Current Date

Search
Close this search box.
Search
Close this search box.

ഖിബ്‌ലയെ സംബന്ധിക്കുന്ന ആധുനിക വിഷയങ്ങള്‍

‘അതിനാല്‍, മസ്ജിദുല്‍ ഹറാമിന്റെ വശത്തേക്ക് മുഖം തിരിക്കുക.’ (അല്‍ബഖറ: 144). “الشطر” എന്ന പദത്തിന് അറബി ഭാഷയില്‍ വശം-ഭാഗം-നേരെ (الجهة) , പകുതി (النصف) തുടങ്ങിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. അത് സൂക്തത്തില്‍ വന്നതുപോലെ ‘വശത്തേക്ക്’ അല്ലെങ്കില്‍ ‘നേരെ’ എന്നര്‍ഥമാണ്; ഒന്നിലധികം അര്‍ഥങ്ങള്‍ ഉള്‍കൊള്ളുന്നില്ല. അഥവാ, കഅ്ബ നേരിട്ട് കാണുന്നവര്‍ അതിലേക്ക് കണ്ണുകൊണ്ട് (إصابة العين) തിരിയുക എന്നതാണ് അത് അര്‍ഥമാക്കുന്നത്. അങ്ങനെ ചെയ്യുന്നതിനാണ് കഅ്ബയിലേക്ക് തിരിയുക എന്ന് പറയുന്നത്. അല്ലാതെ, കണ്ണുകൊണ്ട് കഅ്ബ കാണാന്‍ സാധിക്കാത്തവര്‍ നിര്‍ബന്ധമായും അതിലേക്ക് കണ്ണുകൊണ്ട് തിരിയുക എന്നതല്ല. ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, അറബി ഭാഷയില്‍ “الشطر” എന്നതിന് വശം (الجهة) എന്നര്‍ഥമുണ്ട്. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ ഈ സൂക്തത്തില്‍ വ്യക്തമാക്കുന്നത്. കണ്ണുകൊണ്ട് ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിയുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഅ്ബയുടെ നേരെ അങ്ങനെ തിരിയുകയാണ് വേണ്ടതെന്ന് നമുക്ക് പറയാം. രണ്ട്, എന്നാലിത് നിറവേറ്റാന്‍ കഴിയാത്ത ഉത്തരവാദിത്തമാണ്. ഒരു പദം ഒന്നില്‍ കൂടുതല്‍ അര്‍ഥം ഉദ്ദേശിക്കുകയാണെങ്കില്‍ ആ സന്ദര്‍ഭം അറിയിക്കുന്നതാണ് ആ പദത്തിന്റെ ഉദ്ദശം. ഇനി ആ പദത്തിന്റെ സന്ദര്‍ഭത്തില്‍ നിന്ന് അതറിയുന്നില്ല എങ്കില്‍ അത് മുഴുവന്‍ അര്‍ഥങ്ങളും ഉള്‍കൊള്ളുന്നതാണ് “القروء” പോലെ എന്നതാണ് നിയമം. ഇവിടെ കണ്ണുകൊണ്ട് തിരിയുകയെന്നത് (കഅ്ബ നേരിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക്) അസാധ്യമാണ്. അപ്പോള്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് കഅ്ബയിലേക്ക് പകുതി തിരിച്ചാല്‍ മതിയെന്നതാണ്.

ഏറ്റവും ഉറപ്പുള്ള ധാരണയെ (الظن الغالب) മുന്‍നിര്‍ത്തി കഅ്ബയിലേക്ക് തിരിയല്‍ നിര്‍ബന്ധമാണെന്ന് ഈ സൂക്തത്തില്‍ നിന്ന് തെളിവെടുക്കാവുന്നതാണ്. കാരണം, കഅ്ബയില്‍ നിന്ന് വിദൂരമായി താമസിക്കുന്നവര്‍ക്ക് കണ്ണുകൊണ്ട് നേരിട്ട് കഅ്ബയിലേക്ക് തിരിയാന്‍ കഴുയുകയില്ല. മറിച്ച്, കണ്ണുകൊണ്ട് കാണാത്തതിനാല്‍ സംശയത്തോടുകൂടിയാണെങ്കിലും, ഉറച്ച ധാരണയോടെ മാത്രമാണ് തിരിയാന്‍ കഴിയുന്നത്. ഖിബ്‌ലിയിലേക്ക് തിരിയുന്നത് നിര്‍ബന്ധമാണെന്ന് ഇസ്‌ലാം നിയമമാക്കുന്നു. എന്നാല്‍, തിരിയുന്നത് ഉറച്ച ധാരണയോടെയായാല്‍ മതി. സത്യം കണ്ടെത്തുന്നതിന് ഇജ്തിഹാദ് അനിവാര്യമാണെന്ന് ഈ സൂക്തം വ്യക്താക്കുന്നു. കാരണം, വ്യക്തമായി പറയുന്ന പ്രവര്‍ത്തിക്കല്‍ അനിവാര്യമായിട്ടുള്ള കാര്യമാണിത്. അത് സൂക്ഷമമായി പരിശോധിക്കാതെയും, തെളിവുകളുടെ പിന്‍ബലമില്ലാതെയും സാധ്യമല്ല. അത് കഴിയുന്നത്രയും ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവന്‍ (المكلف) ഇജ്തിഹാദ് ചെയ്യണം എന്നത് വ്യക്തമാക്കുന്നു. ഇജ്തിഹാദിന്റെ കണ്ടെത്തല്‍ ചിലപ്പോള്‍ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയെന്ന് വ്യക്തമാക്കുന്നതായിതിരിക്കണമെന്നില്ല. എന്നാല്‍, പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമായിട്ടുള്ള കാര്യങ്ങളുടെ പിന്നിലുള്ളത് കഴിവുള്ളവര്‍ അത് പ്രവര്‍ത്തിക്കുക എന്നതാണ്. കഴിവിന് അപ്പുറമുള്ള കാര്യങ്ങളെല്ലാം പ്രമാണങ്ങള്‍ മുഖേന നിര്‍ബന്ധമില്ലെന്ന് സ്ഥിരപ്പെട്ട കാര്യങ്ങളാണ്. ‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.’

Also read: നേര്‍ച്ച ചെയ്തതില്‍നിന്ന് ഭക്ഷിക്കാമോ?

പള്ളിനിര്‍മാണത്തില്‍ കഅ്ബയുടെ ദിശ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തല്‍ നിര്‍ബന്ധമാണ്. കഅ്ബയുടെ ദിശയിലേക്ക് തിരിയുന്നില്ലെങ്കില്‍ അത് ശരിയാവുകയില്ല. കാരണം, അവന്‍ കഅ്ബ കാണുന്നവനെ പോലെയായിരിക്കണം. കഅ്ബയുടെ ദിശയിലേക്ക് തിരിയുന്നില്ലയെങ്കില്‍ അത് അനുവദനീയമല്ല. ഒരുവന്‍ കഅ്ബ കാണുന്നവനായിരിക്കെ കഅ്ബക്ക് നേരെയല്ലാതെ തിരിയുന്നുവെങ്കില്‍ അത് കഅ്ബക്ക് നേരെ തിരിയുന്നുവെന്ന് പറയാന്‍ കഴിയുകയില്ല. മറിച്ച്, കഅ്ബക്ക് നേരെയല്ലാതെ മുഖം തിരിച്ചിരിക്കുന്നു എന്നുപറയാം. പള്ളികള്‍ നിര്‍മിക്കുമ്പോള്‍ ആധുനുകമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ദിശ നിര്‍ണയിക്കല്‍ അനിവാര്യമാണ്. കാരണം, മുസ്‌ലിം സമൂഹത്തിന് കഴിയാത്ത ഒന്നല്ല ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയെന്നത്. എന്നാല്‍, യാത്രക്കാരനോ, സ്ഥിരതമാസക്കാരനോ ആയ വ്യക്തികള്‍ക്ക് ചിലപ്പോള്‍ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെല്ല് വരാം.

ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരികയാണ്, മസ്ജിദുല്‍ ഹറാമിന് താഴെ വസിക്കുന്നവര്‍ കഅ്ബയിലേക്ക് തിരിയുന്നത് ശരിയാകുമോ? കാരണം കഅ്ബയില്‍ നിന്ന് താഴെയാണ് അവര്‍ വസിക്കുന്നത്. അഥവാ, തിരിയുന്നത് കഅ്ബക്ക് താഴെയുള്ള സ്ഥലത്തിന് നേരെയാണ്; കഅ്ബയിലേക്കല്ല. അതുപോലെതന്നെ, കഅ്ബക്ക് ചുറ്റുമുള്ള മലമുകളില്‍ താമസിക്കുന്നവര്‍ അല്ലെങ്കില്‍ വലിയ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ കഅ്ബയുടെ ആകാശത്തിലേക്കാണ് തിരിയുന്നത്. അവരുടെ നമസ്‌കാരം ശരിയാകുമോ? അവരുടെ നമസ്‌കാര ശരിയായ വിധത്തിലാണ്. കാരണം അവര്‍ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കുന്നത്. അതുകൊണ്ടുതന്നെ, കഅ്ബക്ക് താഴെ താമസിക്കുന്നവരും, മുകളില്‍ താമസിക്കുന്നവരും കഅ്ബക്ക് നേരെ തിരിഞ്ഞാണ് നമസ്‌കരിക്കുന്നത് എന്ന് പറയാം. ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു, കഅ്ബയിലേക്ക് തിരിയല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്നതിന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച പദം ഏറ്റവും അനുയോജ്യമാണ്. ഇതാണ് വിശുദ്ധ ഖുര്‍ആനിലെ പദങ്ങളുടെ വിസ്മയം (إعجاز اللفظ القرآني)! ഇത് ഏത് സ്ഥലത്തും, ഏത് അവസ്ഥയിലും, പുറത്തും, അകത്തും അനുയോജ്യമാകുന്ന പദമാണ്. ഒരാള്‍ രോഗിയാണെങ്കിലും ഖിബ്‌ല അഭിമുഖീകരിച്ചായിരിക്കണം നമസ്‌കരിക്കേണ്ടത്. ചാരിയിരുന്നാണെങ്കിലും, കിടന്നുകൊണ്ടാണെങ്കിലും ഖിബ്‌ല അഭിമുഖീകരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍, തീരെ കഴിയാത്തവര്‍ക്ക് ആ വിധി ബാധകമാവുകയില്ല.

Also read: രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

വിമാനത്തില്‍ യാത്ര ചെയ്യുന്നവരും നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ലയിലേക്ക് തിരിയേണ്ടതുണ്ട്. വിമാനയാത്ര നാവിക ഭൂപടത്തെ മുന്‍നിര്‍ത്തിയാണ്. ഇനി അങ്ങനെ ഭൂപടമൊന്നുമില്ലെങ്കില്‍ വിമാനത്തിലെ ഉദ്യോഗസ്ഥനോട് അത് ചോദിക്കല്‍ നിര്‍ബന്ധവുമാണ്. കാരണം, അല്ലാഹു കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍, നന്നായി പരിശോധിച്ചും, ഏത് മാര്‍ഗം ഉപയോഗിച്ചും ദിശ കണ്ടെത്തേണ്ടത് അനിവാര്യമാണ്. വിമാനത്തില്‍ ഖിബ്‌ല കണ്ടെത്താന്‍ സാധിക്കാതെ വരികയാണെങ്കില്‍ വിമാനത്തിന്റെ സഞ്ചാരപഥത്തിനനുസൃതമായി നമസ്‌കരിക്കേണ്ടതാണ്. അല്ലാഹു ഒരിക്കലും കഴിവില്‍പ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല! നമസ്‌കാരം നിശ്ചയിക്കപ്പെട്ട സമയത്തല്‍നിന്ന വൈകിപോകുവാന്‍ പാടുള്ളതല്ല. താമസിപ്പിക്കേണ്ടി വരികയാണെങ്കില്‍ ഒരുമിച്ച് നമസ്‌കരിക്കുന്നതിന് (الجمع) നിശ്ചയിച്ചിട്ടുള്ള സമയത്തില്‍ നിന്നും വൈകാവതല്ല. അഥവാ, “الجمع والقصر” ആക്കുമ്പോള്‍ ളുഹര്‍-അസര്‍ ഒരുമിച്ചും, മഗ്‌രിബ്-ഇശാഅ് ഒരുമിച്ചും എന്ന രീതിയിലായിരിക്കണം നമസ്‌കരിക്കേണ്ടത്. നമസ്‌കരിക്കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ നിന്ന് സമയം വൈകിപോകുവാന്‍ പാടുള്ളതല്ല. മറ്റൊന്നിന്റെ കൂടെയും ജംഅ് ആക്കാന്‍ കഴിയാത്ത സുബ്ഹ് നമസ്‌കാരം സൂര്യനുദിക്കുന്നതിന് മുമ്പ് നിര്‍വഹിച്ചിരിക്കണം. വിമാനയാത്രക്കാരില്‍ ആരെങ്കിലും ഖിബ്‌ല മനസ്സിലാക്കുന്നതിനായി നമസ്‌കാരത്തെ വൈകിപ്പിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍, സമയം വൈകിപ്പിച്ച് വൈകിപ്പിച്ച് നമസ്‌കരിക്കാതിരിക്കുന്നതാണ് പ്രശ്‌നം.

Also read: സേബുന്നിസ: തീസ് ഹസാരിയിൽ വിരിഞ്ഞ ഖുർആൻ പഠിതാവ്

ഒരാള്‍ സഞ്ചാരിയാണെങ്കിലും കഴിയുന്നത്രയും ഖിബ്‌ലയിലേക്ക് തിരിയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്; അത് മുഖം കൊണ്ടാണെങ്കിലും. സഞ്ചാരിയാകുന്ന സാഹചര്യത്തില്‍ മാത്രം അനുവദനീയമാകുന്നതാണിത്. ഇത് ആവര്‍ത്തിക്കാവതല്ല. ഇസ്‌ലാമിക ശരീഅത്ത് പ്രവര്‍ത്തിക്കണം എന്നതിനുള്ള തെളിവുകളാണ് മുന്നോട്ടുവെക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ അനുവദനീയമാകുന്നത് വീണ്ടും അങ്ങനെതന്നെ ആവര്‍ത്തിക്കണം എന്നതിന് തെളിവുകള്‍ മുന്നോട്ടുവെക്കുന്നില്ല. വിമാനതാവളത്തിലെയും, ട്രയിനിലെയും, ഗതാഗത മാര്‍ഗങ്ങള്‍ സാധ്യമാക്കുന്ന കമ്പനികളുടെ ഉത്തരവാദത്തമാണ് ഖിബ്‌ലയെ സംബന്ധിച്ച് വിവരം നല്‍കുക എന്നത്. ഞാന്‍ അഭിപ്രായപ്പെടുന്നത്, മുസ്‌ലിംകളുടേതാണ് ഇവ്വിധമുള്ള കമ്പനികളെങ്കില്‍ അവര്‍ കരാര്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇടപാട് നടത്തുന്നതിലെ നിബന്ധന എന്താണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. അത് ഉപയോഗപ്പെടുത്തുന്ന വ്യക്തിക്ക് ഉപദ്രവമുണ്ടാകരുത് എന്നതാണ്. അപ്പോള്‍ യാത്രയുടെ ഭാഗമാണ് നമസ്‌കാരത്തെ സംബന്ധിക്കുന്ന വിവരം യാത്രക്കാരെ അറിയിക്കുക എന്നത്. ജുമുഅയുടെ സമയത്ത് കച്ചവടം നടത്തുന്നത് നിഷിദ്ധമാക്കിയത് മുസ്‌ലിംകള്‍ക്ക് അത് പൂര്‍ണാര്‍ഥത്തിലുള്ള പ്രയാസം സൃഷ്ടിക്കുമെന്നതിനാലാണ്; ദീനിന് പ്രയാസം സൃഷ്ടിക്കുമെന്നതിനാലാണ്.

അവലംബം:iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles