Current Date

Search
Close this search box.
Search
Close this search box.

ജീവിതം എന്താണ്, എന്തിനാണ് ?

ജീവിതം എന്താണ്, എന്തിനാണ്, എങ്ങിനെയാണ് എന്നെല്ലാം വളരെ വ്യക്തമായി വിവരിക്കുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ആസ്വാദനത്തിന്റെ പാരമത്യയിലെത്തിയാല്‍ മനുഷ്യ ജീവിതത്തിന് ലക്ഷ്യമില്ലാതായി മാറും. വരാനിരിക്കുന്ന യഥാര്‍ത്ഥ ജീവിതത്തിന്റെ പരിശീലന കേന്ദ്രമാണ് ഇഹലോക ജീവിതം. അതിനാല്‍ തന്നെ മനുഷ്യ ലക്ഷ്യം മരണത്തോടെ അവസാനിക്കുന്നതല്ല. അനന്തമായി നീളുന്നതാണ്.

അതുകൊണ്ടാണ് ഖുര്‍ആന്‍ ഈ ജീവിതത്തെ ഒരു പരീക്ഷണമായി പരിചയപ്പെടുത്തിയത്. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധാനമാണ് മനുഷ്യന്‍ നിര്‍വഹിക്കേണ്ടത്. അത്‌കൊണ്ട് എല്ലാ മനുഷ്യരും ഇവിടെ ആദരണീയരാണ്.

മനുഷ്യനെ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. കേവലം ജന്തു എന്നു പഠിപ്പിക്കുന്ന ഭൗതികതയില്‍ നിന്ന് സവിശേഷമായ ദൈവത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന വിശിഷ്ടമായ സൃഷ്ടി എന്ന ഉന്നതമായ സ്ഥാനമാണ് ഖുര്‍ആന്‍ മനുഷ്യന് നല്‍കുന്നത്. ഇത് ജീവിതത്തിലുടനീളം പകര്‍ത്തുക എന്നത് അവന്റെ ബാധ്യതയാണ്.

Related Articles