Current Date

Search
Close this search box.
Search
Close this search box.

പ്രാർഥനക്ക് ഉത്തരം നല്കാമെന്നത് അല്ലാഹുവിൻെറ വാഗ്ദാനം

ജനങ്ങൾ അല്ലാഹുവിന് കീഴ്പ്പെടണമെന്നും അവനോട് പ്രാർഥിക്കണമെന്നും അല്ലാഹു കല്പിച്ചി ട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചുകൊടുക്കാമെന്നും പ്രാർഥനക്ക് ഉത്തരം നല്കാമെന്നും അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.

1. നബി(സ) പറഞ്ഞതായി നുഅ്മാനു ബ്നു ബശീറിൽനിന്ന് അഹ്മദും മറ്റ് സുനനുകാരും ഉദ്ധരി ക്കുന്നു: إن الدعاء هو العبادت (പ്രാർഥന തന്നെയാണ് ഇബാദത്ത്.) ഇത് പറഞ്ഞ ശേഷം തിരുമേനി ഓതി .

ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (غافر 60)

(എന്നോടു പ്രാർഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നല്കാം. എനിക്ക് ഇബാദത്ത് ചെയ്യുന്നതിൽ നിന്ന് അഹങ്കാരം നടിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും.)

2. ഹസനി(റ)ൽ നിന്നു അബ്ദുർറസാഖ് ഉദ്ധരിക്കുന്നു : നബി(സ)യുടെ സ്വഹാബികൾ അവിടത്തോട് ചോദിച്ചു. എവിടെയാണ് നമ്മുടെ റബ്ബ് ? അപ്പോൾ അല്ലാഹു അവതരിപ്പിച്ചു.

وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان (والبقرة ١٨٦)

(എന്റെ അടിമ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാൽ പറയുക: ഞാൻ സമീപസ്ഥനാണ് എന്നോട് പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാൻ ഉത്തരം നല്കും.)

3. അബൂഹുറയ്റയിൽനിന്ന് തിർമിദിയും ഇബ്നുമാജയും ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: “അല്ലാഹുവിങ്കൽ പ്രാർഥനയേക്കാൾ ആദരണീയമായി മറ്റൊന്നില്ല.

4. തിർമിദി അദ്ദേഹത്തിൽ നിന്നുതന്നെ ഉദ്ധരിക്കുന്നു. തിരുമേനി (സ) പറഞ്ഞു: “വിഷമ സന്ധികളിലും ആകൂലാവസരങ്ങളിലും അല്ലാഹു പ്രാർഥനക്ക് ഉത്തരം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ സന്തോഷാവസരങ്ങളിൽ കൂടുതലായി പ്രാർഥിക്കട്ടെ.

5. അബൂയഅ്ലാ (റ) അനസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞതായി നബി(സ) അരുൾ ചെയ്തു: “നാല് കാര്യങ്ങൾ, അവയിൽ ഒന്ന് എനിക്കുള്ളത്. ഒന്ന് നിനക്കുള്ളത്. മറ്റൊന്ന് എനിക്കും നിനക്കുമിടയിലുള്ളത്. ഇനിയൊന്ന് നിനക്കും എന്റെ അടിമകൾക്കുമിടയിലുള്ളത്. എനിക്കുള്ളത്, നീ എന്നിൽ ഒന്നിനെയും പങ്ക് ചേർക്കാതിരിക്കുക എന്നതാണ്. നീ പ്രവർത്തിക്കുന്ന ഏത് നൻമക്കും പ്രതിഫലം നല്കുക എന്നതാണ് നിനക്കുള്ളത്. എനിക്കും നിനക്കുമിടയിലുള്ളത്, നീ പ്രാർത്ഥിച്ചാൽ അതിന് ഞാൻ ഉത്തരം ചെയ്യുക എന്നതാണ്. നിനക്കും എന്റെ അടിമകൾക്കുമിടയിലുള്ളത്, നിനക്കുവേണ്ടി നീ ത്രിപ്തിപ്പെടുന്നത് അവർക്കുവേണ്ടിയും നീ തൃപ്തിപ്പെടലാണ്.

6. “ആർ അല്ലാഹുവിനോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കും” എന്നു നബി (സ) പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

7. ആഇശ (റ) യിൽനിന്നു നിവേദനം. നബി (സ) പറഞ്ഞു: “വിധിയെ സംബന്ധിച്ചിടത്തോളം സൂക്ഷ്മത ഒരുപകാരവും ചെയ്യുകയില്ല. എന്നാൽ വന്നണഞ്ഞതുമായ വിഷമങ്ങളിൽ പ്രാർത്ഥന പ്രയോജനപ്പെടും. ചില വിഷമങ്ങൾ വരുമ്പോൾ പ്രാർത്ഥന അതുമായി കൂട്ടിമുട്ടുകയും അന്ത്യനാൾ വരെ അതിനെ പ്രതിരോധിച്ചു നിർത്തുകയും ചെയ്യും. (ബസ്സാർ, ത്വബ്റാനി, ഹാകിം. ഇതിന്റെ പരമ്പര പ്രബലമാണെന്ന് ഹാകിം പറഞ്ഞു.)

8. നബി (സ) പറഞ്ഞതായി സൽമാനുൽ ഫാരിസി(റ)യിൽ നിന്ന് നിവേദനം: “പ്രാർത്ഥനയല്ലാതെ വിധിയെ തടുക്കുകയില്ല. പുണ്യമല്ലാതെ ആയുസ്സ് വർധിപ്പിക്കുകയില്ല.’ (തിർമിദി, ഇത് ഹസനും ഗരീബുമായ ഹദീസാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

9. അബൂ അവാനയും ഇബ്നുഹിബ്ബാനും ഉദ്ധരിക്കുന്നു: നബി (സ) പറഞ്ഞു: “ഒരാൾ പ്രാർത്ഥിക്കുമ്പോൾ തന്റെ ഏറ്റവും വലിയ ആവശ്യങ്ങൾ അവൻ ചോദിക്കട്ടെ. കാരണം, അല്ലാഹുവെ സംബന്ധിച്ചിടത്തോളം വലിയതായിട്ടൊന്നുമില്ല.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles