Current Date

Search
Close this search box.
Search
Close this search box.

ദിക്റുകളും തസ്ബീഹുകളും

നിത്യ ജീവിതത്തിൽ പതിവാക്കേണ്ട ദിക്റുകളും തസ്ബീഹുകളുമാണ് താഴെ:

سُبْحَانَ اللَّهِ
അല്ലാഹുവാണ് പരിശുദ്ധൻ!

سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ
അല്ലാഹുവാണ് പരിശുദ്ധൻ, അവനാണ് സ്തുതി.

سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ
അല്ലാഹുവാണ് പരിശുദ്ധൻ, അല്ലാഹുവിനാണ് സ്തുതി.

سُبْحَانَ اللَّهِ وَبِحَمْدِهِ ، سُبْحَانَ اللَّهِ الْعَظِيمِ
അല്ലാഹു പരിശുദ്ധനാണ്, അവനാണ് സ്തുതി. ശ്രേഷ്ഠനായ അല്ലാഹു പരിശുദ്ധനാണ്.

لَا إلَه إلّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلُّ شَيْءِ قَدِيرِ.

അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് അധികാരവും, സ്തുതിയും. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.

لا حَوْلَ وَلا قُوَّةَ إِلا بِاللَّهِ
അല്ലാഹുവിനല്ലാതെ കഴിവും ശക്തിയും മറ്റാർക്കുമില്ല.

الْلَّهُم صَلِّ وَسَلِم وَبَارِك عَلَى سَيِّدِنَا مُحَمَّد
അല്ലാഹുവേ, ഞങ്ങളുടെ നേതാവിന് കാരുണ്യവും, സമാധാനവും, നന്മയും പ്രദാനം ചെയേണമേ.

أستغفر الله
അല്ലാഹുവേ, പാപങ്ങൾ പൊറുത്തുതരാൻ നിന്നോട് തേടുന്നു.

سُبْحَانَ الْلَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا الْلَّهُ، وَالْلَّهُ أَكْبَرُ
അല്ലാഹു പരിശുദ്ധനാണ്. അല്ലാഹുവിനാണ് സ്തുതി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അല്ലാഹു വലിയവനാണ്.

لَا إِلَهَ إِلَّا اللَّهُ
അല്ലാഹുവല്ലാതെ ആരാധ്യനില്ല.

الْلَّهُ أَكْبَرُ
അല്ലാഹു വലിയവനാണ്.

سُبْحَانَ اللَّهِ ، وَالْحَمْدُ لِلَّهِ ، وَلا إِلَهَ إِلا اللَّهُ ، وَاللَّهُ أَكْبَرُ ، اللَّهُمَّ اغْفِرْ لِي ، اللَّهُمَّ ارْحَمْنِي ، اللَّهُمَّ ارْزُقْنِي.
അല്ലാഹുവാണ് പരിശുദ്ധൻ. അല്ലാഹുവിനാണ് സ്തുതി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അല്ലാഹു വലിയവനാണ്. അല്ലാഹുവേ, എനിക്ക് പൊരുത്തുതന്നാലും. അല്ലാഹുവേ, എനിക്ക് കരുണ ചൊരിഞ്ഞാലും. അല്ലാഹുവേ, എനിക്ക് വിഭവങ്ങൾ നൽകിയാലും.

الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ.
അല്ലാഹുവിനാണ് സ്തുതി; അനുഗ്രഹീതമായ പരിശുദ്ധമായ മുഴുവൻ സ്തുതിയും.

اللَّهُ أَكْبَرُ كَبِيرًا ، وَالْحَمْدُ لِلَّهِ كَثِيرًا ، وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً.
ഏറ്റവും വലിയവൻ അല്ലാഹുവാകുന്നു. അല്ലാഹുവിനാണ് എല്ലാ സ്തുതിയും. രാവിലെയും വൈകുന്നരവും അല്ലാഹുവിനാണ് സ്തുതി.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ , وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ , اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ.
അല്ലാഹുവേ, ഇബ്‌റാഹീമിനും ഇബ്‌റാഹീമിന്റെ കടുംബത്തിനും നീ കാരുണ്യം ചൊരിഞ്ഞതുപോലെ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും കാരുണ്യം ചൊരിയേണമേ. തീർച്ചയായും, നീ സ്തുത്യർഹനും മഹത്വപൂർണനുമാണ്. അല്ലാഹുവേ, ഇബ്‌റാഹീമിനും ഇബ്‌റാഹീമിന്റെ കുടുംബത്തിനും നീ അനുഗ്രഹം പ്രദാനം ചെയ്തതുപോലെ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും അനുഗ്രഹം ചെയ്യേണമേ. തീർച്ചയായും, നീ സ്തുത്യർഹനും മഹത്വപൂർണനുമാണ്. (തുടരും)

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles