Current Date

Search
Close this search box.
Search
Close this search box.

നന്മക്കുള്ള പ്രതിഫലം

darbar.jpg

ഗവര്‍ണര്‍ ജയിലില്‍ കിടക്കുന്ന ഇക്‌രിമയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ക്ഷമാപണം നടത്തി. ഭാര്യ ആ രഹസ്യം പുറത്തുവിട്ടിരിക്കുന്നു എന്ന് ഇക്‌രിമക്ക് മനസ്സിലായി. അതില്‍ ലജ്ജിച്ച് അദ്ദേഹം തലകുനിച്ചു. ഇക്‌രിമയെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിക്കാന്‍ ഗവര്‍ണര്‍ കല്‍പിച്ചു. തുടര്‍ന്ന് തന്റെ കാല്‍ നീട്ടി അത് ബന്ധിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

അതുകണ്ട ഇക്‌രിമ ചോദിച്ചു: എന്താണ് താങ്കള്‍ ചെയ്യുന്നത്?
ഗവര്‍ണര്‍: എന്റെ തെറ്റിന്റെ പ്രായശ്ചിത്തമായി ഞാന്‍ താങ്കളോട് ചെയ്തത് എന്നോട് തിരിച്ചു ചെയ്യുന്നു.
ഇക്‌രിമ: നിങ്ങളൊരിക്കലും അങ്ങനെ ചെയ്യരുത്.

ഗവര്‍ണര്‍ അദ്ദേഹത്തെ ആദരിച്ചാനയിച്ച് പുറത്തു കടന്നു. ഇക്‌രിമയുടെ വീട് എത്തും വരെ ഗവര്‍ണര്‍ അനുഗമിച്ചു. ഇക്‌രിമ യാത്ര അയക്കാനൊരുങ്ങിയപ്പോള്‍ ഗവര്‍ണര്‍ പോകാനായിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. കുളിച്ച് വന്ന ഇക്‌രിമയെ വസ്ത്രം ധരിപ്പിച്ച് ഖലീഫയുടെ അടുത്തേക്ക് അദ്ദേഹം കൊണ്ടു പോയി.

ഖുസൈമ തിരിച്ചെത്തിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ട ഖലീഫ സുലൈമാന്‍ ചോദിച്ചു: ജസീറയുടെ ഗവര്‍ണര്‍ ഇത്ര പെട്ടന്ന് മടങ്ങി വരികയോ? അതും മുന്‍കൂര്‍ അനുമതിയോ അനുവാദമോ ഇല്ലാതെ… എന്തോ ഗുരുതരമായ പ്രശ്‌നമില്ലാതെ ഇങ്ങനെ വരില്ല.

സലാം പറയുന്നതിന് മുമ്പ് തന്നെ ഖലീഫ എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു.
ഖുസൈമ: അമീറുല്‍ മുഅ്മിനീന്‍, ജാബിറു അഥ്‌റാത്തില്‍ കിറാമിനെ കണ്ടെത്തുന്നില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. താങ്കള്‍ക്കും അയാളെ കുറിച്ച് അറിയാനുള്ള ആഗ്രഹമുണ്ടാകുമെന്നതിനാല്‍ അയാളെയും കൂട്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.
ഖലീഫ: ആരാണയാള്‍?
ഖുസൈമ: ഇക്‌രിമത്തുല്‍ ഫയ്യാദ്.

ഖലീഫ അദ്ദേഹത്തെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: അല്ലയോ ഇക്‌രിമ, താങ്കള്‍ ചെയ്ത നന്മ തന്നെ താങ്കള്‍ക്ക് ദുരന്തമായല്ലോ. ഈ കടലാസെടുത്ത് താങ്കള്‍ക്ക് ആവശ്യമുള്ളതെല്ലാം അതില്‍ കുറിച്ചോളൂ..
ഇക്‌രിമ: അമീറുല്‍ മുഅ്മിനീന്‍ എന്നോട് ക്ഷമിച്ചാലും. അല്ലാഹുവിന്റെയും പിന്നെ താങ്കളുടെയും തൃപ്തിയല്ലാതെ മറ്റൊന്നും എനിക്കാവശ്യമില്ല.
ഖലീഫ: നിര്‍ബന്ധമായും നീയത് ചെയ്യണം.
അങ്ങനെ അദ്ദേഹം തന്റെ ആവശ്യം എഴുതി. പിന്നീട് ജസീറ, അര്‍മീനിയ, അസര്‍ബീജാന്‍ എന്നീ പ്രവിശ്യകളുടെ ഗവര്‍ണറായി അദ്ദേഹത്തെ നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു: ഖുസൈമയുടെ കാര്യത്തില്‍ തീരുമാനം താങ്കള്‍ക്കാണ്. നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും ഒഴിവാക്കാം. അല്ലെങ്കില്‍ താങ്കള്‍ക്ക് കീഴില്‍ നിലനില്‍ത്താം.
ഇക്‌രിമ: അദ്ദേഹം നിലനിര്‍ത്തണം അമീറുല്‍ മുഅ്മിനീന്‍.
അങ്ങനെ സുലൈമാന്റെ മരണം വരെ ഇരുവരും ഗവര്‍ണര്‍മാരായി തുടര്‍ന്നു. (അവസാനിച്ചു)

ജാബിറു അഥ്‌റാതില്‍ കിറാം 5

Related Articles