Current Date

Search
Close this search box.
Search
Close this search box.

നമസ്‌കാരത്തിലെ അദ്കാറുകള്‍ – പ്രാര്‍ഥനകള്‍

നമസ്‌കാരത്തിലെ പ്രാരംഭ പ്രാര്‍ഥനകള്‍:

اللَّهُمَّ بَاعِدْ بَيْنِيْ وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللهم نَقِّنِيْ مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأبْيَضُ مِنَ الدَّنَسِ، اللهم اغْسِلْنِيْ مِنْ خَطَايَايَ، بِالثَّلْجِ وَالْمَاءِ والْبَرَدِ.

അല്ലാഹുവേ, കിഴക്കിനെയും പടിഞ്ഞാറിനെയും നീ വേര്‍പ്പെടുത്തിയത് പോലെ, എന്നെയും എന്റെ തെറ്റുകളെയും നീ വേര്‍പ്പെടുത്തേണമേ. അല്ലാഹുവേ, വെള്ള വസ്ത്രത്തെ മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചതുപോലെ, എന്റെ തെറ്റുകളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ, എന്റെ തെറ്റുകളില്‍ നിന്ന് എന്നെ തണുപ്പ്, വെള്ളം, മഞ്ഞ് എന്നിവയാല്‍ കഴുകേണമേ (ശുദ്ധമാക്കേണമേ).

سُبْحَانَكَ سُبْحَانَكَ اللهم وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرُكَ.
അല്ലാഹുവേ, നീ പരിശുദ്ധനാണ്. നിനക്കാണ് സ്തുതി. നിന്റെ നാമം അനുഗ്രഹപൂര്‍ണമായിരിക്കുന്നു. നിന്റെ സ്ഥാനം മഹത്വപൂര്‍ണമായിരിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല.

الْحَمْدُ الْحَمْدُ للّهِ حَمْداً كَثِيراً طَيِّباً مُبَارَكاً فِيهِ.
അനുഗ്രഹപൂര്‍ണവും പരിശുദ്ധവുമായ എല്ലാ സ്തുതിയും അല്ലാഹുവിനാകുന്നു.

اللهُ أكْبَرُ كَبِيْرًا، وَالْحَمْدُ لِلهِ كَثِيْرًا، وَسُبْحَانَ اللهِ بُكْرَةً وَّاصِيْلًا. أعُوْذُ بِاللهِ مِنَ الشَّيْطَانِ: مِنْ نَفْخِهِ، وَنَفْثِهِ، وَهَمْزِهِ.
അല്ലാഹുവാണ് ഏറ്റവും ഉന്നതന്‍. എല്ലാ സ്തുതിയും അവനാണ്. പ്രഭാതത്തിലും പ്രദോഷത്തിലും അവന്‍ പരിശുദ്ധനാണ്. പിശാചില്‍ നിന്നും, അവന്റെ അഹങ്കാരം, മോശം തോന്നല്‍, ഭ്രാന്ത് എന്നിവയില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു.

اللَّهُمَّ رَبَّ جَبْرَائِيلَ، وَمِيْكَائِيلَ، وَإِسْرَافِيْلَ، فَاطِرَ السَّمَوَاتِ وَالْأرْضِ، عَالِمَ الغَيْبِ وَالشَّهَادَةِ أنْتَ تَحْكُمُ بَيْنَ عِبَادِكَ فِيْمَا كَانُوا فِيْهِ يَخْتَلِفُونَ، اِهْدِنِيْ لِمَا اخْتُلِفَ فِيْهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِيْ مَنْ تَشَاءُ إِلَى صِرَاطٍ مُّسْتَقِيْمٍ.
ജിബ്‌രീലിന്റെയും മീക്കാഈലിന്റെയും ഇസ്‌റാഫീലിന്റെയും രക്ഷിതാവും, ആകാശഭൂമികളുടെ സ്രഷ്ടാവും, ദൃശ്യവും അദൃശ്യവുമായ ലോകം അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ അടിമകള്‍ ഭിന്നിച്ചുപോകുന്നതില്‍ നീ അവര്‍ക്കിടയില്‍ വിധിക്കുന്നു. നിന്റെ താല്‍പര്യത്താല്‍, സത്യത്തില്‍ നിന്ന് വ്യതിചലിച്ച് പോകുന്നതില്‍നിന്ന് എനിക്ക് വഴികാണിക്കേണമേ. തീര്‍ച്ചയായും, നീ ഉദ്ദേശിക്കുന്നവരെ നേരായ വഴിയിലേക്ക് നയിക്കുന്നു.

وَجَّهْتُ وَجْهِيَ لِلَّذِيْ فَطَرَ السَّمَوَاتِ وَالْأرْضَ حَنِيْفًا وَّمَا أنَا مِنَ الْمُشْرِكِيْنَ، إِنَّ صَلَاتِيْ، وَنُسُكِيْ، وَمَحْيَايَ، وَمَمَاتِيْ لِلهِ رَبِّ الْعَالَمِيْنَ، لَا شَرِيْكَ لَهُ وَبِذَلِكَ أُمِرْتُ وَانَا مِنَ الْمُسْلِمِيْنَ، اللهم أنْتَ الْمَلِكُ لَا إِلَهَ إِلَّا أنْتَ، أنْتَ رَبِّيْ وَأنَا عَبْدُكَ، ظَلَمْتُ نَفْسِيْ وَاعْتَرَفْتُ بِذَنْبِيْ فَاغْفِرْ لِيْ ذُنُوْبِيْ جَمِيْعًا إِنَّهُ لَا يَغْفِرُ الذُّنوبَ إِلَّا أنْتَ. وَاهْدِنِيْ لِأحْسَنِ الْأخْلَاقِ لَا يَهْدِيْ لِأحْسَنِهَا إِلَّا أنْتَ، وَاصْرِفْ عَنِّيْ سَيِّئَهَا، لَا يَصْرِفُ عَنِّيْ سَيِّئَهَا إِلَّا أنْتَ، لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ بِيَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، أنَا بِكَ وَإِلَيْكَ، تَبارَكْتَ وَتَعَالَيْتَ، أسْتَغْفِرُكَ وَأتُوْبُ إِلَيْكَ.
ആകാശഭൂമികള്‍ സൃഷ്ടിച്ചവന് നേരെ വക്രതയില്ലാതെ ഞാന്‍ എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെടുന്നില്ല. തീര്‍ച്ചയായും, എന്റെ നമസ്‌കാരവും, ആരാധനയും, ജീവിതവും, മരണവും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. അവന് പങ്കുകാരില്ല. അപ്രകാരം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാകുന്നു. അല്ലാഹുവേ, നീയാണ് രാജാവ്, നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. നീയാണ് എന്റെ രക്ഷിതാവ്, ഞാന്‍ നിന്റെ അടിമയാണ്. ഞാന്‍ സ്വന്തത്തോട് അക്രമം ചെയ്തിരിക്കുന്നു, എന്റെ തെറ്റ് ഞാന്‍ അംഗീകരിക്കുന്നു, എന്റെ എല്ലാ പാപങ്ങളും പൊറുത്തുതന്നാലും. തെറ്റുകള്‍ പൊറക്കുന്നവന്‍ നീയല്ലാതെ മറ്റാരുമില്ല. ഏറ്റവും നല്ല സ്വഭാവത്തിലേക്ക് എന്നെ വഴി നടത്തേണമേ. ഏറ്റവും നന്നായി വഴി കാണിക്കുന്നവന്‍ നീയല്ലാതെ മറ്റാരുമില്ല. എന്നില്‍ നിന്ന് മോശം സ്വഭാവം നീക്കേണമേ. മോശം സ്വാഭാവത്തില്‍ നിന്ന് എന്നെ സംരഷിക്കുന്നവന്‍ നീയല്ലാതെ മറ്റാരുമില്ല. ഞാന്‍ നിന്റെ വിളിക്ക് ഉത്തരം നല്‍കുന്നു. നിന്റെ സഹായം തേടുന്നു. നിന്റെ കരങ്ങളിലാണ് മുഴുവന്‍ നന്മ; തിന്മ നിന്നിലേക്കല്ല. ഞാന്‍ നിന്നില്‍ നിന്നാണ്; നിന്നിലേക്കുമാണ്. നീ അനുഗ്രപൂര്‍ണനും ഉന്നതസ്ഥാനീയനുമാണ്. നിന്നോട് ഞാന്‍ പാപമോചനം തേടുന്നു, നിന്നിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുന്നു.

റുകൂഇലെ പ്രാര്‍ഥനകള്‍:

سُبْحانَ رَبِّيَ الْعَظِيْمِ.
ശ്രേഷ്ഠനായ എന്റെ രക്ഷിതാവ് പരിശുദ്ധനാണ്. (മൂന്നോ അതില്‍ കൂടുതലോ പ്രാവശ്യം പറയുക)
سُبْحَانَ رَبِّيَ العَظِيمِ وَبِحَمْدِهِ.
ശ്രേഷ്ഠനായ എന്റെ രക്ഷിതാവ് പരിശുദ്ധനാണ്. അവനാണ് സ്തുതി. (മൂന്ന് പ്രാവശ്യം പറയുക)
سُبحانَكَ اللّهمَّ ربَّنا وَبِحمدِكَ، اللّهمَّ اغفِرْ لي.
ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നീ പരിശുദ്ധനാണ്. നിനക്കാണ് സ്തുതി. അല്ലാഹുവേ, എനിക്ക് പൊറുത്തുതന്നാലും.
سُبُّوُحٌ، قُدُّوسٌ، رَبُّ المَلَائِكَةِ وَالرُّوْحِ.
നീ ഏറ്റവും സ്തുത്യര്‍ഹനും പരിശുദ്ധനുമാണ്; ആത്മാവിന്റെയും മാലാഖമാരുടെയും രക്ഷിതാവുമാണ്.
سُبْحَانَ ذِيْ الْجَبَرُوْتِ، وَالْمَلَكُوْتِ، وَالْكِبْرِيَاءِ، وَالْعَظَمَةِ.
രാജാധികാരവും പരമാധികാരവും പ്രതാപവും മഹത്വവുമുള്ളവനാകുന്നു സ്തുതി.
اللَّهُمَّ لَكَ رَكَعْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، خَشَعَ لَكَ سَمْعِي وَبَصَرِي، وَمُخِّي وَعَظْمِي وَعَصَبِي.
അല്ലാഹുവേ, നിനക്ക് വേണ്ടി ഞങ്ങള്‍ കുനിയുന്നു (കീഴൊതുങ്ങുന്നു), നിന്നില്‍ വിശ്വസിക്കുന്നു, നിന്നെ അനുസരിക്കുന്നു. എന്റെ കാഴ്ചയും, കേള്‍വിയും, തലച്ചോറും, എല്ലും, നാഡിയും നിനക്ക് കീഴൊതുങ്ങുന്നു.

റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ഥനകള്‍:

سَمِعَ اللهُ لِمَنْ حَمِدَهُ.
അല്ലാഹുവിനെ സ്തുതിച്ചവന് അവന്‍ ഉത്തരം നല്‍കുന്നു.
رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيْرًا طَيِّبًا مُبارَكًا فِيْهِ.
ഞങ്ങളുടെ രക്ഷിതാവേ, നിനക്കാണ് സ്തുതി; അനുഗ്രഹീതവും പരിശുദ്ധവുമായ എല്ലാ സ്തുതിയും.
اللَّهُمَّ لَكَ رَكَعْتُ، وَبِكَ آمَنْتُ، وَلَكَ اسْلَمْتُ، خَشَعَ لَكَ سَمْعِيْ، و بَصَـرِيْ، وَمُخِّيْ، وَعَظْمِيْ، وَعَصَبِيْ، وَمَا استَقَلَّتْ بِهِ قَدَمِيْ لِلهِ رَبِّ الْعَالَمِيْنَ.
അല്ലാഹുവേ, നിനക്ക് വേണ്ടി ഞങ്ങള്‍ കുനിയുന്നു (കീഴൊതുങ്ങുന്നു), നിന്നില്‍ വിശ്വസിക്കുന്നു, നിന്നെ അനുസരിക്കുന്നു. എന്റെ കാഴ്ചയും, കേള്‍വിയും, തലച്ചോറും, എല്ലും, നാഡിയും നിനക്ക് കീഴൊതുങ്ങുന്നു; ലോക രക്ഷിതാവായ അല്ലാഹുവിന് വേണ്ടി എന്റെ കാലുകള്‍ വഹിക്കുന്നതും (മുഴുവന്‍ ശരീരഭാഗങ്ങളും കീഴൊതുങ്ങുന്നു).
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَاوَاتِ وَمِلْءَ الْارْضِ، وَمَا بَيْنَهُمَا، وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، أهْلَ الثَّنَاءِ وَالْمَجْدِ، أحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ، اللهم لَا مَانِعَ لِمَا أعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الجَدِّ مِنْكَ الْجَدُّ.
ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ആകാശവും ഭൂമിയും അതിനിടയിലും അതിന് ശേഷം നീ (സൃഷ്ടിക്കാന്‍) ഉദ്ദേശിക്കുന്നതും നിറഞ്ഞുനില്‍ക്കുന്ന സ്തുതി നിനക്കാണ്. സ്തുതിക്കും പ്രശംസക്ക് അര്‍ഹനായവനേ, അടിമ പറയുന്നത് സത്യമാണ്. ഞങ്ങളെല്ലാവരും നിന്റെ അടിമയാണ്. നീ നല്‍കുന്നത് തടയുന്നവരില്ല, നീ തടഞ്ഞത് നല്‍കുന്നവരുമില്ല. സമ്പത്തും ഐശ്വര്യവും അല്ലാഹുവില്‍ നിന്ന് രക്ഷപ്പെടുത്തുന്നില്ല (മനുഷ്യനെ രക്ഷപ്പെടുത്തുന്നത്് നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളാണ്).
اللَّهُمَّ لَكَ الْحَمْدُ مِلْءَ السَّمَاءِ، وَمِلْءَ الْارْضِ، وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ، وَالْمَاءِ الْبَارِدِ، اللَّهُمَّ طَهِّرْنِي مِنَ الذُّنُوبِ وَالْخَطَايَا، كَمَا يُنَقَّى الثَّوْبُ الْابْيَضُ مِنَ الْوَسَخِ.
അല്ലാഹുവേ, ആകാശവും ഭൂമിയും അതിന് ശേഷം നീ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതും നിറഞ്ഞുനില്‍ക്കുന്ന സ്തുതി നിനക്കാണ്. അല്ലാഹുവേ, മഞ്ഞ്, തണുപ്പ്, തണുത്ത വെള്ളം എന്നിവയാല്‍ എന്നെ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ, വെള്ള വസ്ത്രത്തില്‍ നിന്ന് മാലിന്യം ശുദ്ധീകരിക്കുന്നതുപോലെ തെറ്റുകളില്‍ നിന്നും പാപങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കേണമേ.

സുജൂദിലെ പ്രാര്‍ഥനകള്‍:

سُبْحَانَ رَبِّيَ الأَعْلَى.
അത്യുന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധനാണ്. (മൂന്നോ അതില്‍ കൂടുതലോ പ്രാവശ്യം പറയുക)
سُبْحَانَ رَبِّيَ الأعْلَى وَبِحَمْدِهِ.
അത്യുന്നതനായ എന്റെ രക്ഷിതാവ് പരിശുദ്ധനാണ്. അവനാണ് സ്തുതി. (മൂന്ന് പ്രാവശ്യം പറയുക)
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ.
നീയാണ് സ്തുത്യര്‍ഹന്‍, നീയാണ് പരിശുദ്ധന്‍. നീ ആത്മാവിന്റെയും മാലാഖമാരുടെയും രക്ഷിതാവുമാണ്.
سُبحانَكَ اللّهمَّ ربَّنا وَبِحمدِكَ، اللّهمَّ اغفِرْ لي.
രക്ഷിതാവായ അല്ലാഹുവേ നിനക്കാണ് സ്തുതി. അല്ലാഹുവേ, എനിക്ക് പൊറുത്തുതന്നാലും.
سُبْحَانَ ذِي الْجَبْرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ.
രാജാധികാരവും പരമാധികാരവും പ്രതാപവും മഹത്വവുമുള്ളവനാകുന്നു സ്തുതി.
اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ، وَعَلاَنِيَتَهُ وَسِرَّهُ.
അല്ലാഹുവേ, എന്റെ മുഴുവനും, ചെറുതും വലുതുമായ, ആദ്യത്തേതും അവസാനത്തേതുമായ, രഹസ്യവും പരസ്യവുമായ എല്ലാ പാപങ്ങളും പൊറുത്തുതരേണമേ.
اللَّهُمَّ لَكَ سَجَدْتُّ وَبِكَ آمَنْتُ، وَلَكَ أسْلَمْتُ، سَجَدَ وَجْهِي لِلَّذِيْ خَلَقَهُ، وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أحْسَنُ الْخَالِقيْنَ.
അല്ലാഹുവേ, നിനക്ക് സാഷ്ടാംഗം ചെയ്യുന്നു, നിന്നില്‍ വിശ്വസിക്കുന്നു, നിന്നെ അനുസരിക്കുന്നു, എന്റെ മുഖം സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും, അതില്‍ കാഴ്ചയും കേള്‍വിയും ഒരുക്കുകയും ചെയ്തവന് സാഷ്ടാംഗം പ്രണമിക്കുന്നു. സ്രഷ്ടാക്കളില്‍ ഏറ്റവും ഉത്തമനായ അല്ലാഹു അനുഗ്രഹീതനാണ്.
اللَّهُمَّ إِنِّيْ أعُوْذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقوْبَتِكَ، وَأعُوْذُ بِكَ مِنْكَ، لَا أُحْصِـي ثَنَاءً عَلَيْكَ، أنْتَ كَمَا أثْنَيْتَ عَلَى نَفْسِكَ.
അല്ലാഹുവേ, നിന്റെ കോപത്തില്‍നിന്ന് നിന്റെ തൃപ്തിക്കായി നിന്നോട് അഭയം തേടുന്നു, ശിക്ഷയില്‍ നിന്ന് നിന്റെ വിട്ടുവീഴ്ചയ്ക്കായി നിന്നോട് അഭയം തേടുന്നു, നിന്നില്‍ നിന്ന് നിന്നോട് ശരണം തേടുന്നു (നിന്റെ ശിക്ഷയില്‍ നിന്ന് നിന്നോട് ശരണം തേടുന്നു). നീ നിന്നെ വാഴ്ത്തിയതുപോലെ, നിന്റെ അനുഗ്രഹങ്ങള്‍ക്കത്രയും നിന്നെ വാഴ്ത്താന്‍ എനിക്ക് കഴിയുകയില്ല! (ഓരോ അനുഗ്രഹങ്ങളും കണക്കാക്കി നിന്നെ വാഴ്ത്താന്‍ കഴിയുകയില്ല, നിന്റെ അനുഗ്രഹങ്ങള്‍ എണ്ണമറ്റതാണ്)
رَبِّ اعْطِ نَفْسِي تَقْوَاهَا زَكِّهَا أنْتَ خَيْرُ مَنْ زَكَّاهَا أنْتَ وَلِيُّهَا وَمَوْلَاهَا.
എന്റെ രക്ഷിതാവേ, എന്റെ ആത്മാവിനെ അനുസരണയുള്ളതാക്കേണമേ, ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് അത് ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവന്‍. നീയാണ് അതിന്റെ രക്ഷാധികാരിയും രക്ഷിതാവും.
اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَاجْعَلْ فِيْ سَمْعِيْ نُورًا وَاجْعَلْ فِيْ بَصَرِيْ نُورًا وَاجْعَلْ مِنْ تَحْتِي نُورًا وَاجْعَلْ مِنْ فَوْقِي نُورًا وَعَنْ يَمِينِي نُورًا وَعَنْ يَسَارِي نُورًا وَاجْعَلْ أمَامِي نُورًا وَاجْعَلْ خَلْفِي نُورًا وَأعْظِمْ لِيْ نُورًا.
അല്ലാഹുവേ, എന്റെ ഹൃദയത്തിലും കാഴ്ചയിലും കേള്‍വിയിലും പ്രകാശം നിറക്കേണമേ. എന്റെ താഴ്ഭാഗവും മുകള്‍ഭാഗവും വലതുഭാഗവും ഇടതുഭാഗവും മുന്‍ഭാഗവും പിന്‍ഭാഗവും പ്രകാശപൂരിതമാക്കേണമേ. പ്രകാശത്താല്‍ എന്നെ മഹത്വപൂര്‍ണനാക്കേണമേ.

രണ്ട് സുജൂദുകള്‍ക്കിടയിലെ പ്രാര്‍ഥനകള്‍:

رَبِّ رَبِّ اغْفِرْ لِيْ، رَبِّ اغْفِرْ لِيْ.
രക്ഷിതാവേ, എനിക്ക് പൊറുത്തുതന്നാലും. രക്ഷിതാവേ, എനിക്ക് പൊറുത്തുതന്നാലും.
اللَّهُمَّ اغْفِرْ لِيْ، وَارْحَمْنِيْ، وَاهْدِنِيْ، وَاجْبُرْنِيْ، وَعَافِنِيْ، وَارْزُقْنِيْ، وَارْفَعْنِيْ.
അല്ലാഹുവേ, എനിക്ക് പൊറുത്തുതരികയും കരുണ ചൊരിയുകയും സന്മാര്‍ഗം കാണിക്കുകയും ചെയ്യേണമേ. എന്റെ കാര്യങ്ങള്‍ ശിരിയാക്കുകയും എന്നെ സംരക്ഷിക്കുകയും ഔന്നത്യത്തിലാക്കുകയും എനിക്ക് വിഭവം നല്‍കുകയും ചെയ്യേണമേ.

തിലാവത്തിന്റെ സുജൂദിലെ പ്രാര്‍ഥന:
سَجَدَ وَجْهِيَ للَّذِي خَلَقَهُ، وَشَقَّ سَمْعَهُ وبَصَرَهُ، بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللَّهُ أَحْسَنُ الْـخَالِقِينَ.
അവന്റെ ശക്തിയാലും ശേഷിയാലും, എന്റെ മുഖം സൃഷ്ടിക്കുകയും അതില്‍ കാഴ്ചയും കേള്‍വിയും ഒരുക്കുകയും ചെയ്ത അല്ലാഹുവിന് ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. സ്രഷ്ടാക്കളില്‍ ഏറ്റവും ശ്രേഷ്ഠനായ അല്ലാഹു അനുഗ്രഹീതനാണ്.
اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أجْراً، وَضَعْ عَنِّي بِهَا وِزْرَاً، واْجعَلْهَا لِي عِنْدِكَ ذُخْراً، وتَقَبَّلَهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ.
അല്ലാഹുവേ, ഇതുകൊണ്ട് നിന്റെ അടുക്കല്‍ എനിക്ക് പ്രതിഫലം രേഖപ്പെടുത്തുകയും, എന്നില്‍ നിന്ന് തെറ്റ് നീക്കുകയും, ഇതിനെ നിന്റെയടുക്കല്‍ ശേഷിപ്പായി കരുതുകയും, നിന്റെ ദാസന്‍ ദാവൂദില്‍ നിന്ന് സ്വീകരിച്ചതുപോലെ എന്നില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യേണമേ.

ആദ്യത്തെ തശഹുദിലെ പ്രാര്‍ഥന:

التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ.
സ്തുതി അല്ലാഹുവിനാണ്. (എല്ലാ) ആരാധനയും എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിനാണ്. പ്രവാചകരേ, താങ്കള്‍ക്ക് സമാധാനമുണ്ടാകട്ടെ, അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സച്ഛരിതരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാകട്ടെ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

അവസാനത്തെ തശഹുദിലെ പ്രാര്‍ഥന:

التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ.

സ്തുതി അല്ലാഹുവിനാണ്. (എല്ലാ) ആരാധനയും എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിനാണ്. പ്രവാചകരേ, താങ്കള്‍ക്ക് സമാധാനമുണ്ടാകട്ടെ, അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സച്ഛരിതരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാകട്ടെ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, ഇബ്‌റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും കാരുണ്യം ചൊരിഞ്ഞതുപോലെ മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും കാരുണ്യം ചൊരിയേണമേ. അല്ലാഹുവേ, ഇബ്‌റാഹീമിനും ഇബ്‌റാഹീമിന്റെ കുടുംബത്തിനും അനുഗ്രഹം നല്‍കിയതുപോലെ മുഹമ്മദിനും മുഹമ്മദിന്റെ കുടംബത്തിനും അനുഗ്രഹം നല്‍കേണമേ. തീര്‍ച്ചയായും നീ പ്രതാപിയും ഉദാരനുമാണ്.

അവസാനത്തെ തശഹുദിന് ശേഷമുള്ള, സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ഥനകള്‍:

اللَّهُمَّ إِنِّيْ أعُوْذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ جَهَنَّمَ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيْحِ الدَّجَّالِ.
അല്ലാഹുവേ, ബബര്‍-നരക ശിക്ഷ, ജീവിത-മരണ പരീക്ഷണം, മസീഹ് ദജ്ജാലിന്റെ മോശം പരീക്ഷണം എന്നിവയില്‍ നിന്ന് നിന്നോട് ശരണം തേടുന്നു.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ. وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ. وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَم ِ.
അല്ലാഹുവേ, ഖബര്‍ ശിക്ഷ, മസീഹ് ദജ്ജാലിന്റെ പരീക്ഷണം, ജീവിത-മരണ പരീക്ഷണം എന്നിവയില്‍ നിന്ന് നിന്നോട് ശരണം തേടുന്നു. അല്ലാഹുവേ, തെറ്റില്‍ നിന്നും കടത്തില്‍ നിന്നും നിന്നോട് ശരണം തേടുന്നു.
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْماً كَثِيراً ، وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ.
അല്ലാഹുവേ, ഞാന്‍ എന്നോട് തന്നെ വലിയ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. നീയല്ലാതെ പാപം പൊറുത്ത് തരുന്നവനില്ല. നിന്നോട് പാപമോചനം തേടുന്നു, എന്നോട് കരുണ കാണിച്ചാലും. തീര്‍ച്ചയായും, നീ പൊറുത്തുകൊടുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ. وَمَا أَسْرَرْتُ وَمَا أَعْلَنْتُ. وَمَا أَسْرَفْتُ. وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ. لاَ إِلهَ إِلاَّ أَنْتَ.
അല്ലാഹുവേ, ഞാന്‍ മുന്തിച്ചതും പിന്തിച്ചതും രഹസ്യമാക്കിയതും പരസ്യമാക്കിയതും പരിധിലംഘിച്ചതും എനിക്ക് പൊറുത്തുതന്നാലും. നീയാണ് എന്നെ ഏറ്റവും നന്നായി അറിയുന്നവന്‍. നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ആരാധ്യനില്ല.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ.
ഞങ്ങളുടെ രക്ഷിതാവേ, ഇഹത്തിലും പരത്തിലും നന്മ പ്രദാനം ചെയ്യേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.
اللَّهُمَّ إِنِّيْ أسْألُكَ الْجَنَّةَ وَأعُوْذُ بِكَ مِنَ النَّارِ.
അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗം തേടുന്നു. നരക ശിക്ഷയില്‍ നിന്ന് അഭയം തേടുന്നു.
اللَّهُمَّ إِنِّيْ أسْألُكَ يَا أللهُ بِأنَّكَ الْوَاحِدُ الْأحَدُ الصَّمَدُ الَّذِيْ لَمْ يَلِدْ وَلَمْ يُوْلَدْ، وَلَمْ يَكنْ لَهُ كُفُوًا أحَدٌ، أنْ تَغْفِرَ لِيْ ذُنُوْبِيْ إِنَّكَ أنْتَ الْغَفُوْرُ الرَّحِيْمُ.
അല്ലാഹുവേ, ഞാന്‍ നിന്നോട് തേടുന്നു. അല്ലാഹുവേ, നീ ഏകനും ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനുമാണ്. അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടില്ല, അവന് തുല്യനായി ആരും തന്നെയില്ല. എന്റെ പാപങ്ങള്‍ പൊറുത്തുതന്നാലും. തീര്‍ച്ചചയായും, നീ പാപങ്ങള്‍ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.
اللَّهُمَّ حَاسِبْنِيْ حِسَابَاً يَسِيراً.
അല്ലാഹുവേ, എനിക്ക് നിസാരമായ വിചാരണ പ്രദാനം ചെയ്യേണമേ.
اللَّهُمَّ إِنِّيْ أسْألُكَ بِأنَّ لَكَ الْحَمْدُ لَا إِلَهَ إِلَّا أنْتَ وَحْدَكَ لَا شَرِيْكَ لَكَ، الْمَنَّانُ، يَا بَدِيعَ السَّمَوَاتِ وَالْارْضِ يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ إِنِّيْ أسْألُكَ الْجَنَّةَ وَأعُوْذُ بِكَ مِنَ النَّارِ.
അല്ലാഹുവേ, ഞാന്‍ നിന്നോട് തേടുന്നു. നിനക്കാണ് സ്തുതി. നീയല്ലാതെ ആരാധ്യനില്ല. നീ ഏകനാണ്, നിനക്ക് പങ്കുകാരില്ല. നീ അനുഗ്രഹങ്ങള്‍ നല്‍കുന്നവനാണ്. ആകാശഭൂമികളുടെ സ്രഷ്ടാവേ, ബഹുമാന്യനും ആദരീണയനുമായവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനേ, ഞാ്ന്‍ നിന്നോട് സ്വര്‍ഗം തേടുന്നു, നരകശിക്ഷയില്‍ നിന്ന് അഭയം തേടുന്നു.
اللَّهُمَّ إِنِّيْ أسْألُكَ بِأنَّيْ أشْهَدُ أنَّكَ أنْتَ اللهُ لَا إِلَهَ إِلَّا أنْتَ الْأحَدُ الصَّمَدُ الَّذِيْ لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُنْ لَهُ كُفُوًا أحَدٌ.
അല്ലാഹുവേ, ഞാന്‍ നിന്നോട് തേടുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീ ഏകനാണ്, ഏവര്‍ക്കും ആശ്രയനാണ്. അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടില്ല. അവന് തുല്യനായി ആരും തന്നെയില്ല.
اللَّهُمَّ بِعِلْمِكَ الغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أحْيِنِيْ مَا عَلِمْتَ الْحَيَاةَ خَيْرًا لِيْ، وَتَوَفَّنِيْ إِذَا عَلِمْتَ الْوَفَاةَ خَيْرًا لِيْ، اللهم إِنِّيْ أسْألُكَ خَشْيَتَكَ فِيْ الْغَيْبِ وَالشَّهَادَةِ، وَأسْألُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأسْألُكَ الْقَصْدَ فِيْ الْغِنَى وَالْفَقْرِ، وَأسْألُكَ نَعِيْمًا لَا يَنْفَدُ، وَأسْألُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأسْألُكَ الرِّضَا بَعْدَ الْقَضَاءِ، وَأسْألُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأسْألُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقائِكَ فِيْ غَيْرِ ضَرَّاءَ مُضِرَّةٍ، وَلَا فِتْنَةٍ مُضِلَّةٍ، اللهم زَيِّنَّا بِزِينَةِ الْإِيْمَانِ، وَاجْعَلْنَا هُدَاةً مُهْتَدِيْنَ.
അദൃശ്യ ജ്ഞാനവും സൃഷ്ടിയുടെ മേല്‍ കഴിവുമുള്ള അല്ലാഹുവേ, ജീവിതമാണ് എനിക്ക് നന്മയെന്ന് നീ അറിയുന്നതെങ്കില്‍ എന്നെ ജീവിപ്പിക്കുകയും മരണമാണ് എനിക്ക് നന്മയെന്ന് നീ അറിയുന്നതെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, രഹസ്യമായും പരസ്യമായും നിന്നോടുള്ള ഭയം (നിലനിര്‍ത്താന്‍) ഞാന്‍ തേടുന്നു. തൃപ്തിയിലും അതൃപ്തിയിലും സത്യസാക്ഷ്യത്തിനായി ഞാന്‍ നിന്നോട് തേടുന്നു. ദാരിദ്രത്തിലും ഐശ്വരത്തിലും ഞാന്‍ നന്നോട് മിതത്വം തേടുന്നു. അനന്തമായ അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് തേടുന്നു. നിലച്ചുപോകാത്ത കണ്‍കുളിര്‍മ (അനുഗ്രഹം) ഞാന്‍ നിന്നോട് തേടുന്നു. വിധിക്ക് ശേഷം തൃപ്തി നിന്നോട് ഞാന്‍ നിന്നോട് തേടുന്നു. മരണത്തിന് ശേഷം ശാന്തമാര്‍ന്ന (സമാധാനപൂര്‍ണമായ) ജീവിതം ഞാന്‍ നിന്നോട് തേടുന്നു. ദുരിതപൂര്‍ണമായ പ്രയാസവും വഴിതെറ്റിക്കുന്ന പരീക്ഷണവുമില്ലാതെ, നിന്റെ മുഖത്തേക്ക് നോക്കുന്നതിലുള്ള ആസ്വാദനവും നിന്നെ കണ്ടുമുട്ടന്നതിലുള്ള താല്‍പര്യവും ഞാന്‍ നിന്നോട് തേടുന്നു. അല്ലാഹുവേ, വിശ്വാസത്തിന്റെ സൗന്ദര്യത്താല്‍ ഞങ്ങളെ അലങ്കരിക്കേണമേ, സന്മാര്‍ഗികളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ.

(അവലംബം: islambook.com)

Related Articles