Current Date

Search
Close this search box.
Search
Close this search box.

ആരും പൂര്‍ണ്ണമായി തെറ്റല്ല, ആരും പൂര്‍ണ്ണമായി ശരിയുമല്ല

ബന്ധങ്ങളിലായാലും ജോലിയിലയാലും കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ സത്യസന്ധമായതും ആത്മാര്‍ത്ഥതയോടെയുള്ള ചുമതലയേല്‍ക്കലും കൃത്യനിര്‍വ്വഹണവുമൊന്നും (sincertiy, responsibiltiy, commitment, leadership) പലപ്പോഴും എല്ലാര്‍ക്കും അവകാശപ്പെടാന്‍ കഴിയുന്ന ഒന്നല്ല, അതേപോലെ എവിടയും ഏത് സാഹചര്യത്തിലും നേതൃത്വം ഏറ്റെടുക്കലും, അതിനായ് മുന്നിട്ടിറങ്ങലും അതും ഒരു വലിയ കഴിവാണ്.

ചില വ്യക്തികള്‍ എത്ര തന്നെ ക്രിട്ടിക്കലായ സമയത്തെയും അനുകൂലമാക്കിയെടുത്ത് മാനേജ് ചെയ്യും. എന്നാല്‍ മറ്റുചിലര്‍ അനുകൂല സാഹചര്യങ്ങളെ പോലും കാര്യക്ഷമമായ രീതിയില്‍ ഉപയോഗപ്പെടുത്തിയെടുക്കാന്‍ അറിയാതെ പോകുന്നു. ചിലരോ വേറെ വഴിയൊന്നും കാണുന്നില്ല പെട്ടുപോയില്ലേ ഇനി രക്ഷയില്ല എന്ന ചിന്തയോടെ യാന്ത്രികമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.

വലിയ വായില്‍ എന്തും സംസാരിയ്ക്കാന്‍ എളുപ്പമാണ്, ഉപദേശിയ്ക്കാനും. മറ്റുള്ളവരിലെ സമാര്‍ത്ഥ്യവും കഴിവും കണ്ടെന്ന് പോലും നടിക്കാതെ, വിമര്‍ശിയ്ക്കാന്‍ ആര്‍ക്കും എളുപ്പമാണ്, ചോദ്യം ചെയ്യാനും എളുപ്പമാണ്. എന്നാല്‍ ഒരു വിമര്‍ശകന് മറ്റെയാള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരെണ്ണം ചെയ്ത് കാണിക്കാനുള്ള കഴിവോ, ആത്മാവിശ്വാസമോ ഉണ്ടാവില്ല.

നമ്മുടെ ക്രെഡിബിലൈറ്റിയില്‍ വിശ്വാസമില്ലാത്ത ഒരാളോടൊപ്പം ജോലി ചെയ്യുന്നതും വളരെ അസഹനീയമായി തീരും, അയാളോടൊപ്പം തുടര്‍ന്നാല്‍ എന്നും കുറ്റപ്പെടുത്തലുകളും കുറവുകളും മാത്രമേ കേള്‍ക്കാന്‍ ഉണ്ടാവുള്ളൂ. അനുദിനം സ്‌ട്രെസ്സ് ലെവല്‍ കൂടി കൂടി ഡിപ്രെഷന്‍ വരെ ഏത്തിയേക്കും നമ്മള്‍.

നമ്മളൊക്കെ വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വന്തമായതും വ്യത്യസ്തമായതുമായ കണ്ടെത്തലുകളും അതേസമയം മറ്റുള്ളവരില്‍ നിന്നും ലഭിച്ച വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമായി വളര്‍ന്നവരാണ്. ആരും പൂര്‍ണ്ണമായി തെറ്റല്ല, ആരും പൂര്‍ണ്ണമായി ശരിയുമല്ല. ഈ ചിന്തയോടെ വേണം ഒരാളെ മനസ്സിലാക്കാന്‍. നമുക്ക് ഡീല്‍ ചെയ്യാനുള്ള ആളുകളുടെ മനസ്സ് വായിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അവരെയൊക്കെ മാനേജ് ചെയ്യാന്‍ ഒരുപരിധിവരെ അല്ലെങ്കില്‍ ഏറെക്കുറെ എളുപ്പമാവും.

സ്വന്തക്കാരെയും അനുദിനം സമ്പര്‍ക്കത്തിലേര്‍പെടുന്ന മറ്റു മനുഷ്യരെയും അടുത്തറിയുമ്പോള്‍, അവരെ വായിച്ചെടുക്കുന്നതും നമ്മുടെ ഡീലിങ്ങ്‌സും പൊസിറ്റീവ് ആയിട്ടാണെങ്കില്‍ വളരെ നല്ലൊരു വൈബ് അവിടെ ക്രിയേറ്റ് ചെയ്യാനും ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനും അതേപോലെ സ്വന്തം ഗൃഹത്തെയും വളരെ നന്നായി സ്വരചേര്‍ച്ചയോടെ മുമ്പോട്ട് കൊണ്ടുപോവാന്‍ കഴിയും.

Related Articles