Current Date

Search
Close this search box.
Search
Close this search box.

ആരായിരുന്നു മുഹമ്മദ് നബി(സ)?

മനുഷ്യന്‍ ആരാണ്? എവിടെ നിന്ന് വന്നു? എന്താണ് ജീവിതം?എന്തിനുള്ളതാണ്? അത് എവ്വിതമായിരിക്കണം?മരണ ശേഷം എന്ത്? തുടങ്ങിയ മൗലിക പ്രമാദമായ ചോദ്യങ്ങള്‍ക്ക് തൃപ്തികരവും വ്യക്തവുമായ മറുപടി നല്‍കാന്‍ ഭൗതിക ശാസ്ത്രതിനു സാധ്യമല്ല. മനുഷ്യ ബുദ്ധിയുടെയും ചിന്തയുടെയും അന്വേഷണതിന്റെയും പരിധിക്ക് അപ്പുറമുള്ളതാണ് ഈ കാര്യങ്ങള്‍ ഒക്കെയും.അവയെ കുറിച്ചുള്ള ദൈവപ്രോക്തമായ മറുപടിയാണ് ഇസ്‌ലാം എന്നുള്ളത്.ഒന്നു കൂടി തെളീച്ചു പറഞ്ഞാല്‍ മനുഷ്യ മനസ്സുകള്‍ക് ശാന്തിയും ജീവിതത്തിനു വിശുദ്ധിയും കുടുംബത്തിനു ഭദ്രതയും സമൂഹത്തിനു സുരക്ഷിതത്വവും ജനത്തിന് ക്ഷേമവും സമ്മാനിക്കുന്ന ദൈവീക ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. മനുഷ്യാരംഭം മുതല്‍ തന്നെ ദൈവത്തില്‍ നിന്ന് ഈ സന്ദേശം സമൂഹങ്ങള്‍ക് ലഭിച്ചു പോരുന്നുണ്ട്. ദൈവം തന്റെ ദൂതന്മാരിലൂടെയാണ് ഈ സന്ദേശം മനുഷ്യര്‍ക്ക് നല്‍കീട്ടുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനു വേണ്ടി ഇത്തരം ദൈവ ദൂതന്‍മാര്‍ വന്നിട്ടുണ്ട്.ആ പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി (സ).

മക്കയിലാണ് അദ്ദേഹം പിറന്നതും വളര്‍ന്നതും. പിറവിക്കു മുമ്പേ പിതാവ് പരലോകം പ്രാപിച്ചു.ആറാമത്തെ വയസ്സില്‍ മാതാവും മരിച്ചു.അദ്ദേഹത്തിന്റെ പരിരക്ഷണം നിര്‍വഹിച്ചിരുന്ന പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് എട്ടാമത്തെ വയസില്‍ ഇഹലോകതോട് വിട പറഞ്ഞു.പിന്നീട് സംരക്ഷണം ഏറ്റെടുത്തു നിര്‍വഹിച്ചത് പിതിര്‍വ്യനായ അബൂത്വാലിബ് ആണ്.ബാല്യകാലത്ത് ഇടയവൃത്തി ആയിരുന്നു മുഹമ്മദ് ചെയ്തിരുന്നത്. യൗവനകാലത്ത് വ്യാപാരത്തില്‍ വ്യാപൃതനായി.ഇടക് ഖദീജ ബീവിയുടെ കച്ചവടകാരനായി മാറുകയും ചെയ്യ്തു.ഇരുപത്തിഅഞ്ചാം വയസ്സിലായിരുന്നു വിവാഹം.വിധവയായ നാലു കുട്ടികളുടെ മാതാവായ ഖദീജ ആയിരുന്നു ജീവിത പങ്കാളി.ആ സമൂഹത്തില്‍ അനീതിയും അക്രമവും അരങ്ങു തകര്‍ത്തിരുന്നുവെങ്കിലും മുഹമ്മദ് നബി(സ) വിശുദ്ധമായ ജീവിതത്തിനുടമയായിരുന്നു.ജീവിത്തില്‍ ഒരിക്കല്‍ പോലും ആരോടും അദ്ദേഹം കളവ് പറഞ്ഞിരുന്നില്ല.ആരെയും അക്രമിച്ചിരുന്നില്ല.ആരെയും വഞ്ചിച്ചിരുന്നില്ല. ആരോടും അനീതി പ്രവര്‍ത്തിചിരുന്നില്ല. അതുകൊണ്ട് തന്നെ സത്യസന്ധന്‍ ‘അല്‍ആമീന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.നാല്പതാം വയസ്സില്‍ ഹിറാ ഗുഹയില്‍ പ്രാര്‍ത്ഥനയും കീര്‍ത്തനങ്ങളുമായി അദ്ദേഹം കഴിഞ്ഞു കൂടാന്‍ തുടങ്ങി.അങ്ങനെ ഏകാന്തതയുടെ നിശബ്ദതയില്‍ ധ്യാനനിരതനായി ഇരിക്കെ, അദ്ദേഹത്തിനു ദൈവത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചു.ആദ്യ സന്ദേശം ഹിറാ ഗുഹയില്‍ വെച്ചാണ് കിട്ടിയത്.

മക്കയിലെ വിശുദ്ധ കഅബ നിര്‍മിച്ചത് ഇബ്രാഹിം നബിയും മകന്‍ ഇസ്മായീല്‍ നബിയുമാണ്.ഏകദൈവാരാധനക്കാണ് അത് നിര്‍മിച്ചത്. എന്നാല്‍ പില്കാലത്ത് അവിടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു.മുഹമ്മദ് നബിയുടെ നിയോഗകാലത്ത് കഅബയുടെ അകത്തും പരിസരങ്ങളിലുമായി 314 വിഗ്രഹങ്ങളും പ്രതിമകളും പ്രതിഷ്ഠകളും ഉണ്ടായിരുന്നു.അവയെ ആണ് അവിടെ ഉള്ളവര്‍ ആരാധിച്ചിരുന്നത്. പ്രവാചകന്‍ മുഹമ്മദ് അവരോടു പറഞ്ഞു: ഏകനായ സര്‍വ്വ ലോകങ്ങളുടേയും രക്ഷിതാവും നമ്മുടെ പിതാമഹന്‍ ഇബ്രാഹിം നബിയുടെ ദൈവത്തെ മാത്രമേ നിങ്ങള്‍ ആരാധിക്കാവു.അവനു മാത്രമേ വഴിപ്പെട്ട് ജീവിക്കാവു.അവനല്ലാതെ മറ്റാരുടെയും മുന്നില്‍ നിങ്ങളുടെ ശിരസ് കുനിക്കരുത്.’
.അവരുടെ ജീവിതത്തെ അടിമുടി മാറ്റി എടുക്കുന്ന ഒരു ആശയമാണ് ഇതെന്ന് അവര്‍ക്ക് മനസ്സിലായി.അതോടൊപ്പം മരണശേഷം ഒരു ജീവിതം ഉണ്ടെന്ന് അവര്‍ അംഗീകരിചിരുന്നില്ല.

അവിടെ ഉണ്ടായിരുന്നത് ഗോത്ര സംസ്‌കൃതി ആയിരുന്നു.കുടുംബ മേധാവിത്തവും അടിമകളും ഉടമകളും വര്‍ണത്തിന്റെ പേരില്‍ വിവേചനവും വലിയ വംശീയതയും പക്ഷപാതിത്തവും ഉണ്ടായിരുന്നു.മനുഷ്യന് സ്വയം തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത വേഷമോ ഭാഷയോ കുലമോ ഗോത്രമോ നാടോ വീടോ ഒരിക്കലും അവന്റെ മഹത്വന്റെയും നേട്ടകോട്ടങ്ങളുടെയും വളര്‍ച്ച താഴ്ചയുടെയും അടിസ്ഥാനമായി മാറാന്‍ പാടില്ല.അവന്റെ മാന്യതയുടെ മഹത്വത്തിന്റെ ഏക മാനദണ്ഡം അവന്‍ സ്വീകരിക്കുന്ന വിശ്വാസം, അംഗീകരിക്കുന്ന ജീവിത വീക്ഷണം സ്വഭാവം, പെരുമാറ്റം,ജീവിതം ഇതാണ് നേട്ട കോട്ടങ്ങളുടെ അടിസ്ഥാനം.അതിനാല്‍ ഭൂമിയില്‍ മഹാനായി മാറുക മരണ ശേഷം ദൈവത്തിനു ഏറ്റവും പ്രിയപെട്ട മാന്യനായി മാറുക, ജീവിതത്തില്‍ സൂക്ഷ്മത പുലര്‍തുന്നവരാണ് എന്ന് പ്രവാചകന്‍ അവരെ ഉത്‌ബോധിപ്പിച്ചു.

ഇത് അവരുടെ ഗോത്ര തലവന്‍മാര്‍ക് അംഗീകരിക്കാനാവുമായിരുന്നില്ല.സാധാരണ ജനങ്ങളുടെ മേല്‍ അധികാരം നടത്തിയിരുന്നത് ഗോത്രതലന്മാരും കുടുംബ മേധാവികളുമായിരുന്നു. അബൂജഹലും ശൈബത്തും ഉത്ബത്തും ഉള്‍പ്പെടെ എല്ലാ ശത്രുക്കളും പ്രവാചകനു എതിരില്‍ അണിഞ്ഞു നിന്നത് തങ്ങളുടെ ഗോത്ര മാഹാത്മയം കുടുംബ മേധാവിതവും നഷ്ടപെടുമെന്ന ഭയത്താല്‍ ആയിരുന്നു.മറുഭാഗത് അടിച്ചമര്‍ത്തപെടുന്ന ജനസമൂഹം അവകാശങ്ങള്‍ നിഷേധിക്കപെടുന്ന വിഭാഗം അടിമകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രവാചകനിടൊപ്പം ചേര്‍ന്നു.അതിന്റെ പേരില്‍ അവര്‍ക്ക് കൊടിയ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു.പക്ഷേ! എല്ലാം അവര്‍ സഹിച്ചു, ക്ഷമിച്ചു സാധ്യമാകാതെ വന്നപ്പോള്‍ അവര്‍ അവിടെ നിന്നും അബ്‌സീനിയയിലേക്ക് പാലായനം ചെയ്യ്തു. അത്രയേറെ കഠിനമായിരുന്നു അവര്‍ അനുഭവിച്ച മര്‍ദനം.

മുഹമ്മദ് നബി(സ ) രഹസ്യമായും പിന്നെ പരസ്യമായും തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷത്തില്‍ അബൂത്വാലിബും, പ്രിയതമ ഖദീജയും മരണമടഞ്ഞു. അതിനാല്‍ ദുഃഖ വര്‍ഷം എന്നപേരില്‍ അറിയപ്പെടുന്നു. അതോടെ മക്കയില്‍ ജീവിതം വീണ്ടും പ്രയാസകരമായി മാറി.തിരുമേനി തന്റെ ബന്ധുക്കള്‍ കൂടെയുള്ള തായിഫിലേക്ക് അഭയവും പ്രബോധനവും പ്രതീക്ഷിച്ചുകൊണ്ട് പോയി. പക്ഷേ!അവര്‍ രൂക്ഷമായി പരിഹസിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവിടെ തുടരാന്‍ ആവാതെ വന്നപ്പോള്‍ മക്കയിലേക്ക് തിരിച്ചു പോരേണ്ടി വന്നു. വഴിമധ്യേ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍ ഇരിക്കെ നബി മക്കയിലെ ഗോത്ര നേതാക്കളോട് പരിരക്ഷണം ആവശ്യപ്പെട്ടു.ഒന്നാമത്തെയും രണ്ടാമത്തെയും ആളുകള്‍ നിരാകരിച്ചു. മൂന്നാമതായി സംരക്ഷണം നല്‍കിയത് ഉദിയ്യ്ന്റെ മകന്‍ അദിയ്യ് ആയിരുന്നു.അദ്ദേഹം പ്രവാചകന്റെ സംരക്ഷണം ഏറ്റെടുത്തു. അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നീട് മൂന്ന് വര്‍ഷമാണ് പ്രവാചകന്‍ മക്കയില്‍ തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നത്. അങ്ങനെ പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷമായപ്പോഴേക്കും ഇസ്ലാമിന്റെ സന്ദേശം മക്കയുടെ പുറത്തേക്കും പരക്കാന്‍ തുടങ്ങിയിരുന്നു. ക്രിസ്താബ്ദം 610 മക്കയില്‍ വന്ന യഥ്‌രിബിലെ സഹോദരങ്ങളുമായി പ്രവാചകന്‍ സംഭാഷണം നടത്തി.അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അങ്ങനെ അവരില്‍ ആറുപേര്‍ പ്രവാചകന്റെ സന്‍മാര്‍ഗ്ഗം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ നാട്ടിലേക്ക് മടങ്ങി.യഥ്‌രിബില്‍ അവര്‍ തങ്ങളുടെ കൂട്ടുകാരുമായി ഇസ്‌ലാമിനെ പരിചയപ്പെടുത്തി സംസാരിച്ചു.അങ്ങനെ അവരില്‍ ചിലര്‍ സന്‍മാര്‍ഗ്ഗം സ്വീകരിച്ചു. അടുത്തവര്‍ഷം അവിടെ നിന്നും ഹജ്ജിന് വന്ന 12 പേര്‍ നബിയെ കാണാന്‍.അഞ്ചുപേര്‍ പേര്‍ മുന്നേ വര്‍ഷം വന്നവരായിരുന്നു.ഏഴു പേര്‍ പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ ആയിരുന്നു.പ്രവാചകന്‍ അവരുമായി സംസാരിച്ചു.അവരുമായി ഉടമ്പടി ചെയ്തു.അവരുടെ നാട്ടില്‍ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ മുന്നിട്ടു ഇറങ്ങും എന്നായിരുന്നു ഉടമ്പടി. അതോടൊപ്പം അവര്‍ക്ക് സഹായിയായി ഒരാളെ വേണമെന്നും പറഞ്ഞു. അങ്ങനെ മുസ്ഹബ് ഇബ്‌നു ഉമൈറിനെ പ്രവാചകന്‍ അവരോടൊപ്പം പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനത്തിന്റെ ഫലമായി ധാരാളമാളുകള്‍ ഇസ്‌ലാം സ്വീകരിച്ചു.മദീനയിലെ എല്ലാ കുടുംബത്തിലും ഒരാള്‍ എങ്കിലും മുസ്‌ലിം ആയി.

ഇതു രണ്ടു കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒന്ന് : അധികാരമോ നേതൃത്വമോ വലിയ സമ്പത്തോ ആയിരുന്നില്ല മദീനയില്‍ ഇസ്ലാമിന്റെ പ്രചാരണത്തിന് കാരണമായത്. പ്രവാചകന്റെ ഒരു അനുയായി ഇസ്ലാമിന്റെ സന്ദേശം അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒട്ടും പ്രയാസം ഇല്ലാതെ അവര്‍ അത് സ്വീകരിക്കുകയായിരുന്നു. അവരില്‍ 75 പേര്‍ തൊട്ടടുത്തവര്‍ഷം അഥവാ ക്രിസ്താബ്ദം 612 ല്‍ ഹജ്ജ് വേളയില്‍ മക്കയിലെത്തി പ്രവാചകനുമായി കണ്ടുമുട്ടി.മദീനയില്‍ എത്തിയാല്‍ പ്രവാചകരുടെയും അനുയായികളുടെയും സംരക്ഷണം അവര്‍ ഏറ്റെടുക്കും എന്ന് അവര്‍ ഉറപ്പുകൊടുത്തു.രണ്ടാം അഖബ ഉടമ്പടി ആയിട്ടാണ് ചരിത്രത്തില്‍ ഇത് അറിയപ്പെടുന്നത്.ആദ്യം മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയത് പ്രവാചകന്റെ അനുയായികളാണ്.പിന്നീട് മുഹമ്മദ് നബിയും ആത്മമിത്രമായ അബൂബക്കര്‍ സിദ്ദീഖ് മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര പോയി. മക്കയിലുള്ളവര്‍ പ്രവാചകനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു.എന്നാല്‍ ദൈവാനുഗ്രഹത്താല്‍ അത്ഭുകരമായി രക്ഷപ്പെടുകയും സൗര്‍ ഗുഹയില്‍ മൂന്നുദിവസം താമസിക്കുകയും വ്യത്യസ്തമായ വഴികളിലൂടെ മദീനയില്‍ എതുകയും ചെയ്യ്തു.മദീനാ നിവാസികള്‍ അദ്ദേഹത്തെ സഹര്‍ഷം സ്വാഗതം ചെയ്തു.തങ്ങളുടെ പട്ടണത്തിന് നബിയുടെ പട്ടണം എന്ന പേര് വരുന്ന ‘മദീനത്തുന്നബി’ എന്ന നാമകരണം ചെയ്തു.

നബി അവിടെ ആസ്ഥാനം പണിത ഉടനെ. ആ നാട്ടുകാരുമായി കരാറിലേര്‍പ്പെട്ടു.അവിടെ ജൂതന്മാര്‍ ബഹുദൈവരാധകര്‍ അപൂര്‍വമായി െ്രെകസ്തവ വിശ്വാസികളും ഉണ്ടായിരുന്നു.അവരുമായും പ്രവാചകന്‍ കരാറിലേര്‍പെട്ടു. ലോകപ്രശസ്തമായ മദീന കരാര്‍ രൂപപ്പെടുന്നത് അങ്ങനെയാണ്.56 ഖണ്ഡികകള്‍ അതില്‍ ഉണ്ടായിരുന്നത്. അതില്‍ പകുതിയോളം ഖണ്ഡികകള്‍ ബഹുദൈവ ജൂത െ്രെകസ്തവരോടുള്ള ബന്ധത്തെക്കുറിച്ചുള്ളതായിരുന്നു.മുസ്ലീങ്ങക്കുള്ള എല്ലാ മതപരമായ ആവശ്യങ്ങളും,അവിടുത്തെ ഇതര സമൂഹങ്ങള്‍ക്കും ഈ വകവെച്ചു കൊടുക്കുന്നതായിരുന്നു ഈ കരാര്‍.17000 തില്‍ പരം നിവാസികള്‍ ഉണ്ടായിരുന്നു മദീനയില്‍. കേവലം 1500 താഴെ ആളുകള്‍ മാത്രമായിരുന്നു മുസ്ലീങ്ങള്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍ ചരിത്രത്തിലെ ആദ്യത്തെ ബഹുസ്വര ആദര്‍ശ രാഷ്ട്രമായിരുന്നു മദീന.

ഒരു തുള്ളി ചോര പോലും വീഴാതെയാണ് മദീനയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിതമായത്. ഒരായുധം പോലും എടുക്കേണ്ടിവന്നില്ല. പ്രവാചകന്‍ തന്റെ രാഷ്ട്രത്തെ വളര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചു. അപ്പോള്‍ അതിനെ തകര്‍ക്കുവാന്‍ ശത്രുക്കള്‍ എല്ലാ ശ്രമവും നടത്തി.നവജാത ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കല്‍ ആയിരുന്നു അവരുടെ ലക്ഷ്യം. ആ ഒരു ഘട്ടത്തിലാണ് ഇസ്ലാമില്‍ യുദ്ധം അനുവദിക്കപ്പെട്ടത്. മക്കയില്‍വെച്ച് ആയുധമെടുക്കാന്‍ പ്രവാചകനോട് അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ് അനുവാദം ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞു:’ ഞങ്ങള്‍ ഞങ്ങള്‍ മുസ്ലീങ്ങള്‍ ആകുന്നതിനു മുന്‍പ് നല്ല സ്വാധീനം ഉണ്ടായിരുന്നവരായിരുന്നു. അന്തസ്സുണ്ടായിരുന്നു. ചെയ്യുന്നവരോടൊക്കെ പ്രതികാരം ചെയ്യുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പ്രതിക്രിയ ചെയ്യുവാന്‍ അനുവാദമില്ല.അതിനാല്‍ ആയുധം എടുക്കാന്‍ അനുവാദം നല്‍കണമെന്ന് ‘ എന്ന് ആവശ്യപ്പെട്ടു.എന്നാല്‍ പ്രവാചകന്‍ അനുവാദം നല്‍കിയിരുന്നില്ല.മദീനയില്‍ എത്തിയപ്പോള്‍ അഥവാ ഹിജ്‌റ രണ്ടാം വര്‍ഷമാണ് അതിന് അനുവാദം നല്‍കിയത്.അതു നല്‍കിയത് ഒരു മതപരമായ കാരണത്തിനല്ല. ആരെങ്കിലും മുസ്ലീങ്ങള്‍ ആയിത്തീരാന്‍ വേണ്ടിയല്ല.മുസ്ലിംങ്ങള്‍ അല്ലാത്തവര്‍ ആയതുകൊണ്ടുമല്ല.പിന്നെ എന്തിനായിരുന്നു ആ യുദ്ധം അനുവദിക്കപ്പെട്ടത്?

ഖുര്‍ആനിലെ അല്‍ഹജ്ജ് എന്ന അധ്യായത്തില്‍ 39, 40 വാക്യങ്ങളില്‍ ഇതിനെ കുറിച് പറയുന്നുണ്ട്. മദീനയില്‍ ഉള്ള ആളുകളെ അവര്‍ മര്‍ദ്ദിച്ചു എന്നതും, സ്വന്തം നാടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടതും മാത്രമല്ല, ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും െ്രെകസ്തവ ചര്‍ച്ചുകളും ജൂത സിനഗോഗളും സന്യാസി മഠങ്ങളും തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു യുദ്ധം അനുവദിക്കപ്പെട്ടത്. അങ്ങനെ പ്രവാചകന്‍ ഇസ്ലാമിക രാഷ്ട്രത്തെ ക്രമമായി ഈ വളര്‍ത്തിക്കൊണ്ടുവന്നു.ആ നാട്ടുകാര്‍ ക്രമേണ ഇസ്ലാമില്‍ ആകൃഷ്ടരാവുകയും ചെയ്തു.ഈ ഘട്ടത്തിലും ഇസ്ലാമിനെ തകര്‍ക്കുവാന്‍ മക്കയിലെ എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് പ്രവാചകനും അനുയായികളും ഉംറ നിര്‍വഹിക്കാന്‍ വേണ്ടി മക്കയിലേക്ക് പുറപ്പെടുന്നത്. അത് ഹിജ്‌റ ആറാം വര്‍ഷമായിരുന്നു.എന്നാല്‍ പ്രവാചകനെയും അനുയായികളെയും കൈവശം ആയുധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്വസ്ഥമായി സമാധാനമായി ഉംറ നിര്‍വഹിക്കുവാന്‍ മക്കയിലെ എതിരാളികള്‍ അനുവദിച്ചില്ല. ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് വെച്ച് അവരെ തടഞ്ഞു നിര്‍ത്തി. അവിടെ വെച്ചാണ് പ്രവാചകനും മക്കയിലെ എതിരാളികളായ ആളുകളും തമ്മില്‍ സന്ധി ഉണ്ടാകുന്നത്. ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്തു കൊണ്ടാണ് പ്രവാചകന്‍ സന്ധ്യക്ക് സന്നദ്ധനായത് എങ്കിലും സന്ധി ലംഖിച്ചില്ല. മക്കയിലെ എതിരാളികള്‍ തന്നെയാണ് പ്രവാചകനോട് ചെയ്ത കരാര്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധരാവാതിരുന്നത്. ആ ഒരു ഘട്ടത്തിലാണ് തങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയും അവസാന യുദ്ധമില്ല സന്ധി ചെയ്തവര്‍ തന്നെ അത് ലംഘിക്കുകയും ചെയ്ത പ്രദേശത്തെ മോചിപ്പിച്ചു എടുക്കുവാന്‍ പ്രവാചകനും അനുയായികളും പുറപ്പെടുന്നു. അനുയായികളോടൊപ്പം മക്കയിലെത്തിയ പ്രവാചകന് ആയുധം എടുക്കേണ്ടി വന്നില്ല. മദീനയില്‍ ഒരു തുള്ളി ചോര വീഴ്ത്താതെയാണ് ഇസ്ലാമിക രാഷ്ട്രം പിറന്നുവീണത്. അപ്രകാരം തന്നെ സ്വദേശമായ മക്കയും ആയുധമെടുക്കാതെ ഒരു തുള്ളി ചോര ചിന്താതെ ഇസ്ലാമിന് കീഴടക്കി. കാരണം ആ നാട്ടുകാര്‍ സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയാണുണ്ടായത്.അങ്ങനെയാണ് മദീനയെപ്പോലെ മക്കയും ഇസ്ലാമിനെ അംഗീകരിച്ചത്.അന്ന് ആ വിമോചന വിജയപ്രഖ്യാപനം നടത്തിയത് പ്രവാചകനോടൊപ്പം മക്കയുടെ പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രയാസങ്ങളും അക്രമങ്ങളും സഹിച്ച് നബിയോടൊപ്പം നിന്ന അടിമയായിരുന്ന അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയായ കറുത്തവനായ ബിലാല്‍ ആയിരുന്നു. തന്റെ നീണ്ട 20 വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനത്തിന്റെ വിജയം പ്രഖ്യാപിക്കാന്‍ പ്രവാചകന്‍ അല്ല നേരിട്ട് വന്നത്. മക്കയില്‍ നിന്ന് മദീനയിലേക്ക് തന്നോടൊപ്പം ഒപ്പം കൂടെ ഉണ്ടായിരുന്ന ആത്മമിത്രം അബൂബക്കറിനെല്ല, ഇസ്ലാമിക രാഷ്ട്രത്തിന്റെ ധീരതയും കരുത്തുമായ ഉമറുല്‍ ഫാറൂഖല്ല .പകരം ,ഏതു ജനതയാണോ തന്റെ പ്രബോധന പ്രവര്‍ത്തനത്തിലൂടെ വിമോചനം നേടി സ്വാതന്ത്ര്യം ആസ്വദിക്കുന്നത് ഉന്നതങ്ങളിലേക്ക് ഉയര്‍ന്നത് അവരുടെ പ്രതിനിധിയായ അടിമയായിരുന്ന ബിലാലിനെ ആണ് അതിനു തെരഞ്ഞെടുത്തത്.ഇങ്ങനെ മക്കാവിജയവേളയില്‍ തിരുമേനി കഅബയില്‍ തന്റെ കൈചേര്‍ത്തു വച്ചുകൊണ്ട് അതില്‍ ചവിട്ടി കഅബയുടെ മുകളില്‍ കയറുവാന്‍ ബിലാലിനോട് ആവശ്യപ്പെട്ടു. അദ്ദേഹം വിശുദ്ധ കഅബയുടെ മുകളില്‍ കയറി വിജയം വിളംബരം ചെയ്തു.അതുപോലെ ചരിത്രത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ല ഇല്ല ഇന്ന് ഇന്ന് നമ്മുടെ ഇന്ത്യയില്‍ ഇല്‍ അതിന് ഒരു ആദിവാസി ഇ ചെങ്കോട്ടയുടെ മുകളില്‍ കയറി പ്രസംഗിക്കുക എന്നത് അത് നമുക്ക് ചിന്തിക്കുവാന്‍ ഞാന്‍ കഴിയുന്നതല്ല.അവിടെയാണ് ഇസ്ലാമിന്റെ ചരിത്ര വിജയത്തെ പ്രഖ്യാപിക്കാന്‍ അടിസ്ഥാന വര്‍ഗ്ഗത്തിലെ പ്രതിനിധിയായ ബിലാല്‍ കടന്നുവരുന്നത്. ഇസ്ലാമിലെ വിമോചനന്റെ തുല്യതയുടെ സാക്ഷാത്കാരമാണ് ഈ സംഭവം.അങ്ങനെ ഇസ്ലാമിന്റെ വിജയം പ്രഖ്യാപിച്ചു തിരിച്ചു വന്ന പ്രവാചകന്‍ അടുത്ത വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിച്ചു. ഹജ്ജ് വേളയില്‍ പ്രവാചകന്‍ നടത്തിയ ഉയര്‍ന്ന മനുഷ്യാവകാശ പ്രഖ്യാപനം ,അതില്‍ നേരത്തെ സൂചിപ്പിച്ച മാനവ സമൂഹത്തിന്റെ ഏകത പ്രഖ്യാപിച്ചു.അതില്‍ ലോകത്തുള്ള എല്ലാ മനുഷ്യരുടേയും ദൈവത്തെ കുറിച്ചാണ് പ്രവാചകനും ഖുര്‍ആനും സംസാരിച്ചത്.സകല നാടിന്റെയും മനുഷ്യരുടേയും ദൈവം ഒന്നാണ്. എല്ലാവരുടേയും പിതാവ് ഒന്നാണ്. എല്ലാവരും ആദമിന്റെ സന്തതികളാണ്. ആദമോ മണ്ണില്‍ നിന്ന്,അതിനാല്‍ എല്ലാ മനുഷ്യരും സമന്‍മാരാണ്. ചീര്‍പ്പിലെ പല്ലുകള്‍ പോലെ മനുഷ്യന്മാര്‍ എല്ലാവരും തുല്യരാണ് സമന്‍മാരാണ്.വംശീയ വാദികള്‍ക്ക് ജാതി മേധാവികള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയാത്ത ഒരു ആശയമാണിത്.എന്നും മനുഷ്യന്‍ സമൂഹത്തെ കീറിമുറിക്കുന്നത് വംശീയത യാണ്. വര്‍ണത്തിന്റെയും ദേശത്തിന്റെയും ഭാഷയുടേയും കുലത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ വിവേചനമാണത്. അതിനായിരുന്നു പ്രവാചകന്‍ അറുതി വരുത്തിയത്. വിശുദ്ധ വേദഗ്രന്ഥം മാനവികതയുടെ ഏകത പ്രഖ്യാപിച്ചു കൊണ്ട് അവസാനിപ്പിച്ചതും അത് തന്നെയായിരുന്നു. പ്രവാചകനായ മുഹമ്മദ് നബി ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞു.

എന്തായിരുന്നു മുഹമ്മദ് നബിയുടെ സവിശേഷ വ്യക്തിത്വം? സംശയ രഹിതമാണ്. അദ്ദേഹം സ്‌നേഹസമ്പന്നനാണ്. ഇന്നോളമുള്ള മനുഷ്യചരിത്രത്തില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന മനുഷ്യന്‍ ആര് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ.അത് മുഹമ്മദ് നബി(സ) എന്നാണ്.കാരണം മുഹമ്മദ് നബി ലോകത്തിന് സ്‌നേഹിച്ചു. തന്റെ കാലത്തുള്ള മനുഷ്യരെ മാത്രമല്ല, ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യരെയും അദ്ദേഹം സ്‌നേഹിച്ചു. അവരോടുള്ള ഗുണകാംക്ഷ ആ മനസ്സ് നിറയെ ഉണ്ടായിരുന്നു.അവരോടെല്ലാം കാരുണ്യം കാണിക്കണമെന്ന് പഠിപ്പിച്ചു. എല്ലാവരെയും സ്‌നേഹിച്ചു അഥവാ ജീവജാലങ്ങളെയും മണ്ണിനെയും മരത്തെയും സ്‌നേഹിച്ച പ്രവാചകനെ ലോകത്തെ എല്ലാവരും സ്‌നേഹിക്കുന്നു, എന്നതില്‍ അല്‍പം പോലും അത്ഭുതമില്ല.ഈ സ്‌നേഹത്തിന് അനിവാര്യതയായിരുന്നു അതിരുകളില്ലാത്ത കാരുണ്യം.ചില സംഭവങ്ങള്‍ മാത്രം നമുക്ക് പരിശോധിക്കാം ഒരിക്കല്‍ പ്രവാചകനും അനുയായികളും ഇരിക്കുകയായിരുന്നു. അപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ തന്റെ ഒരു അനുഭവം പറഞ്ഞു. ‘ എനിക്കൊരു മകള്‍ ഉണ്ടായിരുന്നു . ഞാന്‍ അവളെ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ ഒരു മരുഭൂമിയില്‍ എത്തിയപ്പോള്‍ ഞാന്‍ ഒരു കുഴി വെട്ടാന്‍ തുടങ്ങി.എന്റെ നെറ്റിയില്‍ താടിരോമങ്ങളില്‍ വിയര്‍പ്പില്‍ പറ്റിപിടിച്ച മണല്‍തരികള്‍,അവള്‍ തന്റെ ഇളം കൈകള്‍ കൊണ്ട് തട്ടിക്കളഞ്ഞു കൊണ്ടിരുന്നു. പക്ഷേ ഇതൊന്നും എന്റെ മനസ്സിനെ സ്വാധീനിച്ചില്ല. കുഴിവെട്ടി കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെ കുഴിയിലേക്ക് തള്ളിയിട്ടു.അവളെന്നെ വിളിച്ചു പൊട്ടിക്കരഞ്ഞു.പക്ഷേ ഞാന്‍ അവളെ കുഴിയിലിട്ട് അതങ്ങ് മൂടിക്കളഞ്ഞു. ‘ ഈ കഥ പറഞ്ഞപ്പോള്‍ പ്രവാചകന്റെ കണ്ണ് നിറഞ്ഞൊഴുകി. അപ്പോള്‍ ചിലര്‍ പറഞ്ഞു:ഇങ്ങനെ നബിയെ പ്രയാസപ്പെടുത്തരുത്. അപ്പോള്‍ നബി പറഞ്ഞു: ഒരിക്കല്‍ കൂടി ആ സംഭവം അദ്ദേഹം വിശദീകരിക്കട്ടെ. അദ്ദേഹം വീണ്ടും വിശദീകരിക്കുകയും പ്രവാചകന്റെ കണ്ണിലൂടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. കുറച്ചുനേരം കഴിയും മുമ്പേ അല്ലാഹു അതില്‍ ഇടപെട്ടു. അങ്ങനെയാണ് ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി അല്ലാഹു ഖുര്‍ആനിലൂടെ സംസാരിക്കുന്നത്. ലോകത്തുള്ള സഹസ്രാബ്ദങ്ങള്‍ക്ക് അപ്പുറമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയായിരുന്നു പ്രവാചകന്‍ കണ്ണീര്‍വാര്‍ത്തത്. അതിനാല്‍ തന്നെ പ്രവാചകന്റെ പാത പിന്തുടരുന്ന എല്ലാ അനുയായികളും ചരിത്രത്തില്‍ ഒരിക്കലും ഒരു കുഞ്ഞിനെയും കൊല്ലുകയില്ല, കൊല്ലാന്‍ കഴിയുകയില്ല. അതിനാല്‍ തന്നെ എത്ര കോടി കുഞ്ഞുങ്ങളെയാണ് പ്രവാചകന്റെ കണ്ണുനീര്‍ത്തുള്ളി രക്ഷിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം.ഇസ്ലാമിലെ ഏറ്റവും വിശിഷ്ടമായ കര്‍മ്മമാണ് നമസ്‌കാരം.ആയിരം ആളുകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന നമസ്‌കാരം ആണെങ്കില്‍ കൂടിയും ഒരു കുഞ്ഞിന്റെ നിര്‍ത്താത്ത കരച്ചില്‍ കേള്‍ക്കുകയാണെങ്കില്‍, അതിന്റെ മാതാവ് വിഷമിക്കുന്നത് ഒഴിവാക്കുവാന്‍ നമസ്‌കാരം ലഘൂകരിക്കുവാന്‍ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്. അത്രയേറെ കാരുണ്യത്തിന്റെ മതമാണ് ഇസ്‌ലാം.മറ്റൊരിക്കല്‍ പ്രവാചകനും അനുയായികളും ഇരിക്കവേ, യുദ്ധരംഗത്ത് നിന്ന് ഒരു സംഘം മടങ്ങി വന്നു. അവര്‍ യുദ്ധരംഗത്തെ സംഗതികള്‍ വിശദീകരിച്ചു. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു : യുദ്ധത്തില്‍ ഏതാനും കുട്ടികള്‍ കൊല്ലപ്പെട്ടു.അപ്പോള്‍ പ്രവാചകന്റ കണ്ണുകള്‍ നിറഞ്ഞു. മുഖം വിവരണമായി. അപ്പോള്‍ ആശ്വസിപ്പിക്കാനായി അനുയായികള്‍ പറഞ്ഞു: മരണപ്പെട്ട കുട്ടികള്‍ നമ്മുടേതല്ല, ശത്രുക്കളുടെ. അതു കേട്ടപ്പോള്‍ പ്രവാചകന്റെ മുഖം കുറേക്കൂടി ചുവന്നു. എന്നിട്ട് പറഞ്ഞു: കുട്ടികള്‍ക്ക് എന്ത് ശത്രു ?എന്ത് മിത്രം?യുദ്ധഭൂമിയില്‍ ആണെങ്കില്‍ പോലും ഒരു നിരപരാധിയായ കുഞ്ഞും കൊല്ലപ്പെടാന്‍ പാടില്ല. പ്രവാചകന്‍ കണിശമായി അവരോടു കല്പിച്ചു .മറ്റെല്ലാ യുദ്ധ നിര്‍ദ്ദേശങ്ങളും പോലെ ഇതും അവര്‍ക്കുള്ള യുദ്ധ മര്യാദയായിരുന്നു. പ്രവാചകന്‍ കുഞ്ഞുങ്ങളെ ചുംബിക്കാത്തവനെ പോലും ഇഷ്ടപ്പെട്ടിരുന്നില്ല.അക്ബറുബ്‌നു ഹാരിസെ എന്നയാള്‍ പ്രവാചക സന്നിധിയില്‍ വന്നു. അപ്പോള്‍ പ്രവാചകന്‍ തന്റെ പേരകുട്ടിയെ കളിപ്പിക്കുകയും ചുംബിക്കുകയും ആയിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു എനിക്ക് പത്ത് മക്കളുണ്ട് ഇന്നോളം ഒരു കുട്ടിയേയും ചുംബിച്ചിട്ടില്ല. ഇത് പ്രവാചകന്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. പ്രവാചകന്‍ മുഖം വിവരണമായി. പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു : നിന്റെ മനസ്സില്‍ നിന്ന് അള്ളാഹു കാരുണ്യം എടുത്തുകളഞ്ഞതിന് ഞാന്‍ എന്ത് ചെയ്യാനാണ് ? എന്നിട്ട് പറഞ്ഞു : കുഞ്ഞുങ്ങളോട് കരുണ കാണിക്കാത്തവര്‍ക്ക് അ അല്ലാഹു കരുണ കാണിക്കുകയില്ല.പ്രവാചകന്‍ കുഞ്ഞുങ്ങളെ മാത്രമല്ല സ്‌നേഹിച്ചത് .മുതിര്‍ന്നവരെയും സ്‌നേഹിച്ചു .അവരെ മാത്രമല്ല ജീവജാലങ്ങളെയും സ്‌നേഹിച്ചു. കരയുന്ന ഒട്ടകത്തിന് കണ്ണുനീര്‍ തുടച്ചു കൊടുത്തു. ഉറുമ്പുകള്‍ കരിഞ്ഞു പോകാതിരിക്കാന്‍ വേദനിക്കുന്നത് തിരിച്ചുനല്‍കാന്‍ കല്‍പ്പിച്ചു. കടിക്കാന്‍ വരുന്ന പാമ്പിനെ കൊല്ലാം പക്ഷേ മാളത്തിലേക്ക് തിരിച്ചു പോകുന്ന പാമ്പിനെ കൊല്ലരുതെന്ന്. പൂച്ചയെ കെട്ടിയിട്ട പട്ടിണി കിടന്നത് പാപമാണ് എന്നും ,മരണശേഷം ശിക്ഷാര്‍ഹമായ കുറ്റമാണ് എന്നും കല്‍പ്പിച്ചു. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുക്കുന്നത് പാപമോചനത്തിനുള്ള മാര്‍ഗ്ഗമാണെന്ന് കല്‍പ്പിച്ചു. അപ്പോള്‍ മനുഷ്യരോടും ജീവജാലങ്ങളോടും ഒന്നുപോലെ കാരുണ്യം കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു.എന്നല്ല മരത്തെ പോലും സ്‌നേഹിച്ചു. പ്രവാചകന്‍ ഒരിക്കല്‍ ഒരു കുഞ്ഞ് മരത്തെ കല്ലെറിയുന്നത് കണ്ടു .ആ മരത്തിന് പഴം ഉണ്ടായിരുന്നില്ല. പ്രവാചകന്‍ ചോദിച്ചു : എന്തിനാണ് മോനേ ആ മരത്തിന് കല്ലെറിയുന്നത്? പഴം ഇല്ലല്ലോ! ആ കുട്ടി പറഞ്ഞത് തമാശയ്ക്കാണ് എന്നാണ്. പ്രവാചകന്‍ പറഞ്ഞു മോനെ വേദനിക്കും. ഇതായിരുന്നു പ്രവാചകന്‍ കാരുണ്യം.സമൂഹത്തില്‍ അനുഭവിച്ച എല്ലാ മര്‍ദ്ദന പീഡനങ്ങളെയും പ്രവാചകന്‍ ക്ഷമിച്ചു . മക്കയില്‍വെച്ച് എതിരാളികള്‍ കഠിനമായി പീഡിപ്പിച്ചു കഴുത്തില്‍ ഒട്ടകത്തിന് ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണ്ടുവന്നിട്ടു. പ്രിയപ്പെട്ട അനുയായികളായിരുന്നു യാസിര്‍ അമ്മാവനെ ബിലാലിനെ കഠിനമായി മര്‍ദ്ദിച്ചു. അവര്‍ക്കെല്ലാം നാടുവിട്ട് പോകേണ്ടിവന്നു. അവര്‍ക്കൊക്കെയും പ്രവാചകന്‍ മാപ്പ് കൊടുത്തു .തായിഫില്‍ വച്ച് എതിരാളികള്‍ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി പരിഹസിക്കുകയും മനസ്സും ശരീരവും ഒരുപോലെ മുറിപ്പെടുത്തുകയും ചെയ്തപ്പോഴും ,എതിരാളികള്‍ക്ക് എതിരെ ശിക്ഷാനടപടികള്‍ എടുക്കാന്‍ അനുവാദം ചോദിച്ചപ്പോഴും പ്രവാചകന്‍ പറഞ്ഞു അരുത് .എന്റെ ജനതയ്ക്ക് അറിയാത്തതുകൊണ്ടാണ്,
ഇത് ഭരണാധികാരി ആകുന്നതിനു മുമ്പുള്ള അവസ്ഥ. മാത്രമല്ല പ്രവാചകനെ ഭരണം ലഭിച്ചു, അപ്പോള്‍ സ്വീകരിച്ച നിലപാടും അതുതന്നെയായിരുന്നു, ജേതാവായ പ്രവാചകന് മുന്നില്‍ വന്നു സഫ്വാന്‍ വന്നു. പ്രവാചകനെ വധിക്കാനായി ഗൂഢാലോചന നടത്തിയ മനുഷ്യനാണ് .പ്രവാചകന്‍ അദ്ദേഹത്തിന് മാപ്പുകൊടുത്തു. എന്തിനേറെ പ്രവാചകന്റെ പ്രസിദ്ധനായ ഹംസയെ ക്രൂരമായി കൊന്നു കൊല്ലാന്‍ കല്‍പ്പിച്ചത് ഹിന്ദ് ആയിരുന്നു. കൊന്നത് വഹിശി ആയിരുന്നു. കൊല്ലുക മാത്രമല്ല നെഞ്ചു പിളര്‍ത്തി കരളും എടുത്തു കൊണ്ടുപോയി. രണ്ടുപേര്‍ക്കും പ്രവാചകന്‍ മാപ്പ് കൊടുത്തു. മക്കയില്‍ നിന്ന് തന്നെ ആട്ടിയോടിച്ചു. ചിലര്‍ ധരിക്കാറുണ്ട് മക്കയിലെ പ്രയാസകരമായ സാഹചര്യത്തില്‍ അവിടെ ശക്തി ഇല്ലാത്തതുകൊണ്ടാണ് സഹനവും കാണിച്ചത്. തെറ്റായ ധാരണയാണ് .അധികാരം കിട്ടിയതിനു ശേഷവും പ്രവാചകന്‍ സ്വീകരിച്ചത് മാതൃകയായിരുന്നു. മക്കാവിജയ വേളയില്‍ എതിരാളികളെ മുഴുവന്‍ മുന്നില്‍ കൊണ്ടുവരപ്പെട്ടു. അവരില്‍ പ്രവാചകനെ മര്‍ദ്ദിച്ച വരുണ്ട്, അനുയായികളെ കൊന്നവര്‍ ഉണ്ട്, ഒരുപാട് യുദ്ധം ചെയ്തവരുണ്ട്, പ്രവാചകനെ പല്ലു പൊട്ടിച്ച് വരുണ്ട്, എന്നിട്ട് എന്താണ് പ്രവാചകന്‍ ചോദിച്ചത് : ‘നിങ്ങളെന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത് ?’ അവര്‍ പറഞ്ഞു : ‘താങ്കള്‍ ഞങ്ങളുടെ മാന്യനായ സഹോദരന്റെ മകനാണ്. അതുകൊണ്ട് ഞങ്ങള്‍ നന്മ പ്രതീക്ഷിക്കുന്നു.’ പ്രവാചകന്‍ അവരോട് പറഞ്ഞു: ‘ ഞാന്‍ എന്റെ പൂര്‍വികനായ യൂസഫ് സഹോദരങ്ങളോട് പറഞ്ഞതാണ് നിങ്ങളോട് പറയുന്നത്. ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരം ഇല്ല.പകരം വീട്ടിലില്ല. മറിച്ചോ വിട്ടുവീഴ്ചയാണ് .മാപ്പ് ആണ്. അതുകൊണ്ട് നിങ്ങളെല്ലാവരും സ്വതന്ത്രരായി കൊള്ളുക. നിങ്ങളെല്ലാവരും പൊയ്‌ക്കൊള്ളുക ‘ .ഈ സമീപനമായിരുന്നു പ്രവാചകന്‍ സ്വീകരിച്ചത്.ഒരാള്‍ പ്രവാചകനെ കൊല്ലുവാന്‍ ആയിട്ട് വാള്‍ ഉയര്‍ത്തി, അയാള്‍ ചോദിച്ചു : മുഹമ്മദ് നിന്നെ ആര് രക്ഷിക്കും ? അദ്ദേഹം പറഞ്ഞു:അല്ലാഹു രക്ഷിക്കും. അപ്പോള്‍ അയാളുടെ കൈ വിറങ്ങലിച്ചു ചുവടെ കയ്യില്‍ നിന്നും വാള്‍ ഉതിര്‍ന്നു വീണു. അപ്പോള്‍ നബി ചോദിച്ചു: ഇപ്പോള്‍ നിന്നെ ആര് രക്ഷിക്കും? ‘താങ്കള്‍ എന്നെ രക്ഷിക്കണമേ.” എന്ന് അയാള്‍ ആവശ്യപ്പെട്ടു. പ്രവാചകന്‍ അപ്പോള്‍ പറഞ്ഞു: ഞാന്‍ താങ്കള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. മാപ്പിന്റെ മാര്‍ഗ്ഗമായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. അത് ചിലപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരുന്നു.ഹിജ്‌റയുടെ അഞ്ചാം വര്‍ഷം മക്കയില്‍ കടുത്ത വരള്‍ച്ചയും പട്ടിണിയും ഉണ്ടായി. അവര്‍ നബിയുടെ എതിരാളികളായ മക്കയില്‍ ഉള്ളവര്‍,ബദര്‍ യുദ്ധം നയിച്ചവര്‍ ഉഹ്ദ് യുദ്ധം നയിച്ചവര്‍, പ്രവാചകനെ എതിര്‍ക്കുവാനായി ആയി എതിരാളികളെ കൂട്ടുപിടിച്ചവര്‍, പ്രവാചകന്റെ ഉറ്റവരെ കൊന്നവര്‍ അവരായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നിട്ടും പ്രവാചകന്‍ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യര്‍ക്ക്, പട്ടിണി കിടക്കുന്ന ആളുകള്‍ക്ക് വേണ്ടി ഭക്ഷണം എത്തിക്കുകയാണ് ചെയ്തത്. അദ്ദേഹം മദീനയിലെ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് പറഞ്ഞു: ‘മക്കയിലെ നമ്മുടെ സഹോദരങ്ങള്‍” അതായിരുന്നു മുഹമ്മദ് നബിയുടെ പ്രയോഗം. മക്കയില്‍ അപ്പോള്‍ ഉണ്ടായിരുന്നവര്‍ അവര്‍ കടുത്ത എതിരാളികള്‍ ആയിരുന്നിട്ടും നബി പറഞ്ഞു : അവര്‍ നമ്മുടെ സഹോദരങ്ങളാണ്,പട്ടിണി കിടക്കുകയാണ് ,ദാരിദ്ര്യം അനുഭവിക്കുകയാണ്. അതിനാല്‍ നിങ്ങളുടെ വീടുകളിലെ ധാന്യങ്ങള്‍ എല്ലാം കൊണ്ടുവരു.അവര്‍ എല്ലാവരും അവരുടെ ധാന്യങ്ങള്‍ കൊണ്ടുവന്നു.അത് പ്രവാചകന്‍ കൊടുത്തയച്ചത് ശത്രുക്കളുടെ സൈന്യാധിപനായ അബൂസുഫിയാന്‍ അടുത്തേക്കായിരുന്നു.അദ്ദേഹം അത് വാങ്ങി വിതരണം ചെയ്തു. ഇതായിരുന്നു പ്രവാചകന്‍ സ്വീകരിച്ച സമീപനം. അത് ക്ഷമയുടെതായിരുന്നു. വിട്ടുവീഴ്ചയുടെ ആയിരുന്നു. സമാധാനത്തിന്റെ ആയിരുന്നു.

പ്രവാചകന്‍ നേതാവായിരുന്നു ഒരു നേതാവിനു ഉണ്ടാവേണ്ട വലിയ ഗുണവിശേഷം വിനയമാണ്. പ്രവാചകന്‍ അഭിനയം ജീവിതത്തിലുടനീളം പുലര്‍ത്തി. പ്രവാചകന്‍ ഒരു സദസ്സില്‍ ഇരിക്കുമ്പോള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹത്തേ തേടി വരുന്നവര്‍ പ്രവാചകന്‍ ആരാണ്? പ്രവാചകന്‍ എവിടെയാണ് ?എന്ന് അന്വേഷിക്കുമായിരുന്നു. പ്രവാചകന്‍ കൂട്ടങ്ങള്‍ കിടയില്‍നിന്നും പറയും. ഞാനാണ് മുഹമ്മദ് ഞാനാണ് പ്രവാചകന്‍ .അവര്‍ക്ക് വിശ്വസിക്കുവാന്‍ കഴിയുമായിരുന്നില്ല.അവര്‍ വീണ്ടും ചോദിക്കുമായിരുന്നു. നിങ്ങളാണോ മുഹമ്മദ് ? അപ്പോള്‍ തിരുമേനി പറയും: അതെ ഞാന്‍ തന്നെയാണ് ദൈവദൂതനായ മുഹമ്മദ്. സാധാരണ ജനതയില്‍ നിന്നും ഒട്ടും വ്യത്യാസമില്ലാതെ അവരില്‍ ഒരുവനായി ആണ് അദ്ദേഹം ജീവിച്ചിരുന്നത്.പ്രവാചകന്‍ ഒരിക്കല്‍ യാത്രയിലായിരുന്നു. കൂടെയുള്ളവര്‍ ഒരുമിച്ച് ഇരിക്കുകയാണ്. അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ തീരുമാനിച്ചു. ഒരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ അറുക്കാം. മറ്റൊരാള്‍ പറഞ്ഞു : ഞാന്‍ തൊലി പിടിക്കാം .മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ കഷണങ്ങളാക്കാം. മറ്റൊരാള്‍ പറഞ്ഞു : ഞാന്‍ പാകം ചെയ്യാം. പ്രവാചകന്‍ പറഞ്ഞു :ഞാന്‍ വിറകു കൊണ്ടുവരാം.
അപ്പോള്‍ അവര്‍ പറഞ്ഞു: വേണ്ട, അത് ഞങ്ങള്‍ കൊണ്ടു വന്നോളാം,അങ്ങ ഇവിടെ വിശ്രമിച്ചാല്‍ മതി.
പക്ഷേ നബി തിരുമേനിയുടെ പ്രതികരണം ഞാന്‍ നിങ്ങളില്‍ ഒരുവന്‍ അല്ലയോ, ഒരുവന്‍ ആകേണ്ടവന്‍ അല്ലയോ. അങ്ങനെ പ്രവാചകന്‍ അവരോടൊപ്പം ആ ജോലിയില്‍ വ്യാപൃതനായി.
സമൂഹത്തില്‍ മാറി നില്‍ക്കുന്നതിനു പകരം അവരില്‍ ഒരുവനായിയാണ് അദ്ദേഹം ജീവിച്ചത്. അപ്രകാരം തന്നെ ഒരിക്കല്‍ യുദ്ധവേളയില്‍ പ്രവാചകനും അനുയായികളും കിടങ്ങു കുഴിക്കുകയായിരുന്നു. അവരെല്ലാവരും വിശന്നുവലഞ്ഞ പണിയെടുക്കുന്ന പോലെതന്നെ പ്രവാചകനും അവരോടൊപ്പം പങ്കുചേര്‍ന്നു. മാനവ ചരിത്രത്തില്‍ ‘ ഞാന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കരുത് ‘ എന്ന് പറഞ്ഞ ഏതെങ്കിലും ഒരു നേതാവിനെ നമുക്ക് കാണാന്‍ കഴിയുമോ.ഇല്ല.അവിടെയാണ് മുഹമ്മദ് നബി വ്യത്യസ്ഥന്‍ ആകുന്നത്. എന്റെ അന്ത്യവിശ്രമ സ്ഥാനം ഒരിക്കലും ഒരിക്കലും ആരാധനാലയം ആകരുത്.അവിടെ സ്മാരകം പണിയരുത്. എന്ന് നബി പറഞ്ഞു. അത്രയേറെ വിനയാന്വിതന്‍ ആയിരുന്നു നബി (സ).
ജേതാവ് എന്ന നിലയില്‍ അദ്ദേഹം എല്ലാവര്‍ക്കും മാപ്പ് കൊടുത്തു.നേതാവെന്ന നിലയില്‍ സാധാരണ വിനയം കാണിച്ചു.

മുഹമ്മദ് നബി ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു പരിഷ്‌കരണത്തിന് സ്വീകരിച്ച മാര്‍ഗം തീര്‍ത്തും മനശാസ്ത്രപരമായിരുന്നു. ഒരിക്കല്‍ നബിയുടെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം. നബി ഒട്ടും ദേഷ്യപ്പെടാതെ സൗമ്യമായി അയാളോട് പറഞ്ഞു: നിങ്ങളുടെ മകളെ, നിങ്ങളുടെ മാതാവിനെ, സഹോദരിയെ, ഭാര്യയെ ആരെങ്കിലും വ്യഭിചരിച്ചാല്‍ താങ്കള്‍ എന്തു ചെയ്യും?
അപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ അവന്റെ തല അറുക്കും. നബി പറഞ്ഞു : ‘എങ്കില്‍ ആരുടെയും മാതാവ് അല്ലാത്ത, ആരുടേയും മകള്‍ അല്ലാത്ത, ആരുടെയും ഭാര്യ അല്ലാത്ത, ആരുടെയും സഹോദരി അല്ലാത്ത, ഒരുവളെ നീ വ്യഭിചരിച്ചുകൊള്‍ക. അങ്ങനെയൊരാള്‍ ഈ ലോകത്ത് കാണാന്‍ കഴിയുക സാധ്യമല്ല .’
അപ്പോള്‍ ആ മനുഷ്യന്‍ താന്‍ ചോദിച്ചതിന്റെ തെറ്റും ഗൗരവവും മനസ്സിലായി.അയാള്‍ പറഞ്ഞു: പ്രവാചകന്റെ അടുക്കല്‍ വരും വരെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വ്യഭിചാരം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും വെറുക്കുന്നത് വ്യഭിചാരമാണ്.

അങ്ങനെയായിരുന്നു പ്രവാചകന്‍ ആ ജനതയെ മാറ്റിയെടുത്തത്.ഒരിക്കല്‍ പ്രവാചകന്റെ അടുക്കല്‍ ഒരു യാചകന്‍ കടന്നുവന്നു,അയള്‍ പ്രവാചകനോട് എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു താങ്കളുടെ കൈവശം എന്തുണ്ട്. അപ്പോള്‍ ഒന്നും ഇല്ല എന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി ചോദിച്ചു. ഒന്നുമില്ലേ ? .അപ്പോള്‍ അയാള്‍ പറഞ്ഞു: വീട്ടില്‍ കുറച്ച് പാത്രവും വസ്ത്രവും ഉണ്ട്.
അപ്പോള്‍ നബി പറഞ്ഞു:അത് എടുത്തു കൊണ്ടു വരിക. എന്നിട്ട് വസ്ത്രവും പാത്രവും വില്‍ക്കുകയും അതിന്റെ പകുതി കൊണ്ട് അയാള്‍ക്ക് ഭക്ഷണം വാങ്ങിക്കുകയും, മറ്റേ പാതി കൊണ്ട് മഴു വാങ്ങിച്ചു കൊടുക്കുകയും വിറക് വെട്ടി ജീവിക്കുവാന്‍ ഞാന്‍ അയാളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് പ്രവാചകന്‍ ആ സമൂഹത്തെ മാറ്റിയെടുത്തത്. സ്‌നേഹത്തോടെ ഹൃദയത്തോട് സംസാരിച്ചു അവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.പ്രവാചകന്‍ പറഞ്ഞ ഒരു കഥ അദ്ദേഹം സമൂഹത്തില്‍ മാറ്റം വരുത്തിയ രീതികളെ ചൂണ്ടിക്കാണിക്കുന്നു. വേശ്യക്കും പിശുക്കനും മോഷ്ടാവിനും ദാനം ചെയ്ത ഒരു സുകൃതവാന്റെ കഥ. പണത്തിന് വേണ്ടി വ്യഭിചാരം ചെയ്ത വേശ്യ അതിലൂടെ വ്യഭിചാരത്തില്‍ നിന്നും മാറിയതും, പിശുക്കു മാറിയ പണക്കാരനും, മോഷണം നിര്‍ത്തിയ മോഷ്ടാവിനേയും പ്രവാചകന്‍ വരച്ചുക്കാണിക്കുന്നു.എങ്ങനെയാണ് ആണ് ആ സമൂഹത്തില്‍ അതില്‍ പ്രവാചകന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത് അത് പ്രവാചകന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ള സമീപനമായിരുന്നു തന്റെ പ്രബോധന പ്രവര്‍ത്തനം നടത്തുമ്പോള്‍ നമസ്‌കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അപ്പോള്‍ അബൂതാലിബ് നോട് അവര്‍ ബഹുമാനിക്കുന്ന അദ്ദേഹം ബഹുമാനിക്കുന്ന ഇബ്രാഹിം നബിയുടെ പിന്തുടരുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞ പ്രവാചകന്‍ അതോടൊപ്പം തന്നെ ഒരു ഭരണാധികാരി ഭരണാധികാരി ഒരു നീതി നീതിമാനായിരുന്നു അദ്ദേഹം.ഒരിക്കല്‍ മദീനയില്‍ ഉന്നത കുടുംബത്തിലുള്ള ഒരു സ്ത്രീ മോഷ്ടിക്കുകയുണ്ടായി.ആ കുടുംബത്തിന് അപമാനം ആകുമെന്ന് എന്ന് വിചാരിച്ചു ഒരുപാട് ആളുകള്‍ നബിയുടെ മുന്നില്‍ അവര്‍ക്ക് ശിക്ഷയില്‍ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശുപാര്‍ശയുമായി വന്നു. നബി തിരുമേനി പ്രതികരിച്ചത് നിങ്ങള്‍ക്കു മുന്‍പുള്ള സമൂഹം അരാജകത്വത്തില്‍ അകപ്പെട്ടത് എങ്ങനെയെന്നാല്‍ അവര്‍ സമൂഹത്തില്‍ ഉയര്‍ന്നവര്‍ക്ക് ശിക്ഷയിളവ് നല്‍കുകയും സാധാരണക്കാരെ ശിക്ഷിക്കുകയും ചെയ്തു. എന്റെ മകള്‍ ഫാത്തിമയാണ് മോഷ്ടിക്കുന്നത് എങ്കില്‍ കൂടി അവളെ ശിക്ഷിക്കുക തന്നെ ചെയ്യും. അതില്‍ ഒരു ഇളവും നല്‍കുകയില്ല.മറ്റൊരു സംഭവം നബിയുടെ അനുയായിയായ ബഷീര്‍ എന്നൊരാള്‍ ഒരാള്‍ ജൂതന്റെ കയ്യില്‍നിന്നും പടയങ്കി മോഷ്ടിച്ചു.പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ ബഷീര്‍ അല്ല ജൂതന്‍ ആണ് പടയങ്കി മോഷ്ടിച്ചതെന്ന് എന്ന് നബിയുടെ മുന്നില്‍ പറഞ്ഞു. പ്രവാചകനും ജൂതന്‍ ആണ് മോഷ്ടിച്ചത് എന്ന് കരുതി വിധി പറയുവാന്‍ തുടങ്ങിയപ്പോള്‍ സൂറത്ത് നിസാഇലെ ഒമ്പത് സൂക്തങ്ങള്‍ ജൂതന്റെ നീതിക്കുവേണ്ടി വാദിച്ചു കൊണ്ട് അവതരിച്ചു. ആ സൂക്തം ആരംഭിക്കുന്നതു തന്നെ ജനങ്ങള്‍ക്കിടയില്‍ നീതിയില്‍ അധിഷ്ഠിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ എന്ന് പറഞ്ഞുകൊണ്ടാണ്. അത്രത്തോളം നീതി ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രവാചക ജീവിതവും ഇസ്ലാമും. അങ്ങനെയാണ് നബി ഒരു വലിയ വിമോചകനായി ആയി മാറിയത്.സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രവാചകന്‍ എന്നും നില കൊണ്ടിരുന്നു. അവര്‍ക്കു വേണ്ടി വാദിക്കാന്‍ മാത്രമല്ല, പ്രായോഗികതലത്തില്‍ അവരോടൊപ്പം നില്‍ക്കുകയാണ് നബി ചെയ്തത്. ഒരു ഭരണാധികാരി എന്ന നിലയില്‍ ഒരു രാഷ്ട്രതലവന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാ ജനതയോടും തുല്യ നിലപാട് സ്വീകരിച്ചു. ഇസ്ലാമിന്റെ സമീപനവും അതുതന്നെയാണ്. സാധാരണ നിലയില്‍ ഒരു ധാരണയുണ്ട് മുസ്ലീം അല്ലാത്ത ഒരാള്‍ കാഫിറാണ്. പക്ഷേ! അങ്ങനെയല്ല ഖുര്‍ആന്‍ സംബോധന ചെയ്യുന്നത്. ഖുര്‍ആന്‍ ‘ജനങ്ങളെ ‘ എന്ന് വിളിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.ഖുര്‍ആനില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ‘സത്യനിഷേധികളെ ‘ എന്ന പ്രയോഗിച്ചിട്ടുള്ളത്. അത് സത്യവിശ്വാസികളും നിഷേധികളും തമ്മിലുള്ള ഒരു സംഭാഷണ സാഹചര്യത്തിലാണ്. അതിലും തുല്യമായ ഒരു ജനാധിപത്യ സംഭാഷണത്തിലാണ് അത് അവസാനിക്കുന്നത് . നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം എന്ന പേരിലാണ് അവസാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാഫിര്‍ എന്ന് പറയുന്നത് സത്യം സ്വീകരിച്ചശേഷം അത് നിഷേധിക്കുന്നവനേയാണ്. കാഫിര്‍ എന്ന പദത്തിന്റെ അര്‍ത്ഥം സത്യം തിരിച്ചറിഞ്ഞ ശേഷം അത് മറച്ചു വയ്ക്കുന്നവന്‍ എന്നാണ്. ബോധപൂര്‍വ്വം സത്യനിഷേധം സ്വീകരിച്ചനെ മാത്രമാണ് മുഷ്രിഖ് എന്ന് പറയുന്നത് . യുദ്ധ ശത്രുക്കളായ ആളുകള്‍ ആദര്‍ശ ശത്രുക്കളായ ആളുകള്‍ ഇവരോടെല്ലാം നീതി പുലര്‍ത്തണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മാത്രമല്ല മനുഷ്യ സമൂഹത്തിനോടുള്ള നിലപാട് എന്തായിരിക്കണമെന്ന് ഖുറാനിലൂടെ പ്രവാചകന്‍ പഠിപ്പിച്ചു തരുന്നു. സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കിയവര്‍ അക്രമം പ്രവര്‍ത്തിക്കാത്തവര്‍ ഇവരോടൊക്കെ ഒരേ നിലപാട് സ്വീകരിക്കുവാന്‍ ആണ് ഇസ്ലാം കല്‍പിക്കുന്നത്. അവരോട് നന്മ പ്രവര്‍ത്തിക്കണമെന്നാണ് ഇസ്ലാം പറയുന്നു. ജനങ്ങളോട് നന്മ കാണിക്കണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മാതാപിതാക്കളോട് എന്ത് നന്മയാണ് ചെയ്യാന്‍ പറഞ്ഞത് അതുതന്നെയാണ് ഇവരോട് ചെയ്യാന്‍ പറഞ്ഞത്.ഇങ്ങോട്ട് യുദ്ധം ചെയ്യാന്‍ വരാത്തവരെ വരാത്തവരോട് നന്മ ചെയ്യണം എന്നാണ് ഇസ്ലാം അനുവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കാരുണ്യത്തിന്റെ പ്രവാചകന്‍ ആയിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വഭാവം സാഹോദര്യം ആയിരുന്നു. സാഹോദര്യം എന്ന് പറഞ്ഞാല്‍ എല്ലാ സമൂഹത്തെയും സഹോദരന്‍ എന്നാണ്. സാഹോദര്യം എന്നത് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മഹിതമായ സന്ദേശമാണ്. സാമൂഹ്യ നീതിയും സമത്വവും സാഹോദര്യവും മാണ് അടിമത്തത്തിനു പകരം വംശീയതക്കു പകരം ഇസ്ലാം ഉയര്‍ത്തുന്നത്. ഇതാണ് മക്കയിലേയും മദീനയിലേയും ജനതയെ ഇസ്ലാമിലേക്ക് കൊണ്ടുവന്നത്.

വ്യക്തമായി പറഞ്ഞാല്‍ രണ്ട് കാര്യങ്ങളാണ് അതിന് അടിസ്ഥാനം ഒന്ന്: പ്രവാചകന്റെ സ്വഭാവ സവിശേഷതയായിരുന്നു. അതില്‍ ആകൃഷ്ടരായിട്ടായിരുന്നു പലരും ഇസ്ലാമിലേക്ക് കടന്നുവന്നത്. അതിനേക്കാള്‍ പ്രാധാന്യമുള്ളതായിരുന്നു, പ്രവാചകനിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്റെ സ്വാധീനവും. അതില്‍ ആകൃഷ്ടരായി ആണ് സമൂഹം ഇസ്ലാമിലേക്ക് കടന്നുവന്നത്. ഒരു വിധത്തിലുള്ള സമ്മര്‍ദ്ദമോ നിര്‍ബന്ധമോ അടിച്ചേല്‍പ്പിക്കല്‍ ഒന്നും തന്നെ ഇസ്ലാം സ്വീകരണത്തിന് ആവശ്യമായ വന്നിട്ടില്ല. അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നു. ഇസ്ലാം പ്രചരിപ്പിക്കുന്ന സാഹോദര്യം എന്ന ആശയം നമ്മുടെ നാട്ടില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാല്‍ക്കം എക്‌സ്, മുഹമ്മദലി ക്ലേ ഇവരൊക്കെ ഇസ്ലാമിലേക്ക് കടന്നു വരാന്‍ കാരണം ഇതായിരുന്നു. കേരള ജനത പരിഷ്‌കര്‍ത്താവായി കാണുന്ന സഹോദരന്‍ അയ്യപ്പന്‍, അദ്ദേഹത്തിന്റെ സംഘടനയുടെ പേര് സഹോദരന്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ പത്രത്തിന്റെ പേര് സഹോദരന്‍ എന്നായിരുന്നു. ഇതല്ലാം പ്രവാചകന്റ ചര്യയില്‍ നിന്നും കിട്ടിയതാണ്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹത്തിന്റെ മകള്‍ക്ക് പ്രവാചകന്റെ മകളുടെ പേരായ ആയിഷയുടെ പേര് അദ്ദേഹം നല്‍കിയത് .അതിനാല്‍ തന്നെ പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് മനുഷ്യരാശിക്ക് അന്നും ഇന്നും മാതൃകയുണ്ട്. പ്രതികാരത്തിന് രീതിയല്ല നബി സ്വീകരിച്ചത്.അനാഥത്തില്‍ മുങ്ങി നിന്നപ്പോഴും ക്ഷമയുടെയും സഹനത്തിനും മാര്‍ഗ്ഗം സ്വീകരിച്ചു. വ്യാപാരി എന്നതില്‍ സത്യസന്ധത പുലര്‍ത്തി. ഭര്‍ത്താവ് എന്ന നിലയില്‍ തന്റെ ജീവിത പങ്കാളികളോട് മാന്യമായി പെരുമാറി. അവരുടെ സന്തുഷ്ട ജീവിതത്തിന് അദ്ദേഹ പ്രാധാന്യം കല്പിച്ചു. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃകയായിട്ടുഉള്ള വ്യക്തിത്വമാണ് പ്രവാചകന്‍. ജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാ മനുഷ്യര്‍ക്കും മാതൃകയാണ് പ്രവാചകന്‍. അനാഥ ബാല്യത്തില്‍നിന്ന് സത്യസന്ധനായ വ്യാപാരിയില്‍ നിന്ന് സമൂഹത്തിലെ ഇടപാടുകളില്‍ നിന്ന് നല്ല ഭര്‍ത്താവില്‍ നിന്ന് ജനനായകനില്‍ നിന്ന് അധ്യാപകനില്‍ നിന്ന് തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഉത്തരമാണ് പ്രവാചകന്‍ ജീവിതം. ഒരു നേതാവ് അനുയായികളെ എങ്ങനെയാണ് പെരുമാറേണ്ടത്,അവരെ പരിഗണിച്ചുകൊണ്ട് അവര്‍ക്ക് വിശിഷ്ടമായ പേരുകള്‍ നല്‍കി കൊണ്ട് അവരോടു അഭിപ്രായങ്ങള്‍ പങ്കുവെച്ചു കൊണ്ട്, മാത്രമല്ല ഒരു ജേതാവ് എങ്ങനെ പെരുമാറണമെന്നും അതോടൊപ്പം പ്രവാചകനിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായി മാറുന്ന ജീവിതത്തിലെ എല്ലാ മേഖലകളിലും എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും എങ്ങനെ രക്ഷിതാവിനെ മനസ്സിലാക്കണം എന്നും ഉള്ള വ്യക്തമായ തീര്‍പ്പുകള്‍ ഖുറാനിലൂടെ നമുക്ക് വ്യക്തമാക്കി.

പ്രവാചകനെപ്പോലെ ആദരിക്കപ്പെടുന്ന സ്‌നേഹിക്കപ്പെടുന്ന ഒരു വ്യക്തിയും നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കുകയില്ല.എല്ലാ വിമര്‍ശനങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ നമുക്ക് കാണാന്‍ കഴിയില്ല. ലോകത്തിലെ എല്ലാ മനുഷ്യരും പിന്തുടരുന്ന ഒരു വ്യക്തിയായി പ്രവാചകന്‍മാറുന്നത് അങ്ങനെയാണ്. ലോകത്തിലെ 170 കോടി മനുഷ്യര്‍ രാവിലെ എണീക്കുമ്പോള്‍ പറയുന്ന വാചകം ഉറക്കത്തില്‍ നിന്ന് എണീറ്റതിന് ദൈവത്തിന് സ്തുതി പറയുന്നു. ഇത് 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നബി പഠിപ്പിച്ച പാഠമാണ്. ടോയ്‌ലറ്റിലേക്ക് പോയപ്പോള്‍ എടുത്തു വെച്ച ഇടതുകാല്‍ നബിയുടെ മാതൃകയാണ്. ഇന്നും ഇവ അത് അതുപോലെ തന്നെ പിന്തുടരുന്നു. ജീവിതത്തിന്റെ വ്യവഹാരങ്ങളില്‍ എല്ലാം പ്രാര്‍ത്ഥികേണ്ട പ്രാര്‍ത്ഥനകള്‍ നബി പഠിപ്പിച്ചതാണ്. ഭക്ഷണം കഴിക്കുമ്പോള്‍, ആളുകളെ കാണുമ്പോള്‍ ,അഭിവാദ്യം ചെയ്യുമ്പോള്‍ , ഇരിക്കുമ്പോള്‍ അങ്ങനെ തുടങ്ങി ജീവിതത്തിലെ മുഴുവന്‍ മേഖലകളിലും സല്‍സ്വഭാവത്തെ ആര്‍ജിചെടുക്കാന്‍ പ്രവാചകന്റെ മാതൃകയാണ് നമുക്കുള്ളത്. മുമ്പ് കഴിഞ്ഞു പോയതും ഇനി വരാന്‍ ഉള്ളതും ഈ കാലഘട്ടത്തിലും എപ്പോഴും എല്ലാ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായ പ്രവാചകന്‍, ഇനി അന്ത്യനാള്‍ ഉള്ളവര്‍ക്ക് വരെ മാര്‍ഗദര്‍ശകനായി തുടരുകയും ചെയ്യും. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അനാചാരങ്ങള്‍ക്കെതിരെ തിന്മകള്‍ക്കെതിരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു പ്രചോദനമാണ് പ്രവാചകന്‍. അതിനു മാതൃകയാണ് പ്രവാചക ജീവിതം.

തയ്യാറാക്കിയത് : മുഹമ്മദ് വിദാദ്.എ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles