Current Date

Search
Close this search box.
Search
Close this search box.

റമദാൻ വിടപറയുമ്പോൾ ഓർത്തിരിക്കേണ്ട കഥ

പെന്‍സില്‍ നാല് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. ജീവിതത്തില്‍ ഏറ്റവും പ്രധാനമായ 4 കാര്യങ്ങള്‍…”

1)“ഒന്നാമത്തെ കാര്യം, … നമ്മള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്‌. പക്ഷേ എല്ലായ്പ്പോഴും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മെ നിയന്ത്രിക്കുന്ന ഒരു കരം ഉണ്ടെന്ന സത്യം.
അതിന്റെ സഹായമില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല. നാം ആ കരത്തെ ദൈവം എന്നു വിളിക്കുന്നു

. ആ നിയന്ത്രണത്തിനു പൂര്‍ണമായി വഴങ്ങിക്കൊടുക്കുകയാണു വേണ്ടത്‌.

( റമദാനിൽ ആ വഴങ്ങി കൊടുക്കലാണല്ലൊ നാം ശീലിച്ചത്)

2)ഈ പെന്‍സില്‍ കൊണ്ട്‌ കുറേയധികം എഴുതിക്കഴിയുമ്പോള്‍ അതിന്‌ വീണ്ടും മൂര്‍ച്ച വരുത്തേണ്ടിവരും.
മൂർച്ചം കൂട്ടികൊണ്ടിരിക്കുക

( റമദാൻ കഴിയുമ്പം മൂർച്ചം കുറയും വീണ്ടും വീണ്ടും മൂർച്ചകൂട്ടുക)

3) പെന്‍സില്‍ എല്ലായ്പ്പോഴും താനെഴുതിയത്‌ മായ്ക്കുവാന്‍ അനുവദിക്കുന്നു. നാം ജീവിതത്തില്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല. പശ്ചാത്തപിക്കാനും തെറ്റുതിരുത്തുവാനുമുള്ള ശ്രമങ്ങള്‍ ജീവിതത്തെ കൂടുതല്‍ മഹനീയമാക്കിത്തീര്‍ക്കുന്നു. പെൻസിലിൻെറ മണ്ടയിലെ റബറിൻെറ കഷ്ണം പോലെ തൗബ.
( തൗബകൊണ്ട് തെറ്റുകൾ മാഴ്ച്ചുകൊണ്ടേയിരിക്കുക)

4) പുറമേയുള്ള തടികൊണ്ടുള്ള, നിറമുള്ള ഈ കവചം എത്ര മനോഹരമാണ്‌ എന്നതല്ല, മറിച്ച്‌ അതിനുള്ളിലെ ഗ്രാഫൈറ്റ്‌ ആണ്‌ ഒരു പെന്‍സിലിന്റെ മേന്മ നിര്‍ണ്ണയിക്കുന്നത്‌. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ഉള്ളിലേക്ക്‌ കേന്ദ്രീകരിക്കുക.

പുറംപൂച്ചുകളല്ല, ഒരു മനുഷ്യന്റെ ഉള്ളിലെ ഗുണഗണങ്ങളാണ്‌ അവനെ ഒരു നല്ല വ്യക്തിയാക്കി മാറ്റുന്നത്‌ എന്നു സാരം.

( അകം ശുദ്ധമല്ലങ്കിൽ മനുഷ്യൻ വെറും പൊള്ള. റമദാനിൽ നാം ശീലിച്ചത് അകം നന്നാക്കാനാണ്.)

Related Articles