Current Date

Search
Close this search box.
Search
Close this search box.

മാല്‍കം എക്‌സ് തെരഞ്ഞെടുത്ത വഴി

കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന പോരാട്ടം നയിച്ച മാല്‍ക്കം എക്‌സ് ചെറുപ്രായത്തില്‍ തന്നെ നിരവധി ക്രൂരതകളാണ് നേരിട്ടിരുന്നത്. അനാഥലയത്തിലായിരുന്നു ബാല്യം. മയക്കുമരുന്നിന് അടിമയായി. പിന്നീട് ഗുണ്ട സംഘങ്ങളിലകപ്പെട്ടു. മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. 10 വര്‍ഷമായിരുന്നു ജയില്‍ ശിക്ഷ. ജയിലില്‍ വെച്ച് എലീജ മുഹമ്മദിന്റെ പുസ്‌കങ്ങള്‍ വായിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

പിന്നീട് ഹജ്ജ് ചെയ്യുകയും ശരിയായ ഇസ്‌ലാമിലേക്ക് കടന്നു വരുകയുമായിരുന്നു. അതു വരെ വെള്ളക്കാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്ന മാല്‍കം എക്‌സ് ഇതിനു ശേഷം എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണാന്‍ തുടങ്ങി. 1965ല്‍ മാല്‍കം എക്‌സ് വധിക്കപ്പെടുകയാണുണ്ടായത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പീഢിതര്‍ക്കും അടിമകള്‍ക്കും എങ്ങിനെയാണ് ഇസ്‌ലാം എങ്ങിനെയാണ് വിമോചനാകുന്നതെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

Related Articles