Thursday, September 28, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Series Studies

എന്താണ് ആത്മീയ രചനാമോഷണം ?

ഡോ. സ്പാഹിക് ഒമര്‍ by ഡോ. സ്പാഹിക് ഒമര്‍
11/03/2020
in Studies
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മറ്റൊരാളുടെ സൃഷ്ടി അല്ലെങ്കിൽ ആശയങ്ങൾ‌ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടേതായി അവതരിപ്പിക്കുകയോ നിങ്ങളുടെ രചനയിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് രചനാമോഷണം. കയ്യെഴുത്ത് -അച്ചടി -ഇലക്ട്രോണിക്  രീതിയിലുള്ള പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ രചനകൾ ഈ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രചനാമോഷണം അതിന്റെ തീവ്രതയും വ്യാപ്തിയും അനുസരിച്ച് വ്യത്യസ്ഥമിയിരിക്കും.

അക്കാദമിക്ക് വഞ്ചനയുടെയും ചതിയുടേയും വൈജ്ഞാനിക നൈതികതയുടെ ലംഘനങ്ങളുടെയും രൂപമായാണ് രചനാ മോഷണത്തെ കണക്കാക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരെ പിഴ, സസ്പെൻഷൻ, പുറത്താക്കൽ പോലുള്ള ശിക്ഷകൾ കോളേജ്, യൂണിവേഴ്സിറ്റി, ജോലിയിടങ്ങളിൽ കൈക്കൊള്ളുന്നു.ഗുരുതര വീഴ്ച സംഭവിക്കുന്ന  സാഹചര്യത്തിൽ,രചനാ മോഷണത്തെ ക്രിമിനൽ കുറ്റമായി കണക്കാക്കി തടവ് ശിക്ഷ വരെ ലഭിച്ചേക്കാം.

You might also like

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 2

ആരായിരുന്നു മുഹമ്മദ് നബി(സ)?

രചനാമോഷണം ഒരു വ്യക്തിയുടെ ബുദ്ധിപരമായ സവിശേഷതയെ അപഹരിക്കുന്നതിനെയും  അതിന്റെ പ്രയോജനത്തിനായി മോഷണം  സജ്ജമാക്കുന്നതിനെയും പ്രതിനിധീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
മാത്രമല്ല,അക്കാദമിക വഞ്ചന നടത്തുന്നവൻ തെറ്റായ പ്രശസ്തി നേടുകയും അവന്റെ അറിവിനേയും കഴിവുകളേയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.ആ പ്രശസ്തിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തി സമൂഹത്തെ സേവിക്കുകയും അതിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനവും കർത്തവ്യങ്ങളും അവൻ ആത്മാർത്ഥമായി സമ്പാദിച്ചിട്ടില്ലാത്ത യോഗ്യത വഴി ആണെങ്കിൽ അവൻ തനിക്കും മറ്റുള്ളവർക്കും ഭീഷണിയായി മാറും.

അവസാനമായി,അന്യായമായ യോഗ്യതകൾ നേടുന്നതിനായി ഒരു വ്യക്തി അവന്റെ സത്യസന്ധത നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. അയാളെ പൂർണമായും വിശ്വസിക്കൽ അസാധ്യമാണ്. അല്ലെങ്കിൽ അയാൾ സ്വയം വീണ്ടും പൂർണമായും വീണ്ടെടുക്കണം.അത് വഴി സംശയത്തിന്റെയും അവിശ്വാസത്തിന്റെയും പരിവേഷം എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുന്നു.അത് കാട്ടുതീ പോലെ പടരുകയും
കോർപ്പറേറ്റ്, ഗവൺമെന്റ് സ്ഥാപനങ്ങളുടെ എല്ലാ തലങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.

സമീപകാലത്ത് മലേഷ്യയിൽ ഭരണത്തിലുള്ള പക്കാട്ടൻ ഹരപൻ കൂട്ടുകക്ഷിയിലെ നിരവധി രാഷ്ട്രീയക്കാരുടെ  വ്യാജവും അംഗീകാരമില്ലാത്തതുമായ ഡിഗ്രികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അഴിമതിയുടെ സ്വഭാവവും അതിന്റെ പരിണതഫലങ്ങളും നമുക്ക് ഓർമയുണ്ട്.അതായിരുന്നോ യാഥാർത്ഥ്യമെന്നും അതോ വളരെ വലിയ പ്രശ്നത്തിന്റെ ദൃശ്യമായ ഭാഗം മാത്രമായിരുന്നോ അതെന്നും ഇപ്പോൾ അറിയാൻ പ്രയാസമാണ്.ഒരുപക്ഷേ അത് കാലം തെളിയിക്കും.എന്നാൽ ഒരു കാര്യം ഉറപ്പാണ്:എല്ലാ തരത്തിലുമുള്ള രചനാ മോഷണവും അഴിമതിയുടേയും വഞ്ചനയുടേയും എല്ലാ  കാരണങ്ങളെയും വളർത്തുന്നു.

Also read: ഹിന്ദുത്വ ഫാസിസ്റ്റ് കാലത്ത് സാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്ത് ചെയ്യണം?

നാഗരിക കവർച്ച

എന്നിരുന്നാലും, രചനാ മോഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അക്കാദമിക-വിദ്യാഭ്യാസ മേഖലകൾക്ക് അപ്പുറത്തേക്ക് വ്യാപിക്കണം.എങ്ങനെയെന്നാൽ, ആരുടെയെങ്കിലും പ്രയത്നവും ആശയങ്ങളും മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള സംഭാവനയും സ്വാധീനവും മോഷ്ടിക്കുന്നതും ശരിയായ അംഗീകാരമില്ലാതെ ഉപയോഗിക്കുന്നതും രചന മോഷണത്തിന്റെ പരിധിയിൽ വരുത്തേണ്ടതുണ്ട്.

വാസ്തവത്തിൽ മുഴുവൻ ജീവിതത്തേയും അതിന്റെ സാംസ്കാരികവും നാഗരികവുമായ ആവിഷ്കരണത്തെയും ഉൾകൊള്ളുന്ന രീതിയിലാവണം രചനമോഷണത്തെ ഭേദമാക്കേണ്ടത്.അത്തരം സ്വാധീനങ്ങളും സംഭാവനകളുമായി ബന്ധപ്പെട്ട വ്യക്തികൾക്കുപരി മുഴുവൻ ലോകത്തിന്റെയും പ്രയോജനത്തിനു വേണ്ടിയാവണമിത്.

ഉദാഹരണത്തിന്,പടിഞ്ഞാറൻ ഇസ്‌ലാമിക നാഗരികതയെ അനുചിതമായി   പ്രതിനിധീകരിക്കുന്നതിനുള്ള കാരണമാണ് വ്യക്തിപരവും സ്ഥാപനപരവുമായ രചനാ മോഷണത്തിന്റെ ഏറ്റവും ഉയർന്ന തലമെന്ന് നമുക്ക് വാദിക്കാം.നമുക്കറിയാവുന്ന പോലെ, ഇസ്‌ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും സ്വാധീനമില്ലാതെ പാശ്ചാത്യ നാഗരികത ഇന്ന് നിലനിൽക്കില്ല.എന്നിരുന്നാലും പടിഞ്ഞാറും ശേഷിക്കുന്നവരും അംഗീകരിക്കപ്പെടാനും സ്പഷ്ടമായി ജീവിക്കാനുമായി ഇപ്പോഴും പോരാടുകയാണ്.

അത്തരമൊരു മനോഭാവം ആർക്കും ഒരു ഗുണവും വരുത്തുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.ദീർഘകാലാടിസ്ഥാനത്തിൽ ആർക്കും യാതൊരുപകാരവുമില്ലാത്ത പ്രശ്‌നങ്ങൾ മാത്രമേ അവ  സൃഷ്ടിക്കുന്നുള്ളു.അത്തരം പ്രശ്നങ്ങൾക്ക് മേലെയാണ് സർവ്വവ്യാപിയായ ഇസ്ലാമോഫോബിയയും ആധികാരിക നാഗരിക സംഭാഷണവും ഏകീകരണതമില്ലായ്മയുമുള്ളത്.

അങ്ങനെ, പടിഞ്ഞാറൻ രാജ്യങ്ങളുമായി വളരെ അടുത്ത് സംബർക്കം പുലർത്തിയും സമീപസ്ഥമാവുകയും ചെയ്ത ഇസ്ലാമിക നാഗരിക പ്രതാപത്തിന്റെ കാലഘട്ടത്തെ ഇരുണ്ട യുഗം അല്ലെങ്കിൽ മധ്യകാലഘട്ടം എന്നാണ് പടിഞ്ഞാറിൽ  വിളിക്കുന്നത്.തന്മൂലം പടിഞ്ഞാറിന്റെ പരിമിത അവസ്ഥയും അതിന്റെ സമൂഹിക സ്ഥിതിയും പൊതുവൽക്കരിക്കപ്പെടുകയും ആഗോളവൽക്കരിക്കപ്പെടുകയും ചെയ്തു.അപ്രകാരം പാശ്ചാത്യരാണ് ലോകത്തിന്റെ കേന്ദ്രവും അവരുടെ മാതൃകകളും മൂല്യങ്ങളുമാണ് മാനദണ്ഡവുമെന്ന ധാരണ ആഗോള ബോധത്തിൽ ചുമത്തപ്പെട്ടു.

അറിയപ്പെടുന്ന പാശ്ചാത്യ ശാസ്ത്രീയ ധാർഷ്ട്യം കൊണ്ടും അത്രതന്നെ അറിയപ്പെടുന്ന സാംസ്കാരിക അജ്ഞത കൊണ്ടുമാണ് അത്തരമൊരു തെറ്റായ കാൽവെയ്പ് നടന്നത്.മതവിദ്വേഷത്തേയും  ദേശീയ അഹംഭാവത്തേയും(അതായത്, രാഷ്ട്രീയത്തിന്റെ അമിതമായ മതവൽക്കരണവും മതത്തിന്റെ അന്ധമായ രാഷ്ട്രീയവൽക്കരണവും) കുറ്റപ്പെടുത്തേണ്ടതാണ്.

ഈ വ്യാഖ്യാനം ഗ്രീക്കുകാർക്കും നവോത്ഥാനത്തിനും അതിനുശേഷം സംഭവിക്കുന്നതിലും മാത്രം ഊന്നൽ നൽകുന്നു.അതിനാൽ രണ്ട് നാഗരികതകളും തമ്മിലുള്ള വിശാലമായ കാലയളവിനെ പടുകുഴിയും തരിശുനിലമായുമാണ് കണക്കാക്കപ്പെടുന്നത്.അങ്ങനെ ഇരുണ്ട യുഗമായി അത്  അറിയപ്പെട്ടു.ഇസ്‌ലാമിക നാഗരികതയുടെ നിലനിൽപ്പിനെ അത് നിരാകരിക്കുകയും ചെയ്തു.

പ്രശ്നം എന്താണെന്ന് വെച്ചാൽ ഈ കാഴ്ചപ്പാട് ഏകദേശം ആയിരം വർഷങ്ങൾ യൂറോപ്യൻ മനസ്സിൽ വിസ്മൃതി സൃഷ്ടിച്ചു.  ഇതിനെ പ്രൊഫസർ സലിം അൽ-ഹസ്സനി “യൂറോപ്പിന്റെ കാണാതായ ചരിത്രം” എന്ന്  വിളിക്കുന്നു. അരിസ്റ്റോട്ടിൽ ന്യൂട്ടൺ പോലുള്ള പേരുകൾ പരിചിതമാണെങ്കിലും ഈ രണ്ട് കാലഘട്ടങ്ങൾക്കും നാഗരികതകൾക്കും ഇടയിലുള്ള, ഈ രണ്ട് മഹാത്മാക്കൾ പ്രതിനിധീകരിക്കുന്ന  നിരവധി മികച്ച ശാസ്ത്രജ്ഞൻമാരെ അല്ലെങ്കിൽ എഞ്ചിനീയർമാർരെ-ഗ്രീക്കുകാരും ജ്ഞാനോദയം പിന്തുടർന്ന നവോതഥാനവും  ജനങ്ങൾക്ക് അറിയില്ല.(പ്രൊഫസർ സലിം അൽ-ഹസ്സനി).

ആധുനിക പാശ്ചാത്യ നാഗരികതയ്ക്ക് ശൂന്യതയിൽ നിന്നോ തരിശായ സാഹചര്യങ്ങളിൽ നിന്നോ ഉയർത്തെഴുന്നേൽക്കാൻ സാധിച്ചില്ല.അത് ഒരു അത്ഭുതമായിരിക്കും,അതേസമയം ആധുനിക പാശ്ചാത്യ മനുഷ്യൻ അംഗീകരിക്കാൻ തയ്യാറായ അവസാന കാര്യം അമാനുഷിക അത്ഭുതങ്ങളാണ്.

മുസ്ലീങ്ങളും ഇസ്ലാമിക സംസ്കാരവും നാഗരികതയുമാണ് പ്രകടമായ ആ വിടവ് നികത്തിയത് എന്നത് തർക്കമറ്റതാണ്.യൂറോപ്പിന്റെ കാണാതായ ചരിത്രം – നിലവിലത് വികൃതമാണ് – സമ്പന്നമാക്കുന്നതിൽ പ്രധാന വക്താക്കളും രക്ഷകരും അവരായിരുന്നു.

നാഗരികത കിഴക്കിന്റെയോ പടിഞ്ഞാറിന്റെയോ ഭാഗമല്ല,അത് യൂറോപ്യരുടേയോ അറബികളുടെയോ  പേർഷ്യക്കാരുടേയോ ഉടമസ്ഥതയിലുമല്ല.നാഗരികത എന്നത് മനുഷ്യരാശിക്കുള്ള മഹത്തായ സ്വർഗ്ഗീയ ദാനമാണ്.അത് സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ചട്ടക്കൂടിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്നു.അത് നിറം,ഭൂമിശാസ്ത്ര,വംശീയ അന്ധമാണ്.

Also read: ഇൻറർനെറ്റ് കാലത്ത് വഞ്ചിതരാകുന്ന ഇണകള്‍

നാഗരികതയുടെ മേൽ സ്വാധീനം ചെലുത്തുന്ന കാരണങ്ങളും ചലനാത്മകതയുമില്ലാത്ത ഒരു പരിതസ്ഥിതിയിൽ നാഗരികത ഇല്ലാതാകുന്നുവെന്ന് മാത്രമല്ല സങ്കീർണവും ഉപാധികളുമുള്ള പുതിയ പരിതസ്ഥിയിലേക്ക് അത് ആകർഷിക്കപ്പെടുകയും ചെയ്യുന്നു.മനുഷ്യന് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന അവശ്യഘടകങ്ങളും കാരണങ്ങളും ഉള്ളിടത്ത് മാത്രമേ നാഗരികത സമ്പന്നമാവുകയുള്ളൂ. നാഗരികതയെ  പ്രാദേശികവൽക്കരിക്കുന്നതും സ്വകാര്യവൽക്കരിക്കുന്നതും മനുഷ്യത്വത്തിനും പ്രകൃതിവ്യവസ്ഥക്കുമെതിരെയുള്ള കുറ്റകൃത്യമാണ്.ഇത് നാഗരികതക്ക് തന്നെ എതിരാണ്.ഇതു നിമിത്തം ‘നാഗരികതയുടെ ഏറ്റുമുട്ടൽ ‘എന്ന സാമുവൽ ഹണ്ടിംഗ്ടണിന്റെ സിദ്ധാന്തം വിവാദപരവും ഭിന്നാഭിപ്രായമുള്ളതായും നിലനിൽക്കുന്നു.

റോബർട്ട് ബ്രിഫോൾട്ട് “മേക്കിംഗ് ഓഫ് ഹ്യൂമാനിറ്റി” യിൽ എഴുതി: അറബികളുടെ സ്വാധീനത്തിനും മൂറിഷ് സംസ്കാരത്തിന്റെ പുനരുജ്ജീവനത്തിനും കീഴിലായിരുന്നു യഥാർത്ഥ നവോത്ഥാനം സംഭവിച്ചത്.   അല്ലാതെ പതിനഞ്ചാം നൂറ്റാണ്ടിലല്ല. യൂറോപ്പിന്റെ പുനർജന്മത്തിന്റെ തൊട്ടിലായിരുന്നത് സ്പെയിനാണ്,ഇറ്റലിയല്ല. ബാഗ്ദാദ്, കെയ്‌റോ, കോർ‌ഡോവ, ടോളിഡോ എന്നീ പ്രാചീന അറബ് നഗരങ്ങൾ  നാഗരികതയുടേയും ബുദ്ധിപ്രധാനമായ  പ്രവർത്തനങ്ങളുടേയും കേന്ദ്രമായി വളർന്നുകൊണ്ടിരുന്നപ്പോൾ, മൃഗീയത്വത്തിലേക്ക് ക്രമാതീതതമായി ആഴ്ന്ന് പോയതിന് ശേഷം, അത് അജ്ഞതയുടേയും അധഃപതനത്തിന്റെയും ഇരുണ്ട അഗാധതയിലേക്ക് എത്തിചേരുകയായിരുന്നു. മനുഷ്യ പരിണാമത്തിന്റെ പുതിയ ഘട്ടത്തിലേക്ക് വളരുന്ന തരത്തിൽ ഒരു പുതിയ ജീവിതം വളരേണ്ടത് അവിടെയായിരുന്നു.

അതേ രചയിതാവ് തന്നെ ഇപ്രകാരം പറഞ്ഞു: “അറബികൾക്ക് ആധുനിക യൂറോപ്യൻ നാഗരികത ഒരിക്കലും ഉത്ഭവിക്കുകയില്ല എന്നത് വളരെയധികം സംഭവ്യമായ ഒന്നാണ്,പരിണാമത്തിന്റെ കഴിഞ്ഞ് പോയ എല്ലാ ഘട്ടങ്ങളെയും അതിജീവിക്കുവാൻ പ്രാപ്തമാക്കുന്ന പ്രകൃതം ഏറ്റെടുക്കാൻ സാധിച്ചില്ല എന്നത് അവരെ സംബന്ധിച്ചിടത്തോളം ഉറപ്പായ കാര്യമാണ്.പക്ഷേ സത്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.ഇതിനെല്ലാം പിന്നിൽ ഉറപ്പായും വ്യക്തമായ ഒരു രഹസ്യ അജണ്ട ഉണ്ടായിരുന്നു.എന്നിരുന്നാലും,മുസ്‌ലിം ശാസ്ത്രജ്ഞരേയും  പടിഞ്ഞാറ് സമകാലിക തുല്യതകളില്ലാത്ത അവരുടെ ശാസ്ത്രീയ പൈതൃകങ്ങളേയും കൂടാതെ പാശ്ചാത്യർക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. അതിനാൽ,വ്യാപകമായ രചനാമോഷണവും വളച്ചൊടിക്കലും പക്ഷാപാതവുമായിരുന്നു ഒരേയൊരു മാർഗ്ഗം.തട്ടിപ്പറിച്ച് ഓടുക എന്ന യുക്തിയായിരുന്നു അത്.

അതനുസരിച്ച്, “ബുദ്ധിപരമായ യൂറോപ്പിന്റെ വികസനത്തിൽ“ ജോൺ വില്യം ഡ്രെപ്പർ പറഞ്ഞു: “യൂറോപ്പിയൻ സാഹിത്യം മുഹമ്മദീയരോടുള്ള നമ്മുടെ കടപ്പാടുകൾ മറച്ചുവെക്കുന്നത് തുടരുന്നതിനെ ഞാൻ വിമർശിക്കേണ്ടതുണ്ട്.തീർച്ചയായും അധികം നേരം അവർക്കത് മറച്ചുവെക്കാൻ കഴിയില്ല.മതപരമായ കോലാഹലത്തിലും ദേശീയ ധാരണയിലും കാണപ്പെടുന്ന അനീതി എന്നെന്നേക്കുമായി നിലനിർത്താൻ സാധിക്കുകയില്ല.യൂറോപ്പിൻ മേലുള്ള അവരുടെ മാനസികമായ മതിപ്പ് അറബ്   ഉപേക്ഷിച്ചു.”

എന്തുകൊണ്ടാണ് മുസ്‌ലിം ശാസ്ത്രജ്ഞർക്ക് വ്യവസ്ഥാപിതമായി ലാറ്റിനൈസ്ഡ് പേരുകൾ  നൽകിയിട്ടുള്ളതെന്ന് ഇത് വിശദീകരിക്കും.ഇബ്നു സീന അവിസെന്ന ആയും,അൽ-ഫറാബി ആൽഫരാബിയസ് ആയും,ഇബ്നു റുഷ്ദ് അവെറോസ് ആയും,അൽ- ഖവാരിസ്മി അൽഗോരിസ്മസ് യും അൽഗോരിറ്റ്മി യുമായും, അൽ-കിണ്ടി അൽകിൻഡസ് ആയും,ഇബ്നു തുഫയിൽ അബെന്റോഫാൽ ആയും, ജാബിർ ജി.ഹയാൻ ഗെബർ ആയും,അൽ ഇദ്രിസി ഡ്രെസസ് ആയും,അൽ-ഗസ്സാലി അൽഗാസെൽ ആയും, ഇബ്നു ബജാ അവെമ്പേസ് ആയും, അൽ-ജുജാനി സോർസാനസ് ആയും, മുഹമ്മദ് അൽ- ബാഗ്ദാദി മക്കോമെറ്റസ് ബാഗ്ഡെഡിനസ് ആയും,ഇബ്നു സുഹർ അവെൻസോർ ആയും മാറിയത് എന്തുകൊണ്ടാണെന്ന് ഞാൻ എല്ലായ്പ്പോഴും അത്ഭുതപ്പെടാറുമുണ്ട് ഒരിക്കലും അത് മനസ്സിലായിട്ടുമില്ല.

ഉന്നത വ്യക്തിത്വങ്ങളുടെ പൈതൃകങ്ങളിൽ കുറവ് വരുത്താനും വ്യക്തിത്വം മറച്ചുവെക്കാനും ആയിരുന്നു അത്.അവരുടെ സാമൂഹിക സാംസ്കാരിക മതപശ്ചാത്തലങ്ങളെ തുല്യ അളവിൽ താറുമാറാക്കപ്പെടേണ്ടതായിരുന്നു.പാശ്ചാത്യ പ്രതിഭയുടെ ആവിർഭാവം വരെ ഗ്രീക്ക് തത്ത്വചിന്തയുടെ സംരക്ഷകരായും കേവല വിവർത്തകരായും അവരെ പ്രദർശിപ്പിക്കപ്പെടേണ്ടിയിരുന്നു. സ്വയം പുതുതായ ഒന്നിനെയും ഉൽപാദിപ്പിക്കാനുള്ള കഴിവുകെട്ട ഗ്രീക്ക് തത്വചിന്തകരുടെ സേവകരായി അവർ ചിത്രീകരിക്കപ്പെട്ടു.

ഗ്രീക്ക് പൈതൃകം അമൂല്യവും അതിബൃഹത്തായതുമായിരുന്നതിനാൽ മുസ്‌ലിംകൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന എല്ലാത്തിലും അത് ഒരു നിഴൽ വീഴ്ത്തി.അതോടെ പാശ്ചാത്യ ബൗദ്ധിക ശോഭയുടെ ആത്യന്തികമായ പ്രവർത്തനത്തിന്റെ മികച്ച ഗുണഭോക്താക്കൾ‌,സേവകർ,വിധേയരായ അഗ്രദൂതർ എന്നി നിലയിലല്ലാതെ  മുസ്ലിം തത്ത്വചിന്തകരേയും ശാസ്ത്രജ്ഞരേയും ആവിഷ്കരിക്കേണ്ടതായി വന്നില്ല.

രചനാമോഷണത്തിനു പുറമെ സ്വത്വങ്ങളുമായി ഇടപെടുക,അവയെ മറച്ചുവെക്കുക എന്ന കുറ്റകൃത്യങ്ങളും നടന്നു.പാരമ്പര്യത്തെ അടിച്ചമർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു അംശം മാത്രമാണ് പേരുകൾ ലാറ്റിനൈസ് ചെയ്യുകയെന്നത്.

“ലാറ്റിൻ എഴുത്തുകാരെ അന്തമായി അനുകരിക്കുക “, കൂടുതൽ ശ്രദ്ധേയമായ പ്രതിച്ഛായ നൽകുക “, “അന്തർദേശീയ നിലവാരത്തിലുള്ള പേരുകൾ നൽകുക ” എന്നിവയാണ് മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പേരുകൾ ലാറ്റിനീകരിക്കുന്നതിനുള്ള കാരണങ്ങളായി പറയുന്നത്. എന്നാൽ അവ വെറും നിരർത്ഥകമാണ്. അവർ സ്വയമേ മഹാന്മാരും സ്വാധീനമുള്ളവരുമായതിനാൽ മറ്റാരെയും അനുകരിക്കേണ്ട കാര്യം അവർക്കുണ്ടായിരുന്നില്ല. മാത്രമല്ല, തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കുന്നതിൽ അവർ വിജയിക്കുകയും അന്തർദേശീയ ഖ്യാതി നേടുകയും ചെയ്തു.

ലാറ്റിനും ഗ്രീക്കും റോമൻ സാമ്രാജ്യത്തിന്റെ ഔത്യോതിക ഭാഷയായി മാറി, പ്രത്യേകിച്ചും 17 നൂറ്റാണ്ടിന്റെ പകുതി വരെ ശാസ്ത്രഭാഷയായി ലാറ്റിൻ മാറി.

Also read: ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്‍റെ കഥ

ആത്മീയ രചനാമോഷണം

ഒരുപക്ഷേ ഏറ്റവും അപകടകാരിയും വിനാശകാരിയുമായി ആത്മീയ രചനമോഷണത്തെ വിശേഷിപ്പിക്കാവുന്നതാണ്.

അല്ലാഹുവിന്റെ സൃഷ്ടി, അനുഗ്രഹം, ദൃഷ്ടാന്തം എന്നിവ അവയുടെ യഥാർത്ഥ ഉറവിടവും സ്വഭാവവും ഉദ്ദേശവും ഒരു ഘട്ടത്തിലും അംഗീകരിക്കാതെ ഒരുവന്റെ സ്വാർത്ഥതക്കും അത്യാർത്ഥിക്കുമായി വിനിയോഗിക്കുന്നതും ആസ്വദിക്കുന്നതും ഉപയോഗിക്കുന്നതും ആത്മീയ രചനമോഷണത്തിന്റെ കീഴിൽ വരുന്നതാണ്.അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും മനുഷ്യന്റെ  സാംസ്കാരികവും പരിഷ്‌കൃതവുമായ ഘടകങ്ങൾ നിർമിക്കാനായി ഉപയോഗിക്കുകയും എന്നിട്ട് അവയെ മനുഷ്യന്റെ മാത്രം വിജയമായി അവതരിപ്പിച്ച് അവന്റെ ധർമ്മവിമുക്തമായ താത്പര്യങ്ങൾക്കായി പ്രയോഗനപെടുത്തുമ്പോൾ പ്രശ്‍നം കൂടുതൽ ഗുരുതരമാകുന്നു.

ഭൗതികവും അഭൗതികവുമായ എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും അവനെ മാത്രമാണ് കീഴ്പെടുന്നതെന്നുമാണ് ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്നത്. മനുഷ്യൻ :അവന്റെ ജീവിതം, അസ്തിത്വപരമായ ലക്ഷ്യം, കഴിവ് എന്നിവക്ക് പുറമെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവൻ അനുഭവിക്കുന്ന നേട്ടങ്ങളും അനുഗ്രഹങ്ങളും അല്ലാഹുവിന്റേതാണ്. അവ അല്ലാഹുവിന്റെ അനശ്വരമായ സ്നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും പ്രതീകമാണ്.

അല്ലാഹുവിന് മാത്രമേ ശൂന്യതയിൽ നിന്ന് ഒരു വസ്തുവിനെ സൃഷ്ടിക്കാനും അസ്തിത്വം നൽകാനും സാധിക്കൂവെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. തനിക്ക് അധീനപ്പെടുത്തിയവയെ കേവലം ഉപയോഗിക്കുക, ഒരുമിപ്പിക്കുക, പരിണമിക്കുക, വിനിയോഗിക്കുക, നിർമിക്കുക, യന്ത്രവത്കരിക്കുക, വ്യാഖ്യാനിക്കുക എന്നിങ്ങനെ പ്രവർത്തിക്കാനേ ഭൂമിയിലെ പ്രതിനിധി എന്ന പദവിയും അവന്റെ അസാമാന്യ കഴിവുമുണ്ടായിട്ടും മനുഷ്യന് ചെയ്യാൻ കഴിയുന്നത്. സ്രഷ്ടാവിന്റെ അധീനത്തിലും അധികാരത്തിലുമല്ലാത്ത ഒന്നും തന്നെ അവന് നിർമിക്കാനോ ചെയ്യുവാനോ സാധ്യമല്ല.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, മനുഷ്യനെ കൊണ്ട് ജീവൻ സൃഷ്ടിക്കാൻ കഴിയുകയില്ല. അവന് അതിനെ വ്യാഖ്യാനിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ചെയ്യുമ്പോൾ പോലും മുൻകൂട്ടി നിർമിച്ച രീതിക്കും ഉദാഹരണത്തിനും ഘടനക്കും വ്യത്യസ്തമായി അവന് ചിന്തിക്കാനാവില്ല.

സാദൃശ്യങ്ങളില്ലാതെ പുതുതായി ഒന്നും തന്നെ മനുഷ്യനാൽ ഉടലെടുക്കുന്നില്ല. മനുഷ്യൻ നിയുക്തനും ആവശ്യങ്ങൾക്കടിമയും ദരിദ്രനും ലുബ്ധനായ ഉപഭോക്താവും രണ്ടാംകിടക്കാരനുമാണ്. അവൻ ഒരു തരത്തിലും യഥാർത്ഥ സ്രഷ്ടാവോ ഉത്പാതകനോ ആവില്ല. സൃഷ്ടി എന്ന കർമം അവനിൽ ആലങ്കാരികമായി മാത്രം അർപ്പിതമാണ്.

അതനുസരിച്ച് മനുഷ്യന്റെ പ്രഖ്യാപിത വീരപ്രവൃത്തികളെയും കല, വാസ്തുവിദ്യ, സാഹിത്യം, വിനോദം, നിർമാണം, മനുഷ്യനെ ദൈവീകരിക്കുകയും ദൈവത്തെ മാനവീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന മറ്റു സാംസ്കാരിക പരിഷ്‌കൃത മേഖലകളിലുള്ള മികച്ച നേട്ടങ്ങളെയും പരിശോധിച്ചാൽ, മൗലികമായതിനെ വിരസവും കളവിനുമായും ആധികാരികമായതിനെ കൃത്രിമമായതിനായും പൂർണമായതിനെ നീചമായതിനായും മഹത്തായതിനെ വെറുക്കുന്നതും മ്ലേച്ഛമായതിനായും പരിത്യജിച്ചവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

ഈ മാസ്റ്റർ പീസുകൾ ആധുനിക മതനിഷേധിയും സുഖഭോഗവാദിയുമായ മനുഷ്യന്റെ മഹത്വത്തിന്റെയോ വിജയത്തിന്റെയോ തെളിവല്ല. നേരെമറിച്ച്, അവ അവന്റെ ക്ഷുദ്രതയുടെയും നിസ്സാരതയുടെയും അസ്തിത്വ പരാജയത്തിന്റെയും വ്യക്തമായ അടയാളപ്രതീകമാണ്.

ഇസ്‌ലാമിക സംസ്കാരത്തിൽ മഹത്വത്തിനുടമ സർവശക്തനായ അല്ലാഹു മാത്രമാണ്. മിക്ക കൃതികളിൽ നിന്നോ യത്നങ്ങളിൽ നിന്നോ വാസ്തുശില്പിയുടെയും കലാകാരന്റെയും നാമങ്ങൾ ഒഴിവാക്കുന്ന ഒരു സംസ്കാരമാണ് തന്മൂലം വളർന്നുവന്നത്. ഇത്തരം കൃതികൾ സ്വന്തത്തെ കുറിച്ച പറയുന്നവയായിരുന്നുന്നില്ല. പക്ഷേ അവ കാര്യങ്ങളുടെയും അനുഭവങ്ങളുടെയും ആത്മീയ മര്യാദയെയും ഉന്നത ആദർശത്തെയും വിളിച്ചോതുന്നതായിരുന്നു. ഇതേ നിലപാട് തന്നെയാണ് ഇസ്‌ലാമിക സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും മറ്റു വശങ്ങളിലും കൈക്കൊള്ളുന്നത്. എന്നാൽ, ആധുനിക സംസ്കാരത്തിന്റെ മുന്നോടിയായി വർത്തിച്ച മനുഷ്യത്വ നവോധാനത്തിന്റെ അനന്തരഫലമെന്ന നിലയിൽ അത് മനുഷ്യനെ ഉന്നതസ്ഥാനീയക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നു.

അല്ലാഹു ഉണർത്തുന്നു:”മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു”.(ഫാതിർ 15)

ഇതു കൊണ്ടാണ് അൽ -ഖാലിക്ക് (സ്രഷ്ടാവ് ), അൽ -മുസവ്വിർ (), അൽ -ഫാതിർ () എന്നിവക്ക് പുറമെ അല്ലാഹു അൽ -ബാദിയും അൽ -ബദീഉമാണെന്ന് വിശേഷിപ്പിക്കുന്നത്. ഒരു മാതൃകയും പിന്തുടരാതെ, യാതൊന്നിനോടും സാദൃശ്യമില്ലാതെ സകലതും സൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ അതുല്യമായ കഴിവിന്  ഊന്നൽ നല്കുന്നതാണീ രണ്ട് വിശേഷണങ്ങൾ.

അല്ലാഹു മനുഷ്യകുലത്തെ വെല്ലുവിളിച്ച് കൊണ്ട് ചോദിക്കുന്നു :”ഇതൊക്കെ അല്ലാഹുവിന്‍റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ”. (ലുഖ്‌മാൻ 11)

“തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ”(അൽ ഹജ്ജ് 73).

“അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌”(സഫ്‌വാത്ത് 96).

“(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌? പറയുക: അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ?”(റ അദ് 16).

അതിനാലാണ് ഇസ്‌ലാമിൽ കൃതജ്ഞതയെ ഒരു ഉന്നത സദ്‌ഗുണമായി കണക്കാക്കപ്പെടുന്നത്.വസ്തുക്കളുടെ ഉൽകൃഷ്ടമായ രൂപമാതൃകയും മുഴുവൻ സൃഷ്ടിപ്പിലും ആര് ആരൊക്കെയെന്ന് വകവെച്ചുകൊടുക്കലാണ് കൃതജ്ഞത. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമായി ഒരുക്കിയ എല്ലാത്തിനെയും ഉത്തരവാദിത്തത്തോടെയും ബുദ്ധിയോടെയും ഉപയോഗിക്കുക വഴി അതിനെ വിലമതിക്കുന്നതും കൃതജ്ഞത തന്നെ.

നന്ദിയുള്ളവനും ഉപകാരസ്മരണ ഉള്ളവനുമാണ് ശരിയായ മുസ്‌ലിം.അത്തരം ബഹുമാനത്തിന്റെയും കൃതഞ്ജതയുടെയും അന്ത:സാരം എന്നത് അല്ലാഹുവിനുള്ള സമർപ്പണമാണ്. സത്യനിഷേധം (കുഫ്ർ )ഇതിന്റെ നേർവിപരീതത്തെയും സൂചിപ്പിക്കുന്നു.

കുഫ്ർ എന്ന പദത്തിന് രണ്ട് അർത്ഥതലങ്ങളുണ്ട്. സത്യത്തെ നിഷേധിക്കൽ,നന്ദികേട്  എന്നീ രീതിയിലാണ് അതിനെ വിശുദ്ധ ഖുർആൻ ഉപയോഗിച്ചത് (ഇബ്രാഹിം 7).

അനന്തരഫലമായി, അല്ലാഹുവിനെ അവന്റെ ആനുകൂല്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഉറവിടമായി അംഗീകരിക്കാതെ അവ ഉപയോഗിക്കുന്നത് ഗൗരവമേറിയ ആത്മീയ മോഷണമാണ്. അമിതവ്യയം, അഹങ്കാരം, സ്വാർത്ഥത, ആർത്തി പോലുള്ള ഗുരുതരമായ ദുഷ്‌കൃത്യങ്ങളുടെ പിൻബലത്തോടെയാണ് ഇതേ കാര്യം സംഭവിക്കുന്നതെങ്കിൽ അതിന്റെ ആപത്ത് കുറെ കൂടി സങ്കീർണമാകും.

Also read: ഖുര്‍ആനിലെ സാമൂഹ്യശാസ്ത്ര തത്വങ്ങള്‍

ആത്മീയ മോഷണത്തിന്റെ ഉദാഹരണങ്ങൾ :-

ഉദാഹരണത്തിന്, പ്രകൃത്യാ ഉള്ളതും സുലഭമായതുമായ നിർമാണ വസ്തുക്കൾ അവയുടെ സ്രഷ്ടാവും ഉൽഭവസ്ഥനും അല്ലാഹുവാണെന്ന് അംഗീകരിക്കാതെ ഒരു വാസ്തുശില്പി കെട്ടിടങ്ങൾക്കായി അവയെ ഉപയോഗപ്പെടുത്തുന്നത് ഒരു മോഷണമാണ്. എഞ്ചിനീയർ, നാഗരിക ആസൂത്രകൻ, ചിത്രകാരൻ, പരിസ്ഥിതി സംബന്ധമായ കെട്ടിടനിർമാതാക്കൾ എന്നിവർക്കും ഇതു ബാധകമാണ്  ക്രിയാത്മകതയിലും പ്രത്യുത്പന്ന മിതത്വത്തിലുള്ള അവരുടെ അഭിരുചി സ്രഷ്ടാവിനുള്ള അംഗീകാരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഉപയോഗിക്കേണ്ടതുണ്ട്.

തീർച്ചയായും അങ്ങനെ ചെയ്യുന്നതിനുള്ള മികച്ച രീതിയെന്നത് ഇസ്‌ലാമിക തൗഹീദിന്റെ (അല്ലാഹുവിന്റെ ഏകത്വം )വിശ്വദർശനങ്ങൾ, ഇസ്‌ലാമിക പൊതു -ഉദ്യോഗ സംബന്ധമായ ധർമശാസ്ത്രം എന്നിവയുമായി സ്വയം സന്നദ്ധരാവുകയും അവരുടെ കെട്ടിടങ്ങൾ (ഉത്പന്നങ്ങൾ )അന്തിമ സത്യത്തെ അതിന്റെ ആദരണീയമായ രീതിയിൽ സേവിക്കുന്നുവെന്നും ഉറപ്പു വരുത്തലാണ്. അവർ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിൽ അക്ഷരവായനക്കാരോ പ്രതീകാത്മക വാടിയി ആവരുത്.

വ്യക്തമായി പറഞ്ഞാൽ,അല്ലാഹുവും  മനുഷ്യന്റെ ബ്രഹത്തായ കഴിവുകളും ശക്തികളുമുൾപ്പെടെ അവന്റെ സൃഷ്ടിപ്പികളും നമുക്ക് ചുറ്റുമുണ്ടായിരുന്നില്ലെങ്കിൽ ഉദ്യാഗസ്ഥർക്ക് അവർ സാധാരണയായി ചെയ്യുന്നതൊന്നും പ്രവർത്തിക്കാനാവില്ല. അതിനാൽ കാര്യങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും യഥാർത്ഥ വ്യവസ്ഥിതി തിരിച്ചറിയുകയെന്നത് അനിവാര്യമാണ്.

കോക്ക മൈമാർ സിനാർ -ഓട്ടോമൻ സുവർണ കാലഘട്ടത്തിന്റെ മുഖ്യ വാസ്തുശില്പി -ഒരിക്കൽ പറയുകയുണ്ടായി :’വാസ്തുവിദ്യയെന്നത് അങ്ങേയറ്റം കഠിനമായ ജോലിയാണ്. അത് ശരിയാവണ്ണം അഭ്യസിക്കാൻ ഉദ്ദേശിക്കുന്നവർ പ്രഥമമായി ഭക്തനാവുകയാണ് വേണ്ടത്. ”

മറ്റൊരു ഉദാഹരണം പറഞ്ഞാൽ അല്ലാഹുവിന്റെ അതുല്യമായ സൃഷ്ടിപ്പിന്റെ ഒരു അംശത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അതിബറ്റ് സ്രഷ്ടാവ് അല്ലാഹുവാണെന്ന് അംഗീകരിക്കാതെ അവയെ ഭാഗികമായോ പൂർണമായോ പുനരാവിഷ്കരിക്കുന്നതും മോഷണമാണ്. എല്ലാ ഭൗമിക -അഭൗമിക മനോഹാരിതയുടെയും ഉൽഭവം അല്ലാഹുവാണെന്ന് നിസ്സംശയം പറയാനാകും. ഉദാരനും കാരുണ്യവാനും പരമോന്നതനും അനുഗ്രഹത്തിനുടമയും എന്ന നിലയിൽ അല്ലാഹു അല്ലാതെ യാതൊരു നന്മയും മഹത്വവുമില്ലാത്ത പോലെ അവനല്ലാതെ യാതൊരു അലങ്കാരവുമില്ല.

കല എന്ന പദത്തിന്റെ വിശാലമായ അർത്ഥതലം പോലെ തന്നെ സുപ്രധാനമാണ് അതിന്റെ ഉപയോഗവും. അതിൽ മതം, നീതി, കല എന്നിവ അഭേദ്യമാണ്. ഹെൻറി ബെർഗ്സൺ ആധുനിക ശാസ്ത്രത്തെ ഗോള ശാസ്ത്രത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിച്ച പോലെ കലയെ മതത്തിന്റെ പുത്രിയായി അലിജാ ഇസിതിഗോരിക്കും വിശേഷിപ്പിക്കുന്നു.

കല എന്നത് സത്യവും സത്യമെന്നത് പല തരത്തിൽ കലയുമാണ്. അവ കൂടുതൽ ഗ്രാഹ്യവും അഭിനന്ദനീയവുമായ രീതിൽ പരസ്പരം പ്രബലപ്പെടുത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു. കലക്ക് പുരോഗതി നേടാനും സ്വയം നവീകരിക്കുന്നതിനുമായി അത് അതിന്റെ നൈസർഗികമായ അസ്തിത്വത്തിലേക്കും പ്രാമാണ്യത്തിലേക്കും ;അതായത് വിശ്വാസത്തിലേക്കും ആത്മീയതയിലേക്കും തിരിച്ചുപോകേണ്ടതുണ്ട്. സൗന്ദര്യമെന്നത് സത്യത്തിന്റെ ശോഭയാണെന്ന് പ്ലാറ്റോ പറഞ്ഞിട്ടുണ്ട്.

കല ക്രമരഹിതവും വഴിപിഴച്ചതുമാകുബോൾ അതിനെ സമുദായ ആചാരലംഘനവും ദുസ്വഭാവമുള്ളതായും കണക്കാക്കുന്നു.

അതേപോലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ മോഷണത്തിലേർപെട്ടെന്നു വരാം. ധനശാസ്ത്രത്തിന്റെ സൈദ്ധാന്തിക -പ്രയുക്ത വീക്ഷണങ്ങൾ കൈകാര്യം ചെയ്യുകയും എന്നാൽ അല്ലാഹുവിനെ ‘അൽ -റസാഖ്, അൽ -റാസിഖ്, അൽ മലിക് ‘(പരമമായ സംരംഭകൻ,വിതരണക്കാരൻ, ഉടമസ്ഥൻ )ആയി അംഗീകരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് അയാൾ മോഷ്ടാവായി മാറുന്നത്.

നിയമനിർമാതാവ് അല്ലാഹുവാണെന്നും നിയമസംബന്ധമായ മേധാവിത്വം അവനു മാത്രമാണെന്നും വകവെക്കാതെ നിയമസിദ്ധാന്തങ്ങളും വിശദശാംശങ്ങളും പ്രയോഗങ്ങളുടെ ഇടപെടുമ്പോൾ ഒരു അഭിഭാഷകൻ അല്ലെങ്കിൽ നിയമവിദഗ്ധൻ മോഷ്ടിക്കുന്നുവെന്ന് പറയാം.

ഒരു പണ്ഡിതൻ അല്ലെങ്കിൽ തത്വചിന്തകൻ അല്ലാഹുവിനെ സർവ്വജ്ഞനായും എല്ലാം അറിയുന്നവനായും അറിവിലും വിവേകത്തിലും സമ്പൂർണ്ണജ്ഞനായും അവന്റെ കരുണയും അനിമതിയുമില്ലാതെ ആർക്കും ഒരു അറിവും കരസ്ഥമാക്കാനാവില്ലെന്നും സമ്മതിക്കുന്നതിൽ പരാജയപെടുന്നതും മോഷണമാണ്.

അല്ലാഹു മാത്രമാണ് രോഗം ഭേദമാക്കാൻ കഴിവുള്ളവനെന്നും (വൈദ്യശാസ്ത്രജ്ഞർ അല്ലാഹുവിന്റെ ഇച്ഛയും കനിവും കാരണത്താൽ മാത്രമാണ് പ്രവർത്തിക്കുന്നത് )എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധി നിശ്ചയിച്ചത് അവനാണെന്നും തന്റെ ശാസ്ത്രീയ ഉദ്യമങ്ങളിൽ അംഗീകരിക്കാതെ വരുമ്പോൾ വൈദ്യശാസ്ത്രജ്ഞൻ മോഷണത്തിൽപെടുന്നു.

മാനവിക -സാമൂഹ്യ വിദഗ്ദ്ധർ അവരുടെ ഉദ്യാഗപരമായ ധൗത്യത്തിൽ, തന്റെ സ്രഷ്ടാവും യജമാനനും മനുഷ്യന് കഴിവ്, പദവി, സാമർഥ്യം എന്നിവ സംഭാവന ചെയ്ത് അവനെ മറ്റു സൃഷ്ടികളേക്കാൾ ആദരിച്ചതും പരസ്പരം തിരിച്ചറിയാനായി വ്യത്യസ്ത ഭാഷ, നിറം, പരിസ്ഥിതി, സംസ്കാരം എന്നിവയാൽ മനുഷ്യനെ ഗോത്രങ്ങളും സമൂഹങ്ങളാക്കിയതും അല്ലാഹുവാണെന്ന് അംഗീകരിക്കാതെ വരുമ്പോൾ അവരും മോഷ്ടിക്കുകയാണ്.

പ്രകൃതിശാസ്ത്രജ്ഞന്മാർ അവരുടെ ശാസ്ത്രപരമായ കർത്തവ്യത്തിൽ അല്ലാഹുവിനെ പ്രകൃതിയുടെയും അതിലെ നിയമം, ഐക്യം, സന്തുലിതത്വം എന്നിവയുടെയും സ്രഷ്ടാവും പരിപാലകനും പരിപോഷകനുമായും എല്ലാ ജീവികളും ആവശ്യങ്ങൾക്കായി തേടുന്ന ആശ്രിതനായും സകല വസ്തുക്കളെയും സൃഷ്ടിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനായി വിലമതിക്കാതിരിക്കുന്നതും മോഷ്ടിക്കലാണ്.

ചുരുക്കത്തിൽ, എല്ലാ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും അവരവരുടെ വൈദിഗ്ത്യം നിറഞ്ഞതും ബുദ്ധിപരമായ മേഖലകളിൽ അതിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉപജീവന മാർഗം നേടാനും അതുവഴി വിജയകരമായ ഔദ്യോദിക ജീവിതം നയിക്കുവാനുമുള്ള യത്നത്തിലാണ്. അപ്രകാരം ചെയ്യുമ്പോൾ പ്രസ്തുത അദ്ധ്യാപനം, മേഖല, തൊഴിൽ എന്നിവയുടെയും മനുഷ്യന്റെ തന്നെയും സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിനെ അംഗീകരിക്കുന്നതിനെയും നന്ദികാണിക്കുന്നതിനെയും തിരസ്കരിക്കുന്നത് ഏറ്റവും വിനാശകരമായ മോഷണമാണെന്ന് പറയേണ്ടതില്ല. അതിനാൽ എല്ലാ പരിഹാരനടപടികളും കൂടുതലായും അവയെ ലക്ഷ്യമിടേണ്ടതാണ്.

 

വിവ. മിസ്‌ന അബൂബക്കർ

Facebook Comments
Post Views: 65
ഡോ. സ്പാഹിക് ഒമര്‍

ഡോ. സ്പാഹിക് ഒമര്‍

Dr. Spahic Omer, an award-winning author, is an Associate Professor at the Kulliyyah of Islamic Revealed Knowledge and Human Sciences, International Islamic University Malaysia (IIUM). He studied in Bosnia, Egypt and Malaysia. In the year 2000, he obtained his PhD from the University of Malaya in Kuala Lumpur in the field of Islamic history and civilization. His research interests cover Islamic history, culture and civilization, as well as the history and theory of Islamic built environment.

Related Posts

power1.jpg
Series

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 2

03/09/2023
Speeches

ആരായിരുന്നു മുഹമ്മദ് നബി(സ)?

01/09/2023
kings.jpg
Series

അക്രമ ഭരണാധികാരികളോടുള്ള സമീപനം- 1

31/08/2023

Recent Post

  • കൃഷ്ണഭക്ത സംഘടന കൊടുംവഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്: മനേക ഗാന്ധി – വീഡിയോ
    By webdesk
  • ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു
    By webdesk
  • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം
    By webdesk
  • ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
    By ശുഐബ് ദാനിയേല്‍
  • കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ
    By പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!