Current Date

Search
Close this search box.
Search
Close this search box.

ചന്ദ്രന്റെ പൂനിലാവു പോലെ അനുഗ്രമാണ് ഖുര്‍ആന്‍

കണ്ണു കാണാത്ത പതിനായിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയവരുണ്ട്. ഇത് വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ വേറെ ഏതെങ്കിലും വേദഗ്രന്ഥം ഉള്ളതായി ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ ? അറബി ഭാഷ അറിയാത്ത ലക്ഷക്കണക്കിന് ആളുകള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നു. ജനകോടികള്‍ ഇത് പാരായണം ചെയ്യുന്നു.

ഖുര്‍ആന്റെ സ്വരമാധുരി ശ്രവിച്ച് ഇസ്‌ലാം സ്വീകരിച്ച ആളുകളുണ്ട്. ഖുര്‍ആനിന്റെ ഭാഷ,അതിന്റെ ശൈലി,പദസംവിധാനം തുടങ്ങി എല്ലാം ആശയം പോലെ തന്നെ ദൈവികമാണ്. അതിനാല്‍ തന്നെ ഖുര്‍ആനിന്റെ സന്ദേശം ഏവര്‍ക്കും എത്തിച്ചുകൊടുക്കാന്‍ അതിന്റെ അനുയായികള്‍ ബാധ്യസ്ഥരാണ്. അതിനായി ഈ പരിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്തുക.

Related Articles