Current Date

Search
Close this search box.
Search
Close this search box.

100 വര്‍ഷം മുന്‍പ് ലോകത്തെ നക്കിത്തുടച്ച മഹാമാരി

j,h.jpg

1918, സ്പാനിഷ് ഫ്‌ളൂ എന്ന പേരിലുള്ള പകര്‍ച്ചപ്പനി ലോകത്തു പടര്‍ന്നു പിടിക്കുന്ന സമയം. എങ്ങും പിഞ്ചു കുഞ്ഞുങ്ങളുടെ വിതുമ്പലായിരുന്നു. നിരവധി പേര്‍ മരത്തോട് മല്ലിട്ട് പിടഞ്ഞു വീഴുന്ന കാഴ്ചകള്‍. ലോകത്തെങ്ങും പടര്‍ന്നു പിടിച്ച പനി. 1918-1919 കാലയളവില്‍ സ്‌പെയിനിലാണ് ഈ പനി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ലോകത്താകമാനം പടര്‍ന്നു പിടിച്ച പനി മൂലം 40 മില്യണിനടുത്ത് ജനങ്ങളാണ് മരിച്ചു വീണത്. അഥവാ ഒന്നാം ലോക മഹായുദ്ധത്തിനേക്കാള്‍ ആളുകള്‍ മരിച്ചു വീണു എന്നര്‍ത്ഥം. 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1918 നവംബറില്‍ ഒന്നാം ലോക മഹായുദ്ധം അവസാനിക്കുന്നതു വരെ  ഈ സ്ഥലം ക്ഷീണിച്ചതും മുറിവേറ്റതുമായ അവസ്ഥയിലായിരുന്നു.

എച്ച്1 എന്‍1 എന്ന പേരിലറിയപ്പെട്ട പകര്‍ച്ചവ്യാധി മൂന്നു ഘട്ടമായാണ് പടര്‍ന്നു പിടിച്ചത്. ആദ്യമായി 1918 മാര്‍ച്ചില്‍ കന്‍സാസിലെ ക്യാംപ് ഫണ്‍സ്റ്റോണിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യുവാക്കളും ആരോഗ്യമുള്ളവരിലും ഇതു പിടിപെട്ടതോടെ ക്ഷയിച്ചു പോകുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. ശരീരത്തിലെ പ്രതിരോധ ശേഷി നഷ്ടപ്പെടുകയാണ് ഇതു മൂലം ഉണ്ടാവുന്ന പ്രധാന പ്രശ്‌നം. ശാസ്ത്രജ്ഞരെല്ലാം രോഗത്തിനുള്ള പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനിടെ ന്യൂമോണിയ പിടിപെട്ടും രക്തത്തില്‍ രോഗാണുക്കള്‍ കടന്നുകൂടിയും ഇതിന്റെ മരണപ്പെടാന്‍ തുടങ്ങി. പകര്‍ച്ചവ്യാധി മൂലം പ്രശസ്തരായ ആളുകളും മരണപ്പെടാന്‍ തുടങ്ങി. സ്പാനിഷ് ഫ്‌ളൂ മൂലം രണ്ടര ലക്ഷത്തോളം പേര്‍ യു.കെയിലും അഞ്ചു ലക്ഷത്തോളം പേര്‍ യു.എസിലും മരണത്തിനു കീഴടങ്ങി. കഴിഞ്ഞ കാലത്തെ മഹാമാരി എന്ന പേരിലാണ് ഈ സംഭവത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.

1918ലാണ് സൗത്ത് ആഫ്രിക്കയിലും സ്പാനിഷ് ഫ്‌ളൂ പടര്‍ന്നുപിടിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇവിടെ ഇതു വല്ലാതെ ബാധിച്ചില്ല. എന്നാല്‍ രണ്ടാമതും പകര്‍ച്ചവ്യാധി വന്നതോടെയാണ് പ്രതിരോധ ശേഷിയെ ബാധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് മരണ നിരക്കും വര്‍ധിക്കാന്‍ തുടങ്ങി. ലോകത്ത് ഇതിന്റെ ദൂഷ്യം ബാധിച്ച് നാലാമത്തെ രാജ്യമാണ് ആഫ്രിക്ക. ലോകത്തുള്ള മരണ നിരക്കില്‍ നാലോ അഞ്ചോ ശതമാനം മരണം റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ നിന്നാണ്.

പിന്നീട് ഫിജിയിലും പടിഞ്ഞാറന്‍ സമോവയിലും പകര്‍ച്ചവ്യാധി കടന്നുകൂടി. ഉയര്‍ന്ന മരണനിരക്കിനെത്തുടര്‍ന്ന് ഭരണകൂടങ്ങള്‍ അതിന്റെ കാരണക്കാരായി ജനങ്ങളുടെ ജീവിത രീതിയെയും സ്വഭാവത്തെയും കുറ്റപ്പെടുത്താന്‍ തുടങ്ങി. ഭക്ഷണം,ജീവിതശൈലി,മരുന്നുകള്‍ എന്നിവയാണ് കാരണമെന്നും അവര്‍ പറയാന്‍ തുടങ്ങി.

1911ലെ സെന്‍സസും 1921ലെ ജനസംഖ്യ കണക്കും പരിശോധിച്ചാന്‍ ഏകദേശം മൂന്നര ലക്ഷം ആളുകളുടെ കുറവ് ഇതില്‍ കാണാന്‍ സാധിക്കും. ജനസംഖ്യയെ വളരെ വേഗത്തിലാണ് ഈ വൈറസ് ബാധിച്ചതെന്നും ജനസംഖ്യ പരിശോധിച്ചാല്‍ നമുക്ക് കാണാനാകും. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്തരം മഹാമാരികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആഗോള യുദ്ധങ്ങളും സംഘര്‍ഷങ്ങളും മൂലം ഈ രാജ്യങ്ങളിലിപ്പോഴും മനുഷ്യ ജീവനുകള്‍ പിടഞ്ഞു വീഴുകയാണ്.

 

Related Articles