Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വ വികസനം എങ്ങിനെ

ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന വിഷയമാണ് വ്യക്തിത്വ വികസനം. അഥവാ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്. ഈ വിഷയകമായി ധാരാളം െ്രെടയിനിംഗ് പ്രോഗ്രാമുകളും നടക്കുന്നു. നാട്ടിന്‍ പുറങ്ങളിലും ഇത്തരത്തിലുള്ള ക്യാമ്പുകളും പരിശീലന പരിപാടികളും നമുക്ക് കാണാന്‍ സാധിക്കും. വളരെയധികം പണം ഇത്തരം പ്രോഗ്രാമുകള്‍ക്ക് വേണ്ടി ചിലവഴിക്കപ്പെടുന്നുണ്ട്. വ്യക്തിത്വ വികാസ പരിശീലന പരിപാടികള്‍ ഇന്ന് ഒരു ഫാഷനാണ്. വ്യക്തിത്വം നന്നാക്കുക എന്നത് അത്യന്താപേക്ഷികമായ ഒരു കാര്യവുമാണ്. വ്യക്തിത്വ വികാസം സിദ്ധിച്ച മനുഷ്യരാണ് സംസ്‌കാര സമ്പന്നരായ മനുഷ്യര്‍. എന്നാല്‍ എന്താണ് വ്യക്തിത്വ വികസനം. എങ്ങനെ അത് സാധിക്കും. ആരാണ് ഈ വികസനം നിര്‍ണയിക്കുന്നത്. ആരാണ് വ്യക്തി എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. എന്നിങ്ങനെയുള്ള ധാരാളം ചോദ്യങ്ങളുണ്ട്.

ദൈവികവും ഭൗതികവുമായി വ്യക്തിത്വ വികസന പരിശീലനങ്ങളെ നമുക്ക് രണ്ടായി തിരിക്കാം. ദൈവികമായ സന്മാര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിത്വ വികാസം എന്നത് ആത്മശുദ്ധീകരണവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകന്‍ പറഞ്ഞു: മനുഷ്യ ശരീരത്തില്‍ ഒരു ഭാഗമുണ്ട് അത് നന്നായാല്‍ മനുഷ്യന്‍ മുഴുവന്‍ നന്നായി. അത് മോശമായാല്‍ മനുഷ്യന്‍ മുഴുവന്‍ മോശമായി. അതാണ് ഹൃദയം. വീടിന് നടുവില്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് വീടിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും വെളിച്ചം ലഭിക്കും. ഇതുപോലെയാണ് ഹൃദയത്തില്‍ വെളിച്ചം ലഭിച്ചാല്‍. അത് മനുഷ്യരില്‍ മുഴുവന്‍ പ്രതിഫലിക്കും. ഹൃദയം കെട്ടുപോയാല്‍ മനുഷ്യന്‍ മുഴുവന്‍ ഇരുട്ടിലാകും. ശരീരത്തില്‍ രക്തം ശുദ്ധീകരിക്കുന്ന നമുക്ക് കാണാന്‍ സാധിക്കുന്ന ഹൃദയം എന്ന അവയവത്തെക്കുറിച്ചല്ല, മനുഷ്യന്റെ മനസ്സ് ആത്മാവ് എന്നൊക്കെ പറയുന്നത്. നമ്മുടെ ഉള്ളിലെ നാം ആണ് ഇവിടെ ഹൃദയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യനെ ഭൗതികമായും പദാര്‍ഥമായും മാത്രം കാണുന്നവര്‍, ആത്മാവിനെ നിഷേധിക്കുന്നു. അവര്‍ക്ക് മുമ്പിലെ വ്യക്തി എന്നാല്‍ ചിരിക്കുകയും സംസാരിക്കുകയും തല ഉയര്‍ത്തി സംസാരിക്കാന്‍ കഴിയുന്ന ഒരു ജന്തു മാത്രമാണ് മനുഷ്യന്‍. ഒരുപാട് പരിണാമ ഘട്ടങ്ങള്‍ കഴിഞ്ഞുവന്ന ഒരു കുരങ്ങന്‍. അതിനാല്‍ ഭൗതികമായ വീക്ഷണത്തില്‍ വ്യക്തിത്വ വികാസം എന്നാല്‍ പുറമേക്ക് ഡീസന്റാവുക എന്നാണ്. ആളുകളെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യേണ്ട രീതി, അവര്‍ക്ക് ഹസ്തദാനം ചെയ്യുകയാണെങ്കില്‍ ആ ഹസ്തദാനത്തിന്റെ വിശദീകരണം, ചിരിക്കുമ്പോള്‍ ചുണ്ടുകള്‍ എത്രത്തോളം വിടര്‍ത്തിവെക്കണം എന്ന പാഠം, വസ്ത്രധാരണം, സംസാരം ഇങ്ങനെ തുടങ്ങിയ കാര്യങ്ങള്‍. ഒരു വ്യക്തി വികാസം പ്രാപിക്കണമെങ്കില്‍ ഇതൊന്നുമല്ലാത്ത ചില യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്. ആദ്യമായിത്തന്നെ ആരാണ് ഞാന്‍ എന്ന തിരിച്ചറിവ് നേടുകയാണ് വേണ്ടത്. നാം ആരാണ്? എവിടെനിന്നാണ് നാം വന്നിട്ടുള്ളത്, ഈ ലോകത്ത് എന്റെ നിയോഗത്തിന് വല്ല ലക്ഷ്യവുമുണ്ടോ ഉണ്ടെങ്കില്‍ അതെന്താണ്? നാം ആരാണ് ആയിത്തീരേണ്ടത്. ഇത്യാദി കാര്യങ്ങള്‍ ചിന്തിക്കുക. അതിനുത്തരം കണ്ടെത്തുക എന്നതാണ്. അവിടെനിന്നാണ് നമ്മുടെ വ്യക്തിത്വ വികസന പരിശീലനം ആരംഭിക്കേണ്ടത്.

Related Articles