Current Date

Search
Close this search box.
Search
Close this search box.

അപവാദങ്ങള്‍ പലതരം 2

4. മത ദുര്‍വ്യാഖ്യാനം
മതം ദുര്‍വ്യാഖ്യാനം നടത്തുന്നുവെന്ന ആരോപണം പല പ്രവാചകന്മാരും നേരിടേണ്ടി വന്നിട്ടുണ്ടെന്നു ഖുര്‍ആന്‍ പറായുന്നു. അവിശ്വാസികള്‍ക്ക് അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലെങ്കിലും, പ്രവാചകന്മാര്‍, പാരമ്പര്യ മതത്തില്‍ വൈകൃതങ്ങള്‍ നിവേശിപ്പിച്ചു തകരാറാക്കാന്‍ നോക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു, ഭക്തരായി ചമയാന്‍ ശ്രമിക്കുകയായിരുന്നു. മത കാര്യത്തില്‍, സ്വാര്‍ത്ഥരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണ് പ്രവാചകന്മാരെന്നു വരുത്തി തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഫറവൊനും കിങ്കരന്മാരും മൂസയുടെയും ഹാറൂന്റെയും കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ചിരുന്നു: ‘അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട്. നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.’ (20: 63, 64)

‘ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.’ (40: 26)

സത്യസന്ധതയില്ലാത്ത ഫിര്‍ഔന്‍, മൂസ മതം വികൃതമാക്കുകയും ഗൂഢാലോചന നടത്തുകയും സ്വേച്ഛാധിപത്യം വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവനാണെന്ന് പറഞ്ഞു ജനങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു.

നൂഹിനെ കുറിച്ചും ഇതേ ആരോപണമുണ്ടായിട്ടുണ്ട്:

‘അദ്ദഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷെ ഞാന്‍ ലോരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.” (7: 60, 61)

സ്വാലിഹിനെ കുറിച്ച് അദ്ദേഹത്തിന്റെ ജനതയും ഉന്നയിച്ചത് ഇതേ ആരോപണമായിരുന്നു:

“അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് “ (11 : 62)

“തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ ( സത്യവിശ്വാസികളുടെ ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.”  (83: 29 – 32)

5. ആഭിചാരം
ഏത് കാലത്തും പ്രവാചകന്മാരെ കുറിച്ച് ഏറ്റവും അധികം ആരോപിക്കപ്പെട്ട ഒരപവാദമായിരുന്നു ആഭിചാരം.  ഖുര്‍ആന്‍  പറയുന്നു: ‘അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല. അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു..” (51: 52, 53)

പ്രവാചകന്മാരെ കുറിച്ച് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച്, അവരില്‍ നിന്നവരെ അകറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അവരുടെ ആത്മാര്‍ത്ഥവും ബൗദ്ധികവുമായ ഉപദേശങ്ങള്‍ ശ്രവിക്കുകയും നിര്‍ദ്ദോഷകരമായ അവരുടെ സ്വഭാവവും മതാഭിനിനിവേശവും കാണുകയും ചെയ്യുമ്പോള്‍, മനസാക്ഷിയും ബുദ്ധിയുമുള്ള ഏതൊരാളും അവരില്‍ ആകൃഷ്ടരായി തീരുകയും  അങ്ങനെ അവരുടെ അനുയായികളായി മാറുകയുമാണുണ്ടായത്. അതിനാല്‍ തന്നെ, വിശ്വാസികളുടെ സുദൃഢ ഭക്തിയെ നിരര്‍ത്ഥകവും അപ്രധാനവുമായി ചിത്രീകരിക്കുകയാണിവര്‍ ചെയ്തത്. ഇത്തരം സംഭവങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആന്‍  നല്‍കുന്നുണ്ട്:

ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്റെതായ പദവിയുണ്ട്ന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു മാരണക്കാരന്‍ തന്നെയാകുന്നു.” (10: 2)

‘അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ’ (38 :4,5)

ദൂതന്മാരെ ആഭിചാരകര്‍ എന്ന് അപവദിച്ചു തൃപ്തിയടയുന്നില്ല അവര്‍. പ്രത്യുത, പൈശാചിക ബാധയും ആഭിചാരവും ഏറ്റവരായും കൂടി അപവദിക്കുന്നു. തദ്വാരാ, അവരുടെ വാക്കുകള്‍ യുക്തിക്കും മനസാക്ഷിക്കും നിരക്കാത്തതാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്റ്റിക്കന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ചില ഉദാഹരണങ്ങള്‍:

‘നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സ്ന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന സന്നുര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.)  (7: 47)

‘നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ. (26: 153, 154)

‘അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍ ) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.” (25: 8)

ഇത്തരം ആളുകളൊടുള്ള അല്ലാഹുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

“(നബിയേ,) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല..(17: 48)

“അവര്‍ നിന്നെക്കുറിച്ച് എങ്ങനെയാണ് ചിത്രീകരണങ്ങള്‍ നടത്തിയതെന്ന് നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല.” (25: 9)

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles