Current Date

Search
Close this search box.
Search
Close this search box.

വൈകുന്നേരത്ത് ചൊല്ലേണ്ട പ്രാര്‍ഥനകള്‍

വൈകുന്നേരത്ത് ചൊല്ലേണ്ട പ്രാർഥനകളും അവയുടെ അർഥവുമാണ് താഴെ:

أَعُوذُ بِاللهِ مِنْ الشَّيْطَانِ الرَّجِيمِ
اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ. [آية الكرسى – البقرة 255].

ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു.
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും, അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമെത്രെ. (അല്‍ബഖറ: 255)

أَعُوذُ بِاللهِ مِنْ الشَّيْطَانِ الرَّجِيمِ
آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَّسِينَآ أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ. [البقرة 285 – 286].
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു.
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു. ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയത് പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

بِسْمِ اللهِ الرَّحْمنِ الرَّحِيم
قُلْ هُوَ ٱللَّهُ أَحَدٌ، ٱللَّهُ ٱلصَّمَدُ، لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ.
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലാതാനും. (അല്‍ഇഖ്‌ലാസ്)

بِسْمِ اللهِ الرَّحْمنِ الرَّحِيم
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ، مِن شَرِّ مَا خَلَقَ، وَمِن شَرِّ غَاسِقٍ إِذَا وَقَبَ، وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ، وَمِن شَرِّ حَاسِدٍ إِذَا حَسَدَ.
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും.(അല്‍ഫലഖ്)

بِسْمِ اللهِ الرَّحْمنِ الرَّحِيم
قُلْ أَعُوذُ بِرَبِّ ٱلنَّاسِ، مَلِكِ ٱلنَّاسِ، إِلَٰهِ ٱلنَّاسِ، مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ، ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ، مِنَ ٱلْجِنَّةِ وَٱلنَّاسِ.
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍നിന്ന്, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍, മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (അന്നാസ്)

أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ ما في هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُ بِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر.
ഞങ്ങള്‍ പ്രതോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അധികാരം ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല. അവനാണ് അധികാരവും സ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. രക്ഷിതാവേ, ഈ രാത്രിയിലെയും അതിനെ തുടര്‍ന്നുള്ളതിലെയും നന്മ നിന്നോട് ഞാന്‍ തേടുന്നു. ഈ രാത്രിയിലെയും അതിനെ തുടര്‍ന്നള്ളതിലെയും തിന്മയില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. രക്ഷിതാവേ, അലസതയില്‍ നിന്നും, ക്ലേശകരമായ പ്രായാധിക്യത്തില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു. രക്ഷിതാവേ, നരകത്തിലെയും ഖബറിലെയും ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു.

اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ .
അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്, ഞാന്‍ നിന്റെ അടിമയാണ്. കഴിയാവുന്നത്രയും ഞാന്‍ നീയുമായുള്ള കരാറിലാണ്; വാഗ്ദാനത്തിലുമാണ്. ഞാന്‍ പ്രവൃത്തിച്ച തിന്മയില്‍നിന്ന് നിന്നോട് ശരണം തേടുന്നു. നീ എനിക്ക് നല്‍കിയ അനുഗ്രഹം ഞാന്‍ അംഗീകരിക്കുന്നു. എന്റെ തെറ്റ് അംഗീകരിച്ച്് ഞാന്‍ നിന്നിലേക്ക് മടങ്ങുന്നു. അതിനാല്‍, എനിക്ക് പൊറുത്ത് തന്നാലും. നീയല്ലാതെ മറ്റാരും തെറ്റ് പൊറുത്തു തരുന്നില്ല.

رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ صلى الله عليه وسلم نَبِيّـاً.
അല്ലാഹുവിനെ രക്ഷിതാവായും, ഇസ്‌ലാമിനെ ദീനായും, മുഹമ്മദിനെ(സ) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.

اللّهُـمَّ إِنِّـي أَمسيتُ أُشْـهِدُك ، وَأُشْـهِدُ حَمَلَـةَ عَـرْشِـك ، وَمَلَائِكَتَكَ ، وَجَمـيعَ خَلْـقِك ، أَنَّـكَ أَنْـتَ اللهُ لا إلهَ إلاّ أَنْـتَ وَحْـدَكَ لا شَريكَ لَـك ، وَأَنَّ ُ مُحَمّـداً عَبْـدُكَ وَرَسـولُـك.
അല്ലാഹുവേ, ഞാന്‍ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഞാന്‍ നിന്നെ സാക്ഷ്യംവഹിക്കുന്നു. നിന്റെ സിംഹാസനം വഹിക്കുന്നവരെയും, നിന്റെ മാലാഖമാരെയും, നിന്റെ മുഴുവന്‍ സൃഷ്ടികളെയും ഞാന്‍ സാക്ഷ്യംവഹിക്കുന്നു. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. നീ ഏകനാണ്; നിനക്ക് പങ്കുകാരില്ല. തീര്‍ച്ചയായും, മുഹമ്മദ് നിന്റെ ദാസനും നിന്റെ ദൂതനുമാണ്.

اللّهُـمَّ ما أَمسى بي مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر.
അല്ലാഹുവേ, എനിക്കും നിന്റെ സൃഷ്ടികളില്‍ ഏതൊരുവനും ലഭിച്ച അനുഗ്രഹം നിന്നില്‍നിന്ന് മാത്രമാണ്. നിനക്ക് പങ്കുകാരില്ല; നിനക്കാണ് സ്തുതിയും നന്ദിയും.

حَسْبِـيَ اللّهُ لا إلهَ إلاّ هُوَ عَلَـيهِ تَوَكَّـلتُ وَهُوَ رَبُّ العَرْشِ العَظـيم.
എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധ്യനില്ല. അവനില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. ശ്രേഷ്ഠമായ സിംഹാസനത്തിന്റെ രക്ഷിതാവാണ് അവന്‍.

بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم.
അല്ലാഹുവിന്റെ നാമത്തില്‍ – ആകാശത്തിലെയും ഭൂമിയിലെയും യാതൊന്നും ദോഷം വരുത്താത്ത ദൈവിക നാമത്തില്‍, അവന്‍ എല്ലാ കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു.

اللّهُـمَّ بِكَ أَمْسَـينا وَبِكَ أَصْـبَحْنا، وَبِكَ نَحْـيا وَبِكَ نَمُـوتُ وَإِلَـيْكَ الْمَصِيرُ.
അല്ലാഹുവേ, നിന്നെ (ഓര്‍ത്ത്) കൊണ്ട് പ്രദോഷത്തിലേക്ക് പ്രവേശിക്കുന്നു. നിന്നെ (ഓര്‍ത്ത്) കൊണ്ട് പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നു. നിന്നെ (ഓര്‍ത്ത്) കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നിന്നിലേക്കാണ് മടക്കം.

أَمْسَيْنَا عَلَى فِطْرَةِ الإسْلاَمِ، وَعَلَى كَلِمَةِ الإِخْلاَصِ، وَعَلَى دِينِ نَبِيِّنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَى مِلَّةِ أَبِينَا إبْرَاهِيمَ حَنِيفاً مُسْلِماً وَمَا كَانَ مِنَ المُشْرِكِينَ.
ഞങ്ങള്‍, ഇസ്‌ലാമിന്റെ പ്രകൃതത്തിലും, നിഷ്‌കളങ്ക വാക്യത്തിലും (അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല), നമ്മുടെ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ദീനിലും, മുശ്രിക്കല്ലാത്ത (അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്ത) സച്ചരിതനായ മുസ്‌ലിമായ നമ്മുടെ പിതാവ് ഇബ്‌റാഹീമിന്റെ പാതയിലുമാണ് പ്രദോഷത്തിലേക്ക് പ്രവേശിക്കുന്നത്.

سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه.
അല്ലാഹുവാണ് പരുശുദ്ധന്‍! അവനാണ് സ്തുതി; സൃഷ്ടി വൈഭവത്തിലും, അവന്റെ തൃപ്തിയിലും, സിംഹാസനത്തിന്റെ ശ്രേഷ്ഠതയിലും, വാക്യങ്ങളുടെ വ്യാപ്തിയിലും.

اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ.
അല്ലാഹുവേ, എന്റെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യേണമേ. അല്ലാഹുവേ, എന്റെ കേള്‍വി നല്ലതാക്കേണമേ. അല്ലാഹുവേ, എന്റെ കാഴ്ച നല്ലതാക്കേണേമേ. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല.

اللّهُـمَّ إِنّـي أَعـوذُ بِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُ بِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ.
അല്ലാഹുവേ, ഞാന്‍ നിന്നോട് നിഷേധം (കുഫ്ര്), ദാരിദ്രം, നരക ശിക്ഷ എന്നിവയില്‍ നിന്ന് ശരണം തേടുന്നു. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല.

اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي ، اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي ، اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي.
അല്ലാഹുവേ, ഇഹലോകത്തും പരലോകത്തും നന്മയും വിടുതലും (തെറ്റുകള്‍ പൊറുത്ത് തരാനും) നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനിലും ദുനിയാവിലും കുടുംബത്തിലും സമ്പത്തിലും നന്മയും വിടുതലും നിന്നോട് ഞാന്‍ തേടുന്നു. അല്ലാഹുവേ, എന്റെ ന്യൂനതകള്‍ മറച്ചുവെക്കുകയും, എന്നെ നിര്‍ഭയനാക്കുകയും ചെയ്യേണമേ. മുന്നില്‍നിന്നും, പിന്നില്‍നിന്നും, വലത്തുനിന്നും, ഇടത്തുനിന്നും, മുകളില്‍നിന്നും സംരക്ഷിക്കേണമേ. താഴ്ഭാഗത്തുനിന്ന് പിടികൂടുന്നതില്‍ നിന്നും ഞാന്‍ നിന്റെ മഹത്വത്തിനാല്‍ ശരണം തേടുന്നു.

يَا حَيُّ يَا قيُّومُ بِرَحْمَتِكَ أسْتَغِيثُ أصْلِحْ لِي شَأنِي كُلَّهُ وَلاَ تَكِلْنِي إلَى نَفْسِي طَـرْفَةَ عَيْنٍ.
എന്നെന്നും ജീവിച്ചരിക്കുന്നവനേ, നിന്റെ കാരുണ്യത്താല്‍ നിന്നോട് ഞാന്‍ സഹായം ചോദിക്കുന്നു. എന്റെ കാര്യങ്ങള്‍ നന്നാക്കി തരേണമേ. അല്ലാഹുവേ, ഒരു കണ്‍വെട്ട നേരത്തേക്കും എന്റെ കാര്യങ്ങള്‍ എന്നെ ഏല്‍പിക്കരുതേ (ഒരു നിമിഷമാണെങ്കിലും ദുര്‍ബലാവസ്ഥയില്‍ എന്നെ വിട്ടേക്കരുതേ).

أَمْسَيْنا وَأَمْسَى الْمُلْكُ للهِ رَبِّ الْعَالَمَيْنِ، اللَّهُمَّ إِنَّي أسْأَلُكَ خَيْرَ هَذَه اللَّيْلَةِ فَتْحَهَا ونَصْرَهَا، ونُوْرَهَا وبَرَكَتهَا، وَهُدَاهَا، وَأَعُوذُ بِكَ مِنْ شَرِّ مَا فيهِا وَشَرَّ مَا بَعْدَهَا.
ഞങ്ങള്‍ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, ലോക രക്ഷിതാവിനാണ് അധികാരം. ഈ രാത്രിയിലെ നന്മയും, നേട്ടവും, വിജയവും, പ്രകാശവും, അനുഗ്രഹവും, സന്മാര്‍ഗവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അതിലെ തിന്മയില്‍ നിന്നും, അതിനെ തുടര്‍ന്നുള്ള തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു.

اللّهُـمَّ عالِـمَ الغَـيْبِ وَالشّـهادَةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كـلِّ شَـيءٍ وَمَليـكَه ، أَشْهَـدُ أَنْ لا إِلـهَ إِلاّ أَنْت ، أَعـوذُ بِكَ مِن شَـرِّ نَفْسـي وَمِن شَـرِّ الشَّيْـطانِ وَشِرْكِهِ ، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم.
ദൃശ്യമായതും അദൃശ്യമായതും അറിയുന്ന, ആകാശവും ഭൂമിയും സൃഷ്ടിച്ച, എല്ലാത്തിന്റെ രക്ഷിതാവും രാജാവുമായ അല്ലാഹുവേ, നീയല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്നിലെ തിന്മയില്‍നിന്ന് ശരണം തേടുന്നു. പിശാചിന്റെ തിന്മയില്‍ നിന്നും, നിന്നെ കൂടാതെ മറ്റുള്ളവരെ സ്വീകരിക്കാനുള്ള പിശാചിന്റെ പ്രേരണയില്‍ നിന്നും ഞാന്‍ ശരണം തേടുന്നു. സ്വന്തത്തിന് വിനാശം കൊണ്ടുവരികയും മറ്റൊരു മുസ്‌ലിമിനെ അതിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നതില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.

أَعـوذُ بِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق.
അവന്‍ സൃഷ്ടിച്ച തിന്മയില്‍നിന്ന് പരിപൂര്‍ണമായ ദൈവിക വാക്യങ്ങളാല്‍ ഞാന്‍ അഭയം തേടുന്നു.

اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ على نَبِيِّنَا مُحمَّد.
അല്ലാഹുവേ, ഞങ്ങളുടെ പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് അനുഗ്രഹവും, സമാധാനവും, കാരുണ്യവും ചൊരിയേണമേ.
(പ്രഭാതത്തിലും വൈകുന്നേരത്തിലും ആരെങ്കിലും ഇപ്രകാരം പ്രാര്‍ഥിക്കുകയാണെങ്കില്‍ ഖിയാമത്ത് നാളില്‍ അവന് ശിപാര്‍ശ ലഭിക്കുന്നതാണ്.)

اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُهُ.
അല്ലാഹുവേ, ഞങ്ങള്‍ അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. ഞങ്ങള്‍ അറിയാതെ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ.
അല്ലഹുവേ, ദുഃഖം, സങ്കടം, അലസത, ദുര്‍ബലത, പിശുക്ക്, ഭീരുത്വം, കടം അധികരിക്കുക, ആളുകളുടെ (മറ്റുള്ളവരുടെ മേലുള്ള) ആധിപത്യം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു.

أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ.
ശ്രേഷ്ഠനായ അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുന്നു. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. എന്നെന്നും ജീവിക്കുന്നവനാണവന്‍. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു.

يَا رَبِّ , لَكَ الْحَمْدُ كَمَا يَنْبَغِي لِجَلَالِ وَجْهِكَ , وَلِعَظِيمِ سُلْطَانِكَ.
അല്ലയോ രക്ഷിതാവേ, നിന്റെ അധികാരത്തിന്റെ ശ്രേഷ്ഠതക്കും നിന്റെ മുഖത്തിന്റെ മഹത്വത്തിനും യോജിച്ചതുപോലെ നിനക്കാണ് സ്തുതി.

لَا إلَه إلّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءِ قَدِيرِ.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്; പങ്കുകാരുമില്ല. അവനാണ് അധികാരവും സ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.

اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلا أَنْتَ ، عَلَيْكَ تَوَكَّلْتُ ، وَأَنْتَ رَبُّ الْعَرْشِ الْعَظِيمِ , مَا شَاءَ اللَّهُ كَانَ ، وَمَا لَمْ يَشَأْ لَمْ يَكُنْ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ الْعَلِيِّ الْعَظِيمِ , أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ ، وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا , اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي ، وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهَا ، إِنَّ رَبِّي عَلَى صِرَاطٍ مُسْتَقِيمٍ.
അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. ഞാന്‍ നിന്നില്‍ ഭരമേല്‍പ്പിക്കുന്നു. ശ്രേഷ്ഠമായ സിംഹാസനത്തിന്റെ രക്ഷിതാവാണ് നീ. അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കുന്നു. അവന്‍ ഉദ്ദേശിക്കാത്തത് സംഭവിക്കുന്നില്ല. അത്യുന്നതനും ശ്രേഷ്ഠനുമായ അല്ലാഹുവിനല്ലാതെ യാതൊരു ശക്തിയും സഹായവുമില്ല. തീര്‍ച്ചയായും, അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ടെന്നും, എല്ലാ അറിവും അല്ലാഹുവിനാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. അല്ലാഹുവേ, എന്നിലെ തിന്മയില്‍ നിന്നും, നിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ ജീവജാലങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ ശരണം തേടുന്നു. തീര്‍ച്ചയായും, എന്റെ രക്ഷിതാവ് ചൊവ്വായ മാര്‍ഗത്തിലാണ്.

سُبْحـانَ اللهِ وَبِحَمْـدِهِ.
അല്ലാഹു പരിശുദ്ധനാണ്. അവനാണ് സ്തുതി.

(തുടരും)

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles