Current Date

Search
Close this search box.
Search
Close this search box.

വേണമോ ഒരു അറബി സര്‍വകലാശാല കൂടി

മേല്‍ ചോദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ്. ചോദിക്കുന്നത് ഷാജഹാന്‍ മാടമ്പാട്ട്. കേരളത്തില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ ചര്‍ച്ചക്ക് തുടക്കമിട്ട അറബിക് സര്‍വകലാശാലയെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ലേഖനം. സംഘപരിവാറിന് വര്‍ഗീയ കാലുഷ്യമുണ്ടാക്കാനുള്ള ആയുധം ലഭിക്കുമെന്നതിനപ്പുറം ഇതുകൊണ്ടു യാതൊരു ഫലമുണ്ടാകില്ലെന്നാണ് അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങല്‍ നേടിയ, അറബിില്‍ ലേഖനമെഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ അഭിപ്രായം. 2015 സെപ്റ്റംബറിര്‍ ലക്കം 27 ലേതാണ് ലേതാണ് ലേഖനം. മലയാളത്തിനും സംസ്‌കൃതത്തിനും ആവാണെങ്കില്‍ അറബിയില്‍ എന്തുകൊണ്ട് ആയിക്കൂടാമെന്ന സരളയുക്തിയാണ് ഇതിനുപിന്നിലെന്നും ഈ രണ്ടു സര്‍വകലാശാലകളും പ്രതിനിധാനം ചെയ്യുന്നത് ലോകത്ത് നിലനില്‍ക്കുന്ന പൊതുപ്രവണതയുടെ നേല്‍വിപരീതത്തെയുമാണെന്നും അദ്ദേഹം വാദിക്കുന്നു.

അറബി പഠനത്തിനും ഗവേഷണത്തിനും ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ സര്‍വകലാശാലകളുണ്ടെന്നും എന്നിട്ടും ഏറ്റവും സംഘര്‍ഷഭരിതമായ അറബ് ലോകത്തെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യേുന്ന എത്ര അറബി പണ്ഢിതന്മാര്‍ നമുക്കിടയിലുണ്ടെന്നും   ഇപ്പോഴും 16ാം നൂറ്റാണ്ടിലെഴുതിയ ഒരു ഗ്രന്ഥമേ ചൂണ്ടിക്കാനുള്ളൂവെന്നും അദ്ദേഹം വാദിക്കുന്നു. അക്കാദമിക് താല്‍പര്യമോ സമുദായ താല്‍പര്യമോ അല്ലെന്നും വെറും തെരഞ്ഞെടുപ്പ്  തന്ത്രമാണെന്നും ഗള്‍ഫില്‍ ജോലി ലഭിക്കാനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം മുടക്കുന്നതില്‍ അനൗചിത്യം ഉണ്ടെന്നും സമര്‍ഥിക്കുന്ന  ലേഖനം സംവാദനത്തിന്റെ ഒരു വാതില്‍ നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്.

അന്നു പേറ് ഇന്നു കീറ്!
മലയാളത്തിലെ ആനുകാലിക പ്രസിദ്ദീകരണങ്ങളില്‍ നിന്നും ഇപ്രാവശ്യം പുറത്തിറങ്ങിയ വാര്‍ഷികപ്പതിപ്പില്‍ വ്യത്യസ്തമായ വായനകൊണ്ട് ശ്രദ്ധേയമാണ് സിറാജ് പത്രത്തിന്റെ 2015 ലെ വാര്‍ഷികപ്പതിപ്പ.് നിങ്ങളെ നൊന്തുപെറ്റതാണോ എന്ന കവര്‍ പേജ് ടൈറ്റിലിലെ ചോദ്യത്തിന് പൂര്‍ണത നല്‍കുന്നതാണ് 190 ഓളം വരുന്ന തുടര്‍ പേജുകളിലെ ഓരോ ലേഖനവും. ലോകത്തേറ്റവും വലിയ ഇഴപിരിയാനാകാത്ത ബന്ധമായ അമ്മയും കുഞ്ഞും തമ്മിലുളള ബന്ധത്തിന് നൈസര്‍ഗികമായ പൂര്‍ണത നല്‍കുന്ന പ്രസവം എന്ന പ്രക്രിയയെ ആശുപത്രികളുടെ ലാഭേച്ഛയെയും ന്യൂജനറേഷന്‍ പെണ്‍കുട്ടികളുടെ പ്രസവപ്പേടിയെയും മുതലാക്കി സിസേറിയനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടതാണ് മുക്കാല്‍ ഭാഗം ലേഖനവും.

പ്രശസ്തരായവരുടെ ഉമ്മമാരെക്കുറിച്ചുള്ള രസകരമായ ഓര്‍മകളോടൊപ്പം തന്നെ, അത്രയൊന്നും പ്രശസ്തിയില്ലെങ്കിലും കിടക്കപ്പായയില്‍ നിന്നുപോലും വിളിച്ചുണര്‍ത്തി രാഷ്ട്രീയപ്പക തീര്‍ക്കാന്‍ വേണ്ടി കൊന്നുതള്ളിയ മക്കളെയോര്‍ത്ത് വിലപിക്കുന്ന അമ്മമാരുടെ ഓര്‍മകളും ഈ വാര്‍ഷികപ്പതിപ്പിലുണ്ട്. ഏതായാലും മികച്ചതെന്നുപറയാവുന്ന ഒന്ന്.

Related Articles