Studies

മുസ്ലിം യുവത്വം പ്രതീക്ഷയും പ്രതിസന്ധിയും

ഇസ്ലാമിക ഖിലാഫത്ത് ലോകത്ത് നിന്ന് അപ്രത്യക്ഷമാകുകയും ഇസ്ലാമിക ഭരണം മുസ്ലിം ജീവിതത്തില്‍ നിന്ന് എടുത്തെറിയപ്പെടുകയും ചെയ്തപ്പോള്‍ ദേശീയവും അന്തര്‍ദേശീയവും അഭ്യന്തരവും വൈദേശികവുമായ ചില ദുഷ്ഠശക്തികള്‍ ചലിച്ച് തുടങ്ങി. രാവും പകലുമില്ലാതെ മ്ലേഛമായ ഒരു ലക്ഷ്യത്തിന് വേണ്ടി അവ കഠിനമായ അധ്വാനങ്ങളിലേര്‍പ്പെട്ടു.അത് മുസ്ലിം തലമുറയുടെ ഹൃദയങ്ങളില്‍ നിന്ന് ഇസ്‌ലാമിക ആദര്‍ശത്തെ എടുത്തു കളയുകയും അവരുടെ ബോധതലത്തില്‍ നിന്നും മനസ്സുകളില്‍ നിന്നും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളുടെ (ജിഹാദ് ) അടിവേരറുക്കുക എന്നതുമായിരുന്നു. മുസ്ലിം സമുദായത്തെ അവരുടെ വിശ്വാസങ്ങളില്‍ നിന്ന് സന്ദേഹത്തിലേക്കും, കര്‍മ്മങ്ങളില്‍ നിന്ന് നിഷ്‌ക്രിയത്വത്തിലേക്കും സദാചാര മൂല്യങ്ങളില്‍ നിന്ന് അരാജകത്വത്തിലേക്കും നയിച്ചാല്‍ അതോടെ ഇസ്ലാമിക നാടുകള്‍ അവരുദ്ദേശിച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കളിപ്പാട്ടങ്ങളായി മാറുകയും ചെയ്യും.
മുസ്ലിം യുവതയുടെ മനസ്സുകളില്‍ നിന്ന് ഇസ്ലാമിക ആദര്‍ശത്തെയും മൂല്യങ്ങളെയും പിഴുത് മാറ്റാന്‍ വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ശക്തികള്‍ പ്രധാനമായി അഞ്ചാണ്.

1- അധിനിവേഷവും മിഷനറിയും.
2 – കമ്മ്യൂണിസ്റ്റ് ശക്തികള്‍.
3 – ആഗോള സയണിസം.
4 – ക്രൈസ്തവ സയണിസം
5 – വൈദേശിക ശക്തികള്‍ക്ക് വേണ്ടി പണിയെടുക്കുന്നവര്‍.

മുകളില്‍ പറഞ്ഞ ഓരോ ശക്തികള്‍ക്കും, മുസ്ലിം യുവതലമുറയെ വ്യതിചലിപ്പിക്കാന്‍ അവരുടേതായ വ്യവസ്ഥകളും ശൈലികളും മാധ്യമങ്ങളുമുണ്ട്. അതുപയോഗിച്ച് മുസ്‌ലിം യുവതീ യുവാക്കളുടെ മേല്‍ ഗൂഢാലോചന നടത്തുകയും അതിലൂടെ ഇസ്‌ലാമിക നാടുകളുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക. അനവധി മുസ്ലിം നാടുകളില്‍ ലക്ഷ്യം വളരെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. പ്രസ്തുത നാടുകളില്‍ തന്നെ അവരുടെ പദ്ധതികള്‍ നടപ്പിലാക്കാനും അവരെ സഹായിക്കാനും ആളുകള്‍ മുന്നോട്ട് വന്നത് അവര്‍ക്ക് ഏറെ സഹായകമായി. അങ്ങനെ യുവതലമുറ അവരുടെ കെണികളില്‍ പെട്ട് പോവുകയും അവരുടെ ഉപകരണങ്ങളായി പരിണമിക്കുകയും ചെയ്തു.

ഇത്തരം ഉപചാപങ്ങളും ഗൂഡാലോചനകളും നടന്ന് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ആധുനിക മുസ്ലിം യുവത്വം ആ ചതിക്കുഴികളും അപകടങ്ങളും തിരിച്ചറിയല്‍ അനിവാര്യമാണ്. ഉള്‍കാഴ്ചയും ബോധവും സന്നദ്ധതയും കൊണ്ട് ഇത്തരം കടന്നു കയറ്റങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ യുവത്വം തയ്യാറാവണം. അതിലൂടെ അല്ലാഹു ഈ സമൂഹത്തിന്റെ ദീനിനെ സംരക്ഷിക്കും. കാരണം ഈ സമൂഹത്തിന് പ്രതാപവും ഇസ്ലാമിക നാടുകള്‍ക്ക് ശക്തിയും ഉണ്ട്.

ഇന്ന് മുസ്ലിം യുവത്വം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?. അതിനെ മറികടക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്? നല്ലൊരു ഇസ്ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തില്‍ മുസ്ലിം യുവാക്കളുടെ റോള്‍ എന്താണ്? തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് യുക്തവും പ്രാമാണികവുമായ മറുപടിയാണ് ഈ രചനയിലൂടെ. യുവാക്കള്‍ ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ പരാമര്‍ശിക്കുന്നതിന്റെ മുമ്പ്, ചില പ്രവാചകാധ്യാപനങ്ങള്‍ മനസ്സിലാക്കുകയും മാതൃകഗ്രഹിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

പ്രവാചക മാതൃകകള്‍

യുവാക്കളുടെ കര്‍മ്മശേഷിയെ നാനാവിധ മേഖലകളിലും ക്രിയാത്മകമായി വിനിയോഗിക്കാന്‍ പ്രവാചകന്‍ (സ) ശ്രമം നടത്തിയതായി നമുക്ക് കാണാന്‍ കഴിയും.

1 – അല്ലാഹുവിനെ അനുസരിക്കാനും അവന് മാത്രം ഇബാദത്ത് ചെയ്യുവാനും അവന്റെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിതം ചിട്ടപ്പെടുത്താനും പ്രവാചകന്‍ യുവാക്കളെ പ്രാപ്തരാക്കി. ഒരു ഹഥീസില്‍ ഇപ്രകാരം കാണാം. ‘അല്ലാഹുവിന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ഒരു ദിവസം അവന്‍ ഏഴ് വിഭാഗം ആളുകള്‍ക്ക് അവന്റെ തണല്‍ നല്‍കും’ ഓരോ വിഭാഗത്തെയും എണ്ണിപ്പറഞ്ഞതിന് ശേഷം പ്രവാചകന്‍ പറഞ്ഞു. ‘അല്ലാഹുവിന് ഇബാദത്ത് ചെയ്ത് കൊണ്ട് വളര്‍ന്ന് വന്ന ചെറുപ്പക്കാരന്‍’.

2 -ആത്മീയവും ശാരീരികവും മാനസികവും ബുദ്ധിപരവും സ്വഭാവപരവുമായ വ്യക്തിത്വം രൂപപ്പെടുത്താന്‍ പ്രവാചകന്‍ അവരെ പരിശീലിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ‘ അഞ്ച് കാര്യങ്ങള്‍ള്‍ക്ക് മുമ്പ് അഞ്ച് കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുക. മരണത്തിന് മുമ്പ് ജീവിതം. രോഗത്തിന് മുമ്പ് ആരോഗ്യം. ജോലി തിരക്കുകള്‍ക്ക് മുമ്പ് ഒഴിവ് സമയം. ദാരിദ്രത്തിന് മുമ്പ് സമ്പന്നത,വാര്‍ധക്യത്തിനു മുമ്പുള്ള യുവത്വം.

3 – അരാജക ജീവിതത്തില്‍ നിന്ന് യുവാക്കളുടെ മനസ്സുകളെയും ജീവിതത്തെയും ശുദ്ധീകരിക്കുകയും വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ച് കൊണ്ട് അവരുടെ ജീവിതത്തിന് താളക്രമം നല്‍കുകയും ചെയ്തു. യുവാക്കളെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രവാചകന്‍ പറഞ്ഞു. ഏ യുവാക്കളേ നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹം കഴിക്കാന്‍ സാധിച്ചാല്‍ അവര്‍ വിവാഹം കഴിച്ച് കൊള്ളട്ടെ. കാരണം അത് കണ്ണിനെ താഴ്ത്തിക്കളയുകയും. ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കുകയും ചെയ്യും.

4 – പ്രവാചകന്‍ യുവാക്കളെ വിചാരണ ചെയ്യുകയും പരലോകത്ത് റബ്ബിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്നുള്ള ബോധം സൃഷ്ടിക്കുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു. ‘ഖിയാമത്ത് നാളില്‍ നാല് കാര്യങ്ങളെ കുറിച്ച് ചോദിക്കാതെ ഒരാളും കടന്ന് പോവുകയില്ല. 1- ചിലവഴിച്ച ആയുസ്സ് 2 – നഷ്ടപ്പെടുത്തിയ യുവത്വം. 3- സമ്പത്ത് എവിടെ നിന്ന് ശേഖരിച്ചു ഏത് കാര്യത്തില്‍ ചിലവഴിച്ചു.4 -വിജ്ഞാനം അനുസരിച്ച് എന്ത് പ്രവര്‍ത്തിച്ചു.

5 ഇസ്‌ലാമിന്റെ കര്‍മ്മ സരണിയില്‍ യുവാക്കളെ ഉറപ്പിച്ച് നിര്‍ത്താനും തഖ്‌വയില്‍ അധിഷ്ഠിതമായി ജീവിതം തുടരാനും പ്രവാചകന്‍ അവരെ പരിശീലിപ്പിച്ചു. പ്രവാചകന്‍ പറഞ്ഞു. ‘യുവത്വത്തിന്റെ ചാപല്യങ്ങളില്ലാത്ത യുവാക്കളെ അല്ലാഹു ഇഷ്ടപ്പെടുന്നു’.

6- സമൂഹത്തിലെ യുവാക്കളെ പ്രവാചകന്‍ പ്രത്യേകമായി പരിഗണിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവരുടെ സവിശേഷതകള്‍ എടുത്ത് കാണിക്കുകയും ചെയ്തു. നബി (സ) പറഞ്ഞു. യുവാക്കളേ നിങ്ങള്‍ക്ക് ഞാന്‍ നന്മ ഉപദേശിക്കുന്നു. തീര്‍ച്ചയായും അവരുടെ മനസ്സുകള്‍ ലോലമാണ്. യുവാക്കള്‍ എന്നോട് സഹകരിക്കുകയും വൃദ്ധര്‍ എന്നെ എതിര്‍ക്കുകയും ചെയ്തു. യുവാക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പ്രവാചകന്‍ പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു.

തുടരും…

 

 

Facebook Comments
Related Articles

6 Comments

  1. 657775 201471Hey. Extremely nice internet web site!! Man .. Exceptional .. Amazing .. Ill bookmark this internet website and take the feeds alsoI am pleased to locate so much beneficial info here within the write-up. Thanks for sharing 853486

Leave a Reply

Your email address will not be published.

Close
Close