Current Date

Search
Close this search box.
Search
Close this search box.

അധിനിവേശത്തിന് മണ്ണൊരുക്കിയ കരാറുകള്‍

balfour-declaration.jpg

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഫലസ്തീനിന്റെയും മറ്റ് അറബ് രാഷ്ട്രങ്ങളുടെയും രാഷ്ട്രീയ പദവി നിര്‍ണ്ണയിക്കുന്ന യോഗങ്ങളില്‍ സയണിസ്റ്റുകളെയും ക്ഷണിക്കാറുണ്ടായിരുന്നു. അതേസമയം ഫലസ്തീനിനും അറബ് രാഷ്ട്രങ്ങള്‍ക്കും തങ്ങളുടെ രാഷ്ട്രീയ സ്വയം നിര്‍ണ്ണയാവാകാശത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്തു. ഫലസ്തീനിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ലീഗ് ഓഫ് നാഷന്‍ ബ്രിട്ടനായിരുന്നു നല്‍കിയത്. അതോടൊപ്പം തന്നെ ഫലസ്തീനിന്റെ ഭാവി എന്തായിരിക്കണം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മെമ്മോ അവര്‍ പുറത്തിറക്കുകയും ചെയ്തു.

മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:
1- ഫലസ്തീനെ ഒരു ജൂത രാഷ്ട്രമായി പ്രഖ്യാപിക്കുക.
2- ഫലസ്തീനിലെ ജൂതപൗരന്റെ പദവി നിര്‍ണ്ണയിക്കുക.
3- ജൂതര്‍ക്കായിരിക്കും ഫലസ്തീനിലുടനീളം ദേശ, രാഷ്ട്രീയ, പൗരാവകാശങ്ങള്‍ ഉണ്ടായിരിക്കുക.
4- ഫലസ്തീനിലേക്കുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജൂത കുടിയേറ്റം.
5- ഫലസ്തീനിലെ ജൂത രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിനായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫണ്ടനുവദിക്കുക.
6- ജൂതരുടെ സമ്പൂര്‍ണ്ണമായ ഒരു കമ്മ്യൂണല്‍ അധികാരം സ്ഥാപിക്കുക.
7- സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ വിഷയങ്ങളിലെ അവസാനവാക്ക് ജൂതര്‍ക്കാവുക.

1918 ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഈ മെമ്മോ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ പാരീസില്‍ നടന്ന പീസ് കോണ്‍ഫറന്‍സിലാണ് ഈ മെമ്മോയില്‍ ഉള്‍പ്പെടുത്തേണ്ട ഉള്ളടക്കത്തെക്കുറിച്ച് തീരുമാനിക്കപ്പെടുന്നത്. അങ്ങനെയാണ് ഫലസ്തീന്‍ അധിനിവേശത്തിന് ഒരു അന്താരാഷ്ട്ര നിയമ പരിരക്ഷ ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഫലസ്തീന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കാന്‍ ബ്രിട്ടന് ലീഗ് ഓഫ് നാഷന്‍ നല്‍കിയ അനുമതി ഒരു കൊളോണിയല്‍ പ്രോജക്ടിന്റെ തുടക്കമായാണ് നാം മനസ്സിലാക്കേണ്ടത്. അത്‌കൊണ്ടാണ് മെമ്മോ രൂപകല്‍പ്പന ചെയ്യുന്നതിലേക്ക് സയണിസ്റ്റുകള്‍ ക്ഷണിക്കപ്പെടുകയും തദ്ദേശിയരായ ഫലസ്തീനികള്‍ തഴയപ്പെടുകയും ചെയ്തത്.

മെമ്മോയില്‍ തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സയണിസവും യൂറോപ്പും ഫലസ്തീന്‍ അധിനിവേശം പൂര്‍ത്തിയാക്കിയത്. മാത്രമല്ല, മെമ്മോ എടുത്ത് പരിശോധിച്ച് നോക്കുകയാണെങ്കില്‍ എത്ര മാത്രം ആസൂത്രിതമായാണ് ബ്രിട്ടന്‍ ഫലസ്തീന്‍ അധിനിവേശത്തിനുള്ള രൂപകല്‍പ്പന ചെയ്തതെന്ന് ബോധ്യപ്പെടും. അതിനാലാണ് 1917 ല്‍ ആരംഭിച്ച് 1948 ല്‍ വിജയകരമാം വിധം പരിസമാപ്തി കുറിക്കപ്പെട്ട അധിനിവേശമായി ഫലസ്തീന്‍ അധിനിവേശം മാറിയത്. രസകരമെന്ന് പറയട്ടെ, 1923 ല്‍ മെമ്മോ ലീഗ് ഓഫ് നാഷന്‍സ് അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ഒരു ഹൈക്കമീഷണറെ ബ്രിട്ടന്‍ ഫലസതീനില്‍ നിയമിച്ചിരുന്നു. എത്ര മാത്രം ആസൂത്രിതമായിരുന്നു ബ്രിട്ടന്റെ നീക്കമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ഹെര്‍ബര്‍ട്ട് സാമുവലിനെയാണ് ആദ്യമായി ഹൈക്കമ്മീഷണര്‍ സ്ഥാനത്തേക്ക് ബ്രിട്ടന്‍ നിയമിക്കുന്നത്. 1914 ല്‍ The Future of Palestine എന്ന തലക്കെട്ടോട് കൂടിയ ഒരു മെമ്മോറണ്ടം അദ്ദേഹം ബ്രിട്ടീഷ് കാബിനറ്റില്‍ സമര്‍പ്പിച്ചിരുന്നു. സൈക്ക്‌സ്-പിക്കോട്ട് കരാര്‍, ബാല്‍ഫര്‍ പ്രഖ്യാപനം തുടങ്ങിയ കൊളോണിയല്‍ മുന്നൊരുക്കങ്ങളെ അഗാധമായി സ്വാധീനിച്ച് മെമ്മോറാന്‍മായിരുന്നു അത്. സാമുവലിനായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം നടപ്പില്‍ വരുത്താനുള്ള ചുമതലയുണ്ടായിരുന്നത്. അതദ്ദേഹം വിജയകരമായി നിറവേറ്റുകയും ചെയ്തു. സയണിസ്റ്റ് കോളനീകരണത്തിന് അനുയോജ്യമായ മണ്ണൊരുക്കുന്നതിന്റെ ഭാഗമായിരുന്നു അത്.

സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ മേഖലകളിലൂടെ ഒരു സമ്പൂര്‍ണ്ണ സയണിസ്റ്റ് രാഷ്ട്രം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങളായിരുന്നു ഹൈക്കമാന്‍ഡര്‍ സ്വീകരിച്ചത്. അദ്ദേഹത്തെ പ്രശംസിച്ച് കൊണ്ട് ചില സയണിസ്റ്റ് സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കൂ: ‘ വളരെ ക്രിത്യമായും ആസൂത്രിതമായും ഫലസ്തീന്‍ ഭൂമി സ്വന്തമാക്കാന്‍ ബ്രിട്ടന്‍ നിയമിച്ച ഹൈക്കമാന്‍ഡര്‍ നമ്മെ സഹായിച്ചിട്ടുണ്ട്. കൂടാതെ ഫലസ്തീനികളേക്കാള്‍ ജൂതര്‍ക്ക് ഭരണഘചനാപരമായ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു’. ചുരുക്കത്തില്‍, ലീഗ് ഓഫ് നാഷന്റെ മുന്‍കൈയ്യില്‍ ബ്രിട്ടന്‍ രൂപകല്‍പ്പന ചെയ്ത കരാറുകളും ഭരണനിയമനവുമെല്ലാം യഥാര്‍ത്ഥത്തില്‍ സയണിസ്റ്റ് അധിനിവേശം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു. (തുടരും)

വിവ: സഅദ് സല്‍മി

യൂറോപ്പിന്റെ സെമിറ്റിക്ക് വിരുദ്ധതയും സയണിസ്റ്റ് ഇരട്ടത്താപ്പും

അധിനിവേശം; ഒരു ബ്രിട്ടീഷ് മാതൃക

Related Articles