Current Date

Search
Close this search box.
Search
Close this search box.

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട പ്രാർഥനകൾ

രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ധാരാളം പ്രാർഥനകൾ ഹദീഥുകളിൽ വന്നിട്ടുണ്ട്.

1) നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

من قال حين يصبح وحين يمسي : سبحان الله وبحمده مائة مرة لم يأت أحد يوم القيامة بأفضل بما جاء به إلا أحد قال مثل ما قال أو زاد عليه (مسلم)
(ആരെങ്കിലും രാവിലെയും വൈകുന്നേരവും നൂറ് തവണ سبحان الله وبحمده എന്ന് പറഞ്ഞാൽ അയാൾ അപ്പറഞ്ഞതിന് സമാനമായോ കൂടുതലോ പറഞ്ഞ വനല്ലാത്ത മറ്റൊരാളും അതിലും മെച്ചപ്പെട്ട മറ്റൊന്നുമായി അന്ത്യദിനത്തിൽ വരികയില്ല.)

2) ഇബ്നുമസ്ഊദ് (റ) പറയുന്നു.
كان نبي الله ﷺ إذا أمسى قال : أمسينا وأمسى الملك لله. والحمد لله لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير. رب أسألك خير ما في هذه الليلة وخير ما بعدها وأعوذ بك من شرما في هذه الليلة وشرما بعدها. رب أعوذ بك من الكسل وسوء الكبر. رب أعوذ بك من عذاب في النار وعذاب في القبر. وإذا أصبح قال ذلك أيضا أصبحنا وأصبح الملك لله (مسلم)

(നബി (സ) വൈകുന്നേരമായാൽ പറയും: നാമും അധികാരവും അല്ലാഹുവിന്റേതായിക്കഴിഞ്ഞു. അല്ലാഹുവിനു സ്തുതി. അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകൻ. അവന് പങ്കുകാരില്ല. ആധിപത്യം അവന്റേതു മാത്രം. സ്തുതിയും അവന്. അവൻ എല്ലാറ്റിനും കഴിവുള്ളവൻ, നാഥാ, ഈ രാത്രിയിലും അതിനു ശേഷവുമുള്ള നന്മ ഞാൻ നിന്നോടു ചോദിക്കുന്നു. ഈ രാത്രിയിലും ശേഷവുമുള്ള തിന്മയിൽ നിന്ന് നിന്നോട് രക്ഷതേടുകയും ചെയ്യുന്നു. അലസതയിൽ നിന്നും അഹന്തയുടെ ദൂഷ്യത്തിൽ നിന്നും നാഥാ, നിന്നോട് രക്ഷതേടുന്നു. നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും നാഥാ, നിന്നോട് രക്ഷതേടുന്നു. പ്രഭാതമായാലും നബി (സ) അത് പറയും. അപ്പോൾ أصبحنا وأصبح الملك لله എന്നാണ് പറയുക.)

3) നബി (സ) പറഞ്ഞതായി ശദ്ദാദുബ്നു ഔസ് (റ) ഉദ്ധരിക്കുന്നു.

سيد الاستغفار: أللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت . أعوذ بك من شر ما صنعت أبوء لك بنعمتك بذنبي فاغفر لي فإنه لا يغفر الذنوب إلا أنت. من قالها حين علي وأبوء بذنبي فاغفر لي يمسى فمات من ليلته دخل الجنة ومن قالها حين يصبح فمات من يومه دخل الجنة (البخاري)

(…أللهم أنت ربي لا إله إلا أنت എന്നത് പാപമോചനത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ അപേക്ഷയാണ്. ആരെങ്കിലും അതു വൈകുന്നേരം പറയുകയും തുടർന്ന് അന്ന് രാത്രി മരിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ഒരാൾ രാവിലെ അതു പറയുകയും തുടർന്ന് ആ പകലിൽ മരിക്കുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.)

“അല്ലാഹുവേ നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ ദാസൻ. പരമാവധി നീയുമായുള്ള കരാറും നിന്നോടു ചെയ്ത വാഗ്ദാനവുമനുസരിച്ചു ഞാൻ നിലകൊള്ളും. ഞാൻ ചെയ്ത പ്രവർത്തനങ്ങളുടെ തിന്മയിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. നീ എനിക്കു ചെയ്തുതന്ന അനുഗ്രഹം ഞാൻ സമ്മതിക്കുന്നു. എന്റെ തെറ്റും ഞാൻ സമ്മതിക്കുന്നു. അതിനാൽ എന്നോടു പൊറുക്കേണമേ! നീയല്ലാതെ പാപം പൊറുക്കുന്നവനായി ആരുമില്ല“.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles