Current Date

Search
Close this search box.
Search
Close this search box.

നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം?

മസീഹിയ്യൂന്‍ (المسيحيون), നസാറ (النصارى) എന്നത് ക്രിസ്തുമത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന രണ്ട് പദപ്രയോഗങ്ങളാണ്. ഈ രണ്ട് പദപ്രയോഗങ്ങള്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നതാണ് ഈ ലേഖനം അന്വേഷിക്കുന്നത്. വിശ്വാസികള്‍ക്കിടയിലും അവിശ്വാസികള്‍ക്കിടയിലും മസീഹിയ്യൂന്‍, നസാറ എന്നീ പദപ്രയോഗങ്ങളെ മനസ്സിലാക്കുന്നതിലും പ്രയോഗിക്കുന്നതിലും വലിയ അര്‍ഥത്തില്‍ ആശയകുഴപ്പം സംഭവിച്ചിരിക്കുന്നു. ഈ രണ്ട് പദങ്ങളും ഒന്നുതന്നെയാണോ? ഒരേ അര്‍ഥമാണോ ഇവ മുന്നോട്ടുവെക്കുന്നത്? വിശുദ്ധ ഖുര്‍ആനില്‍ ഈ പദപ്രയോഗങ്ങളുടെ സ്ഥാനമെന്താണ്?

നസ്റാന്‍ (نصران), നസ്റാന (نصرانة) എന്നതിന്റെ ബഹുവചനമാണ് നസാറയെന്നത് (النصارى). ഇബ്നു ബര്‍റി പറയുന്നു: ഇത് (نصران ونصرانة) പ്രയോഗിക്കപ്പെടാത്ത പദത്തിന്റെ അടിസ്ഥ രൂപമാണ്. പ്രയോഗിക്കപ്പെടുന്നത് നസ്റാനിയ്യ് (النصرانيّ), നസ്റാനിയ്യ (نصرانيّة – ഇതിലെ യാഅ് ياء النسبة യാണ് – ഏതെങ്കിലും ഒന്നിലേക്ക് ചേര്‍ത്തുപറയുന്നതിന് ഉപയോഗിക്കുന്ന യാഅ്) എന്നതാണ്. നസ്‌റാനിയ്യ് (النصرانيّ -ക്രിസ്ത്യാനികള്‍) ഈസാ നബിയുടെ അനുചരന്മാരാണ്. എന്നാല്‍, മറിയമിന്റെ പുത്രന്‍ ഈസാ കൊണ്ടുവന്ന മതമാണ് നസ്റാനിയ്യ (النصرانية). ഇമാം അശ്ശഹറസ്താനി പറയുന്നു: മറിയമിന്റെ പുത്രന്‍ ഈസായുടെ സമുദായമാണ് നസാറകള്‍ ( النصارى). മൂസാ പ്രവാചകന് ശേഷമാണ് അദ്ദേഹം നിയോഗിക്കപ്പെടുന്നത്. നസ്റാനിയ്യ മതം (النصرانية – ക്രിസ്തുമതം) അനുവര്‍ത്തിക്കുന്നവരാണ് നസ്റാനിയ്യ് (النصرانيّ – ക്രിസ്ത്യാനികള്‍). ഈസാ പ്രവാചകന്‍ നിയോഗിക്കപ്പെട്ട ഫലസ്തീനിലെ നാസിറിയ്യ് (الناصري) ഗ്രാമത്തിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഇത്തരത്തില്‍ വിളിക്കപ്പെടുന്നത്. ഇവിടെ നിന്നാണ് അല്ലാഹുവിന്റെ ദീനിലേക്ക് ആളുകളെ പ്രബോധനം ചെയ്യുന്നതിന് പ്രാരംഭം കുറിക്കുന്നത്. തുടര്‍ന്നാണ് ഈസാ പ്രവാചകന്‍ നാസിരിയ്യ് ( الناصري – നാസരി ദേശക്കാരന്‍) എന്ന് വിളിക്കപ്പെടുന്നത്.

ഈസാ നബിയെ സഹായിച്ചതുകൊണ്ടാണ് അനുയായികള്‍ നസാറകളെന്ന് (النصارى) വിളിക്കപ്പെടുന്നതെന്ന് പറയപ്പെടുന്നു. ഇമാം ആലൂസിയുടെ തഫ്സീറില്‍ വന്നിരിക്കുന്നു: ഈസാ നബിയുടെ അനുയായികളാണ് നസാറകള്‍. അവര്‍ അദ്ദേഹത്തെ സഹായിക്കുന്നവരും, അവര്‍ക്കിടയില്‍ പരസ്പര സഹായിക്കുന്നവരുമായിരുന്നു. യഥാര്‍ഥത്തില്‍, ഈസാ നബിയുടെ അനുയായികളെന്നത് പന്ത്രണ്ട് പേരായിരുന്നു. അവര്‍ വിളിക്കപ്പെട്ടിരുന്നത് ഹവാരിയ്യൂന്‍ (الحواريون) എന്നാണ്. മതത്തെ മുറുകെപിടിക്കുന്നവാരായികൊള്ളട്ടെ, മതത്തില്‍ പരിധിവിടുന്നവരായികൊള്ളട്ടെ ഈസാ പ്രവാചകന്‍ കൊണ്ടുവന്ന മതത്തിന്റെ അനുയായികളാണെന്നതാണ് നസാറകള്‍ എന്നതിന്റെ പ്രയോഗത്തിലുളള നിര്‍വചനം. വിശുദ്ധ ഖുര്‍ആനിലും പ്രവാചക സുന്നത്തിലും ഈസാ പ്രവാചകന്റെ അനുയായികളെയാണ് നസാറകളെന്ന് അഭിസംബോധന ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സത്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.’ (അല്‍ബഖറ: 62) ഈ സൂക്തത്തില്‍ നസാറകളെന്നാണ് (النَّصَارَى) ഉപയോഗിച്ചിട്ടുള്ളത്. പ്രവാചക വചനങ്ങളിലും ഇപ്രകാരം കാണാവുന്നതാണ്. ‘ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ, ക്രൈസ്തവനോ, മജൂസിയോ ആക്കുന്നത്.’ ഹദീസില്‍ വന്നിട്ടുള്ള യുനസ്സിറാനിഹി (ينصرانه) എന്നത് നസ്‌റാനിയ്യയിലേക്കാണ് (النصرانية – ക്രിസ്തുമതം) ചേര്‍ക്കുന്നത്. അതിലേക്ക് ചേര്‍ക്കപ്പെടുന്നവരെല്ലാം നസാറകള്‍ (نصارى – ക്രിസ്ത്യാനികള്‍) എന്ന് വിളിക്കപ്പെടുന്നു.

Also read: പ്രവാചകനെ സ്വപ്നം കാണാന്‍

മസീഹിയ്യ (المسيحية):

നസാറകള്‍-ക്രിസ്ത്യാനികള്‍ സ്വയം അവരെ മസീഹിയ്യൂന്‍ (المسيحيون) എന്നാണ് വിളിക്കുന്നത്. ഈസാ പ്രവാചകന്‍ കൊണ്ടുവന്ന മതത്തിലേക്ക് ചേര്‍ത്തുകൊണ്ട് മസീഹിയ്യയെന്നും (المسيحية) വിളിക്കുന്നു. ഈ പദപ്രയോഗം വിശുദ്ധ ഖുര്‍ആനിലും പ്രവാചക സുന്നത്തിലും കാണാന്‍ കഴിയുകയില്ല. എ.ഡി മൂന്നാം നൂറ്റാണ്ടിലാണ് ആദ്യമായി ഇത്തരത്തില്‍ അഭിസംബോധന ചെയ്തതെന്ന് പറയപ്പെടുന്നു. അതിന് മുമ്പ് അന്താക്കിയയില്‍ എ.ഡി 42ലാണെന്നും പറയപ്പെടുന്നു. ഇത്, അവരെ (ക്രിസ്ത്യാനികളെ) അധിക്ഷേപിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ചലര്‍ അഭിപ്രായപ്പെടുന്നു. വിഗ്രഹാരാധകരായിരുന്ന റോമക്കാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന കാലത്ത് ഈസാ പ്രവാചകനും, അനുചരന്മാരും സമൂഹത്തില്‍ നിന്ന് വേറിട്ടുനിന്നിരുന്ന ഒരു വിഭാഗമായിരുന്നു. ഈസാ പ്രവാചകനോടും അനുചരന്മാരോടും കടുത്ത വിദ്വേഷമാണ് ജൂതന്മാര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. ജൂതന്മാര്‍ അദ്ദേഹത്തെ വിധിക്കാന്‍ പോലും ശ്രമിച്ചിരുന്നു. അതിനാല്‍ തന്നെ, എപ്രകാരമാണ് വിശുദ്ധ ഖുര്‍ആന്‍ അവരെ അഭിസംബോധന ചെയ്തത് അപ്രകാരം (النصارى) അഭിസംബോധന ചെയ്യുകയെന്നതാണ് അഭികാമ്യമായിട്ടുള്ളത്.

എന്തുകൊണ്ടാണ് ഈസാ പ്രവാചകന്‍ മസീഹ് എന്ന് വിളിക്കപ്പെടുന്നത്?

അല്ലാഹു ഈസാ പ്രവാചകനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ മറിയം ബീവിയുടെ അടുക്കലേക്ക് ജിബ്രീലിനെ സന്തോഷവാര്‍ത്തയുമായി അയച്ചു. ഈസായെന്ന് പേരുള്ളതും, മസീഹെന്ന് വിളിക്കപ്പെടുന്നതും, പ്രത്യേക വിശേഷണങ്ങളുള്ളതുമായ മകനെ അല്ലാഹു നല്‍കുവാന്‍ പോവുകയാണെന്ന് ജിബ്രീല്‍ മറിയം ബീവിയെ അറിയിച്ചു. മറിയം ബീവിയില്‍ ഊതുന്നതിനും, അവര്‍ ഗര്‍ഭം ധരിക്കുന്നതിനും മുമ്പ് ജിബ്രീല്‍ മാലാഖ മറിയം ബീവിയെ ഇപ്രകാരം അറിയിക്കുകയായിരുന്നു. അല്ലാഹു പറയുന്നു: ‘മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവസയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്വൃത്തവരില്‍ പെട്ടവനുമായിരിക്കും.’ (ആലുഇംറാന്‍: 45-46) അദ്ദേഹത്തിന്റെ നാമം ഈസാ (عيسى) എന്നും, വിളിക്കപ്പെടുന്നത് മസീഹ് (المسيح) എന്നും, വിശേഷിപ്പിക്കപ്പെടുന്നത് മറിയമിന്റെ പുത്രന്‍ (ابن مريم) എന്നുമാണ്.

Also read: ഈ മൗനം പാപമാണ്

ഈസാ എന്ന നാമം അനറബിയാണ്. നസാറകള്‍-ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ യസൂഅ് (يسوع – യേശു) എന്ന് വിളിക്കുന്നു. അവരുടെ അടുക്കല്‍ ഈ പദത്തിന്റെ അര്‍ഥം നിഷ്‌കളങ്കന്‍ എന്നാണ്. അല്ലാഹു പ്രയോഗിച്ച, വിശുദ്ധ ഖുര്‍ആന്‍ അറിയിച്ച നാമമാണ് നമ്മള്‍ പ്രയോഗിക്കുന്നത്. ഈസാ പ്രവാചകന്റെ വിളിപ്പേര് മസീഹ് (المسيح) എന്നാണ്. ഈയൊരു വിളിപ്പേര് പതിനൊന്ന് പ്രാവശ്യം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് മസ്ഹ് (المسح) എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായ ഫഈല്‍ (المسيح – എന്ന രൂപത്തില്‍) എന്ന വസ്നിലാണുള്ളത്. ചിലര്‍ ഇസ്മുല്‍ഫാഇലിന്റെ (ماسح) അര്‍ഥത്തിലാണെന്നും, മറ്റുചിലര്‍ ഇസ്മുല്‍മഫ്ഊലിന്റെ (ممسوح) അര്‍ഥത്തിലാണെന്നും അഭിപ്രായപ്പെടുന്നു. എന്താണ് ഈയൊരു വിളിപ്പേരിന്റെ അര്‍ഥം? ഇസ്മുല്‍ഫാഇലിന്റെ അര്‍ഥത്തിലാണെങ്കിലും ഇസ്മുല്‍മഫ്ഊലിന്റെ അര്‍ഥത്തിലാണെങ്കിലും ഈസാ പ്രവാചകന്‍ എന്തുകൊണ്ടാണ് ഇപ്രകാരം വിളിക്കപ്പെടുന്നത്?

ഇമാം റാഗിബുല്‍ അസ്ഫഹാനി പറയുന്നു: ഒരു വസ്തുവിന് മേല്‍ കൈ ചലിപ്പിക്കുകയും, അവിടെ നിന്ന് അടയാളങ്ങള്‍ നീക്കുകയും ചെയ്യുന്നതിനാണ് മസ്ഹ് (إمرار اليد على الشيء، وإزالة الأثر عنه) എന്ന് പറയുന്നത്. ഭൂമിയിലൂടെ നടക്കുന്നതിനാല്‍ (كونه ماسحاً في الأرض – കാല് ഭൂമിയിലൂടെ ചലിപ്പിക്കുക, സഞ്ചരിക്കുക) ഈസാ പ്രവാചകന്‍ മസീഹെന്ന് വിളിക്കപ്പെടുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഈസാ പ്രവാചകന്‍ രോഗമുള്ളവരെ തടവിയാല്‍ രോഗമുക്തി ലഭിക്കുമെന്നതിനാല്‍ അദ്ദേഹം മസീഹെന്ന് (كان يمسح ذا العاهة) വിളിക്കപ്പെടുന്നുവെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു. ചിലയാളുകള്‍ പറയുന്നു: ഈസാ ബിന്‍ മറിയം തന്നെയാണ് മസീഹ്. ചീത്ത പ്രവണകതകളായ വിവേകമില്ലായ്മ, തിന്മ, ആര്‍ത്തി, മറ്റു മോശപ്പെട്ട സ്വഭാവങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഈസാ പ്രവാചകന്‍ മുക്തനാണ് (മസ്ഹ് എന്ന പദത്തിന് നീക്കുക, മായിക്കുക എന്നിങ്ങനെ അര്‍ഥമുണ്ട്). മസീഹെന്നത് ഇസ്മുല്‍ഫാഇലിന്റെ അര്‍ഥമത്തിലാണെങ്കില്‍ (ماسح) ഭൂമിയിലൂടെ സഞ്ചരിക്കുക, യാത്ര ചെയ്യുക എന്നൊക്കെയാണ് അര്‍ഥം. കൂടാതെ, രോഗിയെ കൈകൊണ്ട് തലോടുകയും, അപ്രകാരം രോഗിക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്യുക എന്നര്‍ഥമാണുള്ളത്. മസീഹെന്നത് ഇസ്മുല്‍മഫ്ഊലിന്റെ അര്‍ഥത്തിലാണെങ്കില്‍ (ممسوح) അല്ലാഹുവിന്റെ അനുഗ്രത്താല്‍ തലോടപ്പെടുകയെന്നതാണ്. അപ്രകാരം ഈസാ പ്രവാചകന്‍ ദൈവിക അനുഗ്രഹങ്ങളാല്‍ തലോടപ്പെടുകയാണ്.

ഇസ്മുല്‍ഫാഇലിനെയും, ഇസ്മുല്‍മഫ്ഊലിനെയും യോജിപ്പിച്ചതാണ് അദ്ദേഹത്തിന്റെ നാമമെന്ന് നാം മനസ്സിലാക്കുന്നു. അതിശയോക്തിക്കായി ഉപയോഗിക്കുന്ന ഫഈല്‍ വസ്‌നിലും (فعيل) വരുന്നതാണ്. ഇത്തരത്തില്‍ വരുമ്പോഴുണ്ടാകുന്ന വ്യത്യസതമായ അര്‍ഥങ്ങള്‍: ഭൂമിയില്‍ നിന്ന് കാല്‍പാദം ഉയര്‍ന്നുനില്‍ക്കുക (الأخمص من القدم ), പ്രടകമാകുന്ന സൗന്ദര്യഭാവം- പ്രവാചകന്‍(സ) ജരീര്‍ ബിന്‍ അബുദുല്ലയെ കുറിച്ച് പറയുന്നു: അദ്ദേഹത്തില്‍ രാജാവിന്റെ ഒരു മഖഭാവമുണ്ടായിരുന്നു (كأن فيه مسحة من ملك) . എന്നാല്‍, നസാറകളുടെ അടുത്ത്- ക്രിസ്ത്യാനികളുടെ അടുത്ത് സേവന-കര്‍മനിരതനാവുകയെന്നതാണ് (المكرّس للخدمة والفداء). അദ്ദേഹം വിളിക്കപ്പെടുന്നത് യേശുക്രിസ്തുവെന്നാണ്. കാരണം അര്‍പ്പണബോധത്തോടെയും, സേവനമനോഭാവത്തോടെയും പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്. ഉമ്മയിലേക്കാണ് (മറിയമിന്റെ പുത്രന്‍ ഈസാ) ഈസാ പ്രവാചകന്‍ ചേര്‍ക്കപ്പെടുന്നത്. കാരണം അദ്ദേഹത്തിന് പിതാവില്ല. ഈസാ പ്രവാചകനെ ദൈവമാക്കുന്നത് സംബന്ധിച്ച ആരോപിക്കുന്നതിനുള്ള പ്രതികരണം കൂടിയാണിത്. അവര്‍ പറയുന്നു: അല്ലാഹുവിന്റെ പുത്രനാണ് ഈസാ! വിശുദ്ധ ഖുര്‍ആന്‍ അവരെ തള്ളിപറഞ്ഞുകൊണ്ട് മറിയമിന്റെ പുത്രനാണെന്ന് പ്രസ്താവിക്കുന്നു. അതിനെ കുറിച്ച് അദ്ദേഹത്തിന്റെ ഉമ്മക്ക് അത് വളരെ കൃത്യമായി അറിയുന്നതുമാണ്. പിന്നെ എങ്ങനെയാണ് ഈസാ അല്ലാഹുവിന്റെ പുത്രനാകുന്നത്?

Also read: ഇന്ത്യ ചൈന വ്യാപാരം ?

മസീഹുകള്‍ക്കും നസ്‌റാനികള്‍ക്കുമിടിയിലെ വ്യത്യാസം?

മസീഹിയ്യയെയും (المسيحية), നസ്‌റാനിയ്യയെയും (النصرانية) കുറിച്ച് പഠനം നടത്തുന്നവരുടെ രചനകള്‍ പരിശോധിച്ചാല്‍ മസീഹുകള്‍ (المسيحي), നസ്‌റാനികള്‍ (النصراني) എന്നീ പദപ്രയോഗങ്ങള്‍ക്കിടയില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായം കാണാവുന്നതാണ്. എന്നാല്‍, ഇവ്വിഷയകമായി പഠനം നടത്തുന്നവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമെന്നത് ഈസാ പ്രവാചകന്റെ അനുയായികള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് ബലപ്പെടുത്തുന്ന പദപ്രയോഗം ഏതാണെന്ന് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇവയെ പ്രധാനമായും രണ്ട് വീക്ഷണമായി പരിമിതപ്പെടുത്താം. ഈസാ നബിയുടെ യഥാര്‍ഥ പിന്‍ഗാമികളാണ് നസാറകളെന്നതാണ് (النصارى) ഒന്നാമത്തെ വീക്ഷണം. അതിനുള്ള തെളിവ് വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തമാണ്. ‘മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മറിയമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.’ (ആലുഇംറാന്‍: 45-46)
മസീഹിന് ഉത്തരം നല്‍കുകയും, സഹായിക്കുകയും, പിന്തുണക്കുകയും ചെയ്തവരെയാണ് ഈ ആയത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ നസാറകളെന്ന് അഭിസംബോധന ചെയ്യുന്നത്. ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നതിനായി, ക്രിസ്ത്യാനികള്‍ മസീഹിനെക്കാള്‍ നസ്‌റാനികള്‍ എന്ന വിശേഷണത്തിന് പ്രാധാന്യം നല്‍കുന്നുതിനെ തെളിവായി സ്വീകിരിക്കുന്നു. എത്രത്തോളമെന്നാല്‍, മസീഹിന്റെ അനുയായികളെ ബൈബളില്‍ മസീഹുയ്യൂന്‍ എന്ന് വിളിക്കുന്ന ഒരു പ്രമാണം പോലും കാണാന്‍ കഴിയുകയില്ല. നസാറകള്‍ എന്ന പരാമര്‍ശം മാത്രമാണ് കാണാന്‍ കഴിയുന്നത്. ഈസാ പ്രവാചകന്റെ സഹായികളും യഥാര്‍ഥ അനുയായികളുമാണ് നസാറകള്‍ എന്നതാണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്.

മസീഹെന്ന പദത്തെ ഭാഷപരമായ തെളിവായി കണ്ടുകൊണ്ട് മസീഹിന്റെ അനുയായികള്‍ തീര്‍ച്ചയായും മസീഹിയ്യുകളാണെതാണ് രണ്ടാമത്തെ വീക്ഷണം. മസീഹിയ്യ് (മസീഹുകാരന്‍-മസീഹിന്റെ അനുയായി) എന്നത് ഭാഷയില്‍ അര്‍ഥമാക്കുന്നത് മസീഹിന്റെ അനുയായികളെന്നതാണ്. പുരോഹിതന്മാരിലെ ഒരു വിഭാഗം നസ്‌റാനി എന്നതിനെക്കാള്‍ മസീഹിയ്യ് എന്ന പദത്തിനാണ് ശ്രേഷ്ഠത നല്‍കുന്നത്. യാഥാര്‍ഥത്തിനെതിരായി നസാറകള്‍ (النصارى) എന്ന നാമമാണ് ഇസ്‌ലാമിന്റെ തുടക്കം മുതല്‍ തന്നെ ഭൂമിയിലെ യാതനകള്‍ക്ക് വിധേയരാകേണ്ടിവന്ന മസീഹുകളെ (المسيحي) വിളിച്ചിരുന്നതെന്ന് പുരോഹിതനായ സാമുവേല്‍ മശ്‌രിഖി വ്യക്തമാക്കുന്നു. വരാനിരിക്കുന്ന മസീഹെന്ന അടിസ്ഥാനത്തിലല്ലാതെ, വരാനിരിക്കുന്ന മസീഹ് പ്രവാചകനെന്ന അടിസ്ഥാത്തില്‍ ഈസാ പ്രവാചകനില്‍ വിശ്വസിച്ച ജൂത മതത്തില്‍ നിന്നുള്ള വിഭാഗത്തെ സൂചിപ്പിക്കാനാണ് നസാറകളെന്ന നാമം ഉപയോഗിക്കുന്നെതെന്ന് അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യാനികളെ സംബിന്ധിച്ചിടത്തോളം അവര്‍ ഈസാ ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ്.

Also read: ഉമ്മിയ്യുണ്ടാക്കിയ അക്ഷരവിപ്ലവം

നസ്‌റാനിയ്യയെ സംബന്ധിച്ച സത്യസന്ധമായ വര്‍ത്തമാനമെന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കി തരുന്നതാണ്. മസീഹിന്റെ അനുയായികളെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നതാണ്. ഹവാറിയ്യൂന്‍ (الحواريون): അല്ലാഹു പറയുന്നു: മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായകളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതുപോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. (അസ്വഫ്ഫ്: 14) നസാറകളില്‍പെട്ട വിശ്വാസികള്‍ (مؤمنون من النصارى): അല്ലാഹു പറയുന്നു: ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാവരാദകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്മാരും, സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം. റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. (അല്‍മാഇദ 84-85)

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles