Current Date

Search
Close this search box.
Search
Close this search box.

ബദീഉസ്സമാന്റെ പ്രതികരണം

തികച്ചും പ്രവാചകന്മാരും അനുയായികളും കൈക്കൊണ്ട അതേ നിലപാട് തന്നെയായിരുന്നു, തനിക്കെതിരായ അപവാദങ്ങളോടും ഗൂഢാലോചനകളോടും ബദീഉസ്സമാനും കൈക്കൊണ്ടത്. മുന്‍ ചൊന്ന കാരാഗ്രഹ ജീവിതത്തിന്റെയും ക്രൂരതകളുടെയും അനുകൂലവും പ്രയോജനകരവുമായ വശങ്ങള്‍, തന്റെ Risale – I Nur Collection എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്:

‘ആര്‍ക്കും വിശ്വസിക്കാനാകാത്ത കുറെ വ്യാജാരോപണങ്ങള്‍ കുറെ ഉദ്യോഗസ്ഥര്‍ ആരോപിക്കുകയുണ്ടായി. തികച്ചും അസാധാരണമായ അപവാദങ്ങള്‍ പ്രചരിപ്പിക്കാനവര്‍ ശ്രമിച്ചു. പക്ഷെ, അതൊന്നും ആരെയും വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
‘പിന്നെ, പഴകി പുളിച്ച ചില കൃത്രിമ കാര്യങ്ങളുടെ പേരില്‍, കൊടും തണുപ്പ് കാലത്ത്, അവരെന്നെ അറസ്റ്റു ചെയ്യുകയും കൊടുംതണുപ്പുള്ള ഒരു വലിയ വാര്‍ഡില്‍, ഏകാന്ത തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. ഒരു സ്‌റ്റൌ പോലുമില്ലാതെയാണ് രണ്ടു ദിവസത്തോളം അവിടെ പാര്‍പ്പിച്ചത്. മുറിയിലുണ്ടായിരുന്ന സ്റ്റൗ വളരെ പഴക്കമേറിയതായിരുന്നു. അതിനാല്‍, പല തവണ കത്തിക്കുകയും ബ്രൈസിയറില്‍ കല്‍ക്കരി നിക്ഷേപിക്കുകയും വേണ്ടതുണ്ടായിരുന്നു. രോഗവും ക്ഷീണവും കാരണം ഇതെല്ലാം ചെയ്യുക വളരെ പ്രയാസമായിരുന്നു. ഈ അവസ്ഥയൊട് പൊരുതി, തണുപ്പുമൂലമുണ്ടായ ഭയാനക ദുഖവും ക്ഷോഭവും അനുഭവിച്ചു കൊണ്ടിരിക്കേ, ദൈവാനുഗ്രഹത്താല്‍, ഒരു സത്യം എന്റെ മനസ്സില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു. അതെന്റെ ആത്മാവിനോട് വിളിച്ചു പറഞ്ഞു:

‘തുറുങ്കിനെ ‘യുസുഫിന്റെ പാഠശാല’ എന്നാണല്ലോ നീ വിളിച്ചിരിക്കുന്നത്. .. അതൊരു ആത്മീയ നേട്ടവുമാണ്. അവിടത്തെ മറ്റു പുള്ളികള്‍ക്ക് Risale – I Nur വളരെ പ്രയോജനകരമായിട്ടുണ്ട്. ഇതെല്ലാം, ആവലാതിക്ക് പകരം കൃതജ്ഞതയായിരിക്കും നിനക്ക് നല്‍കുക. നിന്റെ കാരാഗ്രഹ ജീവിതത്തിലെയും വിഷമ ഘട്ടത്തിലെയും ഓരോ മണിക്കൂറും പത്ത് മണിക്കൂറിലെ ആരാധനക്ക് സമാനമാക്കുകയും കഴിഞ്ഞു പോയ മണിക്കൂറുകളെ ശാശ്വതവല്‍ക്കരിക്കുകയും ചെയ്യുന്നു. [Risale – I Nur Collection. The Twetny sixth Flash, Fifteenth Hope]

ഇത്തരം അപവാദങ്ങള്‍ക്കും ക്രൂരതകള്‍ക്കും വിധേയരായ, തനിക്കു ചുറ്റുമുള്ള മുസ്‌ലിംകള്‍ക്കും, ഒരിക്കലും സന്തോഷം വിനഷ്ടമാവുകയില്ലെന്നും നൈരാശ്യം ബാധിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു:

ഒരു കൊച്ചു വിദ്യാര്‍ത്ഥിയെ പോലും പിടിച്ചു കുലുക്കാന്‍, ഈ കപടന്മാരുടെ കപട തന്ത്രങ്ങള്‍ക്കായില്ല. അവരുടെ അപവാദങ്ങളെല്ലാം, വെറും വ്യര്‍ത്ഥങ്ങളാവുകയാണുണ്ടായത്. .. ഇത്തരക്കാരുടെ ഇത്തരം അപവാദങ്ങള്‍ക്ക് ഞങ്ങളില്‍ ഒരു പ്രതിഫലനവും സൃഷ്ടിക്കാനായില്ല. ഇന്‍ഷാ അല്ലാഹ്, ‘രിസാലെ നൂര്‍ ‘ വൃത്തങ്ങള്‍ക്ക് ഒരു ഹാനിയും വരുത്താന്‍, അവക്ക് ആവുകയുമില്ല. [Risale – I Nur Collection. Letters, Fourteenth Ray]

അപവാദങ്ങളൊടും ഗൂഢാലോചനകളൊടും, ബദീഉസ്സമാനും അനുയായികളും കൈക്കൊണ്ട ഈ നിലപാട്, സകല വിശ്വാസികള്‍ക്കും മാതൃകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മുസ്‌ലിമിന്റെ പ്രതികരണമെങ്ങനെയായിരിക്കണമെന്ന്, പ്രവാചകനിലൂടെ, മുസ്‌ലിംകളെ അല്ലാഹു ഉദ്‌ബോധിപ്പിക്കുന്നു:

നീ ക്ഷമിക്കുക. അല്ലാഹുവിന്റെ  അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്.

തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും. (16: 127, 128)

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles