Current Date

Search
Close this search box.
Search
Close this search box.

പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലേണ്ട ദിക്റുകൾ

പ്രഭാത ദിക് റുകളുടെ സമയം പ്രഭാതോദയം മുതൽ സൂര്യോദയം വരെയാണ്. അസ് റിന്റെയും അസ്തമയത്തിന്റെയും ഇടയിലാണ് പ്രദോഷ ദിക്റുകൾ.

1. മുസ്ലിം അബൂഹുറൈറയിൽ നിന്നുദ്ധരിക്കുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും سُبْحَانَ اللَّهِ وَبِحَمْدِهِ എന്ന് നൂറു പ്രാവശ്യം പറയുകയാണെങ്കിൽ, അതുപോലെയോ അതിനേക്കാൾ കൂടുതലോ പറഞ്ഞവനല്ലാതെ അവനേക്കാൾ ഉത്തമമായതുമായി അന്ത്യദിനത്തിൽ വരുകയില്ല.

2. മുസ്ലിം ഇബ്നുമസ്ഊദിൽ നിന്നുദ്ധരിക്കുന്നു. നബി (സ) പ്രദോഷമായാൽ ഇങ്ങനെ പറയാറുണ്ടായിരുന്നു.

أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ

(വൈകുന്നേരമായി. ആധിപത്യം അല്ലാഹുവിന്നായി. അല്ലാഹുവിന് സ്തുതി. അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകൻ, അവന് പങ്കുകാരില്ല. അവനാണ് ആധിപത്യം, അവന്നാണ് സ്തുതി. അവൻ സർവ ശക്തനത്രെ, രക്ഷിതാവേ, ഈ രാത്രിയിലെ എല്ലാ നന്മയും, അതിനുശേഷമുള്ള എല്ലാ നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു. ഈ രാത്രിയിലെ തിന്മയിൽ നിന്നും അതിനുശേഷമുള്ള തിന്മയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. രക്ഷിതാവേ, നരകത്തിലെ ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.)

أَصْـبَحْنا وَأَصْـبَحَ المُـلْكُ لله എന്നു തുടങ്ങി ഇതേ പോലെത്തന്നെ നബി(സ) പ്രഭാതമായാൽ പറയാറുണ്ടായിരുന്നു.

3. അബ്ദുല്ലാഹിബ്നുഹബീബിൽ നിന്ന് അബൂ ദാവൂദ് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. “നബി(സ) അദ്ദേഹത്തോട് പറയാൻ ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താ ഞാൻ പറയേണ്ടത്? അവിടുന്ന് പറഞ്ഞു. الاخلاص,الفلك ,الناس എന്നീ സൂറകൾ പ്രഭാതത്തിലും പ്രദോഷത്തിലും നീ മുമ്മൂന്ന് പ്രാവശ്യം പാരായണം ചെയ്യുക. അതുമതി നിനക്കെല്ലാ കാര്യത്തിനും ” ഈ ഹദീസ് ഹസനും സ്വഹീഹമാണെന്ന് തിർമിദിയും പറഞ്ഞിരിക്കുന്നു.

4. അബൂഹുറയിൽ നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്റെ സ്വഹാബികളെ ഇങ്ങനെ പഠിപ്പിക്കാറുണ്ടായിരുന്നു. അവിടന്നു പറയും. പ്രഭാതമായാൽ നിങ്ങൾ ഇങ്ങനെ പറയണം:

اللَّهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ
(അല്ലാഹുവേ, നീ കാരണം ഞങ്ങൾ പ്രഭാതത്തിലായി.നീ കാരണം ഞങ്ങൾ പ്രദോഷത്തിലായി. നീ കാരണം ഞങ്ങൾ ജീവിക്കുന്നു. നീ കാരണം ഞങ്ങൾ മരിക്കുന്നു. അവസാനം സമ്മേളിക്കപ്പെടുന്നതും നിങ്കലേക്കു തന്നെ.)

ഇനി പ്രദോഷമായാൽ നിങ്ങൾ ഇങ്ങനെ പറയണം.

اللهم بك أصبحنا وبك أمسينا وبك نحيا وبك نموت وإليك المصير

(അല്ലാഹുവേ, നീ കാരണം ഞങ്ങൾ പ്രദോഷത്തിലായി. നീ കാരണം ഞങ്ങൾ പ്രഭാതത്തിലായി. നി കാരണം ഞങ്ങൾ ജീവിക്കുന്നു. നീ കാരണം ഞങ്ങൾ മരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് മടക്കം.) തിർമിദി പറഞ്ഞു: ഹസനും സ്വഹീഹുമായ ഹദീസാണിത്.

5. ശദ്ദാദുബ്നു ഔസ് വഴി ബുഖാരി ഉദ്ധരിക്കുന്നു. തിരുമേനി പറഞ്ഞു: “പശ്ചാത്താപത്തിൽ അഗ്രിമസ്ഥാനമർഹിക്കുന്നത് (സയ്യിദുൽ ഇസ്തിഗ് ഫാർ) ഇതാണ്.

اللَّهمَّ أنتَ ربِّي وأنا عبدُكَ لا إلهَ إلَّا أنتَ خلَقْتَني وأنا عبدُكَ أصبَحْتُ على عهدِكَ ووَعْدِكَ ما استطَعْتُ أعوذُ بكَ مِن شرِّ ما صنَعْتُ وأبوءُ لكَ بنعمتِكَ علَيَّ وأبوءُ لكَ بذُنوبي فاغفِرْ لي إنَّه لا يغفِرُ الذُّنوبَ إلَّا أنتَ
(അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നിയലാതെ ഇലാഹില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാൻ. സാധിക്കുന്നേടത്തോളം നിന്റെ വാഗ്ദാനത്തിലും കരാറിലുമാണ് ഞാൻ. ഞാൻ ചെയ്ത തിന്മയിൽ നിന്ന് നിന്നോട് ഞാനഭയം തേടുന്നു. നീ എനിക്കു ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ അംഗീകരിക്കുന്നു. എന്റെ കുറ്റങ്ങൾ ഞാൻ സമ്മതിക്കുന്നു. എനിക്കു നീ പൊറുത്തു തരേണമേ. നീയല്ലാതെ കുറ്റങ്ങൾ പൊറുക്കുന്നവനില്ല.)

ഒരാൾ വൈകുന്നേരം ഇത് പറഞ്ഞാൽ ആ രാത്രിയിൽ അവൻ മരിക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ഒരാൾ പ്രഭാതത്തിലാണിത് പറഞ്ഞതെങ്കിൽ ആ പകലിൽ അവൻ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കും.

6. അബൂഹുറയ്റയിൽ നിന്നുദ്ധരിക്കുന്നതായി തിർമിദിയിൽ വന്നിരിക്കുന്നു: ‘അബൂബക്ർ (റ) തിരുമേനിയോട് പറഞ്ഞു: ഞാൻ രാവിലെയും വൈകുന്നേരവും പറയേണ്ട ഒരു കാര്യം കല്പിച്ചാലും അവിടന്നു പറഞ്ഞു. നീ ഇങ്ങനെ പറയുക.

اللهم عالم الغيب والشهادة فاطر السموات والأرض رب كل شيء ومليكه أشهد أن لا إله إلا أنت أعوذ بك من شر نفسي وشر الشيطان وشركه وأن تقترف سوءا على الفسا أو تجرة إلى مسلم

(അല്ലാഹുവേ, ദൃശ്യവും അദൃശ്യവും അറിയുന്നവനും ആകാശഭൂമികളുടെ സ്രഷ്ടാവും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസ്ഥനുമായവനേ, നീയല്ലാതെ ഇലാഹില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ മനസ്സിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ കെണിയിൽ നിന്നും സ്വന്തത്തിനെതിരിൽ തിന്മ പ്രവർത്തിക്കുകയോ മറ്റൊരു മുസ്ലിമിലേക്ക് അത് എത്തിക്കുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.)

പ്രഭാതത്തിലും പ്രദോഷത്തിലും ഉറങ്ങാൻ കിടക്കുമ്പോഴും ഇത് നീ പറയുക. ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തിർമിദി പറഞ്ഞു

7. ഉസ്മാനുബ്നു അഫ്ഫാനിൽ നിന്നു തിർമിദി ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു:

بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم

തന്റെ നാമത്തോടൊപ്പം ആകാശഭൂമികളിൽ ഒരു ഉപദ്രവവും ഉണ്ടാവാത്ത, കേൾക്കുന്നവനും അറിയുന്നവനുമായ അല്ലാഹുവിന്റെ നാമത്തിൽ എന്ന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മൂന്നു പ്രാവശ്യം പറയുന്ന അടിമയെ ഒന്നും തന്നെ ഉപദവിക്കുകയില്ല.

8. സൗബാനിൽ നിന്നും മറ്റും തിർമിദി തന്നെ ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു:
رضيت بالله ربا وبالاسلام دينا وبمحمد نبيا

(അല്ലാഹുവിനെ രക്ഷിതാവായും ഇസ്ലാമിനെ മതമായും മുഹമ്മദി(സ)നെ പ്രവാചകനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു ) എന്ന് പ്രഭാതത്തിലും പ്രദോഷത്തിലും ആരെങ്കിലും പറയുകയാണെങ്കിൽ അവനെ സന്തോഷിപ്പിക്കുക എന്നത് അല്ലാഹു അവന്റെ ചുമതലയാക്കി വെച്ചിരിക്കുന്നു.

9. തിർമിദി തന്നെ അനസിൽ നിന്നുദ്ധരിക്കുന്നു.നബി (സ) പറഞ്ഞു:

اللهم إلي أصبحت أشهدك وأشهد حملة عرشك وملائكتك وجميع خلقك إنك أنت الله لا إله إلا أنت وحدك لا شريك لك وأن محمدا عبدك ورسولك

(അല്ലാഹുവേ, ഈ പ്രഭാതത്തിൽ നിന്നെ സാക്ഷിനിർത്തി, നിന്റെ സിംഹാസനവാഹകരെയും നിന്റെ മലക്കുകളെയും നിന്റെ മുഴുവൻ സൃഷ്ടികളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു. നീയാണ് അല്ലാഹു. നിയല്ലാതെ ഇലാഹില്ല. നീ ഏകനാണ്. നിനക്ക് പങ്കുകാരില്ല. മുഹമ്മദ് നിന്റെ ദാസനാണ്. നിന്റെ പ്രവാചകനാണ്) എന്ന് പ്രഭാതത്തിലോ പ്രദോഷത്തിലോ ഒരാൾ പറഞ്ഞാൽ അവന്റെ നാലിലൊരു ഭാഗം അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കും. രണ്ടു പ്രാവശ്യം പറഞ്ഞാൽ പകുതി ഭാഗം മോചിപ്പിക്കും. മൂന്നു പ്രാവശ്യം പറഞ്ഞാൽ നാലിൽ മൂന്നു ഭാഗം മോചിപ്പിക്കും. നാല് പ്രാവശ്യം പറഞ്ഞാൽ അവനെ പൂർണമായും അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കും.

10. അബ്ദുല്ലാഹിബ്നു ഗനാമിൽ നിന്ന് അബൂ ദാവൂദ് നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു:

اللهم ما أصبح بي من نعمة أو بأحد من خلقك فمنك وحدك لا شريك لك، لك الحمد ولك الشكر

(എനിക്കോ നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലുമോ വല്ല അനുഗ്രഹവും ലഭിച്ചുകൊണ്ട് നേരം പുലർന്നിട്ടുണ്ടെങ്കിൽ അത് നിന്നിൽ നിന്ന് മാത്രമാണ്. നിനക്ക് പങ്കുകാരില്ല. നിനക്കാണ് സ്തുതി. നിനക്കാണ് നന്ദി. )
ഇങ്ങനെ ആരെങ്കിലും പ്രഭാതത്തിൽ പറയുക യാണെങ്കിൽ രാത്രിയിലെ നന്ദിയും അവൻ നിർവഹിച്ചു.

11. ഇബ്നുഉമറി(റ)ൽ നിന്ന് അബൂദാവൂദും ഹാകിമും ഉദ്ധരിക്കുന്നു.

اللهم إني أسألك العافية في الدنيا والآخرة اللهم إني اسألك العفو والعافية في ديني ودنياي وأهلي ومالي، اللهم استر عوراتي وآمن روعاتي، اللهم احفظني من بين يدي ومن خلفي وعن يميني وعن شمالي ومن فوقي وأعوذ بعظمتك أن أغتال من تحتي

(അല്ലാഹുവേ, ഇഹത്തിലും പരത്തിലും സൗഖ്യം ലഭിക്കാൻ നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനിന്റെയും ദുൻയാവിന്റെയും, കുടുംബത്തിന്റെയും ധനത്തിന്റെയും കാര്യത്തിൽ ഇളവും സൗഖ്യവും ലഭിക്കാൻ ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ രഹസ്യങ്ങൾ നീ മറയ്ക്കുകയും, ഭീതികൾ നിർഭിതമാക്കുകയും ചെയ്യേണമേ! അല്ലാഹുവേ, മുമ്പിൽ നിന്നും പിന്നിൽനിന്നും, വലതു വശത്തുനിന്നും ഇടതുവശത്തുനിന്നും മുകളിൽ നിന്നും നീ എന്നെ സംരക്ഷിക്കേണമേ. താഴ്ഭാഗത്തു നിന്നും ഞാൻ അറിയാതെ നശിപ്പിക്കപ്പെടുന്ന തിൽനിന്നും നിന്റെ മഹത്ത്വത്തിൽ ഞാൻ ശരണം തേടുന്നു) എന്നിങ്ങനെ പറയുന്നത്. പ്രഭാതത്തിലും പ്രദോഷത്തിലും നബി(സ) ഉപേക്ഷിക്കാറുണ്ടായിരുന്നില്ല.

12. അബ്ദുർറഹ്മാനിബ്നു അബീബകയിൽ നിന്ന് ഉദ്ധരണം. അദ്ദേഹം തന്റെ പിതാവിനോട് ചോദിച്ചു: “പിതാവേ,

اللهم عافني في بدني اللهم عافني في سمعي اللهم عافني في بصري لا إله إلا أنت

(അല്ലാഹുവേ, എന്റെ ശരീരത്തിനും കാതിനും ദൃഷ് ടിക്കും നീ സൗഖ്യം നൽകേണമേ. നീയല്ലാതെ ഇലാഹില്ല) എന്നിങ്ങനെ എല്ലാ പ്രഭാതത്തിലും പ്ര ദോഷത്തിലും അങ്ങ് മുമ്മൂന്ന് പ്രാവശ്യം പറയുന്നത് കേൾക്കുന്നുവല്ലോ. അദ്ദേഹം പറഞ്ഞു. അങ്ങനെ നബി(സ) പ്രാർത്ഥിക്കുന്നതായി ഞാൻ കേട്ടിരിക്കുന്നു. അവിടത്തെ ചര്യയെ പിൻപറ്റുന്നത് എനിക്കിഷ്ടപ്പെട്ട കാര്യമാണ്.” (അബൂദാവൂദ്)
ഇബ്നു അബ്ബാസിൽനിന്ന് നിവേദനം. നബി (സ) പറഞ്ഞു:

اللهم أصبحت منك في نعمة وعافية وسيتر قائم نعمتك علي وعافيتك وسترك في الدنيا والآخرة

(അല്ലാഹുവേ, നിന്റെ അനുഗ്രഹത്തോടും സൗഖ്യത്തോടും മറയോടും കൂടിയാണ് ഞാൻ പുലർന്നിരിക്കുന്നത്. അതിനാൽ അനുഗ്രഹവും സൗഖ്യവും മറയും നീ എനിക്ക് ഇഹത്തിലും പരത്തിലും പൂർത്തിയായി നല്കണം) എന്ന് രാവിലെയും അതേ പോലെ വൈകുന്നേരവും മുമ്മൂന്ന് പ്രാവശ്യം പറയുകയാണെങ്കിൽ അത് പൂർത്തിയായി നല്കുക എന്നത് അല്ലാഹു അവന്റെ കടമയാക്കി വെച്ചിരിക്കുന്നു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles