Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനോട് എങ്ങിനെ ചോദിക്കണം

1. ബുറൈദയിൽ നിന്നു റിപ്പോർട്ട്. “ഒരാൾ ഇങ്ങനെ പറയുന്നതായി നബി (സ) കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّه لاَ إِلَهَ إِلاَّ أَنْتَ، الأَحَدُ، الصَّمَدُ، الَّذِي لَمْ يَلِدْ، وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
(അല്ലാഹുവേ, നീയാണ് അല്ലാഹു, ഏകനും സർവാധിനാഥനുമായ നീയല്ലാതെ ഇലാഹില്ല. നിനക്കു തുല്യനായി ആരുമില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നതിനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു.)

ഇത് കേട്ടപ്പോൾ തിരുമേനി പറഞ്ഞു: “മഹത്തായ ഒരു നാമത്തെ മുൻനിർത്തിയാണ് നീ അല്ലാഹുവിനോട് ചോദിച്ചത്. അതുകൊണ്ട് ചോദിച്ചാൽ അവൻ നൽകും. അതുകൊണ്ട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം ചെയ്യും. (അബൂദാവൂദ്, തിർമിദി ഇതിനെ ഹസനാക്കിയിട്ടുണ്ട്.)

2. മുആദുബ്നു ജബലിൽനിന്നു നിവേദനം: ഒരാൾ ഇങ്ങനെ പറയുന്നത് നബി (സ) കേട്ടു
ياذا الجلال والإكرام
അപ്പോൾ തിരുമേനി പറഞ്ഞു: “ചോദിച്ചു കൊള്ളുക. നിനക്കുത്തരം ലഭിച്ചതു തന്നെ “(തിർമിദി)

3. അനസി(റ)ൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: “റസൂൽ (സ) തിരുമേനി, സൈദുബ്നു സ്വാമിതിസ്സുറഖിയ്യ് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരികിലൂടെ നടന്നു പോയി. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ، لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لك الْمَنَّانُ بَدِيعَ السَّمَوَاتِ وَالأَرْضِ، يَا ذَا الْجَلالِ وَالإِكْرَامِ، يَا حَيُّ يَا قَيُّومُ
ഇത് കേട്ടപ്പോൾ നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ ഏറ്റവും മഹത്തായ പേര് കൊണ്ടാണ് നീ ചോദിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടും. അതുകൊണ്ട് ചോദിച്ചാൽ ലഭിക്കും.” (അഹ്മദ് ), ഹാകിം പറഞ്ഞു: മുസ്ലിമിന്റെ നിവേദകരാണ് ഇത് ഉദ്ധരിച്ചിരിക്കുന്നത്.

4. മുആവിയയിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: “നബി (സ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.

لا إله إلا الله والله أكبر لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير لا إله إلا الله ولا حول ولا قوة إلا بالله

എന്നീ അഞ്ചു വാക്കുകൾ കൊണ്ട് ആരെങ്കിലും അല്ലാഹുവോട് എന്ത് ചോദിച്ചാലും അതവന് ലഭിക്കുകതന്നെ ചെയ്യും.’ (ത്വബറാനി ഹസനായ പരമ്പരയി ലൂടെ ഉദ്ധരിച്ചത്.)

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles