Current Date

Search
Close this search box.
Search
Close this search box.

സുലൈമാന്‍ നബി നേരിട്ട അപവാദങ്ങള്‍

വലിയൊരു സമ്പത്തിന്റെയും അധികാരത്തിന്റെയും ഉടമയായിരുന്നു പ്രവാചകനായ സുലൈമാന്‍ എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. താനാര്‍ജ്ജിച്ച സമ്പത്തും അധികാരവുമെല്ലാം ദൈവിക ദാനവും അനുഗ്രഹവുമാണെന്ന ബോധ്യത്തോടെ , സദാ ദൈവത്തോട് കൃതജ്ഞത പ്രകാശിപ്പിച്ചിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണത്തെ കുറിച്ച് പിശാച് പറയുന്ന കാര്യങ്ങളാണ്, ദൈവിക ഗ്രന്ഥം നിഷേധിക്കുന്നവര്‍ വിശ്വസിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു:

‘അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെരഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്. അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്. സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ ( രഹസ്യമെന്ന ) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ ( ഇസ്രായീല്യര്‍ ) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും ( പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കി ക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു ). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് ( ആ വിദ്യ ) ആര്‍ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!’ (2: 101, 102)

അവിശ്വാസികളും അപവാദകരും വിശ്വാസികളുമായി അനുരജ്ഞന ശ്രമം നടത്തുന്നവരും, അദ്ദേഹത്തിന്റെ ഭരണത്തെ കുറിച്ചു നുണകള്‍ കണ്ടു പിടിക്കുകയായിരുന്നു. അദ്ദേഹം ആഡംബരവും ഗംഭീരവുമായ ജീവിതം തെരഞ്ഞെടുത്തതിനെ കുറിച്ച് ധാരാളം നുണകള്‍ പ്രചരിപ്പിക്കപ്പെട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പത്ത് ഒരു ദൈവിക ദാനമാണെന്ന പൂര്‍ണ വിശ്വാസത്തോടും ദൈവിക പ്രവാചകനെന്ന നിലയില്‍ തനിക്ക് ലഭിച്ചവയുടെ പേരില്‍ അളവറ്റ കൃതജ്ഞതയോടും കൂടിയാണ് അദ്ദേഹം ജീവിതം നയിച്ചിരുന്നതെന്നതിനാല്‍, ഇവയെല്ലാം തനി നുണകള്‍ മാത്രമാണ്. അല്ലാഹു ഇച്ഛിച്ച മാര്‍ഗത്തിലേ അദ്ദേഹം സമ്പത്തും അധികാരവും വിനിയൊഗിച്ചിരുന്നുള്ളു.

മതത്തൊടുള്ള അതിയായ വിദ്വേഷം മാത്രമായിരുന്നു ഇത്തരം അപവാദ പ്രചാരണങ്ങളുടെ ഹേതു. നാം മുമ്പ് പറാഞ്ഞത് പോലെ, സത്യത്തില്‍ നിന്നും സത്യവിശ്വാസികളില്‍ നിന്നും ജനങ്ങളെ തടയുകയായിരുന്നു ഇതിന്റെയൊക്കെ ലക്ഷ്യം. പക്ഷെ, ഇത്തരം ഗൂഡാലോചനകള്‍ തകര്‍ത്തു കൊണ്ട്, വിശ്വാസികളെ കുറ്റമുക്തരായി അവതരിപ്പിക്കുകയായിരുന്നു അല്ലാഹു ചെയ്തത്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles