Studies

ലോകത്തെ തേജസുള്ള പള്ളി മിനാരങ്ങള്‍

പള്ളി നിര്‍മാണങ്ങളുടെ വാസ്തുവിദ്യകളുടെ മനോഹാരിതകള്‍ പരിശോധിച്ചാല്‍ നയനമനോഹരമായ കലാസൃഷ്ടികള്‍ നമുക്ക് കാണാനാകും.
പള്ളികള്‍ കേവലം ആരധന നിര്‍വഹിക്കാനുള്ള സ്ഥലം മാത്രമല്ല. മറിച്ച് വാസ്തുവിദ്യ സമന്വയത്തിന്റെയും ദൈവത്തെ മഹത്വപ്പെടുത്തുന്ന മനോഹരമായ താഴികക്കുടങ്ങളും തൂണുകളും ബഹുവര്‍ണ്ണ ചുവരെഴുത്തുകളും മനംമയക്കുന്ന ജ്യാമിതീയ രൂപകല്‍പനകളാലും ഒത്തുചേര്‍ന്ന സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്.

വാസ്തുവിദ്യകളാല്‍ സമ്പന്നമായി തലയെടുപ്പോടെ നില്‍ക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളുടെ മിനാരങ്ങള്‍ കാണാം.

കേംബ്രിജ് മസ്ജിദ്- യു.കെ

യൂറോപിലെ ആദ്യത്തെ എക്കോ മസ്ജിദ് ആണിത്. കേംബ്രിജ് മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാകും വരെ ഇതൊരു സാധാരണ മസ്ജിദായിരുന്നു. സ്വര്‍ണ നിറമുള്ള താഴികക്കുടമാണ് ഇതിനുള്ളത്. ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിയുടെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എക്കോ മസ്ജിദ് എന്ന ഗണത്തില്‍ ഇതുള്‍പ്പെട്ടത്. ഇന്ത്യയിലെ ലക്‌നൗ അംബര്‍ മസ്ജിദിന്റെ സമാന രൂപമാണ് ഇതിനും.

ytjt7up

വസീര്‍ ഖാന്‍ മസ്ജിദ് – ലാഹോര്‍

തിരക്കേറിയ മാര്‍ക്കറ്റുകളാലും വീതികുറഞ്ഞ തെരുവു വീഥികള്‍ക്കും ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് പാകിസ്താനിലെ ലാഹോറിലെ വാസിര്‍ ഖാന്‍ മസ്ജിദ്. ലാഹോറിന്റെ പഴക്കം ചെന്ന നഗരത്തിന്റെ സംസ്‌കാരത്തില്‍പ്പെട്ടതാണ് ഈ പള്ളിയും. മനോഹരമായ കാലിഗ്രഫി കൊണ്ടും മൊസൈക് കല്ലുകളാലും നിര്‍മിതമാണ് ഈ പള്ളി.

hjlio'

സകിരിന്‍ മസ്ജിദ്- ഇസ്തംബൂള്‍-തുര്‍ക്കി

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികളുള്ള പട്ടണമാണ് ഇസ്തംബൂള്‍. ആദ്യമായി ഒരു വനിത ആര്‍ക്കിടെക്റ്റ് രൂപകല്‍പന ചെയ്ത തുര്‍ക്കിയിലെ ആദ്യത്തെ പള്ളിയാണ് സകിരിന്‍. സൈനബ് ഫാദില്ലിയോഗ്ലു ആണ് പള്ളിയുടെ വാസ്തുവിദ്യ ശില്‍പി. വിവിധ പുഷ്പങ്ങളടങ്ങിയ ഒരിനം ചെടിയുടെ ഇലകളുടെ രൂപത്തിലാണ് ഇവിടെ മിംബര്‍ നിര്‍മിച്ചിരിക്കുന്നത്.

uytjkjl

ദി ഗ്രേറ്റ് മോസ്‌ക്- മാലി

ലോകത്ത് മണ്ണുകൊണ്ട് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ പള്ളിയാണ് മാലിയിലെ ജെന്ന ഗ്രേറ്റ് മോസ്ഖ്. ബി.സി 250ലാണ് ഇതു നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. സുഡാനോ സഹേലിയന്‍ വാസ്തുവിദ്യ സമന്വയത്തിന് ഉദാഹരണമാണ് ഈ മസ്ജിദ്. മധ്യകാലത്ത് ഖുര്‍ആന്‍ പഠനകേന്ദ്രമായിരുന്നു ഈ പള്ളി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ ചരിത്രത്തിന്റെ തെളിവുകളില്‍ ഒന്നാണിത്. കളിമണ്‍ കൊണ്ടും ഇഷ്ടികകളാലും നിര്‍മിക്കപ്പെട്ടവയാണിവ. കനത്ത ചൂടും മഴയും മൂലം പള്ളി നശിക്കുന്നത് തടയാന്‍ പതിവായി ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. ഇങ്ങനെയാണ് പള്ളി ഇപ്പോഴും നിലനിര്‍ത്തുന്നത്.

etrjuyl

Facebook Comments
Show More

Related Articles

Close
Close