Current Date

Search
Close this search box.
Search
Close this search box.

ജൂത- ഫലസ്ത്വീന്‍ പ്രശ്‌നം ഭൂമിതര്‍ക്കത്തില്‍ പരിമിതമാണോ?

മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കുമിടയിലെ പ്രധാന പ്രശ്‌നം ഭൂമിയുടെ പേരിലുളള തര്‍ക്കം മാത്രമാണെന്നാണ് അധികമാളുകളും കരുതുന്നത്. ഇത് ജൂതന്മാര്‍ക്കും ഫലസ്ത്വീനികള്‍ക്കുമിടയില്‍ സമവായമുണ്ടാക്കിയാല്‍ തീരാവുന്ന പ്രശ്‌നമാണെന്നും, തുടര്‍ന്ന് അവര്‍ക്ക് സമാധാന അന്തരീക്ഷത്തോടെ അവിടെ താമസിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ജൂതന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മുസ്‌ലിം വിദ്വേഷത്തോടെ വളര്‍ത്തുകയും വലുതാകുമ്പോള്‍ അതിന് തീവ്രത വര്‍ധിക്കുകയും ചെയ്യുന്നു. ഇത് ഫലസ്ത്വീനികളോട് മാത്രമുളള ശത്രുതയല്ല, ലോകത്തുളള മുഴുവന്‍ മുസ്‌ലിംകളോടും ജൂതന്മാര്‍ വെച്ചുപുലര്‍ത്തുന്ന ശത്രുതയുടെ ഭാഗമായിട്ടാണ് മനസ്സിലാക്കപ്പെടേണ്ടത്. എന്നാല്‍, ഈ പ്രശ്‌നത്തെ ഫലസ്ത്വീന്‍ തര്‍ക്ക ഭൂമിയുമായി ചുരുക്കികെട്ടി അവതരിപ്പിക്കാനാണ് ജൂതന്മാര്‍ ശ്രമിക്കുന്നത്.

കൈകടത്തലുകള്‍ക്ക് വിധേയമായ തൗറാത്തിലെ വഴിപിഴച്ച വിശ്വാസങ്ങളുമായി മുന്നോട്ടുപോവുകയാണ് ജൂതന്മാര്‍. ഈ വ്യതിചലിച്ച വിശ്വാസ സംഹിത അവരുടെ യഥാര്‍ഥ സ്വത്വം വെളിപ്പെടുത്തുന്നുണ്ട്‌. ജൂതന്മാരിലെ യഥാര്‍ഥ വിശ്വാസം കൈകൊണ്ടവര്‍ അത് മുറുകെപിടിക്കേണ്ടതുണ്ട്. ദൈവത്തിലും, പ്രവാചകന്മാരിലും, വേദങ്ങളിലും, മലക്കുകളിലും, അവസാന ദിനത്തിലുമുളള ജൂതന്മാരുടെ വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ വിശദമാക്കുന്നു. അത് ശരിയായ വിശ്വാസമല്ലെന്നും വുശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ജൂതന്മാരും വിശ്വാസികളും തമ്മിലെ പ്രശ്‌നം ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല മറിച്ച്, അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

വേദങ്ങള്‍ നല്‍കപ്പെട്ടവരോട് എങ്ങനെ വര്‍ത്തിക്കണമെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട്. ‘സത്യവിശ്വാസികളേ, ജൂതന്മാരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പ്പെട്ടവന്‍ തന്നെയാണ് (അല്‍മാഇദ: 51). അവരെ ഉറ്റമിത്രങ്ങളായി സ്‌നേഹഭാജനമായി സ്വീകരിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ വിലക്കുന്നു. എന്നാല്‍ അവരോട് അനീതി ചെയ്യാവതല്ല എന്ന ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. നീതിയില്‍ വര്‍ത്തിക്കാന്‍ വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊളളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുളള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്’ (അല്‍മാഇദ: 8).

ഒരു വിഭാഗത്തോടുളള ശത്രുത നീതി കാണിക്കുന്നതില്‍ നിന്ന് വശ്വാസികളെ തടയാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ ഇതിലൂടെ വ്യക്തമാക്കുകയാണ്. ഇസ്‌ലാം നീതിയുടെ മതമാണ്. ജൂതന്മാരുടെ പ്രവര്‍ത്തനം എല്ലാ അര്‍ഥത്തിലും മുസ്‌ലിംകള്‍ക്കെതിരാണ്, ദൈവിക വഴിയില്‍ നിന്ന് വിശ്വാസികളെ തടയുന്നു, ഇസ്‌ലാമിനെ വികൃതമാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കുന്നുമില്ല. എന്നിരുന്നാലും, അവ നീതി കാണിക്കാതിരിക്കാന്‍ കാരണമാകരുത്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത് അവരുടെ പൊളളയായ വിശ്വാസം മനസ്സിലാക്കികൊണ്ടായിരിക്കണം. വിശ്വാസപരമായ കാരണം കൊണ്ട് മാത്രമാണ്‌ ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നമായി ഫലസ്ത്വീന്‍ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നത്.

അവലംബം: al-forqan.net

Related Articles