Current Date

Search
Close this search box.
Search
Close this search box.

വെപ്പും തീനും സാംസ്‌കാരിക പ്രതിരോധവുമാണ്

ഇന്ത്യക്കാരെ ചായ കുടിക്കാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. ആസാമിലെ ചായത്തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ചായപ്പൊടിയുപയോഗിച്ച് ചായയുണ്ടാക്കി അവര്‍ നാട്ടിലുടനീളം ചായമേളകള്‍ നടത്തി ആളുകളെ ചായകുടി ശീലിപ്പിച്ചു എന്നാണ് കഥ. അത്‌കൊണ്ട് ഭക്ഷണത്തിന് പിന്നില്‍ അധിനിവേശ രാഷ്ട്രീയവുമുണ്ടെന്നെഴുതുന്നു എപി കുഞ്ഞാമു പാഠഭേദത്തില്‍(ഫെബ്രുവരി).

ഭക്ഷണം സാംസ്‌കാരികാധിനിവേശത്തിന്റെ ശക്തമായ ആയൂധമാണെന്നും അതേ അര്‍ഥത്തില്‍ തന്നെ അത് പ്രതിരോധ ഉപാധിയാണെന്നും അദ്ദേഹം തുടരുന്നു. പാശ്ചാത്യ സ്വാധീനത്തെ പ്രതിരോധിക്കുന്നതില്‍ നിരന്തരം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ പാചകവിധി പുസ്തകങ്ങളും അവയുടെ രചയിതാക്കളും വഹിക്കുന്ന പങ്കും ചെറുതല്ലെന്നുമെഴുതുന്നു എപി കുഞ്ഞാമു. ‘മാധ്യമം പുറത്തിറക്കിയ രുചി എന്ന സ്‌പെഷല്‍ നാടിന്റെ രുചിഭേദങ്ങളിലൂടെ നടത്തുന്ന സഞ്ചാരമാണ്.നമ്മുടെ ആഹാര വൈവിധ്യങ്ങളെ ആദിവാസി രുചികളെപ്പോലും ഒട്ടൊക്കെ അന്യേഷിച്ച് പോകുന്നു ഈ സ്‌പെഷല്‍.’

***************************************

ഷേക്‌സ്പിയറിന്റെ ദുരന്തനാടകങ്ങളിലൊന്നാണ് മാക്‌ബെത്ത്. അനേകം രാഷ്ട്രീയ കൊലപാതകങ്ങളാണതിന്റെ ഉള്ളടക്കം. മാക്ബത്തിനെ അധികാരമോഹത്തിന്റെ വലയില്‍ കുരുക്കുന്നത് സഹോദരിമാരായ മൂന്ന് മന്ത്രവാദിനികളാണ്. ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് ഭാര്യയും. സൂക്ഷ്മാര്‍ഥത്തില്‍ മന്ത്രവാദിനികളും ഭാര്യയുമെല്ലാം മാക്ബത്തിന്റെ തന്നെ ആസക്തികളുടെ സന്തതികളാണ്. അയാളുടെ അധികാരമോഹങ്ങള്‍ക്ക് വിത്തിടുകയും അവ മുളച്ചുപൊന്തി ഭയാനകമായ രീതിയില്‍ വളര്‍ത്തുന്നത് അയാളിലെ തന്നെ ഇരുണ്ട ചോദനകളാണ്. നരേന്ദ്രമോഡിയെ മാക്ബത്തിനോടുപമിക്കുകയാണ് മലയാളം വാരികയില്‍ (ഫെബ്രുവരി 14) കെ അരവിന്ദാക്ഷന്‍. ഇന്ന് നമ്മുടെ ടിവികളിലും നഗരങ്ങളിലും വീശുന്നത് നരേന്ദ്രമോഡിയിലൂടെ ദുര്‍മന്ത്രവാദിനികളുടെ ശ്വാസമാണെന്നും അദ്ദേഹം തുടരുന്നു..

******************************************************

മിനിക്കഥകളുടെ ഉള്‍ലോകത്തെ പറ്റിയെഴുതുന്നു അജയ് പി മങ്ങാട്ട് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍(ഫെബ്രുവരി 15). നാമറിയുന്ന കഥകളില്‍ ഏറ്റവും പുരാതനമായ ഈസോപ്പ് കഥകളെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ഒരിക്കല്‍ അടിമയായിരുന്ന ഈസോപ്പിന്റെ ധിഷണയും ഭാവനയും കണ്ട് മതിപ്പ് തോന്നിയ ഉടമ അയാളെ സ്വതന്ത്രനാക്കുകയായിരുന്നു. ക്രിസ്തുവിനും ആറുനൂറ്റാണ്ട് മുമ്പ് ഗ്രീസില്‍ ജീവിച്ചയാളാണ് ഈസോപ്പ്. സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ സൃഷ്ടിക്ക് അര്‍ഥമുള്ളൂ എന്ന് ധ്വനിപ്പിക്കുന്ന ഒരു ഈസോപ്പ് കഥയിങ്ങനെ….

കൂട്ടില്‍ കിടക്കുന്ന പ്രാവ് താന്‍ വിരിയിച്ച പ്രാവിന്‍ കുഞ്ഞുങ്ങളുടെ എണ്ണം പറഞ്ഞു പൊങ്ങച്ചം കൊള്ളുകയാണ്. അപ്പോള്‍ അതുവഴി വന്ന കാക്ക പ്രാവിനോട് പറയുകയാണ്. ‘മതി പൊങ്ങച്ചം.. നിന്റെ ഓരോ കുഞ്ഞു പിറക്കുമ്പോഴും ഈ ലോകത്ത് കൂടുതല്‍ അടിമകള്‍ പിറക്കുകയാണ്’.

Related Articles