാണ് സമാധാനം. പ്രതാപിയും ആദരണീയനുമായവനേ, നീ അനുഗ്രഹീതനാണ്.

لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير، اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് അധികാരവും സ്തുതിയും. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ, നീ നൽകിയത് തടയുന്നവനില്ല, നീ തടഞ്ഞത് നൽകുന്നവനുമില്ല. സമ്പത്തും ഐശ്വര്യവും അല്ലഹുവിൽ നിന്നെ രക്ഷപ്പെടുത്തുന്നില്ല (മനുഷ്യനെ രക്ഷപ്പെടുത്തുന്നത് നല്ല പ്രവർത്തനങ്ങളാണ്).

لا إلهَ إلاّ اللّه, وحدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمد، وهوَ على كلّ شيءٍ قدير، لا حَـوْلَ وَلا قـوَّةَ إِلاّ بِاللهِ، لا إلهَ إلاّ اللّـه، وَلا نَعْـبُـدُ إِلاّ إيّـاه, لَهُ النِّعْـمَةُ وَلَهُ الفَضْل وَلَهُ الثَّـناءُ الحَـسَن، لا إلهَ إلاّ اللّهُ مخْلِصـينَ لَـهُ الدِّينَ وَلَوْ كَـرِهَ الكـافِرون.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവൻ എല്ലാത്തിനും കഴിവുള്ളനാണ്. അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും കഴിവും ശക്തിയുമില്ല. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനെയല്ലാതെ ഞങ്ങൾ ഇബാദത്ത് ചെയ്യുന്നില്ല. അവനാണ് അനുഗ്രവും, ശ്രേഷ്ഠതയും, മഹത്തായ സ്തുതിയും. അല്ലാഹുവല്ലാതെ ആരാധ്യനില്ല. നിഷേധികൾ അംഗീകരിക്കുന്നില്ലെങ്കിലും, നിഷ്‌കളങ്കതയോടെ അവന് ഞങ്ങൾ കീഴൊതുങ്ങുന്നു.

سُـبْحانَ اللهِ، والحَمْـدُ لله ، واللهُ أكْـبَر.
അല്ലാഹുവാണ് പരിശുദ്ധൻ. അവനാണ് സ്തുതി. അവൻ വലിയവനാണ്.

لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് അധികാരവും സ്തുതിയും. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.

بِسْمِ اللهِ الرَّحْمنِ الرَّحِيم
قُلْ هُوَ ٱللَّهُ أَحَدٌ، ٱللَّهُ ٱلصَّمَدُ، لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ.
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലാതാനും. (അൽഇഖ്ലാസ്)

بِسْمِ اللهِ الرَّحْمنِ الرَّحِيم
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ، مِن شَرِّ مَا خَلَقَ، وَمِن شَرِّ غَاسِقٍ إِذَا وَقَبَ، وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ، وَمِن شَرِّ حَاسِدٍ إِذَا حَسَدَ.
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽനിന്നും. കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽനിന്നും. അസൂയാലു അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽനിന്നും.(അൽഫലഖ്)

بِسْمِ اللهِ الرَّحْمنِ الرَّحِيم
قُلْ أَعُوذُ بِرَبِّ ٱلنَّاسِ، مَلِكِ ٱلنَّاسِ، إِلَٰهِ ٱلنَّاسِ، مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ، ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ، مِنَ ٱلْجِنَّةِ وَٱلنَّاسِ.
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽനിന്ന്, മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ, മനുഷ്യരിലും ജിന്നുകളിലും പെട്ടവർ. (അന്നാസ്)

أَعُوذُ بِاللهِ مِنْ الشَّيْطَانِ الرَّجِيمِ
اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ. [آية الكرسى – البقرة 255]
ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ശരണം തേടുന്നു.
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശിപാർശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷമമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ. (ആയത്തുൽ കുർസി – അൽബഖറ: 255)

لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന് പങ്കുകാരില്ല. അവനാണ് അധികാരവും, സ്തുതിയും. അവൻ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.

اللّهُـمَّ إِنِّـي أَسْأَلُـكَ عِلْمـاً نافِعـاً وَرِزْقـاً طَيِّـباً ، وَعَمَـلاً مُتَقَـبَّلاً.
അല്ലാഹുവേ, ഉപകാരപ്രദമായ അറിവും, നല്ല വിഭവങ്ങളും, സ്വീകാര്യമായ പ്രവർത്തനങ്ങളും നിന്നോട് തേടുന്നു.

اللَّهُمَّ أَجِرْنِي مِنْ النَّار.
അല്ലാഹുവേ, നരകതീയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ.

اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ.
അല്ലാഹുവേ, നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി കാണിക്കാനും, നന്നായി ഇബാദത്ത് ചെയ്യാനും എന്നെ സഹായിക്കേണമേ.
( തുടരും)

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles