Vazhivilakk

ഇമാം ഗസ്സാലി പഠിപ്പിച്ചത്

മണ്‍മറഞ്ഞ മഹാന്മാരായ ഇമാമുകളെ പറ്റി, ദുഷിച്ചു പറയുകയും, അവരെ ളാല്ലും, മുളില്ലും, കാഫിറും മുശിരിക്കുമൊക്കെയാക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി ഇമാം ഗസ്സാലി റഹിമഹുല്ലാഹ് പഠിപ്പിച്ച മഹത്തായ പാഠം ഇവിടെ പ്രസക്തമാകുമെന്ന് തോന്നുന്നു.

മഹാനവര്‍കള്‍ പറഞ്ഞു.

وَقَالَ الإِمَامُ الْغَزَّالِيُّ:

وَاعْلَمْ أَنَّكَ فِي هَذَا المَقَامِ بَينَ أَنْ تُسِيءَ الظَّنَّ بِمُسْلِمٍ وَتَطْعَنُ عَلَيْهِ وَتَكَونُ كَاذِبًا، أَوْ تُحْسِنُ الظَّنَّ بِهِ وتَكُفَّ لِسَانَكَ عَنْ الطَّعْنِ وَأَنْتَ مُخْطِئٌ مَثَلًا، وَالخَطَأُ فِي حُسْنِ الظَّنِّ بِالمُسْلِمِ أَسْلَمُ مِنَ الصَّوَابِ بِالطَّعْنِ فِيهِمْ. فَلَوْ سَكَتَ إِنْسَانٌ مَثَلًا عَنِ لَعْنِ إِبْلِيسٍ أَوْ لَعْنِ أَبِي جَهْلِ أَوْ أَبِي لَهَبٍ أَوْ مَنْ شِئْتَ مِنَ الأَشْرَارِ طُولَ عُمْرِهِ لَمْ يَضُرَّهُ السُّكُوتُ، وَلَوْ هَفَا هَفْوَةً بِالطَّعْنِ فِي مُسْلِمٍ بِمَا هُوَ بَرِيءٌ عِنْدَ اللَّهِ تَعَالَى مِنْهُ فَقَدْ تَعَرَّضَ لِلهَلَاكِ.- الاِقْتِصَادُ فِي الاِعْتِقَادِ. – بَابُ الْإِمَامَةُ.

ആശയം: ഈ സന്ദര്‍ഭത്തില്‍ നിന്നെ സംബന്ധിച്ചിടത്തോളം (രണ്ട് നിലപാട് വെച്ചു പുലര്‍ത്താം) ഒന്നുകില്‍ നിനക്ക് ഒരു മുസ്ലിമിനെ കുറിച്ച് മോശമായ വിചാരം വെച്ചു പുലര്‍ത്തുകയും എന്നിട്ടദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് കളവ് പറയുന്നവനാകാം. അല്ലെങ്കില്‍, അദ്ദേഹത്തെ സംബന്ധിച്ച് സദ് വിചാരം വെച്ചു പുലര്‍ത്തുകയും, അങ്ങനെ അദ്ദേഹത്തെ അധിക്ഷേപിക്കുന്നതില്‍ നിന്ന് നാവിനെ സൂക്ഷിക്കുകയും ചെയ്യുക. അക്കാര്യത്തില്‍ ഒരു പക്ഷെ താങ്കള്‍ തെറ്റുകാരനായിരിക്കാം. എന്തായാലും ഒരു മുസ്ലീമിനെ സംബന്ധിച്ച് സദ് വിചാരം വെച്ചു പുലര്‍ത്തുന്നതാണ് അദ്ദേഹത്തെ ആക്ഷേപിച്ച് കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ശരിയോടു ഏറ്റവും അടുത്തു നില്‍ക്കുന്ന നിലപാട്. ഒരാള്‍ തന്റെ ആയുഷ്‌ക്കാലം മുഴുവന്‍ ഇബ് ലീസിനെയോ അബൂജഹലിനെയോ, അബൂലഹബിനെയോ എന്നുവേണ്ട തിന്മയുടെ ദുര്‍മ്മൂര്‍ത്തികളെപോലും ശപിക്കാതെ കഴിഞ്ഞെന്നിരിക്കട്ടെ, അതു വഴി അയാള്‍ക്കു യാതൊരു ദോഷവും സംഭവിക്കുകയില്ല. എന്നാല്‍ അല്ലാഹുവിന്റെയടുത്ത് തികച്ചും നിരപരാധിയായ ഒരു മുസ്ലിമിനെ സംബന്ധിച്ച് തെറ്റായ നിഗമനത്തിലെത്തുകയാണങ്കിലോ അവന്‍ നാശത്തിലെത്തിച്ചതു തന്നെ.-* (ഇമാം ഗസ്സാലിയുടെ അല്‍ ഇഖ്തിസ്വാദ് എന്ന ഗ്രന്ഥം).

മഹാന്മാരായ ഉലമാക്കളുടെ മാംസം വിഷലിപ്തമാണെന്നും, അവരെ ദുഷിച്ചു പറഞ്ഞാല്‍, അത്തരക്കാര്‍ മരിക്കുന്നതിന് മുമ്പ് അല്ലാഹു അവരുടെ ഹൃദയത്തെ മരിപ്പിച്ചു കൊണ്ട് പരീക്ഷിക്കുമെന്നും, ഇമാം ഇബ്‌നു അസാക്കിര്‍ പറഞ്ഞതായി, ഇമാം ഇബ്‌നു ഹജര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അറിയാതെ എന്തെങ്കിലുമൊക്കെ പറയുന്നവര്‍ സൂക്ഷിച്ചു കൊള്ളുക, ചീത്ത മരണം വരിക്കേണ്ടി വരും.

وَقَالَ الْحَافِظَ الْإِمَامَ ابْنُ عَسَاكِرَ:

اعْلَمْ يَا أَخِي وَفَّقَكَ اللَّهُ وَإِيَّانَا، وَهَدَاكَ سَبِيلَ الْخَيْرِ وَهَدَانَا أَنَّ لُحُومَ الْعُلَمَاءِ مَسْمُومَةٌ، وَعَادَةُ اللَّهِ فِي هَتْكِ مُنْتَقِصِهِمْ مَعْلُومَةٌ، وَمَنْ أَطْلَقَ لِسَانَهُ فِي الْعُلَمَاءِ بِالثَّلْبِ بَلَاهُ اللَّهُ قَبْلَ مَوْتِهِ بِمَوْتِ الْقَلْبِ { فَلْيَحْذَرْ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ }.- الزَّوَاجِرُ عَنْ اِقْتِرَافِ الْكَبَائِرِ لِلْإِمَامِ أَحْمَدَ بْنِ حَجَرٍ الْهَيْتَمِيِّ.

അതേ സമയം പണ്ഡിത വേഷം കെട്ടി, സാധാരണക്കാരെ വഴിതെറ്റിക്കുകയും, അവരെ നരകത്തിലേക്ക് നയിക്കുകയും ചെയ്യുന്ന വിരുതന്മാരെ തുറന്നു കാട്ടുകയും, അവരുണ്ടാക്കുന്ന അപകടത്തെയും, ഫിത്‌നയെയും പ്പറ്റി പൊതുജനങ്ങള ബോധവല്‍ക്കരിക്കുകയും ചെയ്യല്‍ ഈ പറഞ്ഞതിന് എതിരാവുകയില്ല.

Facebook Comments
Show More

Related Articles

Close
Close