Vazhivilakk

ഇതാണ് പടിഞ്ഞാറിന്റെ തനിനിറം

കാര്യങ്ങള്‍ തകിടം മറിഞ്ഞ ഈ കാലത്ത് എല്ലാം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ആശയങ്ങള്‍, ചിന്തകള്‍, സങ്കല്‍പ്പങ്ങള്‍ എല്ലാം തല കീഴായി മറിഞ്ഞിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വരുന്ന ഭരണകൂടങ്ങളെ അട്ടിമറിച്ച്, സ്വയം ഭരണാധികാരിയായി പ്രഖ്യാപിക്കുന്ന ഏകാധിപതികള്‍ ഇന്ന് സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന യോഗ്യതയുള്ള ഭരണാധികാരികളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഈജിപ്തിലെ ജനാതിപത്യം അപകടകാരി, അള്‍ജീരിയയില്‍ 1991 ഡിസംബര്‍ 26നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് അധികാരത്തില്‍ വന്നാല്‍ കുഴപ്പമാണെന്നായിരുന്നു അന്നത്തെ കണ്ടുപിടുത്തം. ഈ വീക്ഷണത്തിന്റെ ഇര രണ്ടു ലക്ഷം ജീവനുകള്‍. മാത്രമല്ല ഇപ്പോഴും ആ നാട്ടില്‍ സമാധാനം പുലര്‍ന്നിട്ടില്ല.

2030വരെ ഈജിപ്തിലെ പട്ടാള മേധാവി (അബ്ദുല്‍ ഫത്താഹ് അല്‍ സീസി ) ഭരണത്തിലിരിക്കാന്‍ പോകയാണത്രെ. എന്തൊരു വിരോധാഭാസം അല്ലേ,
അതെ ഇതാണ് പടിഞ്ഞാറിന്റെ തനിനിറം. പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുക എന്ന ജോലിയാണ് നമ്മുടെ പടിഞ്ഞാറന്‍ സാറന്മാര്‍ക്കുള്ള പണി. പക്ഷെ അവരുടെ ആശയ കണ്ടുപിടുത്തങ്ങളുടെ ഇര എപ്പോഴും അറബ് സമൂഹമാണ് എന്ന് മാത്രം. പുതിയ കണ്ടുപിടിത്തം ഇതാ, ജനാതിപത്യം അറബ് ലോകത്തിന് അപകടമാണത്രെ, അതിനാല്‍ അത് വരാതിരിക്കാന്‍ ഏകാധിപതികളെ പിന്തുണക്കുക. നുണ, അതിക്രമം, തങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുക, അവയുടെ സംരക്ഷണാര്‍ത്ഥം എന്തും ഏതും ചെയ്യുക തുടങ്ങിയ വിശേഷണങ്ങള്‍ പടിഞ്ഞാറിന്റെ മാത്രം കുത്തകയാണ്.

തുര്‍ക്കിയുടെ പോക്ക് അത്ര ശരിയല്ല, അപ്പോള്‍ അവിടെ ഒരു അട്ടിമറി പരീക്ഷണം (ജൂലായ് 15, 2019), പക്ഷെ തുര്‍ക്കികള്‍ വിട്ടുകൊടുത്തില്ല, അട്ടിമറിശ്രമത്തെ അവര്‍ ഒന്നിച്ച് പരാജയപ്പെടുത്തി. സുഡാനില്‍ ജനങ്ങളെ പറ്റിക്കാന്‍ ഒരു പട്ടാള അട്ടിമറിയും ഒരു പുതിയ ഭരണ കൗണ്‍സില്‍ അവരോധവും. എത്ര എളുപ്പത്തിലാണ് ഇവര്‍ കാര്യങ്ങള്‍ അട്ടിമറിക്കുന്നത്. സിറിയയിലെ ഗോലാന്‍ കുന്നുകള്‍ തന്റെ സ്വത്തുപോലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെല്‍ അവീലിന് പതിച്ചു നല്‍കുന്നു. പാവം അറബികള്‍, പ്രതിഷേധം ആരെയോ പേടിക്കുന്ന പോലെ പ്രസ്താവനകളില്‍ ഒതുക്കുന്നു.

ഇതിനൊരു മാറ്റം വരേണ്ടതില്ലേ ? ഉമര്‍ (റ) ദീനില്‍ ഉറച്ചു നില്‍ക്കുന്നതിനെപ്പറ്റി പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്, കുറുക്കന്‍ മാറുന്നത് പോലെ മാറാതിരിക്കുക. മുസ്‌ലിം ഉമ്മ ഒരു ലക്ഷ്യത്തിന്ന് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യേണ്ടതുണ്ട്, അപ്പോള്‍ പിന്നെ കാര്യങ്ങള്‍ അവരുടെ നാഥന്‍ വാഗ്ദാനം ചെയ്ത പോലെ നടന്നുകൊള്ളും. തകിടം മറിഞ്ഞ ആശയങ്ങളെ നേരെയാക്കാന്‍ അതെ മാര്‍ഗമുള്ളൂ.

Facebook Comments
Show More

Related Articles

Check Also

Close
Close
Close