Current Date

Search
Close this search box.
Search
Close this search box.

ചരിത്രം കഥ പറയുന്ന ഹൈഫ നഗരം

rgtykj.jpg

ഹൈഫ: പഴയ അറേബ്യന്‍ നഗരമായ ഹൈഫ ഇന്ന് ഇസ്രായേലിന്റെ ഭാഗമാണ്. നിരവധി പൈതൃക-സാംസ്‌കാരിക കഥകള്‍ പറയാനുണ്ട് പഴയ ഹൈഫ നഗരത്തിന്. ചരിത്രപ്രാധാന്യമുള്ള പല അടയാളങ്ങളും ഇന്നും ഹൈഫയില്‍ കാണാം. 1947ല്‍ ഫലസ്തീന്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന സമയത്ത് എഴുപതിനായിരം ഫലസ്തീനികളും എഴുപത്തിയൊന്നായിരം ജൂതന്മാരുമം ഇവിടെ താമസിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ യൂറോപിലും വടക്കന്‍ അമേരിക്കയിലുമെല്ലാം ജൂതന്മാരുടെ കൈയേറ്റം ആരംഭിച്ചു. ഇതോടെയാണ് ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രം രൂപപ്പെടുന്നത്. ഇതിനിടെ ഇവിടെ നിന്നും പലായനം ചെയ്യാതെ ഇവിടെ അവശേഷിച്ച ഫലസ്തീന്‍ ജനത ഹൈഫയിലെ താഴ്‌വരയായ വാദി നിസ്‌നാസില്‍ താമസമാക്കുകയായിരുന്നു.

tgfrjnyuhl

ഇന്ന് ഹൈഫയില്‍ ഏറ്റവും കൂടുതല്‍ അറബ് പൗരന്മാര്‍ അധിവസിക്കുന്ന മേഖലയാണ് വാദി നിസ്‌നാസ്. ഫലസ്തീനികള്‍ക്ക് പുറമെ ഇന്നിവിടെ സിറിയന്‍ വംശജരുമുണ്ട്. 1967ലെ ഇസ്രായേല്‍ അധിനിവേശത്തിന് ശേഷം ഇവിടെ ക്രിസ്ത്യന്‍-മുസ്ലിം അയല്‍കണ്ണികള്‍ രൂപപ്പെട്ടു. പിന്നീട് ഇവിടുത്തെ കല്ലുകൊണ്ടുള്ള കെട്ടിടങ്ങളും ഫലാഫല്‍ ഭക്ഷണവും മാര്‍ക്കറ്റുമെല്ലാം ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

വാദി നിസ്‌നാസില്‍ ഇന്ന് അറുപതിലധികം ഔട്ട്‌ഡോര്‍ ആര്‍ട് എക്‌സിബിഷനുകളുണ്ട്. സ്ഥിരം കലാ വേദികളായ ഇവ ചുമരുകളില്ലാത്ത മ്യൂസിയം (മ്യൂസിയം വിത്തൗട് വാള്‍സ്-ഡബ്ല്യു.വി.വി) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1948ലെ യുദ്ധത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ ചുവരുകളില്‍ വിവിധ ചിത്രങ്ങളും കലാപ്രകടനങ്ങളും കാണാന്‍ സാധിക്കും. ഇതു പോലെ ഹൈഫയിലെ തെരുവുകളിലും പറമ്പുകളിലും കോണിപ്പടികളിലുമെല്ലാം ഇത്തരം വിവിധ കലാപ്രകടനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാന്‍ സാധിക്കും.

hkjmil

1996ലാണ് ഈ ഓപണ്‍ എക്‌സിബിഷന്‍ ആരംഭിക്കുന്നത്. ഹൈഫയിലെ വിവിധ മതസ്ഥരായ ജനങ്ങള്‍ക്കിടയില്‍ പരസ്പര സാഹോദര്യവും സഹിഷ്ണുതയും സഹവര്‍ത്വിത്തവും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്തരം ഓപണ്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്. 500 കലാകാരന്മാരുടെ വ്യത്യസ്തങ്ങളായ 800ഓളം സൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

gfjhk

ഇതില്‍ നൂറിലധികം സൃഷ്ടികള്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹൈഫയില്‍ കലായിലൂടെയും സാഹിത്യത്തിലൂടെയും സഹവര്‍തിത്വം ഉണ്ടാക്കിയെടുക്കുക എന്നതു കൂടിയാണ് ഇതിന്റെ ലക്ഷ്യം. ഇത് നഗരത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ഒരേസമയം സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ അറബികളും ഇസ്രായേലികളും തമ്മിലുള്ള സഹവര്‍തിത്വം പ്രോത്സാഹിപ്പിക്കാനാണ് കലാകാരന്മാരുടെ ശ്രമം.

ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും പ്രയാസങ്ങളും അഭയാര്‍ത്ഥികളുടെ ദുരിതവുമെല്ലാം വിവിധ ചിത്രങ്ങളില്‍ കാണാനാകും. 1948ല്‍ വാദി നിസ്‌നാസില്‍ നിന്നും പുറത്താക്കിയ ഫലസ്തീനികളുടെ ദുരിത ജീവിതം പ്രമേയമാക്കിയ ചിത്രങ്ങളും ഇവിടെ കാണാം. ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലിംകളും പരസ്പരം സഹകരിച്ച് ജീവിച്ചിരുന്ന പൂര്‍വികന്മാരുടെ പാരമ്പര്യം ഇത്തരം കലാസൃഷ്ടികളിലൂടെ ഇന്നും കെടാതെ കാത്തുസൂക്ഷിക്കുകയണ് നിസ്‌നാസ് താഴ്‌വരയിലെ സഹോദരങ്ങള്‍.

മൊഴിമാറ്റം: സഹീര്‍ അഹ്മദ്‌

 

 

Related Articles